Connect with us

National

തട്ടിപ്പിന് ഉപയോഗിച്ച 3200 ഫോണുകളും ടാബുകളും നിർവീര്യമാക്കി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് 3200 മൊബൈല്‍ ഫോണുകളും ടാബുകളും നിര്‍ജീവമാക്കി. നാല് മാസത്തിനിടെ കേരളത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതും അതിനു ശ്രമിച്ചതുമായ മൊബൈല്‍ ഫോണുകളും ടാബുകളുമാണ് കേരള പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്‍ഡ്യ (ട്രായ്) നിര്‍ജീവമാക്കിയത്.

ഈ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിച്ച 1800 സിം കാര്‍ഡുകളും ബ്ലോക്ക് ചെയ്തു. മൊബൈല്‍ ഫോണുകള്‍ ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്‌ സൈബര്‍ തട്ടിപ്പ് നടത്തുന്ന സംഘങ്ങളുടേതാണ്. മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പരുകള്‍ ഉള്‍പെടുത്തിയാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഇതില്‍ ആയിരത്തോളം ഫോണുകള്‍ ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കമ്പനികളുടേതാണെന്നാണ് കണ്ടെത്തല്‍. കേരളത്തില്‍ ലോണ്‍ ആപ്പ് വഴി വായ്പയെടുത്തവരെ ഭീഷണിപ്പെടുത്താനുപയോഗിച്ചവയാണ് കൂടുതലും.

കേരളത്തില്‍ നിന്ന് പണം തട്ടിയെടുത്ത രണ്ടായിരത്തോളം ഇതര സംസ്ഥാന ബാങ്ക് അക്കൗണ്ടുകളും റദ്ദാക്കി. 173 ലോണ്‍ ആപ്പുകളും നിരോധിച്ചിട്ടുണ്ട്. ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടര്‍ന്ന് ഈ വര്‍ഷം 1427 പരാതിക്കാരാണ് പൊലീസിന്‍റെ സഹായം തേടിയെത്തിയത്. സൈബര്‍ ലോണ്‍ തട്ടിപ്പുകളെക്കുറിച്ചു പരാതിപ്പെടാനുള്ള 1930 (നാഷനല്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ നമ്പര്‍) എന്ന നമ്പരിലാണ് ഇത്രയും പരാതികളെത്തിയത്.

2022ല്‍ 1340 പരാതികളും 2021ല്‍ 1400 പരാതികളുമാണ് ലഭിച്ചിട്ടുള്ളത്. പരാതികളില്‍ പറഞ്ഞ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ നമ്പറുകളും പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. ദേശീയതലത്തില്‍ രൂപീകരിച്ച പോര്‍ട്ടല്‍ വഴിയാണ് ആപ്പ് സ്റ്റോര്‍, പ്ലേ സ്റ്റോര്‍, വെബ് സൈറ്റുകള്‍ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കുന്നത്.

സംസ്ഥാനതലത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചു നടപടിക്കായി പോര്‍ട്ടലിലേക്ക് കൈമാറും. അത്തരത്തിലാണിപ്പോൾ ട്രായ് നടപടിയെടുത്തത്. നിരവധി ആളുകള്‍ ലോണ്‍ ആപ്പ് തട്ടിപ്പിനു ഇരയാവുന്നെങ്കിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണു പരാതിക്കാരുടെ എണ്ണവും വര്‍ധിച്ചത്. കൂടാതെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസുകൾക്ക് ഉപയോഗിച്ച ഫോണുകളും ടാബുകളും പൊലീസ് നിരീക്ഷിച്ച് ട്രായിക്ക് റിപ്പോർട്ട് ചെയ്യുകയായിരുന്നു.
Sources:Metro Journal

http://theendtimeradio.com

National

സഭാവളർച്ചാ സെമിനാറിന് അനുഗ്രഹീത സമാപനം; എസ്.പി.സി ജില്ലാ പ്രവർത്തനങ്ങൾ തുടരും

Published

on

പാറശ്ശാല: സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ പാറശ്ശാല യഹോവ നിസ്സി ഏ.ജി ചർച്ചിൽവെച്ച് നടന്ന സഭാവളർച്ചാ സെമിനാർ സമാപിച്ചു.

എസ്.പി.സി തിരുവനന്തപുരം ജില്ല സംഘടിപ്പിച്ച സെമിനാറിൽ എസ്.പി.സി ജില്ലാ പ്രസിഡൻ്റും ഏ. ജി. സതേൺ ഡിസ്ട്രിക്ട് സൂപ്രണ്ടൻ്റുമായ റവ. എൻ പീറ്റർ, വേദാദ്ധ്യപകനും സുവിശേഷ പ്രഭാഷകനുമായ റവ. ആർ. കെ ഗോഡ്സൻ എന്നിവർ “സഭാ വളർച്ചയിൽ പാസ്റ്റർ കുടുംബത്തിൻ്റെ പങ്ക് ” എന്ന വിഷയം ആസ്പദമാക്കി ക്ലാസ്സുകൾ നയിച്ചു.

എസ്.പി.സി കൊല്ലങ്കോട് മേഖലാ പ്രസിഡൻ്റ് പാസ്റ്റർ എം. ജ്ഞാനസെൽവൻ സംഘടനയുടെ പ്രവർത്തന രീതികൾ വിശദീകരിക്കുകയും
എസ്.പി.സി തിരുവന്തപുരം ജില്ലാ സെക്രട്ടറി പാസ്‌റ്റർ ബിനു സി പ്രവർത്തന റിപ്പോർട്ട് വായിക്കുകയും ചെയ്തു.

തുടർന്ന് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെ പൂർണ്ണസമയ ശുശ്രൂഷയിൽ വ്യാപൃതരായ ദൈവദാസന്മാർക്ക് മെമൻ്റോ നൽകി ആദരിക്കുകയും, നിർദ്ധനരും ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നവരുമായ ശുശ്രൂഷകന്മാർക്കും, ശുശ്രൂഷകന്മാരുടെ ഭാര്യമാർക്കും ചികിത്സാസഹായങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

വിവിധ ജില്ലകളിൽ നിന്നും താലൂക്കുകളിൽ നിന്നുമായി നൂറുകണക്കിന് ദൈവദാസന്മാരും കുടുംബങ്ങളും പങ്കെടുത്ത സഭാവളർച്ചാ സെമിനാറിൽ എസ്.പി.സി ജില്ലാ സെക്രട്ടറി പാസ്റ്റർ ബിനു സി പാറശ്ശാല ,എസ്.പി സി ജില്ലാ ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ എ. ദൈവദാനം, എസ്.പി.സി ജില്ലാ ട്രഷറാർ പാസ്റ്റർ വൈ. ഗോഡ്‌വിൻ, എസ്.പി.സി കാട്ടാക്കട മേഖലാ പ്രസിഡൻ്റ് പാസ്റ്റർ സത്യദാസ്, എസ്.പി.സി. നെടുമങ്ങാട് മേഖലാ പ്രസിഡൻ്റ് പാസ്റ്റർ കനകരാജ്, എസ്.പി.സി നെയ്യാറ്റിൻകര മേഖലാ പ്രതിനിധി പാസ്റ്റർ രാജേഷ് പൊന്നമ്പി എന്നിവരും. വിവിധ യൂണിറ്റ് പ്രതിനിധികളും സംഘാടകരായി.
Sources:cchintha.in

http://theendtimeradio.com

Continue Reading

National

ഐ.പി.സിയുടെ അടുത്ത നാളേക്കായുള്ള കരുത്തുറ്റ നേതൃത്വം: പാസ്റ്റർ വിൽസൺ ജോസഫ് പ്രസിഡന്റ് പദവിയിലേക്ക്

Published

on

​ഇന്ത്യൻ പെന്തെക്കോസ്തു ദൈവ സഭയുടെ (IPC) ചരിത്രത്തിൽ പുതിയൊരു ഉണർവിന്റേയും വളർച്ചയുടേയും അധ്യായം കുറിക്കാൻ പ്രാപ്തനായ ഒരു നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ, പാസ്റ്റർ വിൽസൺ ജോസഫിന്റെ പേര് സഭാ സ്നേഹികൾക്കിടയിൽ ഏറെ പ്രതീക്ഷകളാണ് നൽകുന്നത്. സഭാ ശുശ്രൂഷാ രംഗത്തെ ദീർഘകാലത്തെ അനുഭവസമ്പത്തും സംഘാടന മികവും ഒത്തിണങ്ങിയ അദ്ദേഹത്തിന്റെ നേതൃത്വം ഐ.പി.സിക്ക് വരും നാളുകളിൽ വലിയ മുതൽക്കൂട്ടായി മാറും എന്നതിൽ സംശയമില്ല.
​ആത്മീയ വേരുകളും പാരമ്പര്യവും
സഭാ ശുശ്രൂഷയിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനുഗ്രഹീത ദൈവദാസൻ പാസ്റ്റർ വി. ടി. ജോസഫിന്റെ മകനായാണ് പാസ്റ്റർ വിൽസൺ ജോസഫ് .ഒരു ആത്മീയ കുടുംബ പശ്ചാത്തലത്തിൽ നിന്ന് ലഭിച്ച അനുഭവ സമ്പത്തും, അടിയുറച്ച വിശ്വാസവും, സഭയോടുള്ള ആത്മാർത്ഥതയും അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനങ്ങളിലും വ്യക്തമാണ്. പൈതൃകമായി ലഭിച്ച ആത്മീയ മൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് തന്നെ കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് സഭയെ നയിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു.
​മികച്ച സംഘാടകനും പ്രഗത്ഭനായ ഇടയനും
പത്തനംതിട്ട ഐ.പി.സി സെന്റർ പാസ്റ്റർ എന്ന നിലയിൽ പ്രാദേശിക സഭകളെയും ഭരണകാര്യങ്ങളെയും വളരെ ചിട്ടയോടെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ, മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട സഭാക്കൂട്ടായ്മകളിലൊന്നായ ഷാർജ വർഷിപ്പ് സെന്ററിന്റെ (Sharjah Worship Center) പാസ്റ്റർ, റീജിയൻ പ്രസിഡൻ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശുശ്രൂഷകൾ ഏറെ ശ്രദ്ധേയമാണ്. വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളി വിശ്വാസികൾക്കിടയിലെ സങ്കീർണ്ണമായ സാഹചര്യങ്ങളെ സ്നേഹത്തോടും വിവേകത്തോടും കൂടി കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വലിയ കൂട്ടായ്മകളെയും ആത്മീയ സമ്മേളനങ്ങളെയും ഒരേ മനസ്സോടെ നയിക്കാനുള്ള മികച്ചൊരു സംഘാടകനാണ് അദ്ദേഹം എന്ന് ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
​മനുഷ്യസ്നേഹിയായ നേതൃത്വം.
പദവികൾക്കപ്പുറം ഏവരോടും സൗമ്യമായി ഇടപഴകാനും, മറ്റുള്ളവരുടെ വിഷമങ്ങളിൽ ഒപ്പം നിൽക്കാനും കഴിയുന്ന സ്നേഹസമ്പന്നനായ ഒരു മനുഷ്യസ്നേഹിയാണ് പാസ്റ്റർ വിൽസൺ ജോസഫ്. സഭാ മക്കൾക്കും സഹപ്രവർത്തകർക്കും എപ്പോഴും സമീപിക്കാവുന്ന, ആശ്വാസം പകരുന്ന ഒരു നല്ല ഇടയന്റെ മുഖമാണ് അദ്ദേഹത്തിനുള്ളത്. ഈ ലാളിത്യവും സ്നേഹവുമാണ് അദ്ദേഹത്തെ ഏവരുടെയും പ്രിയങ്കരനാക്കുന്നത്.
​ഐ.പി.സിക്ക് ലഭിക്കുന്ന ഗുണങ്ങൾ
പാസ്റ്റർ വിൽസൺ ജോസഫിന്റെ നേതൃത്വം ഐ.പി.സി സഭയ്ക്ക് സമഗ്രമായ വളർച്ച നൽകും. ആഗോളതലത്തിലുള്ള സഭാ പ്രവർത്തനങ്ങളെയും പ്രവാസി ശുശ്രൂഷകളെയും മുഖ്യധാരയുമായി കൂടുതൽ അടുപ്പിക്കാൻ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന് സാധിക്കും. യുവത്വത്തിന്റെ ഊർജ്ജവും പക്വതയാർന്ന ആത്മീയ കാഴ്ചപ്പാടുകളും സഭയിൽ പുതിയ ഉണർവും ഐക്യവും സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല.
​ചുരുക്കത്തിൽ.
പ്രാർത്ഥനാപൂർവ്വവും ദീർഘവീക്ഷണത്തോടും കൂടി ഐ.പി.സിയെ നയിക്കാൻ പാസ്റ്റർ വിൽസൺ ജോസഫിന് സാധിക്കുമെന്നതിൽ വിശ്വാസികളായ ഏവർക്കും വലിയ പ്രതീക്ഷയുണ്ട്. സഭയുടെ വരുംകാല നന്മയ്ക്കും പുരോഗതിക്കുമായി അദ്ദേഹത്തിന്റെ നേതൃത്വം അത്യന്താപേക്ഷിതവും സഭയ്ക്ക് ലഭിക്കുന്ന വലിയൊരു അനുഗ്രഹവുമായിരിക്കും.
Sources:fb

http://theendtimeradio.com

Continue Reading

National

വൈപിസിഎ കർണാടക സ്റ്റേറ്റ് യുവജന ക്യാമ്പ് നവം.10 മുതൽ മൈസൂരിൽ

Published

on

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ (NICOG) യുവജന വിഭാഗമായ യങ് പീപ്പിൾസ് ക്രിസ്ത്യൻ അസോസിയേഷൻ (YPCA) കർണാടക സ്റ്റേറ്റ് ആഭിമുഖ്യത്തിൽ ത്രിദിന സംസ്ഥാനതല യുവജന ക്യാമ്പ് നവംബർ 10 മുതൽ 12 വരെ മൈസൂരു കാത്തലിക് സെന്ററിൽ നടക്കും.

യുവജനങ്ങളിൽ ആത്മീയ ഉണർവും ദൈവിക സമർപ്പണവും ക്രിസ്തീയ മൂല്യങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പിൻ്റെ ചിന്താവിഷയം “പ്രവർത്തിക്കുന്ന ക്രൈസ്തവ യുവത്വം (“CHRISTIAN IN ACTION”) എന്നതാണ്.

പാസ്റ്റർ രഞ്ജിത്ത് എബ്രഹാം (ന്യൂഡൽഹി), പാസ്റ്റർ ബിനു ജോസഫ് വടശ്ശേരിക്കര (എക്സൽ മിനിസ്ട്രീസ്), ബ്ലെസൻ മാത്യു (എക്സൽ മിനിസ്ട്രീസ്), പാസ്റ്റർ ടിപ്സൺ തോമസ് എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും .

വൈപിസിഎ. (YPCA) ക്വയർ ഗാനശുശൂഷ നിർവഹിക്കും. ക്യാമ്പിൽ കർണാടക സ്റ്റേറ്റിന്റെ വിവിധ മേഖലകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കും. വൈപിസിഎ. കർണാടക സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ ചാൾസ് ജോസഫ്, സെക്രട്ടറി പാസ്റ്റർ റോയ് ജോർജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും
Sources:christiansworldnews

http://theendtimeradio.com

The Young People’s Christian Association (YPCA)—the youth wing of the New India Church of God—will host a three-day state-level youth camp in Karnataka from November 10 to 12 at the Mysuru Catholic Centre.

Organized with the objective of fostering spiritual awakening, divine dedication, and Christian values ​​among the youth, the camp is themed “Christian in Action.”

Speakers for the various sessions will include Pastor Ranjith Abraham (New Delhi), Pastor Binu Joseph Vadasserikara (Excel Ministries), Blessen Mathew (Excel Ministries), and Pastor Tipson Thomas.

The YPCA choir will lead the worship and music ministry. Young people from various regions across Karnataka are expected to attend. The camp will be led by YPCA Karnataka State President Pastor Charles Joseph and Secretary Pastor Roy George.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie47 minutes ago

കുരിശുരൂപം കാണുമ്പോൾ ഞാൻ കരയാൻ തുടങ്ങും: ‘ദി ചോസൻ’ നൽകിയ തിരിച്ചറിവുകളെക്കുറിച്ച് ജോനാഥൻ റൂമി

‘ദി ചോസൻ’ (The Chosen) പരമ്പരയിൽ യേശുക്രിസ്തുവിന്റെ വേഷം ചെയ്യാൻ തുടങ്ങിയിട്ട് ഏകദേശം ഒരു പതിറ്റാണ്ട് ആയെങ്കിലും, പരമ്പരയുടെ ആറാം സീസണിനായി കുരിശുമരണ രംഗങ്ങൾ ചിത്രീകരിക്കുന്നത് തന്റെ...

National56 minutes ago

സഭാവളർച്ചാ സെമിനാറിന് അനുഗ്രഹീത സമാപനം; എസ്.പി.സി ജില്ലാ പ്രവർത്തനങ്ങൾ തുടരും

പാറശ്ശാല: സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ പാറശ്ശാല യഹോവ നിസ്സി ഏ.ജി ചർച്ചിൽവെച്ച് നടന്ന സഭാവളർച്ചാ സെമിനാർ സമാപിച്ചു. എസ്.പി.സി തിരുവനന്തപുരം ജില്ല സംഘടിപ്പിച്ച സെമിനാറിൽ...

us news1 hour ago

അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; നവംബർ 3 മുതൽ പുതിയ സി.ഡി.സി പ്രഖ്യാപനം നിർബന്ധം

വാഷിംഗ്ടൺ: എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, വിദേശരാജ്യങ്ങളിൽനിന്ന് വിമാനമാർഗം അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന എല്ലാവർക്കും പുതിയ ആരോഗ്യ പ്രഖ്യാപനം (Health Attestation) നിർബന്ധമാക്കി അമേരിക്കൻ സെന്റേഴ്സ് ഫോർ...

National1 hour ago

ഐ.പി.സിയുടെ അടുത്ത നാളേക്കായുള്ള കരുത്തുറ്റ നേതൃത്വം: പാസ്റ്റർ വിൽസൺ ജോസഫ് പ്രസിഡന്റ് പദവിയിലേക്ക്

​ഇന്ത്യൻ പെന്തെക്കോസ്തു ദൈവ സഭയുടെ (IPC) ചരിത്രത്തിൽ പുതിയൊരു ഉണർവിന്റേയും വളർച്ചയുടേയും അധ്യായം കുറിക്കാൻ പ്രാപ്തനായ ഒരു നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ, പാസ്റ്റർ വിൽസൺ ജോസഫിന്റെ പേര്...

world news2 hours ago

ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഈജിപ്ഷ്യൻ പൗരന് വധശിക്ഷ ഭീഷണി

കെയ്‌റോ: ഇസ്‌ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനെത്തുടർന്ന് ഈജിപ്ഷ്യൻ അധികൃതർ അറസ്റ്റ് ചെയ്ത സെയ്ദ് മൻസൂർ റിസ്‌ക് അബ്ദുൽറസാഖ് എന്ന യുവാവ് വധശിക്ഷാ ഭീഷണി നേരിടുന്നതായി...

Movie1 day ago

For King & Country’s ‘Drummer Boy’ Hits Theaters as Christmas Movie Season Begins

The holiday movie season is here, and a Grammy Award-winning duo is delivering the first big release. For King and...

Trending

Copyright © 2019 The End Time News