Connect with us

National

കനകക്കുന്നിൽ ചന്ദ്രനുദിച്ചു; മ്യൂസിയം ഓഫ് മൂൺ´കണ്ട് ആശ്ചര്യത്തോടെ കാണികൾ

Published

on

ഇന്ന് വൈകുന്നേരം തിരുവനന്തപുരം കനകകുന്നിലെത്തിയവർക്ക് കാണാനായത് സാക്ഷാൽ ചന്ദ്രനെ തന്നെ. അതും മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിൽ തിളങ്ങുന്ന ചന്ദ്രനെ. ലോകപ്രശസ്ത ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ (Artist Luke Germ) ലോക പ്രശസ്തമായ മ്യൂസിയം ഓഫ് മൂണാണ് (Museum of Moon) തിരുവനന്തപുരത്ത് എത്തിയത്. മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസമുള്ള തിളങ്ങുന്ന ചന്ദ്രബിംബത്തിന്റെ പ്രതിരൂപം കാണാൻ ഇതോടെ നിരവധി പേർക്ക് അവസരമുണ്ടായി. ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ (Global Science Festival of Kerala) ആമുഖമായാണ് ഈ ഇൻസ്റ്റലേഷൻ കനകക്കുന്നിൽ പ്രദർശിപ്പിച്ചത്. രാത്രി ഏഴ് മണിക്ക് ആരംഭിച്ച പ്രദർശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

നാസയിൽ നിന്നു ലഭ്യമാക്കിയ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് ഈ ഇൻസ്റ്റലേഷന്റെ പ്രതലത്തിൽ പതിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ചന്ദ്രന്റെ ചെറുരൂപത്തിന്റെ കാഴ്ചാനുഭൂതി ഈ പ്രതിരൂപത്തിലൂടെ കാണാൻ കഴിയും. ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ മ്യൂസിയം ഓഫ് മൂൺ സ്ഥിരം പ്രദർശന വസ്തുവായിരിക്കും. ഇതിന്റെ പ്രിവ്യൂ ഷോയാണ് ഇന്ന് കനകക്കുന്നിൽ അരങ്ങേറിയത്.

ഇരുപതു വർഷത്തോളമുള്ള പരിശ്രമത്തിനൊടുവിൽ 2016ലാണ് ലൂക് ജെറം ആദ്യപ്രദർശനം സംഘടിപ്പിച്ചത്. തുടർന്ന് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട് നൂറിലേറെയിടങ്ങളിൽ ഈ ഇൻസ്റ്റലേഷൻ പ്രദർശിപ്പിച്ചു. കഴിഞ്ഞ ദിവസം കനകക്കുന്നിലെത്തി ലൂക് ജെറോം പ്രദർശന സ്ഥലം പരിശോധിച്ചിരുന്നു. ബാഫ്റ്റ പുരസ്‌കാരം നേടിയ സംഗീതജ്ഞൻ ഡാൻ ജോൺസ് ചിട്ടപ്പെടുത്തിയ സംഗീതത്തിന്റെ പശ്ചാത്തലത്തലത്തിലായിരുന്നു പ്രദർശനം.
Sources:azchavattomonline

http://theendtimeradio.com

National

നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് വിവിധ തസ്തികകളിൽ ഒഴിവ്

Published

on

തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിൽ ഒഴിവ്. നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ നൽകാം.

ഓട്ടമൊബീൽ, എം.എസ്.എം.ഇ, ധനകാര്യം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, മാന്‍പവര്‍ സ്ഥാപനം എന്നിവയില്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകള്‍. നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.

നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്സൈറ്റിലൂടെ ജനുവരി 31 നകം അപേക്ഷ നല്‍കാം. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 എന്ന നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫിസ് സമയത്ത്) ബന്ധപ്പെടാം.
Sources:globalindiannews

http://theendtimeradio.com

Continue Reading

National

ദൈവരാജ്യ വ്യാപ്തിക്കായി പൂർണ ജയത്തോടെ ദൈവം നമ്മെ പ്രയോജനപ്പെടുത്തും Pr.എബ്രഹാം തോമസ്(യു. എസ്. എ)

Published

on

ദൈവസഭാ കേരളാ സ്റ്റേറ്റ് 102 – മത് കൺവെൻഷനിൽ മൂന്നാം ദിനത്തിൽ ശക്തമായ സന്ദേശം നൽകി പാസ്റ്റർ എബ്രഹാം തോമസ്(യു. എസ്. എ).ഐക്യത്യയുണ്ടെങ്കിൽ ദൈവം നമ്മുടെ ഇടയിൽ അത്ഭുതം ചെയ്യും. നാം ഒന്നിച്ചു പ്രതിസന്ധികളെ നേരിടുമ്പോൾ, ദൈവരാജ്യവ്യാപ്തിക്കായി പൂർണ ജയത്തോടെ ദൈവം നമ്മെ പ്രയോജനപ്പെടുത്തുമെന്നു അദ്ദേഹം പ്രസംഗിച്ചു. ഈപ്രാവശ്യത്തെ ജനറൽ കൺവെൻഷനിൽ ഐക്യതയോടെ, ഏവരെയും ചേർത്തു നിർത്തി ആത്മീയ ഉണർവ്വിലേക്കു നയിപ്പാൻ സ്റ്റേറ്റ് ഓവർസീയർ റവ. വൈ റെജി അവർകൾ എടുക്കുന്ന പ്രയത്നവും ഉത്സാഹവും അഭിനന്ദനാർഹമാണ്.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ ആദരിക്കുന്നു

Published

on

സുവിശേഷഘോഷണത്തിൻ്റെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്ന സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ തൻ്റെ ജന്മനാടായ കൊച്ചറ യിൽ ശാരോൻ സഭാവിശ്വാസികൾ
ആദരിക്കുന്നു
2025 ഫെബ്രുവരി 15 – ന് രാവിലെ 9 മുതൽ 12.30 വരെ കൊച്ചറ ശാരോൻ ഫെലോഷിപ്പ് സഭയാണ് വേദി ഒരുക്കുന്നത്.
ശുശ്രൂഷ രംഗത്ത്. സൗമ്യതയും, ദൈവ സ്നേഹവും താഴ്മയും കൂട്ടി ഇണക്കിയ ക്രിസ്തീയ ജീവിതത്തിൽ പകരം വയ്ക്കുവാൻ മാറ്റാരുമില്ലാത്ത വ്യക്തിത്വമാണ് Pr പോൾ ഗോപാലകൃഷ്ണൻ
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National22 minutes ago

നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് വിവിധ തസ്തികകളിൽ ഒഴിവ്

തിരുവനന്തപുരം : കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിൽ ഒഴിവ്. നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ നൽകാം. ഓട്ടമൊബീൽ, എം.എസ്.എം.ഇ,...

National41 minutes ago

ദൈവരാജ്യ വ്യാപ്തിക്കായി പൂർണ ജയത്തോടെ ദൈവം നമ്മെ പ്രയോജനപ്പെടുത്തും Pr.എബ്രഹാം തോമസ്(യു. എസ്. എ)

ദൈവസഭാ കേരളാ സ്റ്റേറ്റ് 102 – മത് കൺവെൻഷനിൽ മൂന്നാം ദിനത്തിൽ ശക്തമായ സന്ദേശം നൽകി പാസ്റ്റർ എബ്രഹാം തോമസ്(യു. എസ്. എ).ഐക്യത്യയുണ്ടെങ്കിൽ ദൈവം നമ്മുടെ ഇടയിൽ...

Tech54 minutes ago

വാട്സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും നേരിട്ട് ഷെയര്‍ ചെയ്യാം; ഫീച്ചര്‍ ഉടന്‍ വരും

വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ വാട്‌സ്ആപ്പില്‍ നിന്ന് നേരിട്ട് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും പങ്കുവെക്കാനുള്ള സംവിധാനം ഉടന്‍. സ്റ്റാറ്റസ് ഇട്ടുകഴിഞ്ഞാല്‍ സ്റ്റാറ്റസ് ഇന്‍റര്‍ഫേസിലെ മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്ത് അത്...

world news1 hour ago

പാക്കിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

പാക്കിസ്ഥാനിൽ അഞ്ച് ഇസ്ലാമിസ്റ്റുകൾ ചേർന്ന് 14 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ടിലെ കോർപൂർ പ്രദേശത്ത് ജനുവരി ഒമ്പതിനായിരുന്നു സംഭവം. “തട്ടിക്കൊണ്ടുപോയവർ തന്റെ മകളായ...

National24 hours ago

പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ ആദരിക്കുന്നു

സുവിശേഷഘോഷണത്തിൻ്റെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്ന സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ തൻ്റെ ജന്മനാടായ കൊച്ചറ യിൽ ശാരോൻ സഭാവിശ്വാസികൾ ആദരിക്കുന്നു 2025 ഫെബ്രുവരി 15...

us news1 day ago

സീനിയർ പാസ്റ്റേഴ്സിനെ ആദരിച്ചു

ചിക്കാഗോ: കഴിഞ്ഞ അര നൂറ്റാണ്ടോളം ചിക്കാഗോയിൽ സഭാ പ്രവർത്തനരംഗത്ത് പ്രശംസനീയമായ നേതൃത്വം കൊടുത്ത നാല് സീനിയർ പാസ്റ്റർമാരെ ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ...

Trending

Copyright © 2019 The End Time News