Connect with us

us news

ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ വാര്‍ഷീക കണ്‍വന്‍ഷനും, പൊതുയോഗങ്ങളും

Published

on

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള ഉപദേശ ഐക്യമുള്ള 16സഭകളുടെ ഐക്യകൂട്ടായ്മയാണ് ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പ്. ഇതിന്റെ വാര്‍ഷീക കണ്‍വന്‍ഷനും, പൊതുയോഗങ്ങളും ഫെബ്രുവരി 23, 24, 25 എന്നീ ദിവസങ്ങളില്‍ ഹൂസ്റ്റണ്‍ ഐ.പി.സി. ഹെബ്രോനില്‍ വച്ചു നടക്കും. 23-ാം തീയതി വെള്ളിയാഴ്ചയും 24 ശനിയാഴ്ച വൈകീട്ടു 7 മണിക്കും പൊതുയോഗങ്ങളും 25-ാം തീയതി ഞായറാഴ്ച 9 മണിയ്ക്കു പൊതു ആരാധനയും ഉണ്ടായിരിക്കും.

യുവജനങ്ങള്‍ക്കായി പ്രത്യേകം മീറ്റിംഗുകള്‍ ആ സമയത്തു ഫെലോഷിപ്പ് ഹാളില്‍ വച്ചു നടക്കുന്നതാണ്. സഹോദരിമാരുടെ പ്രത്യേക സമ്മേളനം 24-ാം തീയതി ശനിയാഴ്ച 10.30നു നടക്കുന്നതാണ്.

ഈ വാര്‍ഷീക കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാഷകനായി കടന്നു വരുന്നത് ഡോ. തോംസണ്‍ കെ മാത്യു ആണ്. അദ്ദേഹം ഓറല്‍ റോബര്‍ട്ട് യൂണിവേഴ്‌സിറ്റിയുടെ മുന്‍ ഡീന്‍ ആയിരുന്നു. നല്ലൊരു എഴുത്തുകാരനാണ്.

യുവജനമീറ്റിംഗുകളിലെ പ്രാസംഗികനായി വരുന്നത് പാസ്റ്റര്‍ മൈക്കിള്‍ മാത്യൂസ് ആണ്. യുവജന മീറ്റിംഗുകള്‍ ഇംഗ്ലൂഷ് മീറ്റിംഗുകള്‍ ആയിരിക്കും. HYPF ന്റെ പ്രസിഡന്റ് ഡോ.ഡാനി ജോസഫ്, HWPF ന്റെ പ്രസിഡന്റ് ഡോ.ജോളി ജോസഫുമാണ്.

ഈ സംഘടനയ്ക്കു നേതൃത്വം കൊടുക്കുന്ന പ്രസിഡന്റ് പാസ്റ്റര്‍ സിബിന്‍ അലക്‌സ്, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ ഐസക്ക്, സെക്രട്ടറി പാസ്റ്റര്‍ മാത്യു പൂമൂട്ടില്‍, ട്രഷറാര്‍ കെ.സി.ജേക്കബ്, വര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ബൈജു തോമസ്, മീഡിയ കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ സാമുവേല്‍ എന്നിവരാണ്. HPF ക്വൊയര്‍ ഗാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.

വിലാസം: 4660 സൗത്ത്, സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വേ, സൗത്ത് ഹൂസ്റ്റണ്‍, ടെക്സ്സാസ്.

തല്‍സമയസംപ്രേക്ഷണം അഡോനായി മീഡിയ.
Sources:nerkazhcha

http://theendtimeradio.com

us news

ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കുമായി കുടുംബ സെമിനാർ നവംബർ 14-ന്

Published

on

ഡാളസ്: ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സിനും യൂത്ത് പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു. 2026 നവംബർ 14 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12:30 വരെ റിച്ചാർഡ്‌സണിലുള്ള ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയിൽ വെച്ചാണ് സെമിനാർ നടക്കുന്നത്.

“നേതൃത്വത്തെ ശക്തീകരിക്കുക” (Strengthening the Leadership) എന്നതാണ് സെമിനാറിന്റെ മുഖ്യവിഷയം. ആത്മീയ അഭിഷേകമുള്ള പ്രഭാഷകരും അനുഭവസമ്പന്നരായ പാനലിസ്റ്റുകളും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. ഡോ ലെസ്ലി വർഗ്ഗീസ്, പാസ്റ്റർ സതീഷ് കുമാർ എന്നിവർ മുഖ്യ സന്ദേശം നൽകുന്നതാണ്.

പ്രാദേശിക സഭകളിൽ ശുശ്രൂഷ ചെയ്യുന്ന പാസ്റ്റേഴ്സിനും യൂത്ത് പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും പങ്കെടുക്കാവുന്ന രീതിയിലാണ് സെമിനാർ ക്രമീകരിച്ചിരിക്കുന്നത്. നേതൃത്വപരമായ കഴിവുകൾ വളർത്തുന്നതിനും ആത്മീയ ശുശ്രൂഷ കൂടുതൽ ഫലപ്രദമാക്കുന്നതിനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ സംഗമം സഹായകരമാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
സെമിനാറിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

Location : Grace Christian Assembly
575 W Arapaho Road, Richardson, TX 75080

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
പാസ്റ്റർ തോമസ് മുല്ലയ്ക്കൽ, ചെയർമാൻ (214) 223-1194. എസ് പി ജെയിംസ്, സെക്രട്ടറി(214) 334-6962
തോമസ് ചെല്ലേത്ത്, (ട്രഷറർ (469) 363-5109
വെബ്സൈറ്റ്: DallasCitywide.org
 http://theendtimeradio.com

Continue Reading

us news

ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ 2026 നവംബർ 13 മുതൽ 15 വരെ

Published

on

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (HPF) 2026-ലെ വാർഷിക കൺവൻഷൻ നവംബർ 13 മുതൽ 15 വരെ സ്റ്റാഫോർഡിലെ ലിവിങ് വാട്ടേഴ്സ് ക്രിസ്ത്യൻ ചർച്ചിൽ (845 Staffordshire Road, Stafford, TX 77477) നടക്കും. ആത്മീയ ഉണർവിനും വിശ്വാസികളുടെ ഐക്യത്തിനും പ്രാധാന്യം നൽകുന്ന ത്രിദിന സമ്മേളനത്തിൽ പ്രമുഖ ദൈവദാസന്മാർ വചനശുശ്രൂഷ നിർവഹിക്കും.

നവംബർ 13 വെള്ളിയാഴ്ചയും 14 ശനിയാഴ്ചയും വൈകിട്ട് 6.30നും 15 ഞായറാഴ്ച രാവിലെ 9നും യോഗങ്ങൾ ആരംഭിക്കും. ആരാധന, വചനശുശ്രൂഷ, പ്രത്യേക പ്രാർഥനകൾ, ആത്മീയ ഗാനശുശ്രൂഷ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

റവ. വില്യം ലീ, റവ. ഡോ. വി.ടി. ഏബ്രഹാം എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും. വനിതാസമ്മേളനത്തിൽ ആക്സ പീറ്റേഴ്സൺ വചനസന്ദേശം നൽകും. ഹ്യൂസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും വിവിധ പെന്തക്കോസ്ത് സഭകളിൽനിന്നുള്ള വിശ്വാസികളും ശുശ്രൂഷകന്മാരും സമ്മേളനത്തിൽ പങ്കെടുക്കും.

എച്ച്പിഎഫ് പ്രസിഡന്റ് പാസ്റ്റർ ബിജു തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ സൈമൺ, സെക്രട്ടറി അജി ഇടിക്കുള, ട്രഷറർ ജോൺ മാത്യു പുനലൂർ എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളന ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്.

വർഷിപ്പ് കോർഡിനേറ്റർ സ്റ്റീഫൻ സാമുവൽ, ചാരിറ്റി കോർഡിനേറ്റർ വിനോദ് ഈപ്പൻ, മീഡിയ കോർഡിനേറ്റർ ജോയ് തുമ്പമൺ, പ്രയർ ആൻഡ് കെയർ കോർഡിനേറ്റർ പാസ്റ്റർ ജോൺ ഐസക്, ഹിന്ദി വർഷിപ്പ് കോർഡിനേറ്റർ ഡാനിയേൽ ഏബ്രഹാം എന്നിവരും വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

സമ്മേളനത്തിന്റെ മീഡിയ പാർട്ണറായ പ്രയർ മൗണ്ട് മീഡിയ (Prayer Mount Media) കൺവൻഷനിലെ യോഗങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് തത്സമയ സംപ്രേഷണത്തിലൂടെ സമ്മേളനത്തിൽ പങ്കുചേരാൻ അവസരമുണ്ടാകും.

ഹ്യൂസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ വിശ്വാസികളെയും കുടുംബസമേതം സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 832-971-3761.
 http://theendtimeradio.com

The Houston Pentecostal Fellowship’s annual convention will be held from November 13 to 15 at Living Waters Christian Church in Stafford (845 Staffordshire Road, Stafford, TX 77477). Rev. William Lee and Rev. Dr. V.T. Abraham will serve as the keynote speakers, while Axa Peterson will address the women’s session.

Meetings are scheduled to begin at 6:30 PM on Friday, November 13, and Saturday, November 14, and at 9:00 AM on Sunday, November 15. The convention program includes worship, the ministry of the Word, special prayers, and a ministry of spiritual music.
 http://theendtimeradio.com

Continue Reading

us news

ഓർമകളിൽ ഈണങ്ങൾ നിറച്ച്; ജെ. വി. പീറ്റർ–സാങ്കി പീറ്റർ സ്മരണാഞ്ജലി നവംബർ 8ന്ഡാലസിൽ

Published

on

ഡാളസ്: തലമുറകൾ ഏറ്റുപാടിയ ആത്മീയ ഗാനങ്ങളിലൂടെ ക്രൈസ്തവ സംഗീതലോകത്ത് മായാത്ത മുദ്ര പതിപ്പിച്ച ഇവാ. ജെ. വി. പീറ്ററിന്റെയും മകൻ സാങ്കി പീറ്ററിന്റെയും ഓർമകൾക്ക് സംഗീതാർച്ചനയുമായി ക്രോസ്റിവർ വോയ്സ് ഡാലസ്, നവംബർ 8, ഞായറാഴ്ച റൗലറ്റിലെ ഫിലഡൽഫിയ പെന്തക്കോസ്തൽ ചർച്ചിലാണ് സ്മരണാഞ്ജലി സംഗീത സായാഹ്നം നടക്കുന്നത്.

ഇരുവരുടെയും സംഗീത പൈതൃകത്തെ അടുത്തറിയാൻ അവസരമൊരുക്കുന്ന പരിപാടിയിൽ, അവരുടെ ഗാനങ്ങൾക്കൊപ്പം അവയുടെ പിറവിക്ക് പിന്നിലെ അനുഭവങ്ങളും സാക്ഷ്യങ്ങളും പങ്കുവെക്കും. ജെ. വി. പീറ്ററിന്റെയും സാങ്കി പീറ്ററിന്റെയും ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിയുള്ള സംഗീതവിരുന്നാണ് ഒരുക്കുന്നത്. ‘ഗോസ്പൽ ട്യൂണേഴ്‌സു’മായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രമുഖ ഗായകരും കലാകാരന്മാരും പരിപാടിയിൽ പങ്കുചേരും.

എണ്ണി എണ്ണി സ്തുതിക്കുവാൻ, നീയെൻ സ്വന്തം നീയെൻ പക്ഷം, നിനക്കായ് കരുതും അവൻ, പിളർന്നതാം പാറയേ, മറുകരയിൽ നാം കണ്ടിടും, സ്തുതിക്കും ഞാൻ എന്നും സ്തുതിക്കും ഞാൻ തുടങ്ങി അഞ്ഞൂറോളം ആത്മീയ ഗാനങ്ങളുടെ രചയിതാവായ ജെ. വി. പീറ്റർ, മലയാള ക്രൈസ്തവ സംഗീതത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിയാണ്. അനേകം ഗായകരെയും വാദ്യകലാകാരന്മാരെയും വാർത്തെടുത്ത ‘ഗോസ്പൽ ട്യൂണേഴ്‌സ്’ എന്ന ക്രിസ്തീയ സംഗീത സംഘത്തിന്റെ സാരഥിയായും അദ്ദേഹം പ്രവർത്തിച്ചു.

പരിചിതമായ ഗാനങ്ങളുടെ പുനരാവിഷ്‌കാരത്തിലൂടെ ഇരുവരുടെയും ജീവിതവും സംഗീതശുശ്രൂഷയും അനുസ്മരിക്കുന്ന വേദിയാകും ഈ സായാഹ്നം. ക്രിസ്ത്യൻ ക്ലാസിക്കൽ മ്യൂസിക് ബാൻഡായ ക്രോസ്റിവർ വോയ്സ് ഡാലസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:
ജോൺസ് പി. മാത്യൂസ്: 214-298-5415
മാത്യു കോശി: 972-415-6587
Sources:expressherald

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news36 minutes ago

ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കുമായി കുടുംബ സെമിനാർ നവംബർ 14-ന്

ഡാളസ്: ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സിനും യൂത്ത് പാസ്റ്റേഴ്സിനും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു. 2026 നവംബർ 14 ശനിയാഴ്ച രാവിലെ...

us news44 minutes ago

ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ 2026 നവംബർ 13 മുതൽ 15 വരെ

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (HPF) 2026-ലെ വാർഷിക കൺവൻഷൻ നവംബർ 13 മുതൽ 15 വരെ സ്റ്റാഫോർഡിലെ ലിവിങ് വാട്ടേഴ്സ് ക്രിസ്ത്യൻ ചർച്ചിൽ (845 Staffordshire...

National53 minutes ago

വൈപിസിഎ കർണാടക സ്റ്റേറ്റ് യുവജന ക്യാമ്പ് നവം.10 മുതൽ മൈസൂരിൽ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ (NICOG) യുവജന വിഭാഗമായ യങ് പീപ്പിൾസ് ക്രിസ്ത്യൻ അസോസിയേഷൻ (YPCA) കർണാടക സ്റ്റേറ്റ് ആഭിമുഖ്യത്തിൽ ത്രിദിന സംസ്ഥാനതല യുവജന ക്യാമ്പ്...

National23 hours ago

ഒസിഐ കാർഡ് ഉടമകൾക്ക് ആശ്വാസം: പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പിഴയിൽ ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ കോൺസുലേറ്റ്

ന്യൂയോർക്ക്/ഹ്യൂസ്റ്റൺ: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലെ കാലതാമസത്തിന് ഈടാക്കിയിരുന്ന പിഴത്തുകയിൽ ഇന്ത്യൻ കോൺസുലേറ്റ്...

us news23 hours ago

ഓർമകളിൽ ഈണങ്ങൾ നിറച്ച്; ജെ. വി. പീറ്റർ–സാങ്കി പീറ്റർ സ്മരണാഞ്ജലി നവംബർ 8ന്ഡാലസിൽ

ഡാളസ്: തലമുറകൾ ഏറ്റുപാടിയ ആത്മീയ ഗാനങ്ങളിലൂടെ ക്രൈസ്തവ സംഗീതലോകത്ത് മായാത്ത മുദ്ര പതിപ്പിച്ച ഇവാ. ജെ. വി. പീറ്ററിന്റെയും മകൻ സാങ്കി പീറ്ററിന്റെയും ഓർമകൾക്ക് സംഗീതാർച്ചനയുമായി ക്രോസ്റിവർ...

National23 hours ago

ബെഥെസ്ദ മിനിസ്ട്രി നഴ്സിങ്ങ് കുട്ടികൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുന്നു; അപേക്ഷകൾ ക്ഷണിക്കുന്നു

റവ. സണ്ണിതാഴാം പളളം ഫാമിലി നേതൃത്വം നൽകുന്ന ബെഥെസ്ദ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം പഠനം ആരംഭിച്ച 25 നിർദ്ധനരായ കുട്ടികൾക്ക് ഒരു ലക്ഷം രൂപ വീതം...

Trending

Copyright © 2019 The End Time News