Connect with us

National

ആന്ധ്രാപ്രദേശിൽ യുവ സുവിശേഷകർക്ക് എതിരെ സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം.

Published

on

ആന്ധ്രാപ്രദേശിൽ യേശു ക്രിസ്തുവിന്റെ നിത്യജീവൻ നൽകുന്ന സത്യ സുവിശേഷത്തിന്റെ ട്രാക്റ്റുകൾ വിതരണം ചെയ്ത് കൊണ്ട് നിൽക്കുകയായിരുന്ന രണ്ട് യുവ സുവിശേഷകരെ യാതൊരു പ്രകോപനവും കൂടാതെ ഒരു കൂട്ടം സുവിശേഷ വിരോധികൾ വളഞ്ഞ് ക്രൂരമായി മർദിക്കുകയും, ഭീഷണിപ്പെടുത്തുകയും ഇവർ വിതരണം ചെയ്ത് കൊണ്ടിരുന്ന ട്രാക്റ്റുകൾ വലിച്ച് കീറി കളയുകയും ചെയ്തു.
ദൈവജനം പ്രതികൂല സാഹചര്യങ്ങളിൽ കൂടി കടന്ന് പോകുന്ന ആന്ധ്രാപ്രദേശിലെ ദൈവദാസന്മാരെയും, ദൈവമക്കളെയും, ദൈവസഭകളെയും ഓർത്തു ശക്തമായി പ്രാർത്ഥിക്കുക.
Sources:christiansworldnews

http://theendtimeradio.com

National

സുരക്ഷിതം; പിഎസ്‌സി പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒടിപി സംവിധാനവും

Published

on

തിരുവനന്തപുരം: പിഎസ്‌സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ഇനി പ്രൊഫൈലിൽ ലോഗിൻ ചെയ്യാൻ ഒടിപി ആവശ്യമാണ്. സുരക്ഷ‍യുടെ ഭാഗമായാണ് ഒടിപി സംവിധാനം ഏർപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ നിലവിലെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ഉദ്യോഗാർഥികള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ പ്രൊഫൈലില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും അടങ്ങിയ സ്‌ക്രീന്‍ പ്രത്യക്ഷപ്പെടും. മൊബൈല്‍ നമ്പറും ഇമെയിലും നിലവില്‍ ഉപയോഗത്തിലുള്ളതാണെന്ന് ഉദ്യോഗാര്‍ഥികള്‍ ഉറപ്പുവരുത്തേണ്ടതും അല്ലാത്തപക്ഷം ആവശ്യമായ തിരുത്തല്‍ വരുത്തേണ്ടതുമാണ്. കൂടാതെ ഒടിപി സംവിധാനം ഉപയോഗിച്ച് അവ വെരിഫൈ ചെയ്യുകയും വേണം.

യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുമ്പോള്‍ വെരിഫൈ ചെയ്ത മൊബൈല്‍ നമ്പറിലോ ഇമെയിലിലോ ലഭ്യമാകുന്ന ഒടിപി രേഖപ്പെടുത്തി ഉദ്യോഗാർഥികള്‍ക്ക് പ്രൊഫൈലില്‍ പ്രവേശിക്കാം. സുരക്ഷാകാരണങ്ങളാല്‍ ആറുമാസത്തിലൊരിക്കല്‍ പാസ്‌വേര്‍ഡ് പുതുക്കുവാന്‍ ഉദ്യോഗാർഥികള്‍ ശ്രദ്ധിക്കേണ്ടതാണെന്നും പിഎസ്‌സി അറിയിച്ചു
Sources:Metro Journal

http://theendtimeradio.com

Continue Reading

National

ഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷകന്മാരുടെ സമ്മേളനം ആഗസ്റ്റ് ഒന്നു മുതൽ 19 വരെ നടക്കും

Published

on

ഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷകന്മാരുടെ ആത്മീയ സംഗമം (പാസ്റ്റേഴ്സ് കോൺഫ്രറൻസ്) 2024 ആഗസ്റ്റ് ഒന്നു മുതൽ 19 വരെ കേരളത്തിൻ്റെ എല്ലാ ജില്ലകളിലും നടക്കും. തെക്കെ അറ്റമായ തിരുവനന്തപുരം ജില്ലയിൽ ആഗസ്റ്റ് ഒന്നിന് തുടക്കം കുറിക്കും. കൊട്ടാരക്കര മേഖല സമ്മേളനം ആഗസ്റ്റ് 5 നും , ആലപ്പുഴ ,പത്തനംതിട്ട ജില്ലകളിലെ ശുശ്രൂഷക സമ്മേളനം 6 നും , കോട്ടയം ഇടുക്കി ജില്ലകൾ 8 നും കൂടും. മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷം 12 ന് എരണാകുളം തൃശൂർ,14 ന് പാലക്കാട് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ശുശ്രൂഷകന്മാർ ഒത്തുചേരും. നിലബൂർ വയനാട് കോഴിക്കോട് എന്നി ജില്ലകൾ ചേർന്ന് മലപ്പുറത്ത് 19 ന് നടക്കുന്ന സമ്മേളനത്തോട് സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം അവസാനിക്കും.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി UPI സൗകര്യം ലഭ്യമാകും

Published

on

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി UPI വഴി പണം നല്‍കാനാവും. ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള UPI മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ജനങ്ങളില്‍ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധനമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്.

ഇതിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ ക്യു ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും. സ്വീകരിക്കുന്ന പണം ട്രഷറിയില്‍ എത്തിക്കാനുള്ള സാങ്കേതിക ക്രമീകരണം അതത് വകുപ്പുകളാണ് ഒരുക്കേണ്ടത്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news8 hours ago

Court Sentences Christian Man to Death Nearly a Year after Jaranwala Riots

Pakistan — An anti-terrorism court in Sahiwal, Pakistan on Monday sentenced a Christian man to death for his alleged role...

us news9 hours ago

മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സ് പാസ്റ്റര്‍ ഫിന്നി ആലുംമ്മൂട്ടില്‍ ഉദ്ഘാടനം ചെയ്തു

ഹ്യൂസ്റ്റന്‍: മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സ് ഉല്‍ഘാടനം ചെയ്തു. ഹ്യൂസ്റ്റനിലുള്ള ജോര്‍ജ്ജ് ആര്‍ ബൗണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍ കോണ്‍ഫറന്‍സ്...

world news9 hours ago

ഇന്ത്യന്‍ പ്രവാസികള്‍ക്കും സഞ്ചാരികള്‍ക്കും ആശ്വസിക്കാം; യുഎഇയില്‍ UPI ഇടപാട് ഇനി എളുപ്പം

യുഎഇയിലും ഇനി ക്യുആര്‍ കോഡ് അധിഷ്ഠിത യുപിഐ പണമിടപാടുകള്‍ നടത്താനാവും. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേമെന്റ്‌സ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയിലും ആഫ്രിക്കയിലും ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ എത്തിക്കുന്ന...

National9 hours ago

സുരക്ഷിതം; പിഎസ്‌സി പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ഒടിപി സംവിധാനവും

തിരുവനന്തപുരം: പിഎസ്‌സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ഇനി പ്രൊഫൈലിൽ ലോഗിൻ ചെയ്യാൻ ഒടിപി ആവശ്യമാണ്. സുരക്ഷ‍യുടെ ഭാഗമായാണ് ഒടിപി സംവിധാനം ഏർപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ നിലവിലെ യൂസര്‍ ഐഡിയും...

world news9 hours ago

കഴിഞ്ഞ 12 മാസത്തിനിടെ എറിത്രിയയിൽ അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ടത് 218 ക്രൈസ്തവര്‍

അസ്മാര: കിഴക്കൻ ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍ കഴിഞ്ഞ 12 മാസത്തിനിടെ 218 ക്രൈസ്തവരെ അകാരണമായി അറസ്റ്റ് ചെയ്തതായി വെളിപ്പെടുത്തല്‍. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന യു‌കെ‌ ആസ്ഥാനമായ...

National1 day ago

ഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷകന്മാരുടെ സമ്മേളനം ആഗസ്റ്റ് ഒന്നു മുതൽ 19 വരെ നടക്കും

ഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷകന്മാരുടെ ആത്മീയ സംഗമം (പാസ്റ്റേഴ്സ് കോൺഫ്രറൻസ്) 2024 ആഗസ്റ്റ് ഒന്നു മുതൽ 19 വരെ കേരളത്തിൻ്റെ എല്ലാ ജില്ലകളിലും നടക്കും. തെക്കെ അറ്റമായ...

Trending