world news
താബോർ മലയിൽ തിരുനാൾ ആചരിക്കുന്നതിൽ ക്രൈസ്തവരെ തടഞ്ഞ് ഇസ്രായേല്‍
ജെറുസലേം: താബോർ മല മുകളിൽ രൂപാന്തരീകരണ തിരുനാൾ ആചരിക്കുന്നതിൽ നിന്നും ഇസ്രായേൽ അഗ്നിശമന സേന ക്രൈസ്തവ വിശ്വാസികളെ വിലക്കിയതായി റിപ്പോര്‍ട്ട്. മലയിലെ ദേവാലയത്തിന്റെ സുരക്ഷ പരിശോധിച്ചിട്ടില്ല, സുരക്ഷാ പദ്ധതി അപര്യാപ്തമാണ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ക്രൈസ്തവരെ മലയിൽ പ്രാർത്ഥിക്കുന്നതിൽ നിന്നും അധികൃതർ തടഞ്ഞത്. തിരുനാളിനോട് അനുബന്ധിച്ച് ആയിരക്കണക്കിന് തീർത്ഥാടകർ പ്രാർത്ഥനയിൽ പങ്കെടുക്കാൻ ഇസ്രായേലിൽ എത്തിയിട്ടുണ്ടായിരുന്നുവെന്ന് ഇസ്രായേലിലെ ക്രൈസ്തവ നേതാക്കളിൽ ഒരാളായ വാബിയാ അബു നാസർ വൈനെറ്റ് എന്ന മാധ്യമത്തോട് പറഞ്ഞു.
കഴിഞ്ഞവർഷവും ഇവിടെ പ്രാർത്ഥനാ സംഗമം നടന്നിരുന്നില്ല. ഏതാനും ദിവസങ്ങൾക്കു മുമ്പ് അധികൃതരും, നസ്രത്തിലെ ഓർത്തഡോക്സ് കൗൺസിലും തമ്മിൽ നടന്ന ചർച്ചയിൽ സംഗമം സംഘടിപ്പിക്കാൻ സാധിക്കുമെന്ന് സമ്മതിച്ചതാണെന്നും, അവസാന നിമിഷമാണ് അധികൃതർ അനുവാദം നിരസിച്ചതെന്നും അബു നാസർ വിശദീകരിച്ചു. ഇത് ആവശ്യമില്ലാത്ത വിവാദമാണെന്നും ക്രൈസ്തവ ലോകത്തിന്റെ കണ്ണിൽ ഇസ്രായേലിനെ ഇത് മോശപ്പെടുത്തുമെന്നും ജിസ്റീൽ വാലി റീജണൽ കൗൺസിലിന്റെ അധ്യക്ഷൻ എയാൽ ബെറ്റ്സർ പറഞ്ഞു.
സമാനമായി ഇത് അന്താരാഷ്ട്ര തലത്തിൽ മാനഹാനി ഉണ്ടാക്കുന്ന കാര്യമാണെന്നും, ആരാധന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ഇൻകമിംഗ് ടൂർ ഓപ്പറേട്ടഴ്സ് അസോസിയേഷന്റെ അധ്യക്ഷൻ യോസി ഫട്ടേൽ പറഞ്ഞു. ക്രൈസ്തവരെ ഉപദ്രവിക്കുന്ന രാജ്യമെന്ന നിലയിൽ ഇസ്രായേലിന്റെ പേര് മോശമാക്കാൻ ശ്രമിക്കുന്ന ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള ആളുകൾ ശ്രദ്ധ തിരിക്കുന്നതിന് കാരണമായി തീരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഏതാനും മാസങ്ങളായി പഴയ ജെറുസലേം നഗരത്തിൽ ക്രൈസ്തവർക്കെതിരെ നിരവധി അക്രമ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
world news
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തിൽ
ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ സാധിക്കും.
ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാമിനായുള്ള പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ ഞായറാഴ്ച അറിയിച്ചു.കൂടാതെ, പഠന സ്ഥാപനങ്ങള്‍ മാറ്റുന്നതിന് മുമ്പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പുതിയ പഠന അനുമതിക്കായി അപേക്ഷിക്കുകയും അംഗീകാരം നേടുകയും വേണം.
ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു. സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ ലളിതമാക്കാന്‍ രൂപകല്‍പ്പന ചെയ്ത സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്), നൈജീരിയ സ്റ്റുഡന്റ് എക്‌സ്പ്രസ് (എന്‍.എസ്.ഇ) തുടങ്ങിയ പ്രോഗ്രാമുകള്‍ കാനഡ ഔദ്യോഗികമായി അവസാനിപ്പിച്ചു.
ആറ് വര്‍ഷത്തിനിടയില്‍ എസ്.ഡി.എസില്‍ നിന്ന് കാര്യമായ നേട്ടം കൈവരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സാധാരണ അപേക്ഷാ പ്രക്രിയ പിന്തുടരേണ്ടതുണ്ട്. വഞ്ചന തടയല്‍, ചൂഷണത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സംരക്ഷണം, സാമ്പത്തിക പരാധീനതകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി, ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
Sources:nerkazhcha
world news
35 യൂറോപ്യൻ രാജ്യങ്ങളിൽ 2444 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍; യൂറോപ്പിലെ ക്രൈസ്തവ വിരുദ്ധ പീഡനത്തിൽ വന്‍ വര്‍ദ്ധനവ്
ലണ്ടന്‍: യൂറോപ്പില്‍ ക്രൈസ്തവര്‍ക്ക് നേരെ അസഹിഷ്ണുതയും വിവേചനവും വര്‍ദ്ധിക്കുന്നതായി വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്’ (ഒ.ഐ.ഡി.എ.സി യൂറോപ്പ്) സംഘടന. ഒ.ഐ.ഡി.എ.സി യൂറോപ്പ് 2024 റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 35 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി 2444 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ അരങ്ങേറിയതായി സംഘടന ചൂണ്ടിക്കാട്ടുന്നു.
2023-ൽ 10 യൂറോപ്യൻ രാജ്യങ്ങളില്‍ മാത്രം 1230 ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ അരങ്ങേറിയിട്ടുണ്ട്. 2022-ൽ ഇത് 1029 ആയിരിന്നു. ഉപദ്രവം, ഭീഷണികൾ, ശാരീരിക അക്രമം എന്നിവ ഉള്‍പ്പെടെ ക്രൈസ്തവര്‍ക്ക് നേരെ വ്യക്തിപരമായ 232 ആക്രമണങ്ങള്‍ അരങ്ങേറിയതായും റിപ്പോര്‍ട്ടുണ്ട്. പ്രത്യേക ആശങ്കയുള്ള രാജ്യങ്ങൾ ഫ്രാൻസും യുകെയുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. 2023-ൽ ഏകദേശം ആയിരത്തോളം ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്.
യുകെയിലെ സ്ഥിതിയും പരിതാപകരമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എഴുനൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് രാജ്യത്തു വര്‍ദ്ധനവായി രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 105% വർദ്ധനവാണ് ജർമ്മനിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2022-ൽ 135 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ അരങ്ങേറിയ രാജ്യത്തു 2023-ൽ 277 ആയി ഉയർന്നു. യൂറോപ്യൻ ഗവൺമെൻ്റുകൾ മതസ്വാതന്ത്ര്യത്തിന്മേല്‍ നിരവധി നിയന്ത്രണങ്ങള്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
world news
യു കെയിൽ ഇനി ഇ-വിസ യുഗം; ഇന്ത്യക്കാർക്ക് കൂടുതൽ സൗകര്യം; മാറ്റങ്ങൾ അറിയാം
യുകെ 2025 ഓടെ ഡിജിറ്റൽ ഇമിഗ്രേഷൻ സംവിധാനത്തിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇ-വിസ സംവിധാനം ഉടൻ നടപ്പിലാകും. ഇന്ത്യയിൽ ഇത് എപ്പോൾ ആരംഭിക്കുമെന്നത് ഇപ്പോഴും തീരുമാനമായിട്ടില്ല. ഇ-വിസ സംവിധാനം വഴി വിസ അംഗീകാരത്തിന് ശേഷം ഫിസിക്കൽ ഡോക്യുമെന്റ് കാത്തിരിക്കേണ്ടി വരില്ല.
കോവിഡ് കാലത്തിനു ശേഷം ഇന്ത്യക്കാർക്കാണ് ഏറ്റവും കൂടുതൽ വിസ നൽകുന്നതെന്ന് ബ്രിട്ടീഷ് ഹൈ കമ്മീഷണർ ലിൻഡി കാമറൂൺ പറഞ്ഞു. 2024 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം, വിസിറ്റ്, സ്റ്റഡി, വർക്ക് വിഭാഗങ്ങളിലായി ഏറ്റവും കൂടുതൽ യുകെ വിസ ലഭിച്ചത് ഇന്ത്യൻ പൗരന്മാർക്കാണ്.
ഇന്ത്യയിൽ യുകെ വിസ നടപടികൾ വേഗത്തിലാക്കുന്നതിനായി ബയോമെട്രിക് വിവരങ്ങൾ ആദ്യം ശേഖരിക്കും. തുടർന്ന് ഡിജിറ്റൽ അല്ലാത്ത ഉപഭോക്താക്കളിൽ നിന്ന് വിസ അപേക്ഷകേന്ദ്രങ്ങളിൽ (VFS UK) ഡോക്യുമെന്റുകൾ സ്കാൻ ചെയ്യും. യുകെ വിസയ്ക്കുള്ള ഫീസ് 6 മാസത്തെ വിസയ്ക്ക് 13,308 രൂപ മുതൽ 10 വർഷത്തെ വിസയ്ക്ക് 1.1 ലക്ഷം രൂപ വരെയാണ്. അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കുന്നതിനുള്ള അതിവേഗ സർവീസിന് 500 പൗണ്ട് അധികമായി നൽകേണ്ടി വരും.
യുകെ ലോകമെമ്പാടുമുള്ള വിസ അപേക്ഷകരിൽ നിന്ന് ഒരേ തുക ഫീസ് ഈടാക്കുന്നു. നികുതിദായകരുടെ ബാധ്യത കുറയ്ക്കുകയും യുകെയിലെ പ്രധാനപ്പെട്ട പൊതുസേവനങ്ങൾ ഭാരമാകാതിരിക്കുകയും അതേ സമയം അപേക്ഷകർക്ക് മികച്ച അനുഭവം നൽകുകയും ചെയ്യുന്നതിനാണ് ഈ ഫീസ് നിശ്ചയിച്ചിരിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
‘ഭാവിയിൽ, യുകെ സർക്കാർ 2025 ഓടെ ‘ഡിജിറ്റൽ ബൈ ഡിഫോൾട്ട്’ ഇമിഗ്രേഷൻ സംവിധാനത്തിലേക്ക് നീങ്ങുകയാണ്. ഇ-വിസകൾ അവതരിപ്പിച്ച് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും മികച്ച മൂല്യം നൽകുകയും ഇമിഗ്രേഷൻ സംവിധാനത്തിന്റെ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യും’, യുകെ വിസാ ആൻഡ് ഇമിഗ്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ മാറ്റ് ഹീത് പറഞ്ഞു
Sources:azchavattomonline.com
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave