world news
ക്രൈസ്തവരുടെയും വിശുദ്ധ സ്ഥലങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനവുമായി ഇസ്രായേൽ പ്രസിഡന്റും
![](https://theendtimenews.com/wp-content/uploads/2023/08/President-of-Israel-scaled.jpg)
ജെറുസലേം: ഇസ്രായേലിലെ വിവിധ സഭകളുടെ പാത്രിയാർക്കീസുമാരും, മെത്രാന്മാരും ഇസ്രായേൽ രാഷ്ട്രപതിയുമായി ചർച്ചകൾ നടത്തി. തീവ്രവാദ ആക്രമണങ്ങളിൽ നിന്നും ക്രൈസ്തവ പുണ്യസ്ഥലങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും കൂടുതൽ സംരക്ഷണം ഉറപ്പാക്കുവാന്‍ അഭ്യർത്ഥിച്ച് നടത്തിയ ചര്‍ച്ചയില്‍ രാജ്യത്തിന്റെ പ്രസിഡന്റ് ഐസക് ഹെർസോഗ്, സുരക്ഷ വാഗ്ദാനം ചെയ്തു. ക്രൈസ്തവരോടും ഇസ്രായേലിലെ പുണ്യ സ്ഥലങ്ങളോടും തീവ്ര യഹൂദര്‍ നടത്തിയ ആക്രമണങ്ങളുടെയും വിവേചനങ്ങളുടെയും നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കുമെന്നു അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 9 ബുധനാഴ്ച സ്റ്റെല്ല മേരീസ് ആശ്രമത്തില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.
ജെറുസലേം പാത്രിയാര്‍ക്കീസ് ആർച്ച് ബിഷപ്പ് പിസബല്ലയും ഓർത്തഡോക്സ് പാത്രിയാർക്കീസ് തിയോഫിലോസും മറ്റ് ക്രിസ്ത്യൻ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സമാധാനത്തിന്റെയും ധാരണയുടെയും സഹവർത്തിത്വത്തിന്റെയും നിയമസാധ്യതകൾ ഉൾക്കൊള്ളുന്ന പുതിയ ചട്ടക്കൂടുകൾ നിലവിൽ കൊണ്ടുവരുമെന്നും, സമാധാനവഴികൾക്കായുള്ള പരിശ്രമങ്ങൾ നടത്തുമെന്നും ഇസ്രായേല്‍ ഭരണാധികാരികൾ സഭാനേതൃത്വത്തിനു ഉറപ്പു നൽകി. സമാധാനത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഇനിയും കാര്യക്ഷമമായി തുടരുമെന്നും, അതിനുവേണ്ടി എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാവണമെന്നും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ആര്‍ച്ച് ബിഷപ്പ് പിയർബാറ്റിസ്റ്റ പിസബല്ല അഭ്യർത്ഥിച്ചു.
ജെറുസലേമിലെയും ഹൈഫയിലെയും ക്രൈസ്തവര്‍ “തുപ്പൽ, വാക്കാലുള്ള അധിക്ഷേപം” എന്നിവ ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരകളായിട്ടുണ്ട്. ശാരീരികമായ അക്രമം, നശീകരണ പ്രവർത്തനങ്ങൾ, ദേവാലയ ചുവരുകളിലെ മോശം പദങ്ങള്‍ നിറഞ്ഞ ചുവരെഴുത്ത് തുടങ്ങിയവ ഉള്‍പ്പെടെയുള്ള അവഹേളനങ്ങളും ക്രൈസ്തവര്‍ നേരിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് നേരെയുള്ള വിവേചനവും അവഹേളനവും വംശീയ വിവേചനവും തീവ്ര യഹൂദ നിലപാടുള്ളവര്‍ ശീലമാക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കാർമൽ മലയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റെല്ല മേരീസ് മൊണാസ്ട്രിയില്‍ അധികാരികള്‍ സഭാനേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. ഇക്കഴിഞ്ഞ ദിവസം സഭാനേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജെറുസലേം ജില്ലാ കമാന്‍ഡര്‍ ഡോറോണ്‍ ടര്‍ജ്മാനും ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം
world news
മസ്കറ്റില്‍ എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് നടന്നു
![](https://theendtimenews.com/wp-content/uploads/2024/07/El-Roy-Revival-Bible-College.jpg)
എല്‍ റോയ് റിവൈവല്‍ ബൈബിള്‍ കോളജിന്റെ പ്രഥമ ഗ്രാജുവേഷന് ജൂലൈ 6ന് ഗാലാ ചര്‍ച്ച് ക്യാമ്പസില്‍ നടന്നു. ഡോ. സ്റ്റാലിന് കെ. തോമസ് (അയാട്ടാ ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍), ഡോ. ഡേവിഡ് ടക്കര്‍(അയാട്ടാ ഇന്റര്‍ നാഷ്ണല്‍ ഫാക്കല്‍റ്റി യു.എസ്.എ), മിസ്സസ് റെനീ ടക്കര്‍ (യുഎസ്എ), എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ഏഴുപേര്‍ ബിറ്റിഎച്ച്, എം.ഡിവ് ബിരുദങ്ങള്‍ ഏറ്റുവാങ്ങി. സ്ഥാപനത്തിന്റ ഡയറക്ടര്‍ റവ റെജികുമാര്‍ നേതൃത്വം നൽകി .
റവ. റെജി എസ്എബിസി ബാഗ്ലൂരില്‍ നിന്ന് എം.ഡിവ് ബിരുദദാരിയും ഭാര്യ സിസ്റ്റര്‍ ശരണ്യ ദേവ് മണക്കാല എഫ്.റ്റി. എസ് ല്‍ നിന്ന് ബി.ഡി ബിരുദദാരിയുമാണ്. ഇവരുടെ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തെ പരിശ്രമവും ദര്‍ശന സാക്ഷാത്കാരവുമാണ് ഒമാന്‍ എന്ന രാജ്യത്ത് ഇങ്ങനെ ഒരു സ്ഥാപനം കഴിഞ്ഞ നാലു വര്‍ഷമായി നടത്തി മനോഹരമായ നിലയില്‍ ഒരു ഗ്രാജുവേഷന് നടത്തുവാന്‍ കാരണമായത്. അയാട്ടായുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിയ്ക്കുന്നത്. എല്‍-റോയ് ചര്‍ച്ച് ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
Sources:globalindiannews
world news
സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി
![](https://theendtimenews.com/wp-content/uploads/2024/07/Saudi-Arabia.jpg)
റിയാദ്: സൗദി അറേബ്യയിൽ ജോലിയിൽ നിന്നും വിരമിക്കാനുള്ള പ്രായം അറുപത്തി അഞ്ചായി ഉയർത്തി. കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. വിഷൻ 2030ന്റെ പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.നേരത്തെ വിരമിക്കാനുള്ള പ്രായ പരിധി അറുപതു വയസായിരുന്നു.
പൊതുമേഖലകളിലും സ്വകാര്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് നിയമം ബാധകമാണ്. വിരമിച്ചതിന് ശേഷവും പൗരന്മാരുടെ ജീവിതം സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. പൗരന്മാർക്ക് സ്ഥിരതയാർന്ന ജീവിത ശൈലി ഉറപ്പാക്കലും ലക്ഷ്യമിടുന്നു. പുതിയ തീരുമാനവുമായി ബന്ധപെട്ട് വിരമിച്ച പൗരന്മാരുടെ ജീവിത വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള പദ്ധതികളും തയ്യാറാക്കും. പൗരന്മാരുടെ സുരക്ഷിത ജീവിതം ഉറപ്പാക്കാൻ കഴിയും വിധമാണ് പുതിയ നയം തയ്യാറാക്കുന്നത്.
Sources:globalindiannews
world news
നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന് ക്രൈസ്തവരെ കൊലപ്പെടുത്തി
![](https://theendtimenews.com/wp-content/uploads/2020/12/Fulani-Militants-in-nigeria.png)
നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ മൂന്നു ക്രൈസ്തവർ ആണ് കൊല്ലപ്പെട്ടത്.
രാത്രി എട്ട് മണിയോടെ വിശ്വാസികൾ വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വടികളും വാളുകളും ഉപയോഗിച്ചാണ് തീവ്രവാദികൾ ഇവരെ ആക്രമിച്ചത്. ആക്രമണത്തെ സ്ഥിരീകരിക്കുകയും അപലപിക്കുകയും ചെയ്തുകൊണ്ട് ഇറിഗ്വെ ഡെവലപ്മെന്റ്റ് അസോസിയേഷൻ (ഐ. ഡി. എ.) ഒരു പ്രസ്താവന പുറത്തിറക്കി. ആക്രമണകാരികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കാൻ നൈജീരിയൻ സുരക്ഷാ ഏജൻറുമാരോട് ഐ. ഡി. എ.യുടെ ദേശീയ പബ്ലിക് സെക്രട്ടറി സാം ജുഗോയും ആവശ്യപ്പെട്ടു.
Sources:marianvibes
-
us news11 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
world news12 months ago
37 Christians Killed in Nigeria in Three Weeks
-
National10 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
Hot News12 months ago
ഫോണെടുക്കുന്നില്ലെന്ന,പരാതി ഇനി വേണ്ട.. വൈദ്യുതി സംബന്ധമായ പരാതി നല്കാൻ ട്രോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് കെഎസ്ഇബി
-
world news9 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National5 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life11 months ago
സൂര്യനെ ലക്ഷ്യമിട്ട് കുതിച്ച് ആദിത്യ എൽ1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം വിജയകരം
-
National9 months ago
Pentecostal mission center demolished in India; pastor, 17 others arrested