Connect with us

National

ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം വർധിക്കുന്നതായി റിപ്പോർട്ട്

Published

on

ന്യൂഡൽഹി: ഇന്ത്യയിൽ ക്രിസ്തുമത വിശ്വാസികൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ക്രിസ്തുമതവിശ്വാസികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ യുനൈറ്റഡ് ക്രിസ്റ്റ്യൻ ഫോറം(യു.സി.എഫ്) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2023 ആഗസ്റ്റ് വരെ മാത്രം ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ 525 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സമീപവർഷങ്ങളിൽ രാജ്യത്ത് മുസ്‍ലിം, ദലിത് വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങളും കുത്തനെ വർധിച്ചിരുന്നു. പലപ്പോഴും അതൊന്നും വാർത്തയാകാറുപോലുമില്ല. അതിക്രമങ്ങ​ൾക്കെതിരെ ഭരണകൂടവിഭാഗം നിശ്ശബ്ദത തുടരുകയാണ്.

മണിപ്പൂർ കലാപത്തിനിടെ നൂറുകണക്കിന് പള്ളികളാണ് തകർത്തത്. മണിപ്പൂരിൽ ഏതാണ്ട് 642 ആരാധനാലയങ്ങൾ തകർത്തുവെന്നാണ് സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലെ കണക്ക്. 36 മണിക്കൂറിനുള്ളിൽ മാത്രം 249 ചർച്ചുകൾ തകർത്തുവെന്നാണ് ഇംഫാൽ ആർച്ച് ബിഷപ്പ് പറയുന്നത്. അതേസമയം മണിപ്പൂരിൽ നിന്നുള്ള വിവരങ്ങൾ യു.സി.എഫ് ഡാറ്റയിൽ ഇല്ല. അധികാരത്തിലിരിക്കുന്ന ഉന്നതരുടെ പിന്തുണയോടെ, ഒരു പ്രത്യേക മതവിഭാഗത്തിനു നേരെ ഒരുകൂട്ടം ആളുകൾ നടത്തുന്ന ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് യു.സി.എഫ് പ്രസ് റിലീസിൽ സൂചിപ്പിച്ചു.

2011 ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിൽ ആകെ ജനസംഖ്യയുടെ 2.3 ശതമാനം ക്രിസ്തുമത വിശ്വാസികളാണ് ഉള്ളത്. ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ(എൻ.സി.ആർ.ബി) രേഖപ്പെടുത്തിയിട്ടില്ല. സമീപകാലത്ത് ഇന്ത്യ താരതമ്യേന ശാന്തമാണെന്നും വലിയ തോതിലുള്ള കലാപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നുമാണ് എൻ.സി.ആർ.ബിയുടെ റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, 2012നും 2022നുമിടയിലുള്ള കാലയളവിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ നാലുമടങ്ങായി വർധിച്ചുവെന്നാണ് റിപ്പോർട്ട്. ഈ വർഷങ്ങളിൽ 2016ലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട്ചെയ്തത്. 247 ആക്രമണങ്ങളാണ് ആ വർഷം നടന്നത്. 2021 വരെ ആക്രമണങ്ങളുടെ എണ്ണവും വർധിച്ചു. 2021ൽ 505 ആക്രമണങ്ങളാണ് ക്രിസ്ത്യാനികൾക്കെതിരെയുണ്ടായത്. 2022ൽ അത് 299 ആയി.

ഏറ്റവും കൂടുതൽ അതിക്രമങ്ങളുണ്ടായത് ഉത്തർപ്രദേശിലാണ്. 2018ൽ 132 ആ​ക്രമണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2019ലും 2020ലും നേരിയ കുറവുണ്ടായി. 2021 ൽ 129 അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തിടെ യു.സി.എഫ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, യു.പി കൂടാതെ ചത്തീസ്ഗഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് ക്രിസ്തുമതവിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ മുന്നിലുള്ളത്. തമിഴ്നാട് ആണ് ക്രിസ്ത്യൻവിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന മറ്റൊരു സംസ്ഥാനം.

ആസ്ട്രേലിയൻ ഒരു സുവിശേഷകനും ഇന്ത്യയിൽ കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഉന്നമനത്തിനു പ്രവർത്തിച്ചിരുന്ന ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ് 1999ൽ ഒഡീഷയിലെ കുഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന കാലത്ത്, തന്റെ 10ഉം ആറും വയസുള്ള രണ്ട് മക്കളോടൊപ്പം കൊല്ലപ്പെട്ട സംഭവമാണ് ക്രിസ്തുമതവിഭാഗങ്ങൾക്കെതിരെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ഹീനമായ കൊലപാതകം. ഒഡിഷയിൽ 2008ൽ നൂറോളം ആളുകൾ കൊല്ലപ്പെടുന്നതിലേക്ക് നയിച്ച കാന്തമാൽ കലാപമാണ് മറ്റൊന്ന്. ആയിരങ്ങൾക്കാണ് കലാപത്തെ തുടർന്ന് വീടും കിടപ്പാടവും നഷ്ടപ്പെട്ടത്.
Sources:azchavattomonline

http://theendtimeradio.com

National

വൈ.പി.ഇ. സ്റ്റേറ്റ് ടാലൻ്റ് ടെസ്റ്റ് മുളക്കുഴയിൽ

Published

on

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ. സംസ്ഥാനതല ടാലൻ്റ് ടെസ്റ്റ് മുളക്കുഴ, മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 31 ന് നടക്കും. സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി ഉദ്ഘാടനം നിർവ്വഹിക്കുന്ന സമ്മേളനത്തിൽ വൈ പി ഇ. സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ മാത്യു ബേബി അധ്യക്ഷത വഹിക്കും.

സോണൽ തല മത്സരങ്ങളിൽ വിജയിച്ചവരാണ് സ്റ്റേറ്റ് തലത്തിൽ മാറ്റുരക്കുന്നത്. വിവിധ വേദികളിലായി നടക്കുന്ന പ്രോഗ്രാമിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി സജു സണ്ണി, ടാലൻ്റ് ടെസ്റ്റ് കൺവീനർന്മാരായ പാസ്റ്റർ ജെയിംസ് ജോയി, ജെബേസ് പി. ശാമുവേൽ തുടങ്ങി ബോർഡ് അംഗങ്ങൾ നേതൃത്വം നൽകും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, മുംബൈ ഗോവ സെന്ററിലെ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് 2024

Published

on

മുംബൈ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, മുംബൈ ഗോവ സെന്ററിലെ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് 2024 നവംബർ 1-2, തീയതികളിൽ പനവേൽ സന്തോം നഗർ, ARC കൺവെൻഷൻ സെന്ററിൽ നടക്കും. മഹാരാഷ്ട്ര & ഗോവ റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ വി. പി. കോശി കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റേഴ്സ്, ജേക്കബ് ജോർജ്ജ് (കേരള), എം. ഡി. ശാമുവേൽ (പഞ്ചാബ്), സജി മാത്യു (ഗുജറാത്ത്‌ ), സിസ്റ്റർ മോളി ജേക്കബ് (കേരള ), എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ എടുക്കും. സെന്റർ പാസ്റ്റർ ജേക്കബ് ജോൺ, സെക്രട്ടറി ഷിബു എം. എ എന്നിവർ നേതൃത്വം നൽകും.
http://theendtimeradio.com

Continue Reading

National

മെഗാ ക്രൂസൈഡ് പ്രത്യാശോത്സവത്തിന്റെ നടത്തിപ്പിനായി പ്രാർത്ഥനയും ആലോചന യോഗവും

Published

on

കേരളത്തിൽ അന്ത്യ കാല ആത്മീയ ഉണർവിന്റെ കാഹളം മുഴങ്ങാൻ സമയം ആഗതം ആയിരിക്കുന്നു…..
അന്ത്യ കാല ആത്മീയ ഉണർവ് ലക്ഷ്യമാക്കി സഭ സംഘടനാ വ്യത്യാസം ഇല്ലാതെ ആലപ്പുഴയിൽ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സംയുക്ത പെന്തകോസ്ത് കൂട്ടാമയാണ് എൻഡ് ടൈം റിവൈവൽ മൂവ്മെന്റ് .

കർത്താവിന്റെ വരവ് താമസിച്ചാൽ ഈ വരുന്ന 31 വ്യാഴാഴ്ച ആലപ്പുഴ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ടൗൺ ചർച്ചിൽ വെച്ച് നടക്കുന്ന ആത്മീയ ഉണർവ് യോഗാനന്തരം കേരളത്തിലെ പെന്തകോസ്ത് ടെലിവിഷൻ ചാനൽ ആയ പവർ വിഷൻ ടി . വി യുടെ ആഭിമുഖ്യത്തിൽ നവംബർ മാസം 27 മുതൽ 30 വരെ കോട്ടയത്തു നടത്തപ്പെടുന്ന മെഗാ ക്രൂസൈഡ് പ്രത്യാശോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രാർത്ഥനയും ആലോചന യോഗവും നടക്കുന്നു. അന്ത്യ കാല ഉണർവിന്റെ ഭാഗം ആകുവാൻ ആഗ്രഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news13 hours ago

ഇമ്മാനുൽ ഗോസ്പൽ മിഷൻ ചർച്ച് (IGM) ന്റെ ആഭിമുഖ്യത്തിൽ കൺവെൻഷനും യുവജനസമ്മേളനവും

അയർലണ്ടിലുള്ള പെന്തെക്കോസ്ത് സഭയായ ഇമ്മാനുൽ ഗൊസ്പൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കൺവൺഷനും, യൂത്ത് സെമിനാറും , 2024 October 31,November 1,2 തിയതികളിൽ IGM ചർച്ച് ഹാളിൽ...

National13 hours ago

വൈ.പി.ഇ. സ്റ്റേറ്റ് ടാലൻ്റ് ടെസ്റ്റ് മുളക്കുഴയിൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ. സംസ്ഥാനതല ടാലൻ്റ് ടെസ്റ്റ് മുളക്കുഴ, മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 31 ന് നടക്കും....

National13 hours ago

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, മുംബൈ ഗോവ സെന്ററിലെ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് 2024

മുംബൈ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, മുംബൈ ഗോവ സെന്ററിലെ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് 2024 നവംബർ 1-2, തീയതികളിൽ പനവേൽ സന്തോം നഗർ, ARC...

National14 hours ago

മെഗാ ക്രൂസൈഡ് പ്രത്യാശോത്സവത്തിന്റെ നടത്തിപ്പിനായി പ്രാർത്ഥനയും ആലോചന യോഗവും

കേരളത്തിൽ അന്ത്യ കാല ആത്മീയ ഉണർവിന്റെ കാഹളം മുഴങ്ങാൻ സമയം ആഗതം ആയിരിക്കുന്നു….. അന്ത്യ കാല ആത്മീയ ഉണർവ് ലക്ഷ്യമാക്കി സഭ സംഘടനാ വ്യത്യാസം ഇല്ലാതെ ആലപ്പുഴയിൽ...

world news14 hours ago

നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി

എഡോ (നൈജീരിയ): ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി. ഒക്‌ടോബർ 27 ഞായറാഴ്ചയാണ് രാജ്യത്തിൻ്റെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ...

National2 days ago

High Court Calls for Regulation of Christian Institutions in India

India — The High Court of Tamil Nadu made a significant statement on Oct. 23, saying there is a need...

Trending

Copyright © 2019 The End Time News