Connect with us

Tech

വാട്‌സാപ്പില്‍ മെറ്റ എഐ ചാറ്റ് ബോട്ട്, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും- എങ്ങനെ ഉപയോഗിക്കാം?.

Published

on

വാട്‌സാപ്പിലും എഐ സൗകര്യങ്ങളെത്തുന്നു. മെറ്റ എഐ എന്ന ചാറ്റ്‌ബോട്ട് സൗകര്യം ഇന്ത്യയിലെ ചില വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മെറ്റയുടെ തന്നെ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ എഐ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം. ചാറ്റ് ജിപിടിയെ പോലെ തന്നെ എന്തിനെകുറിച്ചും ഈ ചാറ്റ്‌ബോട്ടുമായി ചാറ്റ് ചെയ്യാനാവും.

ഇംഗ്ലീഷ് ഭാഷ മാത്രം പിന്തുണയ്ക്കുന്ന മെറ്റ എഐ വളരെ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമെ ലഭ്യമാക്കിയിട്ടുള്ളു. ഇന്ത്യയിലും ചുരുക്കം ചിലര്‍ക്ക് മാത്രമെ ഇത് ലഭ്യമാക്കിയിട്ടുണ്ടാവൂ. മെറ്റ എഐയ്ക്ക് അയക്കുന്ന സന്ദേശങ്ങള്‍ വായിക്കാനും മറുപടിനല്‍കാനും മാത്രമേ മെറ്റ എഐയ്ക്ക് സാധിക്കുള്ളൂ എന്നും മറ്റ് ചാറ്റുകളൊന്നും ഇത് വായിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

ന്യൂ ചാറ്റ് ഐക്കണ്‍ തുറന്നാല്‍ New Group, New Contact, New Community, New Broadcast എന്നിവയ്ക്ക് താഴെയായി New AI Chat എന്ന ഓപ്ഷന്‍ കാണാം. ഇത് ക്ലിക്ക് ചെയ്ത് ചാറ്റ് ആരംഭിക്കാം.

ഇത് കൂടാതെ ചാറ്റ്‌സ് ടാബിന് മുകളിലായി ക്യാമറ ബട്ടന് അടുത്ത് മെറ്റ എഐയുടെ വൃത്താകൃതിയിലുള്ള ലോഗോ കാണാം. അതില്‍ ടാപ്പ് ചെയ്തും ചാറ്റ് ആരംഭിക്കാം.

മെറ്റ എഐ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ലാമയുടെ കൂടുതല്‍ ശക്തിയേറിയ ലാമ 3 അടുത്തമാസം അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വേര്‍ഷന്‍ മെറ്റ എഐയില്‍ എത്തിയാല്‍ ചാറ്റ്‌ബോട്ടിന്റെ മറുപടികള്‍ കൂടുതല്‍ കൃത്യതയുള്ളതായി മാറിയേക്കും.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Tech

ഡോക്യുമെന്‍റുകള്‍ സ്‌കാൻ ചെയ്യാൻ ഇനി വാട്‌സ്ആപ്പ് ക്യാമറ മതി; പ്രവര്‍ത്തനം എങ്ങനെയെന്ന് നോക്കാം

Published

on

തിരുവനന്തപുരം: വാട്‌സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് ഇനി മുതൽ ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്ത് അയക്കാൻ സാധിക്കും. എന്നാൽ ഈ സന്തോഷവാർത്ത എല്ലാവർക്കുമുള്ളതല്ല. തൽക്കാലം ഐഫോൺ ഉപയോക്താക്കൾക്കാണ് സേവനം ലഭ്യമാവുക. മുൻപ് മറ്റുള്ള ആപ്പുകളെ ആശ്രയിച്ചായിരുന്നു ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്തിരുന്നത്. പുതിയ അപ്ഡേഷൻ വരുന്നതോടെ പ്രിന്‍റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പർ സ്‌കാൻ ചെയ്ത് പിഡിഎഫ് രൂപത്തിൽ മറ്റൊരാൾക്ക് അയച്ചുകൊടുക്കുന്നത് എളുപ്പമാകും.

വാട്‌സ്ആപ്പില്‍ ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്യാനായി ചാറ്റ് വിൻഡോ തുറക്കുക. ഇടത് ഭാഗത്ത് താഴെയുള്ള + ബട്ടൺ ടാപ്പ് ചെയ്യുക. തുടർന്ന് ഡോക്യുമെന്‍റിൽ ടാപ്പ് ചെയ്യുക. അപ്പോൾ ഓപ്പണാകുന്ന വിൻഡോയിൽ സ്‌കാൻ ഡോക്യുമെന്‍റ് ഓപ്ഷൻ കാണാം. അതിൽ ടാപ്പ് ചെയ്താൽ ക്യാമറ ഓപ്പണാകും. ഏത് ഡോക്യുമെന്‍റാണോ പകർത്തേണ്ടത് അത് ശേഷം ക്ലിക്ക് ചെയ്യുക. മുഴുവൻ പേജുകളും ഇത്തരത്തിൽ ഫോട്ടോയെടുത്ത് കഴിഞ്ഞാൽ സേവ് ബട്ടൺ ടാപ്പ് ചെയ്യുക. അപ്പോൾ തന്നെ നിങ്ങൾ സ്‌കാൻ ചെയ്ത പേജുകൾ പിഡിഎഫ് രൂപത്തിൽ അയക്കാനുള്ള ഓപ്ഷൻ കാണാം. സെന്‍റ് ബട്ടൺ ടാപ്പ് ചെയ്ത് ഈ ഡോക്യുമെന്‍റ് ആർക്കാണോ അയക്കേണ്ടത് അവർക്ക് അയയ്ക്കുക.

ഇപ്പോള്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ എത്തിയിരിക്കുന്ന വാട്‌സ്ആപ്പ് ഡോക്യുമെന്‍റ് സ്‌കാന്‍ ഫീച്ചര്‍ വൈകാതെ ആന്‍ഡ്രോയ്‌ഡിലേക്കും എത്തുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തിൽ ഏകദേശം 200 കോടിയിലേറെ ഉപയോക്താക്കളുള്ള മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്.

you can use WhatsApp’s in-app camera to scan documents:
Open WhatsApp and go to the chat where you want to send the scanned document
Tap the Plus icon at the bottom of the screen
Select Document
Choose Scan document
Position the document in the camera’s view and press the shutter button to scan it
WhatsApp will automatically detect the document, and crop and adjust it
You can make changes to the document, such as cropping, adjusting the contrast, and brightness
Share the document with others as you would with a normal document.
This feature is currently only available for iOS users, and it may take some time before it’s available on Android devices.

Sources:mediamangalam

http://theendtimeradio.com

Continue Reading

Tech

ജിമെയിലിനെതിരെ അവതരിപ്പിക്കുന്ന എക്‌സ്‌മെയിലിന്റെ പുതിയ അപ്‌ഡേഷനുമായി മസ്‌ക്

Published

on

ജിമെയിലിനെതിരെ അവതരിപ്പിക്കുന്ന എക്‌സ്‌മെയിലിന്റെ പുതിയ അപ്‌ഡേഷനുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ആദ്യം അവതരിപ്പിച്ച ലേ ഔട്ടില്‍ നിന്നും വ്യത്യസ്തമായ പുതിയ ഡിസൈന്‍ എക്‌സ്‌മെയിലിലുണ്ടാകുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.

നിലവില്‍ എക്‌സ്‌മെയിലിനെ കുറിച്ചുള്ള ഒരു എക്‌സ് അക്കൗണ്ട് ഹോള്‍ഡറിന് മസ്‌ക് നല്‍കിയ മറുപടിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ജിമെയില്‍ ഉപയോഗിക്കുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കാനുള്ള ഏക മാര്‍ഗം @x.com ആണെന്ന നിമ ഓവ്ജിയെന്ന എക്‌സ് അക്കൗണ്ടിന്റെ പോസ്റ്റിനാണ് മസ്‌ക് മറുപടി നല്‍കിയിരിക്കുന്നത്. നല്ല സന്ദേശമാണിതെന്നും ഇമെയില്‍ അടക്കമുള്ള സന്ദേശമയക്കല്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള പുനര്‍വിചിന്തനം നടത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു.

എക്‌സ്‌മെയിലിന് വ്യക്തിപരമായ രീതിയിലുള്ള സന്ദേശമയക്കാനുള്ള ഓപ്ഷനുണ്ടാകുമെന്നും മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല മറ്റൊരു എക്‌സ് ഉപയോക്താവും എക്‌സ്‌മെയിലിനെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. എക്‌സ്‌മെയിലിന് വേണ്ടി കാത്തിരിക്കാനാവില്ലെന്നും ഇത് വന്നാല്‍ എക്‌സ്‌മെയില്‍ മാത്രമേ ഉപയോഗിക്കുകയുള്ളുവെന്നും മറ്റൊരു എക്‌സ് ഉപഭോക്താവും പറയുന്നു.

The response to a posting on X, formerly known as Twitter, on Dec. 15 that suggested an Xmail email service to rival Gmail would be cool shouldn’t be too controversial. However, when that response comes from X owner Elon Musk himself, you can bet that it will stir things up more than a little. “Yeah. On the list of things to do,” Musk wrote. Here’s why that poses a security threat to billions of Gmail users.

Attempting to get a definitive number on how many X users there are as we trundle headlong toward 2025 isn’t easy. The likeliest figure would appear to be around 600 million. That sounds like a lot until you consider the number of active Gmail users, according to Google’s own figures, of 2.5 billion, or a third of the world’s population. Given all of that, what possible threat could an email service launched by Elon Musk, let alone one that currently remains in the realm of rumor, pose to Gmail users? The answer is simple: a security one.

We’ve been down this road before, back in February 2024, when Musk also teased the notion of an Xmail email service. Also in response to a posting on the X social media platform, from an engineer at the company asking when X would be making Xmail: “It’s coming”Musk said. Two words that caused a whole lot of media kerfuffle.
Sources:globalindiannews

http://theendtimeradio.com

Continue Reading

Tech

വിളിക്കാം, സന്ദേശമയയ്ക്കാം; യുഎസിൽ ഇനി ചാറ്റ്‌ജിപിടി വേറെ ലെവൽ

Published

on

ഉപയോക്താക്കൾക്ക് ചാറ്റ്‌ ജിപിടിയുമായി സംസാരിക്കാനുള്ള ഒരു പുതിയ ഫീച്ചറുമായി ഓപ്പൺ എഐ. യുഎസ് നമ്പർ (1-800-242-8478) ഡയൽ ചെയ്യുന്നതിലൂടെയോ വാട്ട്‌സ്ആപ്പ് വഴി സന്ദേശമയയ്‌ക്കുന്നതിലൂടെയോ, ഉപയോക്താക്കൾക്ക് ചാറ്റ്‌ബോട്ടുമായി സംവദിക്കാം.

ആദ്യം വിളിക്കുന്നവർക്ക് പ്രതിമാസം 15 മിനിറ്റ് സൗജന്യമായി ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ലോകമെമ്പാടുമുള്ള ഏതൊരു ഉപയോക്താവിനും വാട്ട്‌സ്ആപ്പ് വഴി നമ്പറിലേക്ക് സന്ദേശമയയ്‌ക്കാൻ കഴിയും.

12 ദിവസത്തെ റിലീസ് ഇവൻ്റിൻ്റെ ഭാഗമായാണ് ഓപ്പൺ എഐയിൽ നിന്നുള്ള ഈ വാർത്ത. ദിവസങ്ങള്‍ക്ക് മുമ്പാണ് ഓപ്പണ്‍ എഐയുടെ ടെക്സ്റ്റ് ടു വീഡിയോ ജനറേറ്ററായ സോറ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കിയത്. എന്നാല്‍ ചാറ്റ് ജിപിടി പ്രോ പാക്കേജ് സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്കാണ് ഇത് ലഭിക്കുക. 200 ഡോളറാണ് ഇതിന്റെ നിരക്ക്.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിപണിയിൽ, ആമസോൺ പിന്തുണയുള്ള ആന്ത്രോപിക്, എലോൺ മസ്‌കിൻ്റെ എക്സ് എ ഐ , ഗൂഗിൾ, മെറ്റ, മൈക്രോസോഫ്ട് , ആമസോൺ എന്നിവയെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് ഓപ്പൺഎഐ.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news23 hours ago

The Christians Disappearing from Biblical Lands

In commemoration of Christ’s birth, millions of Christians have made a pilgrimage to the “Holy Land” throughout the years. This...

National24 hours ago

ഐ. പി. സി വടക്കഞ്ചേരി 38-മത് സെന്റർ കൺവൻഷൻ ജനുവരി 30 മുതൽ

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വടക്കഞ്ചേരി 38-മത് സെൻ്റർ വാർഷിക കൺവൻഷൻ 2025 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ വടക്കഞ്ചേരി പ്രിയദർശനി ബസ്റ്റാൻഡിനു സമീപത്തുള്ള നാട്ടാരങ്ങ്...

Business24 hours ago

മിന്നൽ വേഗത്തിൽ ഭക്ഷണം തീൻമേശയിലേക്ക്; പുതിയ ആപ്പ് പുറത്തിറക്കി സ്വിഗ്ഗി

ഭക്ഷണ വിതരണ രംഗത്ത് ഒരു പുതിയ പോരാട്ടത്തിന് തിരികൊളുത്തി സ്വിഗ്ഗി. 10-15 മിനിറ്റിനുള്ളിൽ ഭക്ഷണം ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘സ്നാക്ക്’ എന്ന നൂതന ആപ്ലിക്കേഷനാണ്...

Movie1 day ago

ഭാവഗായകൻ പി.ജയചന്ദ്രൻ അന്തരിച്ചു

ആറു പതിറ്റാണ്ടോളം മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞ ഭാവഗായകൻ പി.ജയചന്ദ്രൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്ന ജയചന്ദ്രനെ തൃശൂർ അമല ആശുപത്രിയിൽ...

world news1 day ago

നൈജീരിയയിൽ നിന്നും രണ്ടു സന്യാസിനിമാരെ തട്ടിക്കൊണ്ടുപോയി: മോചനത്തിനായി അഭ്യർഥിച്ച് സന്യാസിനീ സമൂഹം

ജനുവരി ഏഴിന് നൈജീരിയയിലെ ഒനിറ്റ്ഷയിലെ കത്തോലിക്കാ അതിരൂപതയിൽനിന്ന് രണ്ട് സന്യാസിനിമാരെ തട്ടിക്കൊണ്ടുപോയി. ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി മദർ ഓഫ് ക്രൈസ്റ്റ് (IHM) സന്യാസിനീ സമൂഹത്തിൽപെട്ട സി....

National2 days ago

ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ 102-ാം മത് ജനറൽ കൺവൻഷൻ 20 മുതൽ 26 വരെ

കോട്ടയം : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കേരളാ റീജിയൻ 102-മത് ജനറൽ കൺവെൻഷൻ ജനുവരി 20 തിങ്കൾ മുതൽ 26 ഞായർ...

Trending

Copyright © 2019 The End Time News