world news
ജയിലിൽ നീതി നിഷേധിക്കപ്പെട്ടു കഴിയുന്ന ഇറാൻ ക്രൈസ്തവർ
ഇറാനിൽ കഴിഞ്ഞ വർഷം അറസ്റ്റു ചെയ്യപ്പെട്ട നിരപരാധികളായ ക്രൈസ്തവരുടെ എണ്ണം നിരവധിയാണ്. അവരിൽ ഒരാൾക്ക് കോടതി ഈ ദിവസങ്ങളിൽ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, മറ്റനേകം പേരാണ് ഒരു കാരണവുംകൂടാതെ ജയിലിൽ കഴിയുന്നത്. അവരിൽ ചിലർ ഇതിനോടകം ദീർഘകാല തടവിന് ശിക്ഷിക്കപ്പെട്ടവരാണ്.
അറസ്റ്റിലായ 46 വിശ്വാസികളിൽ ഒരാളായ ഇസ്മയിൽ നരിമാൻപൂർ, നാലുമാസം കസ്റ്റഡിയിൽ കഴിഞ്ഞതിനുശേഷമാണ് ജാമ്യം ലഭിച്ചു പുറത്തിറങ്ങുന്നത്. ക്രിസ്തുമസ് രാവിൽ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും വാറണ്ട് ഇല്ലാതിരുന്നിട്ടും സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്യുകയായിരുന്നു. ദേശീയസുരക്ഷയ്ക്കെതിരെ പ്രവർത്തിച്ചു എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ വ്യാജമായി ആരോപിക്കപ്പെട്ടത്. അദ്ദേഹത്തെ മണിക്കൂറുകളോളം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
വ്യാജമായി അറസ്റ്റ് ചെയ്യപ്പെടുക മാത്രമല്ല, ക്രൈസ്തവനെന്ന കാരണത്താൽ, ജയിലിലും മറ്റ് തടവുപുള്ളികളെക്കാൾ ദുരിതം അനുഭവിക്കേണ്ടിവരുന്നത് ക്രൈസ്തവർക്കാണ്. വ്യാജമായ മറ്റൊരു കേസിൽ ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ ആറുവർഷത്തെ ജയിൽശിക്ഷ അനുഭവിക്കുന്ന മിന ഖാജാവി (60) എന്ന സ്ത്രീ സന്ധിവാതത്തിന് മതിയായ വൈദ്യസഹായം നിഷേധിക്കപ്പെട്ട് ജയിലിൽ തുടരുകയാണ്. തടവറയിലെ ബങ്ക്ബെഡിൽ കയറാൻപോലും പാടുപെടുന്നു. വല്ലപ്പോഴുമുള്ള വേദനസംഹാരിയാണ് അവൾക്ക് ലഭിക്കുന്ന ഏകചികിത്സ. ജയിൽവാസത്തിനുമുമ്പ്, ഒരു വാഹനാപകടത്തിൽ പരിക്കേറ്റ അവളുടെ കണങ്കാലിന് ശസ്ത്രക്രിയ ചെയ്യുന്നതുപോലും നിഷേധിച്ചിരിക്കുകയാണ്.
അതേസമയം, രാജ്യത്തെ ഇസ്ളാമിക ഭരണകൂടത്തിനെതിരായ കുപ്രചരണത്തിന്റെ പേരിൽ ഷബെദ്ദീൻ ഷാഹി രണ്ടാമത്തെതും അവസാനത്തെതുമായ വാദം കേൾക്കാൻ കാത്തിരിക്കുകയാണ്. 2023 ഡിസംബറിൽ മിലാദ് ഗൂഡാർസി സഹോദരന്മാരായ അലിരേസ, അമീർ നൂർമുഹമ്മദി എന്നിവർക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടു. ദേശീയസുരക്ഷയ്ക്കെതിരെ പ്രവർത്തിച്ചുവെന്ന വ്യാജ ആരോപണമാണ് ലാലെയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഈ വാർത്തകളൊക്കെ ഇറാനിൽ ക്രൈസ്തവർക്കുനേരെ നടക്കുന്ന വലിയ നീതിനിഷേധത്തിന്റെ വാർത്തകളാണ്. പുറംലോകം അറിയാതെ എത്രയോ ക്രൂരതകൾ മറയ്ക്കപ്പെടുന്നു. ആഗോളതലത്തിൽ ക്രൈസ്തവപീഡന പട്ടികയിൽ നിലവിൽ ഒമ്പതാം സ്ഥാനത്തുള്ള ഇറാനിൽ നിന്നുള്ള ഈ സമ്മിശ്രവാർത്തകൾ ക്രിസ്ത്യാനികളോടുള്ള അധികാരികളുടെ പ്രവചനാതീതവും ക്രൂരവുമായ സമീപനത്തിന്റെ ലക്ഷണമാണ്. ചില വിശ്വാസികൾക്ക് ജാമ്യം ലഭിക്കുകയും മോചിപ്പിക്കപ്പെടുകയും ചെയ്യുമ്പോഴും മറ്റുചിലർ ഭയാനകമായ സാഹചര്യങ്ങളിൽ ദീർഘനാളത്തേക്ക് തടവിൽ തുടരുന്നു. അവർക്ക് ഇനിയും നീതി അകലെയാണ്.
Sources:azchavattomonline.com
world news
കാനഡയിൽ സന്ദർശക വീസ നിയമങ്ങൾ കർശനമാക്കുന്നു
ദില്ലി: സന്ദർശക വീസ നിയമങ്ങൾ കർശനമാക്കി കാനഡ. നിലവിൽ കാനഡ നൽകി വന്നിരുന്ന പത്ത് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ ഓട്ടോമാറ്റിക് ഇഷ്യൂ റദ്ദാക്കും. അപേക്ഷകരുടെ വ്യക്തി വിവരങ്ങൾ കൂടുതൽ കർശനമായി പരിശോധിച്ചായിരിക്കും ഇനി മൾട്ടിപ്പിൾ, സിംഗിൾ എൻട്രി വിസ നൽകുക.
അതേ സമയം, വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ സംവിധാനം കഴിഞ്ഞ ദിവസം കാനഡ അവസാനിപ്പിച്ചിരുന്നു. ഇന്ത്യയുൾപ്പടെ 13 രാജ്യങ്ങളിലെ വിദ്യാർഥികൾക്കുള്ള എസ്ഡി എസ് വിസ സംവിധാനമാണ് നിർത്തലാക്കിയത്. ഒരു രാജ്യത്തിനും പ്രത്യേക പരിഗണന നൽകാനാവില്ലെന്നാണ് കാനഡയുടെ ന്യായം.
ചൈന, ഇന്ത്യ, മൊറോക്കോ, പാകിസ്ഥാൻ തുടങ്ങി 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള വിസ അപേക്ഷാ പ്രക്രിയ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ 2018-ൽ പദ്ധതി ആരംഭിച്ചത്. ഇന്ത്യ, ആൻ്റിഗ്വ, ബാർബുഡ, ബ്രസീൽ, ചൈന, കൊളംബിയ, കോസ്റ്ററിക്ക, മൊറോക്കോ, പാകിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, സെനഗൽ, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വിയറ്റ്നാം എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായിരുന്നു പദ്ധതി പ്രയോജനപ്പെട്ടിരുന്നത്.
Sources:globalindiannews
world news
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പെൽ) ഇൻ ഇന്ത്യ കുവൈറ്റ് റീജിയൻ 2024 നവംബർ 13 മുതൽ 15 വരെ
കുവൈറ്റ് സിറ്റി : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീയറും, സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പെൽ) ഇൻ ഇന്ത്യ കുവൈറ്റ് റീജിയൻ 2024 നവംബർ 13 ബുധനാഴ്ച്ച മുതൽ 15 വെള്ളിയാഴ്ച്ച വരെ കുവൈറ്റ് സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലുള്ള (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ വച്ച് വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടത്തുന്ന വാർഷിക കൺവൻഷൻ 2024 ന്റെ മുഖ്യ പ്രഭാഷകനുമായ ബഹുമാനപ്പെട്ട പ്രിയ കർത്തൃദാസൻ പാസ്റ്റർ വൈ റെജി യോഹന്നാൻ നവംബർ 12 ചൊവ്വാഴ്ച്ച രാവിലെ കുവൈറ്റിൽ എത്തിച്ചേർന്നു
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പെൽ) ഇൻ ഇന്ത്യ കുവൈറ്റ് റീജിയൻ ഭാരവാഹികളും സഭാ പ്രതിനിധികളും ചേർന്ന് ബഹുമാനപ്പെട്ട പ്രിയ കർത്തൃദാസൻ പാസ്റ്റർ വൈ റെജി യോഹന്നാന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
കൺവൻഷൻ ഒരുക്കങ്ങൾ പൂർത്തിയായത് ആയി റീജിയൻ ഭാരവാഹികൾ അറിയിച്ചു.
Sources:Middleeast Christian Youth Ministries
world news
Myanmar Junta Imposes New Restrictions on Christian Worship
Myanmar — The Myanmar military junta recently imposed new restrictions on Christian prayer services in Sittwe, the capital of Rakhine state. Churches are no longer allowed to display crosses and, according to police instructions, must submit lists of attendees and obtain prior authorization from local police stations to hold services.
“Last month, we installed a cross, a symbol of our faith, to identify the Christian church here, but the police came and demanded it be removed,” one congregant said. “We had prayed before putting it up, so we refused to take it down ourselves and instead asked them to remove it.”
Despite holding an official permit from the authorities, the church now faces additional restrictions, including the requirement to submit attendance lists and service schedules in advance.
Concerns about religious freedom are also growing among Christian minorities in areas controlled by the Arakan Army (AA).
“In June, the AA detained five local Christian pastors in Kyauktaw,” a Sittwe resident noted. “Local Christian communities are increasingly worried about their ability to worship freely.”
This new restriction adds to a growing list of measures that have steadily eroded religious freedoms in the region, prompting widespread concerns about the future of minority religious communities under the current regime.
Sources:persecution
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave