National
പ്രശസ്ത സുവിശേഷ പ്രഭാഷകനും,ഗ്രന്ഥകാരനുമായ പാസ്റ്റർ . ബി മോനച്ചൻ കായംകുളം രചിച്ച “വൻ കൃപയുടെ തണലിൽ എൻ ജീവിതം ” എന്ന തന്റെ ആത്മകഥാ ഗ്രന്ഥം പ്രകാശനം ചെയ്തു
കായംകുളം. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി ക്രൈസ്തവ സുവിശേഷ പ്രസംഗവേദിയിൽ നിറഞ്ഞുനിൽക്കുന്ന പ്രശസ്ത സുവിശേഷ പ്രഭാഷകനും ഗ്രന്ഥകാരനുമായ പാസ്റ്റർ . ബി മോനച്ചൻ കായംകുളം രചിച്ച ” വൻ കൃപയുടെ തണലിൽ എൻ ജീവിതം ” എന്ന തന്റെ ആത്മകഥാ ഗ്രന്ഥം ഐപിസിസി സീനിയർ മിനിസ്റ്റർ പാസ്റ്റർ എം വി വർഗീസ് പ്രാർത്ഥിച്ച സമർപ്പിക്കുകയും . ആദ്യ കോപ്പി ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ സി വി മാത്യു സാറിന് നൽകി ഐപിസി തൃശ്ശൂർ ഡിസ്റ്റിക് പാസ്റ്റർ മാത്യു തോമസ് ആൽപ്പാറ ഗ്രൗണ്ടിൽ നടന്ന ഡിസ്റ്റിക് കൺവെൻഷനിൽ വെച്ച് പ്രകാശനം ചെയ്യുകയും ചെയ്തു
Sources:gospelmirror
National
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ വൈ.പി. ഇ കൊട്ടാരക്കര സോണൽ ക്യാമ്പ് ഡിസം. 23 , 24 തീയതികളിൽ
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റിൻ്റെ പുത്രികാ , സംഘടനയായ വൈ.പി ഇ യുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര സോണൽ ക്യാമ്പ് ഡിസം 23 മുതൽ 24 വരെ പത്തനാപുരം സെൻ്റ് സേവ്യർസ് വിദ്യാനികേതൻ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. പാസ്റ്ററന്മാരായ കാലേബ് ഗീ ജോർജ്ജ്, ഗ്ലാഡ്സൺ വർഗ്ഗീസ്, ശ്യാം പുനലൂർ , അഭിമന്യു അർജുൻ, ഇവാ ആഷേർ ജോൺ സിസ്റ്റർ രഞ്ചി സാം എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസെടുക്കും. സ്റ്റേറ്റ് ഓവർസിയർ റവ.വൈ റെജി, അസി ഓവർസിയർ റവ ഡോ ഷിബു കെ.മാത്യു, വൈ.പി.എ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ മാത്യു ബേബി , രക്ഷാധികാരി പാസ്റ്റർ ഷിജു മത്തായി എന്നിവർ പങ്കെടുക്കും.
ബ്രദർ ബോവസ് & ടീം ഗാന ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. രജിഷ്ട്രേഷൻ ഫീസ് 300 രൂപയാണ്.
Sources:gospelmirror
National
POWER VBS 2025 മാസ്റ്റേഴ്സ് ട്രെയ്നിംഗ് 2024 ഡിസംബർ 1 മുതൽ 4 വരെ
ആധുനിക യുഗത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് ഏറ്റവും നൂതനമായ പഠനപദ്ധതികളുമായി പവർ വി ബി എസ് 2025 കുട്ടികളുടെ ഇടയിലേക്ക് എന്ന ഉദ്ദേശത്തോടെ ഐ പി സി യുടെ പുത്രിക സംഘടനയായ സൺഡേസ്കൂൾ അസോസിയേഷൻ ക്രമീകരിച്ചിരിക്കുന്ന മാസ്റ്റേഴ്സ് ട്രെയിനിങ് 2024 ഡിസംബർ 1 2 3 4 എന്നീ ദിവസങ്ങളിൽ ഫെയ്ത്ത് ഹോം ക്യാമ്പ് സെൻ്റർ ചെങ്ങന്നൂർ കൊല്ലകടവിൽ നടക്കുന്നു. 2025 -ലെ വെക്കേഷനിൽ വി ബി എസ് ലീഡേഴ്സ് ആയി പ്രവർത്തിക്കാൻ താല്പര്യം ഉള്ളവർക്കും 50 വയസ്സിന് താഴെയുള്ളവർക്കും മുൻഗണന നൽകുന്നു.
രജിസ്ട്രേഷൻ ഫീസ് 1000 രൂപയാണ്.
കൂടുതൽ വിവരങ്ങൾക്ക് 9446 206101 ,9747029209
Sources:gospelmirror
National
കായംകുളം ഓപ്പൺ ബൈബിൾ ചർച്ചിൽ ഗുഡ്ന്യൂസ് ഫെസ്റ്റിവൽ
ഓപ്പൺ ബൈബിൾ അസ്സംബ്ളീസ് ചർച്ചി(Open Bible Assemblies Church )ന്റെ ആഭിമുഖ്യത്തിൽ നവം. 29 മുതൽ ഡിസം. 1 വരെ കായംകുളം ഓപ്പൺ ബൈബിൾ ചർച്ചിൽ ഗുഡ്ന്യൂസ് ഫെസ്റ്റിവൽ നടക്കും.
ദിവസവും വൈകിട്ട് ആറു മുതൽ ഒമ്പത് വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ കെ എ എബ്രഹാം, പാസ്റ്റർ ബിനോയ് ജോസഫ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ അനിൽ അടൂർ & ടീം, ബ്രദർ ജൊ അശോക് & ടീം എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം കൊടുക്കും. പാസ്റ്റർ ആൻഡ്രൂസ് പി ജോൺ ഫെസ്റ്റിവലിന് നേതൃത്വം നൽകും
Sources:christiansworldnews
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech5 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles6 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave