Connect with us

world news

അഫ്ഗാനിസ്ഥാനില്‍ അമേരിക്കൻ സ്വദേശി ഉൾപ്പെടെ 18 പേരെ താലിബാൻ തടവിലാക്കി

Published

on

ക്രിസ്തു വിശ്വാസം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് സർക്കാർ ഇതര പ്രസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഒരു അമേരിക്കൻ സ്വദേശി ഉൾപ്പടെ 18 പേരെ അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ ഭരണകൂടം തടവിലാക്കി. കാബൂളിന് പുറത്ത് 400 മൈൽ ദൂരെ സ്ഥിതി ചെയ്യുന്ന ഖോറിൽ ജോലി ചെയ്തിരുന്ന ഇന്റർനാഷ്ണൽ അസിസ്റ്റൻസ് മിഷനിലെ 18 പേരെയാണ് താലിബാന്‍ തീവ്രവാദികള്‍ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ മൂന്നാം തീയതിയും, 13നുമാണ് ഓഫീസിൽ തിരച്ചിൽ നടന്നത്. സർക്കാർ കസ്റ്റഡിയിലെടുത്തവരിൽ ഒരു അമേരിക്കൻ സ്വദേശിയും ഉൾപ്പെടുന്നു. ഇവരെ കാബൂളിലെ അജ്ഞാത കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.

കസ്റ്റഡിയിലെടുത്തതു ഏത് കാരണത്തിലാണെന്ന് ഇപ്പോഴും വ്യക്തമായി അറിയില്ലെന്ന് രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾ മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്ന ഇന്റർനാഷ്ണൽ അസിസ്റ്റൻസ് മിഷൻ പ്രസ്താവനയിൽ പറഞ്ഞു. ജോലിക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയും, അവരുടെ മോചനത്തിനു വേണ്ടിയും പരമാവധി ശ്രമിക്കുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി. ഇത് സംബന്ധിച്ച് മിനിസ്ട്രി ഓഫ് എക്കണോമിക്ക് അവർ കത്തെഴുതിയിട്ടുണ്ട്.

ഈ മന്ത്രാലയത്തിലാണ് സംഘടന സർക്കാർ ഇതര പ്രസ്ഥാനമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 60 വർഷമായി രാജ്യത്ത് പ്രവർത്തിച്ചു വരുന്ന ക്രൈസ്തവ പ്രസ്ഥാനമാണ് ഇന്റർനാഷ്ണൽ അസിസ്റ്റൻസ് മിഷൻ. അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങി താലിബാൻ ഭരണം ഏറ്റെടുത്തതു മുതൽ സംഘടന താലിബാനികളുടെ നിരീക്ഷണത്തിലായിരുന്നു. തീവ്ര ഇസ്ലാമിക ഭരണമാണ് രാജ്യത്തെ താലിബാനി നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്നത്.
Sources:christiansworldnews

http://theendtimeradio.com

world news

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തിൽ

Published

on

ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ സാധിക്കും.

ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാമിനായുള്ള പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതായി കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ ഞായറാഴ്ച അറിയിച്ചു.കൂടാതെ, പഠന സ്ഥാപനങ്ങള്‍ മാറ്റുന്നതിന് മുമ്പ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പുതിയ പഠന അനുമതിക്കായി അപേക്ഷിക്കുകയും അംഗീകാരം നേടുകയും വേണം.

ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു. സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ ലളിതമാക്കാന്‍ രൂപകല്‍പ്പന ചെയ്ത സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്), നൈജീരിയ സ്റ്റുഡന്റ് എക്‌സ്പ്രസ് (എന്‍.എസ്.ഇ) തുടങ്ങിയ പ്രോഗ്രാമുകള്‍ കാനഡ ഔദ്യോഗികമായി അവസാനിപ്പിച്ചു.

ആറ് വര്‍ഷത്തിനിടയില്‍ എസ്.ഡി.എസില്‍ നിന്ന് കാര്യമായ നേട്ടം കൈവരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ സാധാരണ അപേക്ഷാ പ്രക്രിയ പിന്തുടരേണ്ടതുണ്ട്. വഞ്ചന തടയല്‍, ചൂഷണത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സംരക്ഷണം, സാമ്പത്തിക പരാധീനതകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വര്‍ഷമായി, ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
Sources:nerkazhcha

http://theendtimeradio.com

Continue Reading

world news

35 യൂറോപ്യൻ രാജ്യങ്ങളിൽ 2444 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍; യൂറോപ്പിലെ ക്രൈസ്തവ വിരുദ്ധ പീഡനത്തിൽ വന്‍ വര്‍ദ്ധനവ്

Published

on

ലണ്ടന്‍: യൂറോപ്പില്‍ ക്രൈസ്തവര്‍ക്ക് നേരെ അസഹിഷ്ണുതയും വിവേചനവും വര്‍ദ്ധിക്കുന്നതായി വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്’ (ഒ.ഐ.ഡി.എ.സി യൂറോപ്പ്) സംഘടന. ഒ.ഐ.ഡി.എ.സി യൂറോപ്പ് 2024 റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 35 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി 2444 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ അരങ്ങേറിയതായി സംഘടന ചൂണ്ടിക്കാട്ടുന്നു.

2023-ൽ 10 യൂറോപ്യൻ രാജ്യങ്ങളില്‍ മാത്രം 1230 ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ അരങ്ങേറിയിട്ടുണ്ട്. 2022-ൽ ഇത് 1029 ആയിരിന്നു. ഉപദ്രവം, ഭീഷണികൾ, ശാരീരിക അക്രമം എന്നിവ ഉള്‍പ്പെടെ ക്രൈസ്തവര്‍ക്ക് നേരെ വ്യക്തിപരമായ 232 ആക്രമണങ്ങള്‍ അരങ്ങേറിയതായും റിപ്പോര്‍ട്ടുണ്ട്. പ്രത്യേക ആശങ്കയുള്ള രാജ്യങ്ങൾ ഫ്രാൻസും യു‌കെ‌യുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. 2023-ൽ ഏകദേശം ആയിരത്തോളം ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്.

യു‌കെ‌യിലെ സ്ഥിതിയും പരിതാപകരമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എഴുനൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് രാജ്യത്തു വര്‍ദ്ധനവായി രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 105% വർദ്ധനവാണ് ജർമ്മനിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2022-ൽ 135 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ അരങ്ങേറിയ രാജ്യത്തു 2023-ൽ 277 ആയി ഉയർന്നു. യൂറോപ്യൻ ഗവൺമെൻ്റുകൾ മതസ്വാതന്ത്ര്യത്തിന്മേല്‍ നിരവധി നിയന്ത്രണങ്ങള്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

യു കെയിൽ ഇനി ഇ-വിസ യുഗം; ഇന്ത്യക്കാർക്ക് കൂടുതൽ സൗകര്യം; മാറ്റങ്ങൾ അറിയാം

Published

on

യുകെ 2025 ഓടെ ഡിജിറ്റൽ ഇമിഗ്രേഷൻ സംവിധാനത്തിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇ-വിസ സംവിധാനം ഉടൻ നടപ്പിലാകും. ഇന്ത്യയിൽ ഇത് എപ്പോൾ ആരംഭിക്കുമെന്നത് ഇപ്പോഴും തീരുമാനമായിട്ടില്ല. ഇ-വിസ സംവിധാനം വഴി വിസ അംഗീകാരത്തിന് ശേഷം ഫിസിക്കൽ ഡോക്യുമെന്റ് കാത്തിരിക്കേണ്ടി വരില്ല.

കോവിഡ് കാലത്തിനു ശേഷം ഇന്ത്യക്കാർക്കാണ് ഏറ്റവും കൂടുതൽ വിസ നൽകുന്നതെന്ന് ബ്രിട്ടീഷ് ഹൈ കമ്മീഷണർ ലിൻഡി കാമറൂൺ പറഞ്ഞു. 2024 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം, വിസിറ്റ്, സ്റ്റഡി, വർക്ക് വിഭാഗങ്ങളിലായി ഏറ്റവും കൂടുതൽ യുകെ വിസ ലഭിച്ചത് ഇന്ത്യൻ പൗരന്മാർക്കാണ്.

ഇന്ത്യയിൽ യുകെ വിസ നടപടികൾ വേഗത്തിലാക്കുന്നതിനായി ബയോമെട്രിക് വിവരങ്ങൾ ആദ്യം ശേഖരിക്കും. തുടർന്ന് ഡിജിറ്റൽ അല്ലാത്ത ഉപഭോക്താക്കളിൽ നിന്ന് വിസ അപേക്ഷകേന്ദ്രങ്ങളിൽ (VFS UK) ഡോക്യുമെന്റുകൾ സ്കാൻ ചെയ്യും. യുകെ വിസയ്ക്കുള്ള ഫീസ് 6 മാസത്തെ വിസയ്ക്ക് 13,308 രൂപ മുതൽ 10 വർഷത്തെ വിസയ്ക്ക് 1.1 ലക്ഷം രൂപ വരെയാണ്. അഞ്ച് ദിവസത്തിനുള്ളിൽ ലഭിക്കുന്നതിനുള്ള അതിവേഗ സർവീസിന് 500 പൗണ്ട് അധികമായി നൽകേണ്ടി വരും.

യുകെ ലോകമെമ്പാടുമുള്ള വിസ അപേക്ഷകരിൽ നിന്ന് ഒരേ തുക ഫീസ് ഈടാക്കുന്നു. നികുതിദായകരുടെ ബാധ്യത കുറയ്ക്കുകയും യുകെയിലെ പ്രധാനപ്പെട്ട പൊതുസേവനങ്ങൾ ഭാരമാകാതിരിക്കുകയും അതേ സമയം അപേക്ഷകർക്ക് മികച്ച അനുഭവം നൽകുകയും ചെയ്യുന്നതിനാണ് ഈ ഫീസ് നിശ്ചയിച്ചിരിക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

‘ഭാവിയിൽ, യുകെ സർക്കാർ 2025 ഓടെ ‘ഡിജിറ്റൽ ബൈ ഡിഫോൾട്ട്’ ഇമിഗ്രേഷൻ സംവിധാനത്തിലേക്ക് നീങ്ങുകയാണ്. ഇ-വിസകൾ അവതരിപ്പിച്ച് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും മികച്ച മൂല്യം നൽകുകയും ഇമിഗ്രേഷൻ സംവിധാനത്തിന്റെ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും ചെയ്യും’, യുകെ വിസാ ആൻഡ് ഇമിഗ്രേഷൻ ഡെപ്യൂട്ടി ഡയറക്ടർ മാറ്റ് ഹീത് പറഞ്ഞു
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news22 hours ago

Pastor Jack Graham implores Christians to proclaim truth in a shifting culture

For as long as Prestonwood Baptist Church Pastor Jack Graham can remember, he’s loved the Bible — a connection nurtured...

National22 hours ago

ഐപിസി കാർമ്മൽ വണ്ടിത്താവളം സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഡിസംബർ 23 ന്

ഐപിസി പാലക്കാട് നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട് നിൽക്കുന്ന വണ്ടിത്താവളം കാർമ്മൽ സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഡിസംബർ 23 ന് വൈകിട്ട് 4 മുതൽ 7...

National23 hours ago

അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യമേഖലാ പ്രാർത്ഥന പദയാത്ര – യൂക്കോമയ് കോട്ടയത്ത് നിന്നും ആരംഭിച്ചു

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ. സജിയുടെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനും മറ്റു സാമൂഹിക തിന്മകൾക്കും എതിരെ കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം ജില്ലകളിലൂടെ...

National23 hours ago

ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആകും; മാറ്റങ്ങളുമായി കെഎസ്ഇബി

തിരുവനന്തപുരം : അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ഇബി. ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാനാണ് പുതിയ പദ്ധതി. ഇത് പ്രകാരം പുതിയ കണക്ഷന്‍ എടുക്കുന്നതുള്‍പ്പെടെ...

us news23 hours ago

70 ദശലക്ഷത്തിലധികം പേര്‍ക്ക് പ്രതിമാസ ആനുകൂല്യങ്ങള്‍; എസ്എസ്എ ആനുകൂല്യങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍

അടുത്തവര്‍ഷം സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങളില്‍ രണ്ട് പ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് യു.എസ്. 2025മുതല്‍ 70 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് പ്രതിമാസ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍...

National2 days ago

പി വൈ പി എ 77-ാം സംസ്ഥാന ക്യാമ്പിന്റെ അനുഗ്രഹ പ്രാർത്ഥന സംഗമം പാസ്റ്റർ ചാക്കോ വർഗീസ് ഉദ്ഘാടനം ചെയ്തു

2024 ഡിസംബർ 25-28 വരെ നെയ്യാർ ഡാമിൽ രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ വെച്ചു നടക്കുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ...

Trending

Copyright © 2019 The End Time News