Connect with us

National

”യേശുക്രിസ്തുവിന്റെ ആദർശങ്ങൾ നമുക്ക് വഴികാട്ടി”: ക്രിസ്തുമസ് ആഘോഷത്തിനിടെ പ്രധാനമന്ത്രി മോദി

Published

on

ന്യൂഡല്‍ഹി: യേശു ക്രിസ്തുവിന്റെ ജീവിത സന്ദേശത്തെയും ദയയുടെയും സേവനത്തിന്റെയും മൂല്യങ്ങളെയും സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവ പ്രതിനിധികള്‍ക്കായി തന്റെ വസതിയിൽ ഒരുക്കിയ ക്രിസ്തുമസ് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരിന്നു പ്രധാനമന്ത്രി. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനാണ് യേശുക്രിസ്തു പ്രവർത്തിച്ചതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഈ ആശയങ്ങൾ രാജ്യത്തിന്റെ വികസനത്തിന് വഴികാട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യേശുക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്ന സുദിനമാണ് ക്രിസ്തുമസ്. ഇത് അവിടുത്തെ ജീവിത സന്ദേശങ്ങളും മൂല്യങ്ങളും ഓർമ്മിക്കാനുള്ള അവസരമാണ്. ദയയുടെയും സേവനത്തിന്റെയും ആദർശങ്ങൾ മുറുകെ പിടിച്ച് അവിടുന്ന് ജീവിച്ചു. നീതിയുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാൻ അവിടുന്ന് പ്രവർത്തിച്ചു. എല്ലാവർക്കുമായുള്ള ഈ ആദർശങ്ങൾ നമ്മുടെ രാജ്യത്തിന്റെ വികസന യാത്രയുടെ വഴികാട്ടിയായി പ്രവർത്തിക്കുന്നുവെന്നും മോദി സന്ദേശത്തില്‍ പറഞ്ഞു.

രാജ്യത്തിനായി ക്രൈസ്തവ സമൂഹം നൽകുന്ന സംഭാവനകൾ വലുതാണ്. തുടർന്നുള്ള രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും ക്രൈസ്തവ സഭകളുടെ പിന്തുണ തുടരണം. വിരുന്നിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വിവിധ ക്രൈസ്തവ സഭകളില്‍ നിന്നുള്ള പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉൾപ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നിൽ പങ്കെടുത്തത്. ഡൽഹിയിലെ ഔദ്യോഗിക വസതിയിലായിരിന്നു വിരുന്ന് നടത്തിയത്. ഇതാദ്യമായാണ് ലോക് കല്യാൺ മാർഗിലെ മോദിയുടെ വസതിയിൽ ക്രിസ്തുമസ് വിരുന്നൊരുങ്ങുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

National

നുതന ആശയത്തിലൂന്നിയ തിരുവചന ലഘുലേഖയുമായി ദി ബൈബിൾ വേർഡ്സ്. കോം, പ്രകാശനം ഡിസം 28 ന് പി.വൈ പി എ സ്റ്റേറ്റിൽ ക്യാമ്പിൽ

Published

on

ദി ബൈബിൾ വേർഡ്സ്.കോം രൂപകല്പന ചെയ്ത് കേരള സ്റ്റേറ്റ് പിവൈപിഎ യുമായി ചേർന്ന് പ്രസിദ്ധീകരിക്കുന്ന പ്രഥമ സുവിശേഷ ട്രാക്റ്റ് “HEAVENLY PASSPORT & BOARDING PASS” ഡിസംബർ 28 ശനിയാഴ്ച പിവൈപിഎ കേരള സ്റ്റേറ്റ് ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ പ്രകാശനം ചെയ്യും.
മുപ്പത് വർഷത്തിലധികമായി ദി റിജോയ്‌സ് മിനിസ്ട്രിസിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന സുവിശേഷീകരണ ഉദ്യമത്തിന്റെ നൂതന ആശയമാണ്
Thebiblewords.com ദൈവവചനം എല്ലാവരിലേക്കും എന്നതാണ് ആപ്തവാക്യം.
ദി ബൈബിൾ വേർഡ്സ്.കോം വഴി കാലാനുസൃതമായ സാങ്കേതിക വിദ്യകളുടെ ആനുകൂല്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ ഗുണനിലവാരമുള്ള ചിത്ര രൂപത്തിൽ ദൈവവചനം വ്യത്യസ്ത ഭാഷകളിൽ ദിനംപ്രതി പങ്കുവെയ്ക്കുകയും ചെയ്യുന്നു.

സുവിശേഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങൾക്കും /വ്യക്തികൾക്കും HEAVENLY PASSPORT സുവിശേഷ ട്രാക്റ്റ് വരും ദിവസങ്ങളിൽ ലഭ്യമാകും. വ്യത്യസ്ത ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നതായി സംഘാടകർ അറിയിച്ചു .
ട്രാക്റ്റ് ലഭിക്കുവാൻ
പാസ്റ്റർ സാജൻ സക്കറിയ +91 9656-55-2222.
കേരള സ്റ്റേറ്റ് പിവൈപിഎ -9567183010, 9847622399 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

ഐപിസി വാളകം സെന്റര്‍ 96-ാമത് കണ്‍വന്‍ഷന്‍ ജനു. 7 മുതല്‍

Published

on

ഐപിസി വാളകം സെന്റര്‍ 96-ാമത് കണ്‍വന്‍ഷന്‍ ജനുവരി 7 ചൊവ്വ വൈകിട്ട് 6 മുതല്‍ വാളകം സെന്റര്‍ ഹെബ്രോന്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ ജനുവരി 12 ഞായറാഴ്ച സംയുക്താരാധന, കർത്തൃമേശ, സമാപന സമ്മേളനം എന്നിവയോടെ ഉച്ചയ്ക്ക് സമാപിക്കും. സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ കെ.വി. പൗലോസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ പ്രിന്‍സ് തോമസ് റാന്നി, വര്‍ഗീസ് എബ്രഹാം, പി.സി. ചെറിയാന്‍, സണ്ണി കുര്യന്‍ വാളകം, പാസ്റ്റര്‍ ബാബു ചെറിയാന്‍ പിറവം, പാസ്റ്റര്‍ കെ.സി. തോമസ് എന്നിവര്‍ പ്രസംഗിക്കും. മിസ്പ വോയ്‌സ് തൃശൂര്‍ സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും. ജനുവരി 10 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 1 വരെ വിമന്‍സ് ഫെലോഷിപ്പും ജനുവരി 11 ശനിയാഴ്ച രാവിലെ 10 മുതല്‍ 1 വരെ ശുശ്രൂഷക സമ്മേളനവും ഹെബ്രോന്‍ സഭാഹാളില്‍ വച്ച് നടക്കും. പാസ്റ്റര്‍മാരായ കെ.വി. പൗലോസ്, രാജന്‍ വി. മാത്യു, അനില്‍ കുര്യാക്കോസ്, സഹോദരന്‍മാരായ റ്റി.ഡി. ജോര്‍ജ്, സി.പി. ജോണ്‍സണ്‍, മാത്യു കിങ്ങിണിമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കും
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

മതപരിവര്‍ത്തനാരോപണം: മധ്യപ്രദേശില്‍ സുവിശേഷക അറസ്റ്റില്‍

Published

on

മധ്യപ്രദേശ്: മധ്യപ്രദേശിലെ ചിന്ദ് വാഡ ജില്ലയില്‍ ഐപിസി വനിതാ പ്രവര്‍ത്തകരോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സുവിശേഷക ചോട്ടീഭായ് പട്ടേല്‍ എന്ന സഹോദരിയെ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലാക്കി.
ചിന്ദ് വാഡ ജില്ലയില്‍ നിന്നും 70 കി.മീ ദൂരമുള്ള ഹറായ് എന്ന സ്ഥലത്ത് സുവിശേഷക ചോട്ടീഭായ് പട്ടേല്‍ നടത്തിയ സഭായോഗത്തിനിടയിലാണ് സുവിശേഷ വിരോധികള്‍ പോലീസുകാരുമായി വന്ന് യോഗം തടസ്സപ്പെടുത്തിയത്. ഇരുപതോളം ആളുകള്‍ കൂടിയിരുന്ന യോഗത്തിനിടയില്‍ നിന്നും മതപരിവര്‍ത്തനം ആരോപിച്ച് അവരെ അറസ്റ്റ് ചെയ്ത് ചിന്ദ് വാഡ ജയിലിലാക്കി.

Sources:onlinegoodnews

http://theendtimeradio.com

 

Continue Reading
Advertisement The EndTime Radio

Featured

world news2 hours ago

നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്കാ സഭയ്ക്കെതിരെ നടത്തിയത് ആയിരത്തോളം ആക്രമണങ്ങൾ

നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം ആറു വർഷത്തിനിടെ കത്തോലിക്കാ സഭയ്ക്കെതിരെ നടത്തിയത് ആയിരത്തോളം ആക്രമണങ്ങൾ. ഗവേഷകയും...

Business2 hours ago

ഡാറ്റ ഉപയോഗിക്കാത്തവര്‍ക്കായി എസ്‌എംഎസിനും കോളിനും ഇനി പ്രത്യേക പ്ലാനുകള്‍; ട്രായ് ചട്ടം ഭേദഗതി ചെയ്തു

ന്യൂ ഡല്‍ഹി: ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്കായി മൊബൈല്‍ സേവന ദാതാക്കള്‍ വോയ്സ് കോളുകള്‍ക്കും എസ്‌എംഎസിനും പ്രത്യേക മൊബൈല്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായ്. പ്രത്യേക...

National2 hours ago

നുതന ആശയത്തിലൂന്നിയ തിരുവചന ലഘുലേഖയുമായി ദി ബൈബിൾ വേർഡ്സ്. കോം, പ്രകാശനം ഡിസം 28 ന് പി.വൈ പി എ സ്റ്റേറ്റിൽ ക്യാമ്പിൽ

ദി ബൈബിൾ വേർഡ്സ്.കോം രൂപകല്പന ചെയ്ത് കേരള സ്റ്റേറ്റ് പിവൈപിഎ യുമായി ചേർന്ന് പ്രസിദ്ധീകരിക്കുന്ന പ്രഥമ സുവിശേഷ ട്രാക്റ്റ് “HEAVENLY PASSPORT & BOARDING PASS” ഡിസംബർ...

Articles3 hours ago

തിരുപ്പിറവി; ആട്ടിടയന്മാർ നൽകുന്ന പാഠങ്ങൾ

തിരുപ്പിറവിയുടെ ശാലീനതയും സൗന്ദര്യവും സമാധാനവും ഹൃദയത്തിലേറ്റുവാങ്ങിയ ഈ ഭൂമിയിലെ എളിയ മനുഷ്യർ. ശക്തനായവനെ എളിയ സഹചര്യത്തിൽ കണ്ടുമുട്ടിയ വിനീതഹൃദയർ. ആട്ടിടയന്മാരാണ് തിരുപ്പിറവിയുടെ ദിനത്തിൽ എന്നിൽ വിശുദ്ധ അസൂയ...

world news3 hours ago

ക്രിസ്തുമസിനു മുൻപായി നൈജീരിയയിൽ വീണ്ടും ആക്രമണം: 14 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു

ഡിസംബർ 22 ഞായറാഴ്ച, ഇവാഞ്ചലിക്കൽ ചർച്ചിലെ വിന്നിംഗ് ഓൾ (ഇ. സി. ഡബ്ല്യു. എ.) ൽ ക്രിസ്തുമസ് കരോൾ നടത്തിയതിന് തൊട്ടുപിന്നാലെ, ഗർഭിണി ഉൾപ്പെടെ 14 ക്രിസ്ത്യാനികളെ...

National23 hours ago

ഐപിസി വാളകം സെന്റര്‍ 96-ാമത് കണ്‍വന്‍ഷന്‍ ജനു. 7 മുതല്‍

ഐപിസി വാളകം സെന്റര്‍ 96-ാമത് കണ്‍വന്‍ഷന്‍ ജനുവരി 7 ചൊവ്വ വൈകിട്ട് 6 മുതല്‍ വാളകം സെന്റര്‍ ഹെബ്രോന്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്‍ ജനുവരി...

Trending

Copyright © 2019 The End Time News