us news
അമേരിക്കയിലെ അയോവ സ്റ്റേറ്റ് കാപ്പിറ്റോളിലെ സാത്താനിക പ്രദര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധം
അയോവ: അമേരിക്കയിലെ അയോവ സംസ്ഥാനത്തിലെ സ്റ്റേറ്റ് കാപ്പിറ്റോളില്‍ സ്ഥാപിച്ചിട്ടുള്ള പൈശാചിക പ്രദര്‍ശനത്തിനെതിരെ റിപ്പബ്ലിക്കന്‍ നിയമസാമാജികര്‍. സംസ്ഥാനത്തിന്റെ കേന്ദ്രമായ സ്ഥലത്ത് ഇത്തരമൊരു പ്രദര്‍ശനം അനുവദിക്കുന്നതിന്റെ നിയമസാധുത റിപ്പബ്ലിക്കന്‍ നിയമസാമാജികര്‍ ചോദ്യം ചെയ്തിരിക്കുകയാണ്. സാത്താനിക ടെംപിള്‍ എന്ന് വിശേഷിപ്പിക്കുന്ന പൈശാചിക സംഘടനയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. സാത്താന്റെ പ്രതീകമായ വെള്ളിനിറത്തില്‍ ചുവന്ന തൊപ്പിധരിച്ച് ആടിന്റെ തലയോടുകൂടിയ പൈശാചിക രൂപത്തിനു ചുറ്റും പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും മെഴുകുതിരികള്‍ കത്തിച്ചുവെച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. സാത്താനിക അടയാളമായ തലകീഴായ പെന്റാഗ്രാമും പ്രതിമയുടെ കയ്യിലുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സാത്താനിക് ടെംപിള്‍ പ്രദര്‍ശനത്തിന്റെ അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചതെന്നു റിപ്പബ്ലിക്കന്‍ പ്രതിനിധിയും ക്രിസ്റ്റ്യന്‍ പാസ്റ്ററും, അസിസ്റ്റന്റ് മജോരിറ്റി നേതാവുമായ ജോണ്‍ ഡണ്‍വെല്‍ വെളിപ്പെടുത്തി. ആടിന്റെ തലയോട്ടി വെക്കുവാനാണ് ആദ്യം പ്ലാനിട്ടിരുന്നതെങ്കിലും അതിനു അനുമതി ലഭിക്കാത്തതു കാരണം അത് ഉപേക്ഷിക്കുകയായിരുന്നെന്നും ഈ പ്രദര്‍ശനം തന്നെ അസ്വസ്ഥനാക്കുന്നുണ്ടെന്നും ഡണ്‍വെല്‍ പറഞ്ഞു. എല്ലാ കാല്‍മുട്ടുകളും യേശുക്രിസ്തുവിന്റെ മുന്‍പില്‍ നമിക്കുകയും, യേശു ക്രിസ്തു കര്‍ത്താവാണെന്ന് ഏറ്റുപറയുകയും ചെയ്യുന്ന ദിവസം വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സാത്താനിക പ്രദര്‍ശനം പ്രദര്‍ശിപ്പിക്കുന്നതിനെ നിയമപരമായി നിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായണമെന്നു മറ്റൊരു റിപ്പബ്ലിക്കന്‍ പ്രതിനിധി ബ്രാഡ് ഷെര്‍മാന് പറഞ്ഞു. പൈശാചിക പ്രദര്‍ശനത്തിനെതിരേയുള്ള ജനരോഷം വ്യാപകമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംസ്ഥാന ഭരണഘടനയുടെ ലംഘനമാണെന്ന് പറഞ്ഞ ഷെര്‍മാന്‍ പ്രദര്‍ശനം നീക്കം ചെയ്യണമെന്നും സാത്താനിക പ്രദര്‍ശനത്തിന് പകരം പത്തു കല്‍പ്പനകള്‍ പ്രദര്‍ശിപ്പിക്കണമെന്നും അയോവ ഗവര്‍ണര്‍ കിം റെയ്നോള്‍ഡ്സിനോട് ആവശ്യപ്പെട്ടു. 2021-ല്‍ ഇല്ലിനോയിസിലെ സ്റ്റേറ്റ് കാപ്പിറ്റോളില്‍ പ്രദര്‍ശിപ്പിച്ച സാത്താനിക പ്രദര്‍ശനവും വിവാദമായിരുന്നു.
കടപ്പാട് :പ്രവാചക ശബ്ദം
us news
വെള്ളത്തലയൻ കടൽപ്പരുന്ത് അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ബൈഡൻ
വാഷിങ്ടൺ :അമേരിക്കയുടെ ദേശീയ പക്ഷിയായി വെള്ളത്തലയൻ കടൽപ്പരുന്തിനെ പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
240 വർഷത്തിലേറെയായി അമേരിക്കയുടെ പ്രതീകമായി വെള്ളത്തലയൻ കടൽപ്പരുന്ത് അറിയപ്പെടുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റിന്റെ പതാക, സൈനിക ചിഹ്നം, യുഎസ് കറൻസി, സർക്കാർ രേഖകൾ എന്നിവയുൾപ്പെടെ വിവിധ ഔദ്യോഗിക രേഖകളിലും ചിഹ്നങ്ങളിലും വെള്ളത്തലയൻ കടൽപ്പരുന്തിന്റെ ചിത്രമാണ് ആലേഖനം ചെയ്‌തിട്ടുള്ളത്. എന്നിരുന്നാലും ഇതുവരെ ദേശീയ പക്ഷിയെന്ന ഔദ്യോഗിക പദവി വെള്ളത്തലയൻ കടൽപ്പരുന്തിന് ഇല്ലായിരുന്നു. ദേശീയ സസ്തനി (അമേരിക്കൻ കാട്ടുപോത്ത് ), ദേശീയ പുഷ്പം (റോസ്), ദേശീയ വൃക്ഷം (ഓക്ക്) എന്നിവയെപ്പോലെ ഇനിമുതൽ ദേശീയ പക്ഷിയായി വെള്ളത്തലയൻ കടൽപ്പരുന്തും അറിയപ്പെടും.
1782 മുതൽ അമേരിക്കയുടെ പ്രതീകമാണ് വെള്ളത്തലയൻ. 1782-ൽ അമേരിക്കയുടെ ഔദ്യോഗിക രേഖകളിൽ ഉപയോഗിച്ചിരുന്ന സീലിലും വെള്ളത്തലയൻ കടൽപ്പരുന്താണ് ഉള്ളത്. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഒരിനം കടൽപ്പരുന്താണ് വെള്ളത്തലയൻ കടൽപ്പരുന്ത്. അമേരിക്കൻ ഐക്യനാടുകളുടെ ദേശീയ പക്ഷിയും ദേശീയ ചിഹ്നവും ഇതാണ്. കാനഡ, അമേരിക്കൻ ഐക്യനാടുകൾ, അലാസ്ക, മെക്സിക്കോയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്.
http://theendtimeradio.com
us news
ഗാർലാൻഡ് മേയർ സ്ഥാനാർഥി പി.സി. മാത്യു ഓൺലൈൻ ക്യാമ്പയിൻ കിക്ക് ഓഫ് പാസ്റ്റർ ഷാജി കെ. ഡാനിയേൽ നിർവഹിച്ചു
ഡാളസ്: ഗാർലാൻഡ് മേയർ സ്ഥാനാർഥി പി. സി. മാത്യു ഓൺലൈൻ ക്യാമ്പയിൻ കിക്ക് ഓഫ് ഡിസംബർ 15 ചേർന്ന യോഗത്തിൽ അഗപ്പേ ഹോം ഹെൽത്ത് പ്രെസിഡന്റും അഗപ്പേ ചർച്സ്റ്റ സീനിയർ പാസ്റ്ററും കൂടിയായ ഷാജി കെ. ഡാനിയേൽ പ്രാർത്ഥനയോടെ നിർവഹിച്ചു. പി. സി. മാത്യു വുമായി തനിക്കുള്ള വര്ഷങ്ങളോളമുള്ള പരിചയത്തെപ്പറ്റിയും പി. സി. മാത്യുവിന്റെ കമ്മ്യൂണിറ്റിയോടുള്ള സ്നേഹത്തെപ്പറ്റിയും അദ്ദേഹം എടുത്തു പറയുകയും വികാരപരമായും ആദർശപരമായും ഉള്ള എല്ലാ പിന്തുണയും വാക്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
2021 ൽ പി. സി മാത്യു ഗാർലാൻഡ്ഡി സ്ട്രിക്ട് 3 ൽ മത്സരിക്കുകയും നാലു സ്ഥാനാർഥികളിൽ രണ്ടാമതാകുകയും ചെയ്തത് മലയാളികൾക്ക് അഭിമാനമായി. പിന്നീട് 2023 ൽ മത്സരിക്കുകയും ജയിച്ച സ്ഥാനാര്ഥിയുമായിമായും സിറ്റി, മേയർ, കൌൺസിൽ അംഗങ്ങൾ എന്നിവരുമായി നല്ല ബന്ധങ്ങൾ ഉണ്ടാക്കി എടുക്കുകയും ചെയ്തു. സീനിയർ സിറ്റിസൺസ് കമ്മിഷണർ ആയി മേയറാൽ അപ്പോയ്ന്റ് ചെയ്യപ്പെട്ടു. മലയാളീ, ഇന്ത്യൻ സമൂഹത്തോടൊപ്പം അമേരിക്കൻ ജനതയോടപ്പം മാനുഷീക പരിഗണയോടെ പ്രവർത്തിക്കുവാൻ സിറ്റി ഭരണചക്രത്തിൽ തനിക്കു സാധിക്കും എന്ന് പി. സി. അടിയുറച്ചു വിശ്വസിക്കുന്നു. ഇപ്പോൾ ഒരു വലിയ കമ്മ്യൂണിറ്റിയുടെ ഹോം ഔനേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. മറ്റൊരു കമ്മ്യൂണിറ്റിയിലും തന്റെ പ്രവർത്തനം നടത്തുന്നു.
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗ്ലോബൽ പ്രെസിഡന്റും, 2005 മുതൽ കേരള അസോസിയേഷൻ, അംഗമാണ്ഡ. ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ അംഗമാണ്. ഡബ്ല്യൂ. എം. സി. എന്ന നെറ്റ്‌വർക്ക് സങ്കടന വഴിയായി പല നല്ല പ്രവർത്തനങ്ങളും കാഴ്ച വെച്ച് ഗ്ലോബൽ വൈസ് പ്രസിഡന്റ് സ്ഥാനത്തു പ്രവർത്തിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ വഴിയായി ഗോപിനാഥ് മുതുകാടിന്റെ പ്രവർത്തനങ്ങൾക് സഹായം നൽകുകയുണ്ടായി. ടിക്കറ്റ് പിരിക്കാതെ പല ഓണാഘോഷ പരിപാടികൾ നടത്തി മലയാളി മനസുകളിൽ സ്ഥാനം നേടിയ ഒരു വ്യക്തിത്വമാണ് പി. സി. യുടേത്. ആത്മ വിശ്വസം കൈവെടിയാതെ, അഭിമാനം അടിയറ വെയ്ക്കാതെ മുന്നോട്ടു പോകുമെന്ന് പി. സി. പറഞ്ഞു.
താൻ ഫോക്കസ് ചെയ്യന്ന കാര്യങ്ങളെ പറ്റി പി. സി. മാത്യു വിവരിച്ചു. സേഫ്റ്റി: ജനങ്ങളുടെ സുരക്ഷിതത്വത്തിനു ഏറ്റവും വലിയ പ്രാധാന്യം നൽകും. പ്രത്യേകിച്ച് സീനിയർ സിറ്റിസണ് അതിൽ മുൻഗണന ഉണ്ടായിരിക്കും. കാരണം പ്രായം കൂടുമ്പോൾ പലർക്കും ജീവിതത്തെ ഭയമാണ്സു. രക്ഷിതത്വം സൂക്ഷിക്കുവാൻ അവരെ പ്രാപ്തരാക്കും. ഇപ്പോൾ ഇവിടെ താമസമില്ലാത്ത വീടുകളിൽ മോഷണങ്ങൾ നടക്കുന്നുണ്ട്. കാറുകൾ പൊളിച്ചു മോഷണങ്ങൾ നടത്താറുണ്ട്. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ നേരിടുവാൻ ജനങ്ങളെ പ്രത്യകിച്ചും പ്രതിരോധിക്കുവാൻ ട്രൈനിംഗുകൾ നടത്തുവാൻ പോലീസ് ഡിപ്പാർട്മെന്റിനോടാവശ്യപ്പെടും. ജനങ്ങളുടെ ഹെൽത് കെയറിനു മുൻതൂക്കം കൊടുക്കും.
പുതിയ ഹോസ്പിറ്റലിനുള്ള സാധ്യത ആരായും. സാമ്പത്തികമായി സിറ്റിയെ വളർത്തുക: സാമ്പത്തികമായി വളരുക എന്നുവെച്ചാൽ ഗാർലണ്ടിൽ ജീവിക്കുന്ന ഓരോ വ്യക്തിയും സാമ്പത്തീകമായി സ്വയം പര്യപ്തത പ്രാപിക്കുക എന്നുള്ളതാണ്. അതിനു ഏവർകും ജോലിയോ ചെറുതും വലുതുമായ ബിസിനസ്സോ ഉണ്ടാവണം. ഗാർലാൻഡ് ചേംബർ ഓഫ് കോമേഴ്‌സുമായി ചേർന്നു അതിനായി പദ്ധതികൾ നടപ്പാക്കും. ഇൻഫ്രാസ്ട്രക്ച്ചർ: പദ്ധതികൾക്കുള്ള പ്ലാനുകൾ തയ്യാറാക്കി നിക്ഷേപങ്ങൾ നേടിക്കൊണ്ട് റോഡുകൾ, പാലങ്ങൾ, പൊതുവായ ശലങ്ങൾ ഒക്കെ മനോഹരമാക്കും. ഇപ്പോൾ ഉള്ള പാർക്കുകൾ ജനങ്ങൾ ശരിയായ നിലയിൽ ഉപയോഗിക്കുന്നതായി കാണുന്നില്ല. എന്നാൽ അനാവശ്യമായ ചിലവുകൾ കുറച്ചുകൊണ്ട് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന കാര്യങ്ങൾ ചെയ്യും. പ്രോപ്പർട്ടി ടാക്സ് മുതലായവിൽ കുറവ് വരുത്തുവാൻ ബന്ധപ്പെടട്ടെ അധികാരികളുമായി സംസാരിക്കും. വീടുകൾ ഇല്ലാതെ അലഞ്ഞു നടക്കുന്നവരും പ്രത്യേക മാർഗനിർദേശങ്ങൾ ഒരുക്കും.
ക്യാമ്പയിൻ മാനേജർ മാർട്ടിൻ പാലേറ്റി, സെക്രട്ടറി കാർത്തികാ പോൾ, ജോഷ് ഗാർഷ്യ, ട്രെഷറർ ബിൽ ഇൻഗ്രാം, ടോം ജോർജ്, പ്രീതി പണയിടത്തിൽ, പ്രൊഫസർ ജോയ് പല്ലാട്ടുമഠം, മാത്യുക്കുട്ടി ആലും പറമ്പിൽ മുതലായവർ പങ്കെടുത്തു ആശംസകൾ നേർന്നു. ഈ വരുന്ന ഞായറഴ്ച 29 ന് വൈകിട്ട് 4:30 ന് ഗാർലണ്ടിലുള്ള കിയ, 580 KASTLEGLEN DRIVE ഹാളിൽ ഡിന്നറോടുകൂടിയ ഫിസിക്കൽ മീറ്റിങ്ങും (കിക്ക് ഓഫ്) നടത്തുമെന്നും ക്യാമ്പയിൻ മാനേജർ അറിയിച്ചു. പി. സി. മാത്യുവിനെ പിന്തുണക്കുന്ന ഏവർകും സ്വാഗതം എന്ന് മാർട്ടിൻ പാലേറ്റി അറിയിച്ചു.
Sources:nerkazhcha
us news
22 മത് മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ നാഷണൽ കോൺഫറൻസ് 2025 ഏപ്രിൽ 18,19,20 തീയതികളിൽ
22 മത് മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ യൂ കെ നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ വച്ച് 2025 ഏപ്രിൽ 18,19,20 തീയതികളിൽ .
Sources:christiansworldnews
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden