Connect with us

world news

ഏഷ്യയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന പീഡനങ്ങളിൽ വർദ്ധനവ്: പുതിയ റിപ്പോർട്ട് പുറത്ത്

Published

on

സിയോള്‍: ഏഷ്യയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന പീഡനങ്ങൾ വർദ്ധിക്കുകയാണെന്ന്‍ വെളിപ്പെടുത്തലുമായി പുതിയ റിപ്പോര്‍ട്ട്. ‘കാത്തലിക്ക് പീസ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ഓഫ് കൊറിയ’ ഓഗസ്റ്റ് 22നു പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മണിപ്പൂരിലും പാക്കിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയിലും അടുത്തിടെ ക്രൈസ്തവർക്ക് നേരെ നടന്ന അക്രമങ്ങളും ഉദാഹരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മണിപ്പൂരിൽ നൂറ്റിതൊണ്ണൂറോളം ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ നടപടി സ്വീകരിക്കാൻ പരാജയപ്പെട്ടുവെന്നും, അക്രമ സംഭവങ്ങളെ വോട്ട് നേടാനുള്ള മാർഗമായി കണ്ടുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നുണ്ട്.

ഒരു ദിവസം ലോകത്തെ ഏഴു ക്രൈസ്തവരിൽ ഒരാൾ പീഡിപ്പിക്കപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയിൽ മാർച്ച് മാസം വെളിപ്പെടുത്തൽ നടത്തിയ യുഎന്നിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷക പദവിയിൽ പ്രവർത്തിക്കുന്ന ആർച്ച് ബിഷപ്പ് ഫോർത്തുനാത്തൂസ് നാച്കുവിന്റെ പ്രസ്താവനയും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പാക്കിസ്ഥാനെയും, ഇന്ത്യയെയും കൂടാതെ ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും വലിയ തോതിലാണ് ക്രൈസ്തവ പീഡനം നടക്കുന്നത്. കൂടാതെ ഏഷ്യക്ക് പുറത്ത് ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലടക്കം ക്രൈസ്തവർ ഭീഷണി നേരിടുന്നു. ഇസ്രായേലിൽ അടുത്തിടെ ക്രൈസ്തവ സന്യാസ ആശ്രമങ്ങൾക്ക് നേരെ യഹൂദ തീവ്രവാദികളുടെ അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

പാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ വ്യാജ മതനിന്ദ ആരോപണം ചൂണ്ടിക്കാട്ടി ക്രൈസ്തവ ഭവനങ്ങളും, ദേവാലയങ്ങളും അഗ്നിക്കിരയാക്കുന്നത് ക്രൈസ്തവരുടെ ജീവിതം അരക്ഷിതാവസ്ഥയിലാക്കിയിരിക്കുകയാണ്. നിക്കരാഗ്വേയിൽ ഭരണകൂടം വൈദികരെയും, ക്രൈസ്തവ പ്രസ്ഥാനങ്ങളെയും ലക്ഷ്യമിടുന്നതും റിപ്പോർട്ട് ആശങ്കയോടെയാണ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒർട്ടേഗ ഭരണകൂടം വൈദികരെ കസ്റ്റഡിയിൽ എടുത്ത സംഭവങ്ങളും, സന്യാസിനികളെ രാജ്യത്തുനിന്ന് പുറത്താക്കിയ സംഭവങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ അടുത്തിടെ പോർച്ചുഗലിൽ നടന്ന ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ പോയ സ്വദേശികളായ രണ്ടു വൈദികരെ തിരികെ എത്തിയപ്പോൾ തടഞ്ഞ സംഭവവും നിക്കരാഗ്വേയില്‍ അരങ്ങേറിയിരിന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു

Published

on

ഓട്ടവ : ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. വർക്ക് പെർമിറ്റ് ഇല്ലാതെ തന്നെയുള്ള ക്യാംപസിനു വെളിയിലെ ജോലി ആഴ്ചയി‍ൽ 24 മണിക്കൂർ മാത്രം എന്ന വ്യവസ്ഥയാണ് ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ഇവയിൽ ഏറ്റവും പ്രധാനം. ഇതു ലംഘിച്ചാൽ സ്റ്റഡി പെർമിറ്റിന്റെ ചട്ടലംഘനമാകും. വിദ്യാർഥിയെന്ന പരിഗണന നഷ്ടപ്പെടുമെന്നു മാത്രമല്ല, പഠനത്തിനും ജോലിക്കുമുള്ള ഭാവി അവസരങ്ങളും നിഷേധിക്കപ്പെടാം. കാന‍ഡ വിടേണ്ടതായും വരും.

ആഴ്ചയിൽ 20 മണിക്കൂർ മാത്രം പാർട്‌ടൈം ജോലി എന്ന വ്യവസ്ഥയാണ് മുൻപുണ്ടായിരുന്നത്. കോവിഡ് കാലത്ത് ഇതിൽ ഇളവു നൽകിയിരുന്നു. ഇ‌‌‌‌‌ളവു പിൻവലിച്ച് പരമാവധി 24 മണിക്കൂർ എന്ന പരിധിവയ്ക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പ് മന്ത്രി മാർക്ക് മില്ലറാണ് പുതിയ വ്യവസ്ഥകൾ നിലവിൽവന്ന കാര്യം സ്ഥിരീകരിച്ചത്. പഠന സ്ഥാപനം മാറുകയാണെങ്കിൽ പുതിയ സ്റ്റഡി പെർമിറ്റ് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.

6 മാസമെങ്കിലും കോഴ്സ് കാലയളവുള്ള, അംഗീകൃത സ്ഥാപനത്തിലെ മുഴുവൻ സമയ വിദ്യാർഥിയാണെങ്കിൽ ഓഫ് ക്യാംപസ് ജോലിക്ക് യോഗ്യതയുണ്ടെന്നു മാത്രമല്ല, വർക്ക് പെർമിറ്റിന്റെ ആവശ്യവുമില്ല. വിദ്യാർഥിക്ക് സോഷ്യൽ ഇൻഷുറൻസ് നമ്പർ ഉണ്ടായിരിക്കണം. ഇതുൾപ്പെടെ ഏതാനും വ്യവസ്ഥകൾ കൂടി ഓഫ് ക്യാംപസ് ജോലിക്കുള്ള യോഗ്യതയായി വച്ചിട്ടുണ്ട്. പാർട്‌ടൈം വിദ്യാർഥിയാണെങ്കിൽ മറ്റു നിബന്ധനകളെല്ലാം പാലിച്ചാൽ ഓഫ് ക്യാംപസ് ജോലിയോഗ്യതയായി. അനുവാദത്തോടെയുള്ള അവധിയിലായിരിക്കുമ്പോഴും സ്ഥാപനം മാറുമ്പോഴും പഠനം നടക്കുന്നില്ലാത്തതിനാൽ പാർട്‌ടൈം ജോലിക്കു വിലക്കുണ്ട്.

ഒന്നിലധികം ജോലിയാകാമെങ്കിലും ആഴ്ചയിൽ 24 മണിക്കൂർ എന്ന പരിധി വിടാൻ പാ‌ടില്ല. ശൈത്യ, വേനൽ അവധികൾ പോലെ അംഗീകൃത ഇടവേളകളിൽമാത്രം ഫുൾടൈം വിദ്യാർഥികൾക്ക് സമയപരിധിയില്ല. ഇത്തരം ഇടവേളയിൽ ഫുൾ ടൈം, പാർട്‌ടൈം കോഴ്സുകളിലും ചേരാം. ഇടവേളയ്ക്കു മുൻപും ശേഷവും ഫുൾടൈം വിദ്യാർഥിയായിരിക്കണം എന്നതു നിർബന്ധമാണ്. അതായത്, ഒന്നാം സെമസ്റ്റർ തുടങ്ങുന്നതിനു മുൻപ് ജോലിക്കു പോകാൻ അനുവാദമില്ല.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

ക്രൈസ്തവര്‍ക്ക് മത നികുതി; മാലിയില്‍ ഇസ്ലാമിക സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ പീഡനം കടുപ്പിക്കുന്നു

Published

on

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഇസ്ലാമിക സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് മേല്‍ പീഡനം കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മാലിയിലെ മോപ്തി മേഖലയിലെ രണ്ട് ഗ്രാമങ്ങളിൽ ക്രൈസ്തവ സമൂഹങ്ങൾക്കു മേല്‍ ഇസ്ലാമിക തീവ്രവാദ സംഘം ജിസിയ നികുതി ചുമത്തിയതായി കത്തോലിക്ക സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്’ രഹസ്യ ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ലാമിക രാഷ്ട്രം അമുസ്‌ലിംകളിൽ നിന്ന് ഈടാക്കിയിരുന്ന പ്രത്യേക നികുതിയാണ് ജിസിയ. ഇത് ഇസ്ലാമിക തീവ്രവാദികള്‍ മേഖലയില്‍ ക്രൈസ്തവരെ പീഡിപ്പിക്കുവാനുള്ള മാര്‍ഗ്ഗമായാണ് മാറ്റുന്നത്. മേഖലയിൽ സജീവമായ ഒരു ഇസ്ലാമിക തീവ്രവാദ സംഘം അടുത്തിടെ പ്രായമുള്ള എല്ലാ ക്രിസ്ത്യാനികൾക്കും 25,000 ഫ്രാങ്ക് (ഏകദേശം 40 ഡോളർ) നികുതി ചുമത്തി.

കിഴക്കൻ കോറോയിലെ മോപ്‌തിയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ഗ്രാമമായ ഡൗണ-പെന്നിലും സമാനമായ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പണമടയ്ക്കാൻ കഴിയാത്തവരോ നിരസിക്കുകയോ ചെയ്യുന്നവർക്കു അവരുടെ ആരാധനാലയങ്ങൾ നിർബന്ധമായും അടച്ചുപൂട്ടുമെന്ന് തീവ്രവാദികള്‍ പറയുന്നു. ഡൗഗൗട്ടെനെ ഗ്രാമത്തിലാണ്, ആശങ്കാജനകമായ സാഹചര്യം ആരംഭിച്ചത്. ഇപ്പോൾ, ഡൗണ-പെന്നിനും ഇതേ പ്രശ്നം നേരിടുകയാണ്. മതസ്വാതന്ത്ര്യത്തിനും പ്രാദേശിക സുരക്ഷയ്ക്കും കൂടുതൽ ഭീഷണിയുയർത്തി ഈ മതനികുതി മറ്റ് ഗ്രാമങ്ങളിലേക്കും വ്യാപിക്കുമെന്ന ആശങ്കയിലാണ് ക്രൈസ്തവര്‍. ഡൗന-പെനിലെ കത്തോലിക്ക പ്രൊട്ടസ്റ്റൻ്റ്, പള്ളികൾ അടച്ചുപൂട്ടണമെന്ന് ഇസ്ലാമിക തീവ്രവാദികൾ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരിന്നു.

പശ്ചിമ ആഫ്രിക്കയിലെ സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് മാലി. രാജ്യത്തു അൽക്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും (ഐഎസ്ഐഎസ്) ബന്ധമുള്ള നിരവധി ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുണ്ട്. മാലിയിൽ നിന്നു തന്നെ തട്ടിക്കൊണ്ടുപോയ കൊളംബിയൻ കന്യാസ്ത്രീ സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ ഇസ്ലാമിക തീവ്രവാദികളുടെ ഇടയില്‍ 4 വർഷവും 8 മാസവുമാണ് തടവില്‍ കഴിഞ്ഞത്. 2021 ഒക്ടോബറിൽ സിസ്റ്റര്‍ മോചിതയായി. ഹ്യൂമൻ ജിയോഗ്രഫി ഇൻഫർമേഷൻ സർവേ (HGIS) പ്രകാരം മാലിയിലെ ജനസംഖ്യയുടെ 94.84 ശതമാനവും ഇസ്ലാം മതവിശ്വാസികളാണ്. 2.37% ക്രൈസ്തവര്‍ മാത്രമാണ് രാജ്യത്തുള്ളത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തിൽ

Published

on

ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ സാധിക്കും.

ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാമിനായുള്ള പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ ഞായറാഴ്ച അറിയിച്ചു.കൂടാതെ, പഠന സ്ഥാപനങ്ങള്‍ മാറ്റുന്നതിന് മുമ്പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പുതിയ പഠന അനുമതിക്കായി അപേക്ഷിക്കുകയും അംഗീകാരം നേടുകയും വേണം.

ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു. സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ ലളിതമാക്കാന്‍ രൂപകല്‍പ്പന ചെയ്ത സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്), നൈജീരിയ സ്റ്റുഡന്റ് എക്‌സ്പ്രസ് (എന്‍.എസ്.ഇ) തുടങ്ങിയ പ്രോഗ്രാമുകള്‍ കാനഡ ഔദ്യോഗികമായി അവസാനിപ്പിച്ചു.

ആറ് വര്‍ഷത്തിനിടയില്‍ എസ്.ഡി.എസില്‍ നിന്ന് കാര്യമായ നേട്ടം കൈവരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സാധാരണ അപേക്ഷാ പ്രക്രിയ പിന്തുടരേണ്ടതുണ്ട്. വഞ്ചന തടയല്‍, ചൂഷണത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സംരക്ഷണം, സാമ്പത്തിക പരാധീനതകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി, ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
Sources:nerkazhcha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news6 hours ago

വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു

ഓട്ടവ : ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. വർക്ക് പെർമിറ്റ് ഇല്ലാതെ തന്നെയുള്ള ക്യാംപസിനു വെളിയിലെ ജോലി ആഴ്ചയി‍ൽ...

Sports7 hours ago

യേശുവാണ് തന്റെ കുടുംബത്തിന്റെയും കരിയറിന്റെയും അടിസ്ഥാനം: സീസണ്‍ റെക്കോര്‍ഡിട്ട ബേസ്ബോള്‍ താരം ആരോണ്‍ ജഡ്ജ്

ന്യൂയോര്‍ക്ക്: “ഞങ്ങള്‍ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്, കാഴ്ചയാലല്ല” (2 കൊറിന്തോസ് 5:7) എന്ന ബൈബിള്‍ വാക്യവും നെഞ്ചിലേറ്റി ഈ സീസണിനു ആരംഭം കുറിച്ച ന്യൂയോര്‍ക്ക് യാങ്കീസിന്റെ അമേരിക്കന്‍ പ്രൊഫഷണല്‍...

world news7 hours ago

ക്രൈസ്തവര്‍ക്ക് മത നികുതി; മാലിയില്‍ ഇസ്ലാമിക സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ പീഡനം കടുപ്പിക്കുന്നു

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഇസ്ലാമിക സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് മേല്‍ പീഡനം കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മാലിയിലെ മോപ്തി മേഖലയിലെ രണ്ട് ഗ്രാമങ്ങളിൽ ക്രൈസ്തവ സമൂഹങ്ങൾക്കു മേല്‍ ഇസ്ലാമിക...

Crime7 hours ago

India’s First 24×7 Online Court To Open In Kerala’s Kollam

In a groundbreaking development, Kollam is set to become the first city to launch a 24/7 online court, transforming the...

National7 hours ago

രാജ്യത്തെ ആദ്യ 24×7 ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് ഇന്ന് മുതല്‍

കൊല്ലം: രാജ്യത്തെ ആദ്യത്തെ 24X7 ഓണ്‍ലൈന്‍ കോടതി ഇന്ന് മുതല്‍ കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിക്കും. കൊല്ലത്തെ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും...

us news1 day ago

Pastor Jack Graham implores Christians to proclaim truth in a shifting culture

For as long as Prestonwood Baptist Church Pastor Jack Graham can remember, he’s loved the Bible — a connection nurtured...

Trending

Copyright © 2019 The End Time News