National
മിറക്കിൾ മിനിസ്ടീസ്;റിവൈവൽ മീറ്റിംഗ് എല്ലാ ചൊവ്വാഴ്ചകളിലും
മിറക്കിൾ മിനിസ്ടീസിന്റെ ആഭിമുഖ്യത്തിൽ മിറക്കിൾ ചർച്ച് പല്ലറോഡിൽ ന്റെ നേതൃത്യത്തിൽ;
റിവൈവൽ മീറ്റിംഗ് എല്ലാ ചൊവ്വാഴ്ചകളിലും നടക്കുന്നു.. അനു ഗൃഹീത ദൈവദാസന്മാർ ആത്മനിറവിൽ ശുശ്രൂഷിക്കുന്നു. ദൈവവചന ശുശ്രൂഷ, രോഗികൾക്ക് വേണ്ടിപ്രാർത്ഥന, ആത്മനിറവിന്റെ ആരാധന എന്നിവ കൊണ്ടു ആത്മ സംതൃപ്തി ഉണ്ടാകുന്നു.
പാസ്റ്റർ റെജി കരിമ്പൻ നേതൃത്വം കൊടുക്കുന്നു.
Sources:gospelmirror
National
POWER VBS 2025 മാസ്റ്റേഴ്സ് ട്രെയ്നിംഗ് 2024 ഡിസംബർ 1 മുതൽ 4 വരെ
ആധുനിക യുഗത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് ഏറ്റവും നൂതനമായ പഠനപദ്ധതികളുമായി പവർ വി ബി എസ് 2025 കുട്ടികളുടെ ഇടയിലേക്ക് എന്ന ഉദ്ദേശത്തോടെ ഐ പി സി യുടെ പുത്രിക സംഘടനയായ സൺഡേസ്കൂൾ അസോസിയേഷൻ ക്രമീകരിച്ചിരിക്കുന്ന മാസ്റ്റേഴ്സ് ട്രെയിനിങ് 2024 ഡിസംബർ 1 2 3 4 എന്നീ ദിവസങ്ങളിൽ ഫെയ്ത്ത് ഹോം ക്യാമ്പ് സെൻ്റർ ചെങ്ങന്നൂർ കൊല്ലകടവിൽ നടക്കുന്നു. 2025 -ലെ വെക്കേഷനിൽ വി ബി എസ് ലീഡേഴ്സ് ആയി പ്രവർത്തിക്കാൻ താല്പര്യം ഉള്ളവർക്കും 50 വയസ്സിന് താഴെയുള്ളവർക്കും മുൻഗണന നൽകുന്നു.
രജിസ്ട്രേഷൻ ഫീസ് 1000 രൂപയാണ്.
കൂടുതൽ വിവരങ്ങൾക്ക് 9446 206101 ,9747029209
Sources:gospelmirror
National
കായംകുളം ഓപ്പൺ ബൈബിൾ ചർച്ചിൽ ഗുഡ്ന്യൂസ് ഫെസ്റ്റിവൽ
ഓപ്പൺ ബൈബിൾ അസ്സംബ്ളീസ് ചർച്ചി(Open Bible Assemblies Church )ന്റെ ആഭിമുഖ്യത്തിൽ നവം. 29 മുതൽ ഡിസം. 1 വരെ കായംകുളം ഓപ്പൺ ബൈബിൾ ചർച്ചിൽ ഗുഡ്ന്യൂസ് ഫെസ്റ്റിവൽ നടക്കും.
ദിവസവും വൈകിട്ട് ആറു മുതൽ ഒമ്പത് വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ കെ എ എബ്രഹാം, പാസ്റ്റർ ബിനോയ് ജോസഫ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ അനിൽ അടൂർ & ടീം, ബ്രദർ ജൊ അശോക് & ടീം എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം കൊടുക്കും. പാസ്റ്റർ ആൻഡ്രൂസ് പി ജോൺ ഫെസ്റ്റിവലിന് നേതൃത്വം നൽകും
Sources:christiansworldnews
National
വിദ്യാർത്ഥികൾക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതികൾക്ക് വിലക്ക്
ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെതുടർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നൽകി വരുന്ന സ്കൂളുകളുടെയും ടീച്ചേഴ്സിൻ്റെയും നടപടികൾക്ക് വിലക്ക്.
കൊവിഡ് മഹാമാരി കാലത്ത് ഓൺലൈൻ പഠനമായിരുന്നുവെങ്കിലും നിലവിൽ സ്കൂളുകളിൽ നേരിട്ടാണ് ക്ലാസുകൾ നടത്തിവരുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്ന രീതി ഗുണകരമല്ല.
കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കേണ്ടതാണ്. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ സ്കൂളുകളിൽ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കുകയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ചോദിച്ചറിയുകയും ചെയ്യണം.
പഠന കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്ന രീതി കുട്ടികൾക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോൾ സാമ്പത്തിക ചെലവേറുന്നതായും രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ഇതേ തുടര്ന്ന് ബാലാവകാശ കമ്മീഷൻ അംഗം എൻ സുനന്ദ നൽകിയ നോട്ടീസിനെ തുടർന്നാണ് എല്ലാ ആർ ഡി ഡിമാർക്കും സ്കൂൾ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകിയത്.
Sources:azchavattomonline.com
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave