National
ഈവനിംഗ് ലൈറ്റ് ചർച്ച് ഓഫ് ഗോഡ് 59-ാമത് ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ
ഈവനിംഗ് ലൈറ്റ് ചർച്ച് ഓഫ് ഗോഡ്( സായാഹ്നദീപം ദൈവസഭ ) 59-മത് ജനറൽ കൺവെൻഷൻ ജനുവരി 11 മുതൽ 14 വരെ കരിക്കം ബെഥേൽ ടാബർനാക്കിളിൽ നടക്കും. സഭാ പ്രസിഡന്റ് പാസ്റ്റർ ജോൺ വർഗീസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർമാരായ ജെയിംസ് ജോർജ് വെൺമണി,ഷമീർ കൊല്ലം,ഡോക്ടർ തോമസ് മാത്യു (മാരാമൺ)എന്നിവർ വചനപ്രഘോഷണം നടത്തും. വെള്ളി ശനി പകൽ ബൈബിൾ ക്ലാസ്, പൊതുയോഗങ്ങൾ, സഭാ മിനിസ്റ്റേഴ്സ് മീറ്റിംഗ്, യുവജന മീറ്റിംഗ് എന്നിവ ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 8 മണിക്ക് സ്നാന ശുശ്രൂഷയും 10 ന് സംയുക്ത സഭായോഗവും നടക്കും . സായാഹ്നദീപം ഗായകസംഘം ഗാന ശ്രുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ ബിജു ജെ വർഗീസ്, എം. അച്ചൻകുഞ്ഞ്, സി. ഐ.ജേക്കബ്, എം. ബാബു, ബ്രദർ റെജി കെ എന്നിവരുടെ നേതൃത്വത്തിൽ 40 അംഗ കമ്മറ്റി കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി പ്രവർത്തിക്കുന്നു. പാസ്റ്റർ മാത്യു ജോസഫ് പബ്ലിസിറ്റി കൺവീനറായി പ്രവർത്തിക്കുന്നു.
Sources:christiansworldnews
National
കായംകുളം ഓപ്പൺ ബൈബിൾ ചർച്ചിൽ ഗുഡ്ന്യൂസ് ഫെസ്റ്റിവൽ
ഓപ്പൺ ബൈബിൾ അസ്സംബ്ളീസ് ചർച്ചി(Open Bible Assemblies Church )ന്റെ ആഭിമുഖ്യത്തിൽ നവം. 29 മുതൽ ഡിസം. 1 വരെ കായംകുളം ഓപ്പൺ ബൈബിൾ ചർച്ചിൽ ഗുഡ്ന്യൂസ് ഫെസ്റ്റിവൽ നടക്കും.
ദിവസവും വൈകിട്ട് ആറു മുതൽ ഒമ്പത് വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ കെ എ എബ്രഹാം, പാസ്റ്റർ ബിനോയ് ജോസഫ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ അനിൽ അടൂർ & ടീം, ബ്രദർ ജൊ അശോക് & ടീം എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം കൊടുക്കും. പാസ്റ്റർ ആൻഡ്രൂസ് പി ജോൺ ഫെസ്റ്റിവലിന് നേതൃത്വം നൽകും
Sources:christiansworldnews
National
വിദ്യാർത്ഥികൾക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതികൾക്ക് വിലക്ക്
ബാലാവകാശ കമ്മീഷന്‍റെ ഇടപെടലിനെതുടർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നൽകി വരുന്ന സ്കൂളുകളുടെയും ടീച്ചേഴ്സിൻ്റെയും നടപടികൾക്ക് വിലക്ക്.
കൊവിഡ് മഹാമാരി കാലത്ത് ഓൺലൈൻ പഠനമായിരുന്നുവെങ്കിലും നിലവിൽ സ്കൂളുകളിൽ നേരിട്ടാണ് ക്ലാസുകൾ നടത്തിവരുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്സ് ഉൾപ്പടെയുള്ള പഠന കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്ന രീതി ഗുണകരമല്ല.
കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കേണ്ടതാണ്. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾ സ്കൂളുകളിൽ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കുകയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ചോദിച്ചറിയുകയും ചെയ്യണം.
പഠന കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്ന രീതി കുട്ടികൾക്ക് അമിതഭാരവും പ്രിന്‍റ് എടുത്ത് പഠിക്കുമ്പോൾ സാമ്പത്തിക ചെലവേറുന്നതായും രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. ഇതേ തുടര്‍ന്ന് ബാലാവകാശ കമ്മീഷൻ അംഗം എൻ സുനന്ദ നൽകിയ നോട്ടീസിനെ തുടർന്നാണ് എല്ലാ ആർ ഡി ഡിമാർക്കും സ്‌കൂൾ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകിയത്.
Sources:azchavattomonline.com
National
പി വൈ പി എ 77-ാ മത് സംസ്ഥാന ക്യാമ്പിന്റെ അനുഗ്രഹ പ്രാർത്ഥനാസംഗമം നവംബർ 24 ഞായർ വൈകുന്നേരം 6.30 ന്
2024 ഡിസംബർ 25 മുതൽ 28 വരെ നെയ്യാർഡാം രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ വെച്ചു നടത്തപ്പെടുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള രണ്ടാമത്തെ പ്രാർത്ഥന സംഗമം ഐ പി സി തിരുവനന്തപുരം നോർത്ത് സെൻ്ററിലെ പാസ്റ്റർ റോയ് ജോഷ്വാ ശുശ്രൂഷിക്കുന്ന പട്ടം ഏലീം (മരപ്പാലം കുറവൻകോണം റോഡ് first Cry opp. Near Nss കരയോഗത്തിൻ്റെ പുറകു വശം NBRA. F. Lane ) സഭയിൽ വച്ച് 2024 നവംബർ 24 ഞായറാഴ്ച വൈകുന്നേരം 06.30 മണി മുതൽ 08.30 മണി വരെ നടക്കുന്നു. ഐപിസി തിരുവനന്തപുരം നോർത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ K ശമുവേൽ മുഖ്യസന്ദേശം നല്കും.
പ്രയർ കൺവീനറായി പാസ്റ്റർ ഷൈജു വെള്ളനാടും
പ്രയർ ജോയിൻ കൺവീനർമാരായി പാസ്റ്റർ സതീഷ് കുമാർ,പാസ്റ്റർ D K ജോസ്,പാസ്റ്റർ അനു വർക്കല,പാസ്റ്റർ ജോയ് ചെങ്കൽ,ബ്രദർ ജോയൽ എബ്രഹാം, ബ്രദർ അഭിഷേക് എന്നിവരും പ്രവർത്തിക്കുന്നു.
Pr വിഷ്ണു ദാനിയേൽ (പി വൈ പി എ തിരുവനന്തപുരം നോർത്ത് സെൻ്റർ പ്രസിഡന്റ്)
Br ജയ്സൺ രാജ് (പി വൈ പി എ തിരുവനന്തപുരം നോർത്ത് സെൻ്റർ സെക്രട്ടറി)
കൂടുതൽ വിവരങ്ങൾക്ക്: 9645114452 8891234106 9847266627
Sources:gospelmirror
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave