Connect with us

National

ഛത്തീസ്ഗഢില്‍ ക്രിസ്ത്യൻ പെൺകുട്ടിയുടെ ശവസംസ്ക്കാരം തടഞ്ഞു

Published

on

ഛത്തീസ്ഗഢിലെ ബ്രെഹബെദ ഗ്രാമത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്ക്കരിക്കുന്നത് തടഞ്ഞ് ഗ്രാമവാസികള്‍. നാരായണ്‍പൂര്‍ സ്വദേശി സുനിതയെന്ന 13 കാരിയാണ് ടൈഫോയ്ഡ് ബാധിച്ച് മരണപ്പെട്ടത്. ക്രിസ്തുമതം ഉപേക്ഷിച്ചാല്‍ മാത്രമേ സംസ്ക്കാരം നടത്താന്‍ അനുവദിക്കുകയുള്ളുവെന്ന് ഗ്രാമവാസികള്‍ കുട്ടിയുടെ കുടുംബത്തോടു പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം ക്രിസ്ത്യന്‍ വിശ്വാസ പ്രകാരം സംസ്ക്കരിക്കുന്നതാണ് ഗ്രാമവാസികളെ പ്രകോപിപ്പിക്കാന്‍ കാരണം.

നാരായണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ടൈഫോയ്ഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. മൃതദേഹം വീട്ടിലെത്തിയതിനു പിന്നാലെ നിരവധി ഗ്രാമവാസികളും വീട്ടിലെത്തിയിരുന്നു. ഗ്രാമത്തിലെ ഭൂമിയില്‍ ക്രിസ്ത്യന്‍ വിശ്വാസപ്രകാരം സംസ്ക്കാര ശുശ്രൂഷകള്‍ അനുവദിക്കില്ലെന്നും ആദിവാസ സംസ്ക്കാരമുപയോഗിച്ച് സംസ്ക്കാര കര്‍മ്മങ്ങള്‍ നടത്തുന്നത് തടയില്ലെന്നുമായിരുന്നു ഗ്രാമവാസികളുടെ വാദം.

ഞങ്ങളും അവരെപ്പോലെതന്നെ ആദിവാസികളാണ്. പക്ഷെ അവര്‍ക്ക് ഞങ്ങള്‍ ചര്‍ച്ചില്‍ പോകുന്നതോ ക്രിസ്ത്യന്‍ മതാചാരങ്ങള്‍ പിന്തുടരുന്നതോ അംഗീകരിക്കാനാവുന്നില്ല. ആദിവാസി സംസ്ക്കാരം പിന്തുടരണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ക്രിസ്തുമതം വിട്ടു വന്നാല്‍ മൃതദേഹം സംസ്ക്കരിക്കുവാന്‍ അനുവദിക്കാം എന്നാണ് ഗ്രാമവാസികളുടെ നിലപാട്. സുനിതയുടെ സഹോദരി പറയുന്നു .

ഗ്രാമവാസികളുടെ എതിര്‍പ്പുമൂലം ബ്രെഹബെദയിലെ ഗ്രാമത്തില്‍നിന്ന് അകലെയുള്ള പ്രദേശത്താണ് മൃതദേഹം സംസ്ക്കരിക്കേണ്ടിവന്നതെന്നും ഗ്രാമവാസികള്‍ക്ക് ചില സംഘടനകളുടെ പിന്തുണയുണ്ടെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു. അതേ സമയം എല്ലാ ഗ്രാമവാസികളും സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കണമെന്നും ദേവ രീതിയിലേക്ക് തിരികെ വരണമെന്നും ഗ്രാമത്തിലെ മതകാര്യങ്ങള്‍ നോക്കുന്ന ദേവ സമിതി അംഗം സാന്തുറാം ആവശ്യപ്പെട്ടു.
Sources:christiansworldnews

http://theendtimeradio.com

National

ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി

Published

on

ഒരു ആദിവാസി ഗോത്ര ക്രിസ്ത്യാനിയുടെ മരണത്തെ തുടർന്ന് , ആ ഗ്രാമത്തിലെ മറ്റു താമസക്കാർ ക്രിസ്തീയ ശവസംകാരത്തെ എതിർത്തതിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി. ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ഉറപ്പാക്കാൻ കോടതി ഉത്തരവ് നൽകി

ഛത്തീസ്ഗഡ് സംസ്ഥാനത്തെ ബസ്തർ ജില്ലയിലെ ജഗദൽപൂർ നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 25 ന് തദ്ദേശീയ ക്രിസ്ത്യാനിയായ അമ്പത്തിനാലുകാരനായ ഈശ്വർ കോറം മരണപെട്ടു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 110 വർഷത്തിന്റെ ആഘോഷ നിറവിൽ.

Published

on

ലോകത്തെമ്പാടുമുള്ള അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 2024 ഏപ്രിൽ മാസത്തിൽ 110 വർഷത്തിന്റെ ആഘോഷ നിറവിൽ. 1914 ഏപ്രിൽ മാസത്തിൽ 300 പേരുടെ ഒരു ചെറിയ കൺവെൻഷൻ കൂട്ടമായി അമേരിക്കയിൽ ആരംഭിച്ച അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ ഇന്ന് വളർന്ന് ലോകത്തെമ്പാടുമായി അഞ്ച് വൻ കരകളിലെ രാജ്യങ്ങളിലായി പടർന്ന് പന്തലിച്ച് കിടക്കുന്നതും ഏകദേശം 85 മില്യൺ വിശ്വാസികളും 440000 ദൈവസഭകളുമുള്ള അനു ദിനം വളർന്ന് കൊണ്ടിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പെന്തകോസ്ത് സഭയാണ്.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ആന്ധ്രാപ്രദേശിൽ യുവ സുവിശേഷകർക്ക് എതിരെ സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം.

Published

on

ആന്ധ്രാപ്രദേശിൽ യേശു ക്രിസ്തുവിന്റെ നിത്യജീവൻ നൽകുന്ന സത്യ സുവിശേഷത്തിന്റെ ട്രാക്റ്റുകൾ വിതരണം ചെയ്ത് കൊണ്ട് നിൽക്കുകയായിരുന്ന രണ്ട് യുവ സുവിശേഷകരെ യാതൊരു പ്രകോപനവും കൂടാതെ ഒരു കൂട്ടം സുവിശേഷ വിരോധികൾ വളഞ്ഞ് ക്രൂരമായി മർദിക്കുകയും, ഭീഷണിപ്പെടുത്തുകയും ഇവർ വിതരണം ചെയ്ത് കൊണ്ടിരുന്ന ട്രാക്റ്റുകൾ വലിച്ച് കീറി കളയുകയും ചെയ്തു.
ദൈവജനം പ്രതികൂല സാഹചര്യങ്ങളിൽ കൂടി കടന്ന് പോകുന്ന ആന്ധ്രാപ്രദേശിലെ ദൈവദാസന്മാരെയും, ദൈവമക്കളെയും, ദൈവസഭകളെയും ഓർത്തു ശക്തമായി പ്രാർത്ഥിക്കുക.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news33 mins ago

അമേരിക്കയിൽ തൊഴിൽ നേടാം! ഇന്ത്യക്കാർക്ക് ഏറ്റവും ഡിമാൻഡുള്ള ജോലികൾ ഇതാ; ഒപ്പം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും

അമേരിക്കയിൽ ജോലി സ്വപ്നം കാണുന്ന ഇന്ത്യക്കാർ ഏറെയുണ്ട്. അമേരിക്ക വൈവിധ്യമാർന്ന രാജ്യമാണ്. ഇവിടെ വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്നു. ഇത് ഇന്ത്യക്കാർക്ക് പുതിയ സംസ്കാരങ്ങൾ അനുഭവിക്കാനും...

National24 hours ago

ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി

ഒരു ആദിവാസി ഗോത്ര ക്രിസ്ത്യാനിയുടെ മരണത്തെ തുടർന്ന് , ആ ഗ്രാമത്തിലെ മറ്റു താമസക്കാർ ക്രിസ്തീയ ശവസംകാരത്തെ എതിർത്തതിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി....

National24 hours ago

അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 110 വർഷത്തിന്റെ ആഘോഷ നിറവിൽ.

ലോകത്തെമ്പാടുമുള്ള അസംബ്ലിസ് ഓഫ് ഗോഡ് ദൈവസഭ 2024 ഏപ്രിൽ മാസത്തിൽ 110 വർഷത്തിന്റെ ആഘോഷ നിറവിൽ. 1914 ഏപ്രിൽ മാസത്തിൽ 300 പേരുടെ ഒരു ചെറിയ കൺവെൻഷൻ...

National1 day ago

ആന്ധ്രാപ്രദേശിൽ യുവ സുവിശേഷകർക്ക് എതിരെ സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം.

ആന്ധ്രാപ്രദേശിൽ യേശു ക്രിസ്തുവിന്റെ നിത്യജീവൻ നൽകുന്ന സത്യ സുവിശേഷത്തിന്റെ ട്രാക്റ്റുകൾ വിതരണം ചെയ്ത് കൊണ്ട് നിൽക്കുകയായിരുന്ന രണ്ട് യുവ സുവിശേഷകരെ യാതൊരു പ്രകോപനവും കൂടാതെ ഒരു കൂട്ടം...

Life1 day ago

ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ഐ എസ് ആർ ഒ

ന്യൂഡൽഹി: ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ഐ എസ് ആർ ഒ. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ആദ്യത്തെ രണ്ട്...

world news1 day ago

നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല: തീവ്രവാദികൾ കൊലപ്പെടുത്തിയത് 12 ക്രൈസ്തവരെ

നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 12 ക്രൈസ്തവർ കൊല്ലപ്പെട്ടു. പുലർച്ചെ രണ്ടുമണിക്കാണ് ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. മംഗു...

Trending