National
ഉത്തർപ്രദേശ് : മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റു ചെയ്തു
ഉത്തർപ്രദേശിൽ മതപരിവർത്തന വിരുദ്ധ നിയമം ലംഘിച്ചുവെന്നാരോപിച്ച് ഈസ്റ്റർ ഞായറാഴ്ച രണ്ട് ക്രിസ്ത്യാനികൾ അറസ്റ്റിലായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മാർച്ച് 31-ന് 110 യാത്രക്കാരുമായി കാൺപൂരിൽ നിന്ന് ഉന്നാവോയിലേക്ക് പോവുകയായിരുന്ന രണ്ട് ബസുകൾ പോലീസ് തടയുകയും, രണ്ടു പേരെ അറസ്റ്റു ചെയുകയും ചെയ്തു . ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോർട്ട് ചെയുന് ന്നതനുസരിച്ച്, ഒരു മതപരമായ ചടങ്ങ് നടക്കുന്ന ഒരു പരിപാടിയിലേക്ക് അവർ പോകുകയായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു.
അറസ്റ്റു ചെയ്യപ്പെട്ട സൈമൺ വില്യംസും ദീപക് മോറിസും, ബസിൽ യാത്ര ചെയ്തിരുന്നവർക്ക് ക്രിസ്തുമതം സ്വീകരിക്കുകയാണെങ്കിൽ ഓരോ യാത്രികർക്കും 50,000 രൂപയും ജോലിയും വാഗ്ദാനം ചെയ്തതായി അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ മഹേഷ് കുമാർ പറഞ്ഞു.
വലതുപക്ഷ സംഘടനയുടെ പ്രവർത്തകർ പോലീസിനെ അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബസുകൾ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്
“പണത്തിന് പുറമെ, ജോലിയും, അവിവാഹിതർക്ക് പങ്കാളികളെ കണ്ടെത്തുന്നതിനുള്ള സഹായവും അറസ്റ്റു ചെയപെട്ടവർ ബസിലെ യാത്രക്കാർക്ക് വാഗ്ദാനം ചെയ്തതായി ,” അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ മഹേഷ് കുമാർ കൂട്ടിച്ചേർത്തു.
യാത്രക്കാരിൽ ഒരാളായ സുനിൽ ബാൽമീകിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വില്യംസിനെയും മോറിസിനെയും അറസ്റ്റ് ചെയ്തത്.
വില്യംസിൻ്റെയും മോറിസിൻ്റെയും “കേസ് ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്”, ഉത്തർപ്രദേശ് ആസ്ഥാനമായുള്ള യൂണിറ്റി ഇൻ കംപാഷൻ എന്ന ചാരിറ്റിയുടെ ജനറൽ സെക്രട്ടറി ക്രിസ്ത്യൻ ആക്ടിവിസ്റ്റ് മിനാക്ഷി സിംഗ് ഏപ്രിൽ 2 ന് വാർത്ത ഏജൻസിയോട് പറഞ്ഞു.
ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്യാൻ മതപരിവർത്തന വിരുദ്ധ നിയമം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നു, പാസ്റ്റർ ദിനേശ് കുമാർ പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷമായി ഉന്നാവോ ജില്ലയിൽ പ്രാർത്ഥന നടത്തുന്ന അസംബ്ലി ഓഫ് ബിലീവേഴ്സ് ചർച്ചിലാണ് സംഭവം നടന്നതെന്ന് പാസ്റ്റർ ദീൻ നാഥ് വാർത്താ ഏജൻസികളോട് പറഞ്ഞു. “ഒരു മതപരിവർത്തന പ്രവർത്തനവും നടക്കുന്നില്ല, ഈസ്റ്റർ ഞായറാഴ്ച നടക്കുന്ന ആരാധന യോഗത്തിൽ സംബന്ധിക്കുവാൻ വരുന്നവരായിരുന്നു അവരെല്ലാം ആയിരുന്നു,” അദ്ദേഹം പറഞ്ഞു.
Sources:christiansworldnews
National
സെലിബ്രേഷൻ ഓഫ് ഹോപ്പ് കോട്ടയം പട്ടണത്തിൽ
കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് സെലിബ്രേഷൻ ഓഫ് ഹോപ്പ് എന്നപേരിൽ സുവിശേഷ മഹാ സംഗമം നവംബർ 27 മുതൽ 30 വരെ നടത്തപ്പെടുന്നു. നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ പോൾ യോഗിച്ചോയും ടീമും 1999 ൽ എത്തിയ അതേ സ്ഥലത്ത് പാസ്റ്റർ യംഗ് ഹൂൺ ലീയും കൊറിയയിൽ നിന്നുള്ള ടീമും പ്രസംഗിക്കുന്നു
ജനലക്ഷങ്ങൾ എത്തുന്ന ക്രൂസേഡിന് പാസ്റ്റർ ആർ എബ്രഹാം, പാസ്റ്റർ കെ സി ജോൺ , ബ്രദർ ജോയി താനുവേലിൽ തുടങ്ങിയവർ നേതൃത്വം വഹിക്കുന്നു. ക്രൂസേഡിനോടനുബന്ധിച്ചു വിശ്വാസ സമൂഹത്തിലെ സഭ പ്രതിനിധികളും മധ്യമ പ്രവർത്തകരുമായുള്ള പ്രാരംഭ കുടികാഴ്ചയും ചർച്ചയും കോട്ടയത്ത് വെച്ച് നടന്നു
Sources:christiansworldnews
National
അരുവിക്കര .മൈലമൂട് ഐ.പി.സി ബഥേൽ സഭാ പ്രതിഷ്ഠയും .മാസ യോഗവും മേയ് 4 ന്
ഐ.പി സി തിരുവനന്തപുരം നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട അരുവിക്കര .മൈലമൂട് ഐ.പി.സി ബഥേൽ സഭയ്ക്ക് വേണ്ടി പണികഴിപ്പിച്ച പുതിയ സഭാ ഹോളിൻ്റെ പ്രതിഷ്ഠയും .മാസ യോഗവും മേയ് 4 ശനിയാഴ്ച് രാവിലെ 9.30 മണിക്ക് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ കെ. ശാമുവേൽ ഡോർ ഓപ്പൺ ചെയ്യും. തുടർന്നു ഹോൾ പ്രതിഷ്ഠയും, മാസയോഗവും നടക്കും. ഐ.പി സി കേരള സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് മുഖ്യകാർമ്മികത്വവും മുഖ്യസന്ദേശവും നടത്തും. അരുവിക്കര എം എൽ എ ശ്രീ സ്റ്റീഫൻ, വാർഡ് മെമ്പർ ശ്രീ രമേശ് ചന്ദ്രൻ തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും പാസ്റ്റർ എ.സത്യകുമാർ സഭാ ശുശ്രൂഷകനാണ്.
Sources:gospelmirror
National
സംസ്ഥാനത്ത് സ്കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ
സംസ്ഥാനത്ത് സ്കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ. ഗ്രേസ് മാർക്ക് മാത്രം പരിഗണിച്ചാൽ മതിയെന്നും ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. ഇരട്ട ആനുകൂല്യം അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ പിന്തള്ളുവെന്ന് വിലയിരുത്തിയാണ് നടപടി.
സ്കൂൾ തലത്തിൽ കലാ-കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് അടക്കം നേടുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കാറുണ്ട്. ഇതോടൊപ്പം ഹയർ സെക്കന്ററി പ്രവേശനത്തിന് ബോണസ് മാർക്ക് കൂടി നൽകുന്നുണ്ട്. ഇതു അക്കാദമിക രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികൾ പിന്തള്ളപ്പെടുന്നുവെന്ന് കണ്ടെത്തിയാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്.
എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററിഗ്രേസ് മാർക്ക് മാനദണ്ഡങ്ങളാണ് പരിഷ്കരിച്ചത്. എട്ട്, ഒൻപത് ക്ലാസിൽ സംസ്ഥാനതല മത്സരത്തിൽ ഉയർന്ന ഗ്രേഡ് ലഭിച്ചിട്ടുണ്ടെങ്കിൽ പത്താം ക്ളാസിൽ റവന്യൂ ജില്ലാ മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചാലും ഗ്രേസ് മാർക്ക് ലഭിക്കും.കായിക മത്സരങ്ങൾക്കുള്ള ഗ്രേസ് മാർക്ക് മാനദണ്ഡലത്തിലും മാറ്റമുണ്ട്. ഗ്രേസ് മാർക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി.
Sources:globalindiannews
-
us news10 months ago
നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം : രാജൻ ആര്യപ്പള്ളി പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി
-
us news8 months ago
നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം; അറ്റ്ലാന്റാ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
-
us news11 months ago
‘The Biggest Water Baptism in History’: 4,166 Baptized at Historic Beach from Jesus Movement
-
world news11 months ago
Muslim Husband Found Out His Wife Became a Christian; He Beat Her, Starved Her and Left Her in a Wild Animal Park—But God…
-
National8 months ago
ബൈബിൾ വിതരണം ചെയ്യുന്നതും നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതും മതപരിവർത്തനമല്ല: അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
-
world news9 months ago
37 Christians Killed in Nigeria in Three Weeks
-
world news12 months ago
ലേലത്തിൽ വെച്ചിരുന്ന ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലഭിച്ചത് 314 കോടിരൂപ
-
world news11 months ago
യുഎഇ യിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇനി ലൈസൻസ് നിർബന്ധം