Connect with us

Movie

സ്റ്റീ​ഫ​ൻ ദേ​വ​സി​ നേതൃത്വം നൽകുന്ന സം​ഗീ​ത സാ​യാ​ഹ്നം ഏ​പ്രി​ൽ 28ന് കാ​ൽ​ഗ​റി​യി​ൽ

Published

on

കാ​ൽ​ഗ​റി: പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി​യും സോ​ളി​ഡ് ബാ​ൻ​ഡും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന “ഹെ​വ​ൻ​ലി ഹാ​ർ​മ​ണി’ എ​ന്ന സം​ഗീ​ത പ​രി​പാ​ടി കാ​ൽ​ഗ​റി​യി​ൽ ഏ​പ്രി​ൽ 28ന് ​അ​ര​ങ്ങേ​റും.

കാ​ൽ​ഗ​റി സെ​ന്‍റ് തോ​മ​സ് മാ​ർ തോ​മ​സ് പ​ള്ളി​യു​ടെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി‌​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കാ​ൽ​ഗ​റി​യി​ലെ സൗ​ത​വ്യൂ അ​ല​യ​ൻ​സ് ച​ർ​ച്ച് ഹാ​ളി​ൽ വ​ച്ചാ​ണ് സം​ഗീ​ത​വി​രു​ന്നു ന​ട​ക്കു​ക.

പ​രി​പാ​ടി​ക്ക​ഴി​യു​ള്ള ടി​ക്ക​റ്റ് വി​ത​ര​ണം ഈ ​മാ​സം 28ന് ​കാ​ൽ​ഗ​റി​യി​ൽ ആ​രം​ഭി​ക്കും. പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​രി​പാ​ടി​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ൾ​ക്കും: റ​വ. ജോ​ജി ജേ​ക്ക​ബ് – 403 325 1010, ജോ​സ​ഫ് ചാ​ക്കോ (ജോ) – 403 529 7361, ​സ​ന്ദീ​പ് സാം ​അ​ല​ക്സാ​ണ്ട​ർ – 403 891 5194.
Sources:azchavattomonline

http://theendtimeradio.com

Movie

ക്രിസ്തുവിനെ അനുകരിക്കുക, കൂടുതൽ പ്രാർത്ഥിക്കുക: വിദ്യാര്‍ത്ഥികളോട് ആഹ്വാനവുമായി ‘ചോസണ്‍’ താരം ജോനാഥൻ റൂമി

Published

on

വാഷിംഗ്ടണ്‍ ഡി‌സി: യേശു ക്രിസ്തുവിനെ അനുകരിക്കാൻ ബിരുദധാരികളോട് ആഹ്വാനവുമായി ‘ചോസണ്‍’ താരം ജോനാഥൻ റൂമി. പ്രമുഖ ടെലിവിഷൻ പരമ്പരയായ “ദി ചോസൻ” ൽ യേശുക്രിസ്തുവിനെ അവതരിപ്പിക്കുന്ന നടൻ ജോനാഥൻ റൂമി, ശനിയാഴ്ച കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിലെ (CUA) ബിരുദധാരണ ചടങ്ങിനിടെയാണ് ക്രിസ്തുവിനെ അനുകരിക്കാനും പ്രാർത്ഥനാ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും ആഹ്വാനം ചെയ്തത്. തൻ്റെ അഭിനയ ജീവിതത്തിലൂടെ സുവിശേഷവൽക്കരണം നടത്തിയതിന് ഫൈൻ ആർട്‌സിൽ ഓണററി ഡോക്ടറേറ്റ് താരത്തിന് നല്‍കിയിരിന്നു.

ക്രിസ്തുവിനെ അനുകരിക്കുക, കൂടുതൽ പ്രാർത്ഥിക്കുക, ദൈവത്തിന് സ്വയം സമർപ്പിക്കുക എന്നീ മൂന്നു വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരിന്നു ജോനാഥൻ റൂമിയുടെ പ്രസംഗം. നാം കടന്നുപോകുന്ന ജീവിതത്തിലൂടെയും നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും നിങ്ങൾ തിരഞ്ഞെടുക്കുന്ന തീരുമാനങ്ങളിലൂടെയും സുവിശേഷം പ്രസംഗിക്കാൻ ശ്രമിക്കണം. കത്തോലിക്കർ എന്ന നിലയിൽ എല്ലാ ഘട്ടങ്ങളിലും ജീവനെ പ്രതിരോധിക്കുക. തുടര്‍ പഠനത്തിന് പുറത്തുപോകുന്ന വിദ്യാർത്ഥികൾ കൂടുതൽ പ്രാർത്ഥിക്കണമെന്നും താരം ഓര്‍മ്മിപ്പിച്ചു. തെസ്സലോനിക്കകാര്‍ക്കുള്ള ആദ്യ ലേഖനത്തില്‍ വിശുദ്ധ പൗലോസ് “ഇടവിടാതെ പ്രാർത്ഥിക്കാൻ” ആഹ്വാനം ചെയ്തത് ഓര്‍ക്കണമെന്നും ജോനാഥൻ റൂമി പറഞ്ഞു.

എന്റെ മനുഷ്യ ധാരണയ്ക്ക് അപ്പുറത്തുള്ള സംഘർഷം അനുഭവിക്കുന്ന എൻ്റെ ജീവിതത്തിൻ്റെ മേഖലകളിൽ എനിക്ക് ജ്ഞാനം ലഭിച്ചു, മുന്നോട്ട് പോകാനും അടിച്ചമർത്തപ്പെട്ട സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും ഞാൻ ഇന്നു ശക്തനാണ്. ജീവിതത്തിന്റെ വേദനകള്‍ കര്‍ത്താവില്‍ ഭരമേല്‍പ്പിച്ചു. പ്രാർത്ഥനയുടെ ശക്തിയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും എല്ലാ മാലാഖമാരുടെയും വിശുദ്ധരുടെയും മാധ്യസ്ഥവും തനിക്ക് സഹായകരമാണെന്നും ജോനാഥൻ റൂമി പറഞ്ഞു. ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ ആസ്പദമാക്കി ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്യുന്ന ദ ചോസൺ ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിയ ബൈബിള്‍ പരമ്പരയാണ്. ഓരോ പരമ്പരയ്ക്കും ലോകമെമ്പാടുമായി ലക്ഷകണക്കിന് പ്രേക്ഷകരാണ് കാഴ്ചക്കാരായിട്ടുള്ളത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Movie

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

Published

on

സംവിധായകൻ സംഗീത് ശിവൻ (65 )അന്തരിച്ചു. ആരോഗ്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യോദ്ധ, വ്യൂഹം, ഗാന്ധര്‍വം, നിര്‍ണയം, ഡാഡി അടക്കം മലയാളത്തിലും ഹിന്ദിയിലുമായി 14 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നിലവില്‍ മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റായ ‘രോമാഞ്ചം’ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വരെ പുറത്തിറക്കിയിരുന്നു.യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്.സംവിധായകരായ സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.

ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന ശിവന്റേയും ചന്ദ്രമണിയുടേയും മകനാണ്. പഠനകാലത്ത് കേരളത്തെയും കേരള സർവകലാശാലയേയും പ്രതിനിധീകരിച്ച് നിരവധി കായിക മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം 1976ൽ, അച്ഛനോടൊത്ത് പരസ്യങ്ങളും ഡോക്യുമെന്ററികളും ചെയ്യുവാൻ ആരംഭിച്ചു. തുടർന്ന് സന്തോഷ് ശിവനുമായി ചേർന്ന് ഒരു പരസ്യ കമ്പനിക്ക് രൂപം നൽകി.ശിവൻ സംവിധാനം ചെയ്തിരുന്ന ഡോക്യുമെന്ററികളിൽ അച്ഛനെ സംവിധാനത്തിൽ സഹായിച്ചിരുന്നു. അതിൽ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും. അതിനു ശേഷം, പൂനെയിൽ ഫിലിം അപ്രീസിയേഷൻ കോഴ്സ് ചെയ്തു. ആ പഠനകാലം അദ്ദേഹത്തെ ലോക സിനിമയിലെ ക്ലാസിക്കുകളുമായി പരിചയപ്പെടുത്തി.

ആ കാലത്ത് പ്രധാനമായും ഡോക്യുമെന്ററികൾ ചെയ്തിരുന്ന അദ്ദേഹം, യുണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികൾ ചെയ്തു. 1990 ൽ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി “വ്യൂഹം” എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ചിത്രം വിജയിക്കുകയും അവതരണത്തിലെ പുതുമ പ്രേക്ഷകർ ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീട് മോഹൻ ലാലിനെ നായകനാക്കി സംവിധാനം ചെയ്ത യോദ്ധ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി. പിന്നീട് “ഡാഡി”, “ഗാന്ധർവ്വം”, “നിർണ്ണയം” തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്. “ഇഡിയറ്റ്സ്” എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.

സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രമാണ് അദ്ദേഹം ആദ്യം ഹിന്ദിയിൽ സംവിധാനം ചെയ്തത്, തുടർന്നു എട്ടോളം ചിത്രങ്ങൾ അദ്ദേഹം ഹിന്ദിയിൽ ഒരുക്കി. പിന്നീട് ഹിന്ദിയിലാണ് അദ്ദേഹം കൂടുതലായും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രമുഖരായ ഒട്ടേറെ ടെക്നീഷ്യൻസിനൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരം എഡിറ്റർ ശ്രീകർ പ്രസാദായിരുന്നു.

ഭാര്യ: ജയശ്രീ, മക്കൾ: സജന (പ്രൊഫഷണൽ സ്റ്റിൽ ഫോട്ടോഗ്രാഫർ), ശന്തനു
Sources:nerkazhcha

http://theendtimeradio.com

Continue Reading

Movie

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു

Published

on

തിരുവനന്തപുരം: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ സുകൃതം അടക്കം ശ്രദ്ധേയങ്ങളായ സിനിമകൾ സംവിധാനം ചെയ്ത ഹരികുമാർ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ചെയർമാനായും ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അയനം, എഴുന്നള്ളത്ത്, ഉദ്യാനപാലകൻ, ക്ലിന്റ് തുടങ്ങിയവയാണ് മറ്റു പ്രധാന സിനിമകൾ. ഭാര്യ: ചന്ദ്രിക. മക്കൾ: അമ്മു, ഗീതാഞ്ജലി.

തിരുവനന്തപുരം പാലോടിനു സമീപമുള്ള കാഞ്ചിനടയെന്ന ഗ്രാമത്തിലാണ് ഹരികുമാർ ജനിച്ചത്. അച്ഛൻ രാമകൃഷ്ണപിള്ള, അമ്മ അമ്മുക്കുട്ടിയമ്മ. ഭരതന്നൂർ സ്കൂളിലായിരുന്നു പത്താം ക്ലാസ് വരെയുള്ള പഠനം. പിന്നീട് തിരുവനന്തപുരത്ത് സിവിൽ എൻജിനീയറിങ് പഠിച്ചു. കുട്ടിക്കാലത്തുതന്നെ വായനയിൽ കമ്പമുണ്ടായിരുന്നു. എട്ടു കിലോമീറ്റർ നടന്നുപോയി ലൈബ്രറിയിൽനിന്നു പുസ്തകമെടുത്തായിരുന്നു വായന. പത്താം ക്ലാസിലെത്തിയപ്പോഴേക്കും മിക്ക ലോക ക്ലാസിക്കുകളുടെയും വിവർത്തനങ്ങൾ വായിച്ചിരുന്നു. അതായിരുന്നു ഒരു കലാകാരൻ എന്ന നിലയിൽ ഹരികുമാറിന്റെ അടിസ്ഥാനം സൃഷ്ടിച്ചത്. അക്കാലത്തുതന്നെ സിനിമയോടും പ്രിയം തുടങ്ങിയിരുന്നു. സംവിധായകനാകണമെന്ന ആഗ്രഹം അന്നേയുണ്ടായിരുന്നുവെന്ന് ഹരികുമാർ പിന്നീടു പറഞ്ഞിട്ടുണ്ട്.

എൻജിനീയറിങ് പഠനത്തിനായി തിരുവനന്തപുരത്ത് എത്തിയപ്പോൾ സിനിമാകാഴ്ച കുറച്ചുകൂടി സജീവമായി. ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര പ്രദർശങ്ങൾ പതിവായി കണ്ടിരുന്നു. അസിസ്റ്റന്റ് എൻജിനീയറായി ജോലി കിട്ടി ‍‍‍കൊല്ലത്തെത്തിയപ്പോൾ സംവേദന ഫിലിം ഫോറത്തിന്റെ ഭാഗമായി. അവയെല്ലാം പിൽക്കാലത്ത് ഹരികുമാർ എന്ന സംവിധായകനെ സൃഷ്ടിക്കുന്നതിൽ വലിയ പങ്കു വഹിച്ചു. 1981 ൽ പുറത്തിറങ്ങിയ ആമ്പൽപൂവാണ് ഹരികുമാറിന്റെ ആദ്യചിത്രം. 2022 ൽ പുറത്തിറങ്ങിയ, എം.മുകുന്ദന്റെ ചെറുകഥയെ ആസ്പദമാക്കിയെടുത്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ആണ് അവസാന സിനിമ.
Sources:nerkazhcha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news55 mins ago

‘America’s Pastor’ Billy Graham Being Honored with a Statue at the US Capitol

A seven-foot statue of Evangelist Bill Graham is going to be placed at the U.S. Capitol building Thursday.. A private...

world news1 hour ago

ബുര്‍ക്കിന ഫാസോയില്‍ ക്രൈസ്തവ കൂട്ടക്കൊല തുടര്‍ക്കഥ

ഔഗാഡൗഗു: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ സൈനീക ഭരണകൂടത്തിന്റെ കൊടും ക്രൂരതയിൽ ക്രൈസ്തവ കൂട്ടക്കൊല തുടര്‍ക്കഥ. അധികാരത്തിലിരിക്കുന്ന സൈനീക ഭരണകൂടത്തിന്റെ ക്രൂരതയിൽ നിരവധിയാളുകൾ കൊല്ലപ്പെടുന്നുവെങ്കിലും ആഗോള മുഖ്യധാരാ...

us news1 hour ago

അപേക്ഷകള്‍ ക്ഷണിക്കുന്നു; ഐപിസി ഹെബ്രോന്‍ ഹൂസ്റ്റണ്‍ ഗോള്‍ഡന്‍ ജൂബിലി ചാരിറ്റി പ്രോജക്ട്

ഹൂസ്റ്റണ്‍:അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സഭയായ ഐപിസി ഹെബ്രോന്‍ ഹൂസ്റ്റണ്‍ സഭ ഗോള്‍ഡന്‍ ജൂബിലി വര്‍ഷത്തില്‍. കഴിഞ്ഞ പതിറ്റാണ്ടുകള്‍ പെന്തക്കോസ്ത് സമൂഹത്തില്‍ ജീവകാരുണ്യസേവനങ്ങള്‍ക്ക് നിര്‍ണ്ണായക സംഭാവനകള്‍...

Travel1 hour ago

ഊട്ടിയും കൊടൈക്കനാലും പോകാനൊത്തില്ലേ? എന്തിന് വിഷമിക്കണം, ഊട്ടി തോൽക്കും കാഴ്ചയുണ്ട് കേരളത്തിൽ

വേനൽ കടുത്തതോടെ കേരളത്തിലടക്കമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം ഊട്ടിയും കൊടൈക്കനാലുമായിരുന്നു. ആയിരക്കണക്കിന് പേരായിരുന്നു ഇവിടങ്ങളിലേക്ക് യാത്ര തിരിച്ചത്. സന്ദർശകരുടെ എണ്ണം അനിയന്ത്രിതമായതോടെ ഇരു സ്ഥാലങ്ങളിലേക്കും പ്രവേശനത്തിന്...

us news2 hours ago

അമേരിക്കയിലേക്കുള്ള വിസ നടപടികൾ; ജോലി നഷ്ടമായ എച്ച് 1 ബി വിസയുള്ളവർക്ക് ആശ്വാസ വാർത്ത

വാഷിംഗ്ടൺ:  അമേരിക്കയിലെ ഗൂഗിൾ, ടെസ്‌ല, വാൾമാർട്ട് തുടങ്ങിയ കമ്പനികളിലെ വലിയ തോതിലുള്ള പിരിച്ചുവിടലുകൾ കുടിയേറ്റക്കാർക്ക് വലിയ പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ നീക്കം ചെയ്യുകയോ...

National1 day ago

പാസ്റ്ററും ഭാര്യയും അവരുടെ ഗ്രാമത്തിലെ വീട്ടിൽ താമസിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഒരു ഔദ്യോഗിക ഉത്തരവ് കോടതി റദ്ദാക്കി

മതപരിവർത്തന ആരോപണത്തെത്തുടർന്ന് ഒരു പ്രൊട്ടസ്റ്റൻ്റ് പാസ്റ്ററും ഭാര്യയും അവരുടെ ഗ്രാമത്തിലെ വീട്ടിൽ താമസിക്കുന്നത് വിലക്കിക്കൊണ്ടുള്ള കളക്ടറുടെ ഔദ്യോഗിക ഉത്തരവ് കോടതി റദ്ദാക്കി . വടക്കൻ ഗോവയിലെ സിയോലിം...

Trending