National
ആശങ്കയേറിയ മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയിൽ ഇന്ത്യയെ ഉള്‍പ്പെടുത്തണം: ബൈഡനോട് യുഎസ് മതസ്വാതന്ത്ര്യ കമ്മീഷന്‍
വാഷിംഗ്ടണ്‍ ഡിസി: ലോകത്തിലെ ഏറ്റവും മോശമായ മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയിൽ ഇന്ത്യാ ഗവൺമെന്റിനെ ഉൾപ്പെടുത്താൻ അമേരിക്കന്‍ മതസ്വാതന്ത്ര്യ നിരീക്ഷണ വിഭാഗം ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങളെയും അവർക്കുവേണ്ടി വാദിക്കുന്നവരെയും ലക്ഷ്യമിട്ടു ഇന്ത്യയില്‍ വർദ്ധിച്ചുവരുന്ന അക്രമങ്ങളില്‍ ആശങ്കാകുലരാണെന്ന് ‘യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷ്ണൽ റിലീജിയസ് ഫ്രീഡം’ (USCIRF) പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വിദേശത്തുള്ള ആക്ടിവിസ്റ്റുകൾ, പത്രപ്രവർത്തകർ, അഭിഭാഷകർ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ നിശബ്ദരാക്കാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ സമീപകാല ശ്രമങ്ങൾ മതസ്വാതന്ത്ര്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നും യുഎസ്‌സിഐആര്‍എഫ് വ്യക്തമാക്കി.
കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അല്ലെങ്കിൽ അസഹിഷ്ണുത കാണിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യയെ യുഎസ് നിരീക്ഷിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. യുഎസ്‌സിഐആർഎഫിന്റെ കമ്മീഷണറായ ഡേവിഡ് കറി പുറത്തിറക്കിയ പ്രസ്താവനയിൽ ആസൂത്രിതമായി അടിച്ചമർത്താൻ ഇന്ത്യൻ സർക്കാർ ആവർത്തിച്ച് ക്രൂരമായ നിയമനിർമ്മാണം ഉപയോഗിച്ചുവെന്നും പറയുന്നു. 1998-ലെ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ആക്ട് (IRFA) പ്രകാരമാണ് മറ്റ് രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യത്തിനോ വിശ്വാസത്തിനോ ഉള്ള സാർവത്രിക അവകാശം നിരീക്ഷിക്കുവാന്‍ അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷനു ഭരണകൂടം രൂപം നല്‍കിയത്.
ഭാരതം ഭരിക്കുന്ന ബിജെപി ഭരണകൂടത്തിന്റെ തീവ്രഹിന്ദുത്വ നിലപാട് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കു വലിയ വെല്ലുവിളിയാണ് സൃഷ്ട്ടിക്കുന്നത്. ഇന്ത്യയില്‍ ദിനംപ്രതി ഏറ്റവും കുറഞ്ഞത് രണ്ടു ക്രൈസ്തവരെങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെന്ന്‍ ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം (യു.സി.എഫ്) അടുത്തിടെ വ്യക്തമാക്കിയിരിന്നു. ഈ വര്‍ഷം നവംബര്‍ വരെ ഏതാണ്ട് 687 അക്രമങ്ങളാണ് ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലായി ക്രൈസ്തവര്‍ക്കു നേരെ നടന്നിരിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
National
പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ ആദരിക്കുന്നു
സുവിശേഷഘോഷണത്തിൻ്റെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്ന സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗീകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനെ തൻ്റെ ജന്മനാടായ കൊച്ചറ യിൽ ശാരോൻ സഭാവിശ്വാസികൾ
ആദരിക്കുന്നു
2025 ഫെബ്രുവരി 15 – ന് രാവിലെ 9 മുതൽ 12.30 വരെ കൊച്ചറ ശാരോൻ ഫെലോഷിപ്പ് സഭയാണ് വേദി ഒരുക്കുന്നത്.
ശുശ്രൂഷ രംഗത്ത്. സൗമ്യതയും, ദൈവ സ്നേഹവും താഴ്മയും കൂട്ടി ഇണക്കിയ ക്രിസ്തീയ ജീവിതത്തിൽ പകരം വയ്ക്കുവാൻ മാറ്റാരുമില്ലാത്ത വ്യക്തിത്വമാണ് Pr പോൾ ഗോപാലകൃഷ്ണൻ
Sources:gospelmirror
National
ക്രിസ്തുവിൽ തിന്മകളെ ജയിക്കുക: പാസ്റ്റർ വി പി തോമസ്
തിരുവല്ല: ക്രിസ്തുവിൽ തിന്മകളുടെ ശക്തികളെ ജയിക്കണമെന്ന് പാസ്റ്റർ വി പി തോമസ്. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷനിൽ രണ്ടാം ദിവസം വൈകിട്ട് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ്റ്റർ തോമസുകുട്ടി എബ്രഹാം അധ്യക്ഷത വഹിച്ചു.
പകൽ യോഗങ്ങളിൽ പാസ്റ്റർന്മാരായ വി എ മാത്യൂ, ജോൺസൺ ജോർജ്, റെന്നി ഇടപ്പറമ്പിൽ, ഡോ ബോബി മാത്യൂ, ബിജു ജോയ് എന്നിവർ പ്രസംഗിച്ചു.
പാസ്റ്റർ ചെറിയാൻ ഫിലിപ്പ്, ഫിന്നി ജോസഫ്, രാജു വെള്ളാപള്ളി എന്നിവർ പ്രാർഥന നയിച്ചു.
തുടർന്ന് പാസ്റ്റർന്മാരായ ടി എം മാമച്ചൻ, അനീഷ് ഏലപ്പാറ എന്നിവർ പ്രസംഗിച്ചു.
* ബുധൻ രാവിലെ മുതൽ കൺവൻഷൻ പന്തലിൽ..
പകൽ യോഗങ്ങളിൽ പ്രസംഗം:
പാസ്റ്റർന്മാരായ ഡോ സി ടി ലൂയിസ്‌കുട്ടി, ഡാനി ജോസഫ്, ജെൻസൻ ജോയി, സാം ചന്ദർശേഖർ
5.45- സായാഹ്നയോഗം.
അധ്യക്ഷൻ: പാസ്റ്റർ വൈ ജോസ്
വചന സന്ദേശം – പാസ്റ്റർ എബ്രഹാം തോമസ്( യുഎസ്എ),
പാസ്റ്റർ ജെയ്സ് പാണ്ടനാട്,
പാസ്റ്റർ ബെന്നിസൺ മത്തായി
http://theendtimeradio.com
National
ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 102-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഇന്നു മുതല്‍
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് നൂറ്റിരണ്ടാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഇന്നു മുതല്‍ 26 വരെ തിരുവല്ലായിലെ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും.
വൈകിട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്‌റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ വൈ. റെജി കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യും, സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റർ ഷിബു കെ മാത്യു അദ്ധ്യക്ഷത വഹിക്കും. ഡോക്ടർ ഷാജി ഡാനിയേൽ ഹുസ്റ്റൺ പ്രസംഗിക്കും.
‘ ക്രിസ്തുവിൽ പൂർണ ജയാളികൾ ‘ എന്നതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ചിന്താ വിഷയം. ചര്‍ച്ച് ഓഫ് ഗോഡ് ക്വയര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും.
തിങ്കള്‍ മുതല്‍ ശനി വരെ വൈകുന്നേരം 5.30 മുതല്‍ 8.45 വരെയാണ് പൊതുയോഗങ്ങള്‍ നടക്കുന്നത്.
ജനുവരി 21 ചൊവ്വ, 22 ബുധന്‍ ദിവസങ്ങളില്‍ പകല്‍ പവര്‍ കോണ്‍ഫറന്‍സും,
23 വ്യാഴം രാവിലെ 9.30 മുതല്‍ എല്‍.എം. വാര്‍ഷിക സമ്മേളനവും, ഉച്ചകഴിഞ്ഞ് 2 മുതല്‍ മിഷ നറി സമ്മേളനവും ഉണ്ടായിരിക്കും.
24 വെള്ളി രാവിലെ 9.30 മുതല്‍ ദൈവസഭയുടെ സെമിനാരികളുടെ ബിരുദദാന ശുശ്രൂഷയും, ഉച്ചകഴിഞ്ഞു 2 മുതല്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ സംയുക്ത സമ്മേളനവും നടക്കും.
25 ശനി രാവിലെ 8 മുതല്‍ സ്‌നാനശുശ്രൂഷയും, 9.30 മുതല്‍ ഉണര്‍വ്വ് യോഗവും, ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈ.പി.ഇ. & സണ്ടേസ്‌കൂള്‍ വാര്‍ഷിക സമ്മേളനവും ഉണ്ടായിരിക്കും.
26-ാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതല്‍ നടക്കുന്ന സംയുക്ത സഭാ യോഗത്തോടും കര്‍ത്യമേശയോടും കൂടെ ഈ വര്‍ഷത്തെ ജനറല്‍ കണ്‍വന്‍ഷന് സമാപനമാകും എന്ന് മീഡിയ ഡയറക്ടര്‍ ജെയ്‌സ് പണ്ടനാട് ,മ മിഡിയ സെക്രട്ടറി ബ്ലസിൻ മലയിൽ, ബിലീവേഴ്‌സ് ബോര്‍ഡ് സെക്രട്ടറി ബ്രദര്‍ ജോസഫ് മാറ്റത്തുകാല എന്നിവര്‍ അറിയിച്ചു.
http://theendtimeradio.com
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden