Connect with us

Travel

കോട്ടയത്ത് കണ്ടിരിക്കേണ്ട 16 വിനോദസഞ്ചാര കേന്ദ്രങ്ങൾ

Published

on

അക്ഷര നഗരി എന്ന് വിളിപ്പേരുള്ള റബ്ബറിൻ്റെ നാട് എന്ന് പേരുകേട്ട കോട്ടയം ജില്ലയിൽ പ്രധാനമായും കണ്ടിരിക്കേണ്ട ചെറുതും വലുതുമായ ചില പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. കുമരകം

കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം. ഇവിടം ലോക വിനോദസഞ്ചാര ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ചിട്ടുള്ള ഒന്നാണ്. ദേശാടനക്കിളികൾ വരെ അതിഥികളായി എത്തുന്ന കുമരകം പക്ഷി സങ്കേതം വളരെ പ്രശസ്തമാണ്. മനോഹരങ്ങളായ കാഴ്ചകൾ തന്നെയാണ് കുമരകത്തെ വേറിട്ട് നിർത്തുന്നത്. ഇതിനൊപ്പം തന്നെ മീൻ, ഞണ്ട്, ചെമ്മീൻ തുടങ്ങിയ രുചിയേറുന്ന കായൽ വിഭവങ്ങളും ഇവിടെ വരുന്നവർക്ക് ആസ്വദിക്കാം.

റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങിയവക്കൊപ്പം ശുദ്ധമായ അന്തിക്കള്ള് ലഭിക്കുന്ന ഷാപ്പുകളിലും വരെ ഭക്ഷണപ്രിയര്‍ ഈ ഭക്ഷണങ്ങള്‍ തേടിയെത്താറുണ്ട്. ബോട്ടുകളിലൂടെയുള്ള കായൽ യാത്രകൾക്ക് ആലപ്പുഴയോളം തന്നെ പേരുകേട്ട സ്ഥലമാണ് കുമരകവും. തീർച്ചയായും കോട്ടയം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന് കുമരകത്തെ വിശേഷിപ്പിക്കാം. കോട്ടയം ടൗണിൽ നിന്ന് 20 കിലോ മീറ്റർ സഞ്ചരിച്ചാൽ കുമരകത്ത് എത്താം.

2. താഴത്തങ്ങാടി ജുമാ മസ്‌ജിദ്‌

കേരളത്തില്‍ ഇസ്ലാം മതം പരിചയപ്പെടുത്തിയ മാലിക് ദീനാറിന്റെ പുത്രനായ ഹബീബ് ഇബ്ൻ മാലിക് ദീനാര്‍ പണി കഴിപ്പിച്ചതാണ് ഈ പള്ളി എന്ന് വിശ്വസിക്കുന്നു. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്. പരമ്പരാഗത കേരളീയ വാസ്തു വിദ്യാശൈലിയില്‍ നിർമിച്ചിട്ടുള്ള ഈ പള്ളി വാസ്തു വിദ്യാ സമ്പന്നത കൊണ്ടും കൊത്തു പണികളുടെ സൗന്ദര്യം കൊണ്ടും പ്രശസ്തമാണ്. നിഴല്‍ ഘടികാരം, ഒറ്റക്കല്ലില്‍ തീര്‍ത്ത ഹൗള് (അംഗശുദ്ധിക്ക് വെള്ളം ശേഖരിക്കുന്ന സ്ഥലം), തടിയില്‍ തീര്‍ത്ത ഖുര്‍ആന്‍ വാക്യങ്ങള്‍, മനോഹരമായ മാളികപ്പുറം, കൊത്തുപണികളാല്‍ സമൃദ്ധമായ മുഖപ്പുകള്‍ എന്നിവ പള്ളിയുടെ പ്രത്യേകതകളാണ്.

3. ഭരണങ്ങാനം തീർത്ഥാടന കേന്ദ്രം

ഭരണങ്ങാനം ലോകമെമ്പാടുമുള്ള ക്രൈസ്തവരെ സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്തുള്ള പ്രസിദ്ധമായ ഒരു സ്ഥലമാണ് ഭരണങ്ങാനം. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് സെന്റ് മേരീസ് പള്ളിയോടു ചേർന്നുള്ള ഒരു ചെറിയ പള്ളിയിൽ ആണ്. അതുകൊണ്ട് തന്നെയാണ് ഇവിടം വളരെക്കാലം ഒരു തീർത്ഥാടന കേന്ദ്രമായി മാറുന്നത്. വാഗമൺ പോകുന്നവർക്ക് ഭരണങ്ങാനം പള്ളി കൂടി സന്ദർശിക്കാവുന്നതാണ്. കോട്ടയം ടൗണിൽ നിന്ന് 30 കിലോ മീറ്റർ വരും റോഡു മാർഗം ഭരണങ്ങാനത്ത് എത്താൻ.

4. വൈക്കം ക്ഷേത്രവും കായലും

എറണാകുളം, ആലപ്പുഴ ജില്ലകളോട് അടുത്തു കിടക്കുന്ന കോട്ടയത്തെ ഒരു പ്രദേശമാണ് വൈക്കം. വൈക്കം മഹാദേവ ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകർഷണം. നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ വൈക്കത്തെക്കുറിച്ച് അധികമൊന്നും വിവരിക്കേണ്ട ആവശ്യമില്ലെന്നു കരുതുന്നു. ആലപ്പുഴ, കുമരകം എന്നീ സ്ഥലങ്ങൾ പോലെ തന്നെ വൈക്കവും കായൽ യാത്രകൾക്ക് പേരുകേട്ടതാണ്. മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി ജനിച്ചത് വൈക്കത്തിന് അടുത്തുള്ള ചെമ്പ് എന്ന സ്ഥലത്താണ്.

5. ഇലവീഴാ പൂഞ്ചിറ

കോടമഞ്ഞിന്റെയും തണുപ്പിന്റെയും വിഹാര കേന്ദ്രം എന്നറിയപ്പെടുന്ന ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലെ ഒരു പ്രധാനപ്പെട്ട ഹിൽ സ്റ്റേഷൻ ആണ്. ഈരാറ്റുപേട്ട തൊടുപുഴ റൂട്ടിൽ സഞ്ചരിച്ചു ആറ് കി മീ അകത്തോട്ടു പോയാൽ ഇലവീഴാ പൂഞ്ചിറയിൽ എത്താം. നാല് കി മീ ഓഫ്‌റോഡ് ആണ്. ജീപ്പ് സർവീസ് ലഭ്യമാണ്. ബൈക്ക്, കാർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇലപൊഴിയും കാടുകളും മരങ്ങളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. മേലുകാവ് വില്ലേജിൽ ആണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇലവീഴാ പൂഞ്ചിറയുടെ മുകളിൽ നിന്ന് മലങ്കര ഡാമിന്റെ വിദൂര ദൃശ്യങ്ങൾ കാണാം.

6. അയ്യൻപാറ

കോട്ടയം ജില്ലയിലെ തന്നെ അസ്തമയം മികച്ച രീതിയിൽ കാണുവാൻ സാധിക്കുന്ന സ്ഥലം ആണ് അയ്യൻപാറ. ഇടുക്കി തൊടുപുഴ റൂട്ടിൽ സഞ്ചരിച്ചു മങ്കൊമ്പ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞാണ് അയ്യൻപാറയിലേക്കു പോകുന്നത്. പേരുപോലെ തന്നെ പാറക്കൂട്ടങ്ങൾ ആണ് ഇവിടെ ഉള്ളത്. അയ്യൻപാറയിൽ ഒരു പള്ളിയും, അമ്പലവും ഉണ്ട്. പാറകൾക്കു ഇടയിൽ വളരുന്ന പുൽമേടുകൾ, വിവിധ തരം മരങ്ങൾ എന്നിവ മനോഹാരിത ചൊരിയുന്നു. രാവിലെയും, വൈകുന്നേരങ്ങളിലും കുടുമ്പോത്തോടൊപ്പവും അല്ലാതെയും ആളുകൾ എത്തുന്നു. ഇല്ലിക്കൽ കല്ല്, ഈരാറ്റുപേട്ട ടൗൺ, വല്യച്ഛൻ മല, ഇലവീഴാപൂഞ്ചിറയുടെയും വിദൂര ദൃശ്യങ്ങൾ തുടങ്ങിയവ അയ്യൻപാറയിൽ നിന്ന് കാണാൻ സാധിക്കും.

7. വല്യച്ഛൻ മല

ഈരാറ്റുപേട്ടയിലെ അരുവിത്തറ പള്ളിയോടു ചേർന്നുള്ള കുരിശുമല ആണ് വല്യച്ഛൻ മല. കോട്ടയം ജില്ലയിലെ തന്നെ വലിയ ഒരു കുരിശുമല ആണ്. കേരളത്തിലെ ഏറ്റവും വലിയ കുരിശ് ഇവിടാനുള്ളത്. അടിവാരത്തു നിന്ന് കാൽനട ആയും, സ്വന്തം വാഹനത്തിലും മലയുടെ മുകളിൽ വരെ എത്താം. വൈകുന്നേരങ്ങളിൽ മലയുടെ മുകളിൽ നിന്ന് ലൈറ്റുകൾ ശോഭ പകരുന്ന ഇരാറ്റുപേട്ടയുടെ ഭംഗിയും ആസ്വദിക്കാം. സുന്ദരവും, മനസിനെ തണുപ്പിക്കനും, വല്യച്ഛൻ മലയിൽ ചിലവഴിക്കുന്നതിലൂടെ സാധിക്കും. വാഗമൺ സഞ്ചാരികൾക്ക് ഇവിടെയും സഞ്ചരിച്ച് പോകാവുന്നതാണ്.

8. ഇല്ലിക്കൽ കല്ല്

ഈ സ്ഥലം മുൻപ് അധികം ആർക്കും അറിവുണ്ടായിരുന്നില്ല. അധികമാർക്കും അറിയാതെ കിടന്നിരുന്ന ഈ സ്ഥലം പ്രശസ്തമാക്കിയത് സോഷ്യൽ മീഡിയയിലെ ട്രാവൽ ഗ്രൂപ്പുകളാണ്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഇല്ലിക്കൽകല്ല് സ്ഥിതി ചെയ്യുന്നത് ഈരാറ്റുപേട്ടയ്ക്കടുത്ത് തലനാട് പഞ്ചായത്തിലാണ്. 4000 അടി ഉയരമുള്ള ഇല്ലിക്കൽ കല്ല് മൂന്നു പാറക്കൂട്ടങ്ങൾ ചേർന്നാണുണ്ടായിരിക്കുന്നത്. ഇതിലെ ഏറ്റവും ഉയരം കൂടിയ പാറ ‘കൂടക്കല്ല്’ എന്നും തൊട്ടടുത്ത് സർപ്പാകൃതിയിൽ കാണപ്പെടുന്ന പാറ ‘കൂനൻ കല്ല്’ എന്നും അറിയപ്പെടുന്നു. ഇവയ്ക്കിടയിലായി 20 അടി താഴ്ചയിൽ വലിയൊരു വിടവുണ്ട്. ഈ കല്ലിൽ അരയടി മാത്രം വീതിയുള്ള ‘നരകപാലം’ എന്ന ഭാഗമുണ്ട്. വാഗമൺ, തേക്കടി സഞ്ചരിക്കുന്നവർക്ക് ഇവിടെയെത്താനും പ്രയാസമുണ്ടാകില്ല. ഈരാറ്റുപേട്ടയ്ക്ക് അടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

9. പൂഞ്ഞാര്‍ കൊട്ടാരം

കേരളത്തിന്റെ പഴയകാല പ്രൗഢി വിളിച്ചോതുന്ന കെട്ടിടമാണ് ഇത്. ഈ കൊട്ടാര ചുവരുകൾക്കുള്ളില്‍ അനതിസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്. തൊട്ടടുത്ത ശാസ്താക്ഷേത്രത്തിലെ കരിങ്കല്‍ ഭിത്തിയില്‍ കൊത്തിയുണ്ടാക്കിയിട്ടുള്ള ചുറ്റുവിളക്കുകള്‍ അത്യാകർഷകവും രാജ്യത്ത് അപൂർവവുമാണ്. കോട്ടയത്തുനിന്നും പാല-ഈരാറ്റുപേട്ട വഴിയില്‍ സഞ്ചരിച്ചാല്‍ പൂഞ്ഞാര്‍ കൊട്ടാരത്തിലെത്താം.

10. കോട്ടത്താവളം

പൂഞ്ഞാർ, അടിവാരം മേഖലയിലാണ് മനോഹരമായ വെള്ളച്ചാട്ടമുള്ള ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ മൂന്ന്‌ കിലോമീറ്റര്‍ ദൂരം ജീപ്പില്‍ സഞ്ചരിച്ചും പിന്നീട്‌ അര കിലോമീറ്റര്‍ നടന്നും വേണം വെള്ളച്ചാട്ടത്തിനു സമീപമെത്താന്‍. മനോഹരമായ ഒരു വ്യൂ പോയിന്റും സമീപത്തായുണ്ട് എന്നത് ഇവിടെയെത്തുന്നവർക്ക് കാഴ്ചയുടെ മായാലോകം സാധ്യമാക്കുന്നു. കോട്ടയത്തു നിന്നും ഏകദേശം 70 കിലോമീറ്റർ അകലെയാണ് കോട്ടത്താവളം ഉള്ളത്. വാഗമൺ യാത്ര നടത്തുന്നവർക്ക് ഇവിടവും കണ്ട് മടങ്ങാവുന്നതാണ്.

11. മാർമല അരുവി വെള്ളച്ചാട്ടം

കോട്ടയത്തെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണ് ഇത്. ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു മാർമല അരുവി വെള്ളച്ചാട്ടം. വിനോദസഞ്ചാരികൾ ധാരാളമായി എത്താറുള്ള ഇല്ലിക്കൽ മലനിരകളും ഇല്ലിക്കൽകല്ലും ഇതിനടുത്താണ്. ഈരാറ്റുപേട്ടയിൽ നിന്ന് പത്തുകിലോമീറ്റർ ദൂരമാണ് മാർമല അരുവിയിലേയ്ക്കുള്ളത്. തീക്കോയിയിൽ നിന്ന് മംഗളഗിരി വഴിയും അടുക്കത്തു നിന്ന് വെള്ളാനി വഴിയും മാർമല അരുവിയിൽ എത്താം. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് അരുവിയിലാണ് ഈ വെള്ളച്ചാട്ടം.

12. മാംഗോ മെഡോസ് പാർക്ക്

ലോകത്തിലെ ആദ്യത്തെ അഗ്രിക്കള്‍ച്ചറല്‍ തീംപാര്‍ക്ക് കോട്ടയത്തെ കടുത്തുരുത്തിക്കു സമീപമുള്ള മാംഗോ മെഡോസ് തന്നെയാണ്. ഏകദേശം 120 കോടി രൂപയോളം ചെലവഴിച്ചാണ് ഈ പാര്‍ക്ക് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റിയ തരത്തിലാണ് പാര്‍ക്കിന്‍റെ നിര്‍മ്മാണം. നാലായിരത്തിലേറെ ഇനം അപൂർവ മരങ്ങൾ ഇവിടെയുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു കാര്യം ആദ്യമേതന്നെ പറയട്ടെ. സാധാരണ നമ്മള്‍ കണ്ടിട്ടുള്ള വീഗാലാന്‍ഡ്, സില്‍വര്‍ സ്റ്റോം മുതലായ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ പോലെയല്ല ഇത് എന്നോര്‍ക്കുക. പ്രകൃതിയെയും സസ്യജാലങ്ങളെയും ഒരേപോലെ സ്നേഹിക്കുന്നവര്‍ക്കും ആസ്വദിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ് മാംഗോ മെഡോസ് എന്ന ഈ മഹാപ്രപഞ്ചം.

13. നീണ്ടൂർ ജെ യെസ് ഫാം

അപ്പർ കുട്ടനാടിന്റെ ഭംഗി വാനോളം ആസ്വദിക്കാൻ നീണ്ടൂർ ജെ യെസ് ഫാം അവസരം നൽകുന്നു. ഒരു പ്രൈവറ്റ് ഫാം ആയിട്ടു കൂടി തികച്ചും സൗജന്യം ആണ് പ്രേവേശനം. ബോട്ടിങ്ങിനും, ഫുഡിനും പണം നൽകണം. ഫാം ടൂറിസത്തിന്റെ എല്ലാ ആധുനിക സാധ്യതകളും ഉൾപ്പെടുത്തി ആണ് ജെ യെസ് ഫാം പ്രവർത്തിക്കുന്നത്. വിവിധ ഇനം പശുക്കൾ, കോഴികൾ, പറവകൾ, മീനുകൾ, എമു പക്ഷി, കാട, കോവർ കഴുത, തുടങ്ങിയ വളർത്തു മൃഗങ്ങളുടെ നീണ്ട നിര തന്നെ ഉണ്ട്. നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന പാടശേഖരങ്ങൾ, പായൽ പച്ച പുതപ്പിച്ച തടാകങ്ങൾ, കരിമീനും വാളയും വിളയുന്ന കുളങ്ങൾ, വരമ്പത്തു നിലയുറച്ച കുള്ളൻ തെങ്ങുകൾ തുടങ്ങിയ കാഴ്ചകൾ തികച്ചും സൗജന്യം ആയി ആസ്വദിക്കാം. കുട്ടികൾക്കായുള്ള ഒരു പാർക്കും, വാച്ച് ടവറും ഒരുക്കിട്ടുണ്ട്.

14. മേട

പണ്ട് കാലത്ത് കാർഷിക ഉപകരണങ്ങളും നെല്ലും സൂക്ഷിക്കാൻ നിർമ്മിച്ച മേടയ്ക്ക് 200 വർഷം പഴക്കമുണ്ട്. ഇന്നും പഴമയുടെ തനിമ കാത്തുസൂക്ഷിച്ചു മേട നിലനിൽക്കുന്നു. രണ്ടു വശങ്ങളിലും വിശാലമായ പാടശേഖരങ്ങളും അപകടം ഇല്ലാതെ ശുദ്ധമായ തെളിനീരിൽ കുളിക്കാൻ ശുദ്ധ ജലം നിറഞ്ഞ തോടും ഉണ്ട്. മേട സ്ഥിതി ചെയുന്നത് കോട്ടയം ജില്ലയിലെ പൈകയിൽ നിന്ന് അഞ്ച് കി മീ മാറിയാണ്.

15. അരുവികുഴി വെള്ളച്ചാട്ടം

അതിമനോഹരമായ വെള്ളച്ചാട്ടമാണ് അരുവികുഴി വെള്ളച്ചാട്ടം. പള്ളിക്കത്തോടിന് അടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം എല്ലാവരുടെയും ആകർഷണകേന്ദ്രമാണ്. സമയം ചിലവൊഴിക്കാൻ മികച്ച സ്ഥലം ആണ് ഇത്. മനോഹരം ആയ ഈ വെള്ളച്ചാട്ടത്തിൽ ഇറങ്ങുകയും കുളിക്കുകയും ചെയ്യാവുന്നതാണ്.

16. നാലുമണികാറ്റ്

വൈകുന്നേരങ്ങളിലെ പാടശേഖരങ്ങളിൽ നിന്നുമുള്ള കാറ്റു ഏറ്റുകൊണ്ട് വിശ്രമിക്കാവുന്ന ഇരിപ്പിടങ്ങളും, ഊഞ്ഞാലുകളും, ഇതാണ് നാലുമണിക്കാറ്റിലെ വിശേഷങ്ങൾ. ഒട്ടുമിക്ക യാത്രികരും വണ്ടി നിർത്തി വിശ്രമിക്കുന്ന സ്ഥലം. കുട്ടികൾക്കായി ചെറിയ പാർക്കും നാലുമണികാറ്റിൽ ഒരുക്കിട്ടുണ്ട്. ഒരു വലിയ ചുണ്ടൻ വള്ളത്തിന്റെ രൂപം ഇവിടെ നിർമിച്ചുവെച്ചിട്ടുണ്ട്. റോഡിനു ഇരു വശങ്ങളിലും വിശാലമായ പാടശേഖരങ്ങൾ, അവിടെ ഒരു വിശ്രമ കേന്ദ്രം, ഇതാണ് ഇതിൻ്റെ പ്രത്യേകത.

കോട്ടയം ജില്ലയിൽ കണ്ടിരിക്കേണ്ട കുറച്ചു സ്ഥലങ്ങൾ മാത്രമാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ഇനിയും കാണാൻ പറ്റുന്ന ധാരാളം പ്രദേശങ്ങൾ കോട്ടയം ജില്ലയിൽ ഉണ്ട്. ഇത്രയും സ്ഥലങ്ങൾ കാണാൻ എത്തുന്നവർക്ക് ഇതുപോലെയുള്ള മറ്റ് സ്ഥലങ്ങൾ കൂടി കണ്ട് മടങ്ങാവുന്നതാണ്. തേക്കടി, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാനെത്തുന്നവർക്ക് വളരെ എളുപ്പത്തിൽ കണ്ട് മടങ്ങാവുന്ന സ്ഥലങ്ങളാണ് ഇവിടെ കുറിച്ചിരിക്കുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Travel

സഞ്ചാരികൾക് സന്തോഷവാർത്ത, വിസയില്ലാതെ ഇന്ത്യക്കാർക്ക് പോകാൻ ഒരു രാജ്യം കൂടെ

Published

on

വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് വഴിയൊരുങ്ങുന്നു. അവിടുത്തെ ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും പ്രകൃതി രമണീയതയും കണ്ട് ആസ്വദിക്കാന്‍ ഇനി പാസ്‌പോര്‍ട്ടും ചെലവിനുള്ള പണവും മതിയാകും. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് വിസ ഫ്രീ എന്‍ട്രി നല്‍കാന്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. വിനോദ സഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്താനാണ് ഈ നീക്കം. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരും.

പട്ടികയില്‍ ഇരുപത് രാജ്യങ്ങള്‍

ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ ഒഴിവാക്കുന്നത്. ഓസ്‌ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്‌സ്, ജപ്പാന്‍, റഷ്യ,തായ്‌വാന്‍, ന്യൂസിലാന്റ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുമാണ് ലിസ്റ്റിലുള്ളത്. ഇത് കൂടാതെ രണ്ട് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തും.

നിലവില്‍ അഞ്ചു തരം വിസകള്‍

ടൂറിസ്റ്റുകള്‍ക്ക് നിലവിലുള്ള വിസ നിയമം ഒക്ടോബര്‍ വരെ തുടരും. നാലു തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൈപ്പ് ബി-1 വിസയില്‍ മുപ്പത് ദിവസമാണ് കാലാവധി. ടൂറിസം,കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, എക്‌സിബിഷനുകള്‍ എന്നിവക്കാണ് ഇത് അനുവദിക്കുന്നത്. 2600 രൂപയാണ് ഫീസ്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി വിസ കാലാവധി നീട്ടി കിട്ടും.

ടൈപ്പ് ഡി-1 വിസയില്‍ മൂന്നു വ്യത്യസ്ത കാലാവധികളാണ് അനുവദിക്കുക. ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുണ്ട്. ഓരോ തവണ രാജ്യത്തേക്ക് വരുമ്പോഴും കുറഞ്ഞത് 60 ദിവസം തങ്ങണം. പതിനാറായിരം രൂപയോളമാണ് ഫീസ്.

ഇതേ രീതിയില്‍ രണ്ടു വര്‍ഷത്തേക്കുള്ള പ്രത്യേക വിസയുമുണ്ട്. മുപ്പതിനായിരം രൂപയോളം ഫീസ്. അഞ്ചു വര്‍ഷത്തേക്കുള്ള വിസയിലും ഓരോ സന്ദര്‍ശനത്തിലും 60 ദിവസം രാജ്യത്ത് തങ്ങണം. ഫീസ് 77000 രൂപ.

ഗുണനിലവാരമുള്ള ടൂറിസം

ഇന്തോനേഷ്യയില്‍ ഗുണനിലവാരമുള്ള ടൂറിസം വളര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് പുതിയ വിസ ഇളവുകള്‍ സംബന്ധിച്ച പ്രഖ്യാപനത്തിനിടെ ടൂറിസം വകുപ്പു മന്ത്രി സാന്റിയാഗോ യൂനോ വ്യക്തമാക്കി. അതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്തോനേഷ്യയില്‍ എത്തുന്ന ഓരോ വിദേശിയും ശരാശരി 1600 ഡോളര്‍ ചെലവിടുന്നുവെന്നാണ് കണക്ക്. കോവിഡിന് മുമ്പ് ഇത് 900 ഡോളറായിരുന്നു. പുതിയ വിസ ഇളവോടെ കൂടുതല്‍ പേരെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ ഇന്തോനേഷ്യയിലേക്ക് പറക്കാന്‍ വഴിയൊരുങ്ങുന്നു

Published

on

ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാനാകുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് വൈകാതെ ഇന്തോനേഷ്യയും എത്തുന്നു. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്് വീസ ഫ്രീ എന്‍ട്രി നല്‍കാന്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ പാസ്പോര്‍ട്ടും ചെലവിനുള്ള പണവും മാത്രമായി ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് എത്താനാകും.

ഓസ്ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്സ്, ജപ്പാന്‍, റഷ്യ,തായ്വാന്‍, ന്യൂസിലാന്റ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളും ലിസ്റ്റിലുണ്ട്. വിനോദസഞ്ചാര മേഖലയുടെ മെച്ചപ്പെട്ട വളര്‍ച്ചയ്ക്കായാണ് ഈ നീക്കം. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരുമെന്നാണ് സൂചന.

നാലു തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൈപ്പ് ബി-1 വിസയില്‍ മുപ്പത് ദിവസമാണ് കാലാവധി. ടൂറിസം,കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, എക്സിബിഷനുകള്‍ എന്നിവക്കാണ് ഇത് അനുവദിക്കുന്നത്. 2600 രൂപയാണ് ഫീസ്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി വിസ കാലാവധി നീട്ടി കിട്ടും.ടൈപ്പ് ഡി-1 വിസയില്‍ മൂന്നു വ്യത്യസ്ത കാലാവധികളാണ് അനുവദിക്കുക.

ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുണ്ട്. ഓരോ തവണ രാജ്യത്തേക്ക് വരുമ്പോഴും കുറഞ്ഞത് 60 ദിവസം തങ്ങണം. പതിനാറായിരം രൂപയോളമാണ് ഫീസ്.ഇതേ രീതിയില്‍ രണ്ടു വര്‍ഷത്തേക്കുള്ള പ്രത്യേക വിസയുമുണ്ട്. മുപ്പതിനായിരം രൂപയോളം ഫീസ്. അഞ്ചു വര്‍ഷത്തേക്കുള്ള വിസയിലും ഓരോ സന്ദര്‍ശനത്തിലും 60 ദിവസം രാജ്യത്ത് തങ്ങണം. ഫീസ് 77000 രൂപ. നിലവില്‍ ഇന്തോനേഷ്യയില്‍ എത്തുന്ന ഓരോ വിദേശിയും ശരാശരി 1600 ഡോളര്‍ ചെലവിടുന്നുവെന്നാണ് കണക്ക്.
Sources:Metro Journal

http://theendtimeradio.com

Continue Reading

Travel

ട്രാഫിക് നിയമലംഘനത്തിന്‍റെ പേരിലും തട്ടിപ്പ്; വ്യാജ ഇ-ചെല്ലാൻ വ്യാപകം

Published

on

തിരുവനന്തപുരം: വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചെല്ലാന്‍റെ പേരിൽ ലഭിക്കുന്ന വ്യാജ മെസേജുകളും വാട്ട്സ് ആപ്പ് സന്ദേശങ്ങളും ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഇ-ചെല്ലാന്‍റെ പേരിൽ വ്യാജ മെസേജ് അയച്ച് പണം തട്ടാൻ ശ്രമിക്കുന്ന തട്ടിപ്പുകാരുടെ എണ്ണം വർധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തട്ടിപ്പുകാർ ഇ-ചെല്ലാന്‍റെ ഔദ്യോഗിക ലോഗോയും ഭാഷയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ അയച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. നിരവധി ആൾക്കാരുടെ പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നിട്ടുള്ള സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഇ-ചെല്ലാന്‍റെ ഉപഭോക്തൃ സേവന വിഭാഗവുമായി ബന്ധപ്പെടാൻ ഈ ലിങ്കുകൾ ഉപയോഗിക്കുക. ഫോൺ: 01204925505, വെബ്‌സൈറ്റ്:, https://echallan.parivahan.gov.in, ഇ- മെയിൽ: [email protected]. എന്തെങ്കിലും സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഈ വിലാസത്തിൽ ബന്ധപ്പെടാം- Email: [email protected].

തട്ടിപ്പിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കാം:

വാട്ട്സ് ആപ്പിൽ ലഭിക്കുന്ന ആപ്ലിക്കേഷൻ ഫയൽ (.apk ലിങ്ക്) ക്ലിക്ക് ചെയ്യുന്നത് വഴി ആപ്പുകളിലേക്ക് പോയി കെണിയലകപ്പെടാൻ കാരണമാവും.

ഇ-ചെല്ലാന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കുക. ഇ-ചെല്ലാന്‍റെ പേരിൽ വരുന്ന ഏതെങ്കിലും സന്ദേശം ലഭിച്ചാൽ, അത് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ, ഇ-ചെല്ലാന്‍റെ ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെടുക.

സന്ദേശം വ്യാജമാണെന്നു തോന്നിയാൽ വ്യക്തിഗത വിവരങ്ങൾ ഒരിക്കലും നൽകരുത്. ഇ-ചെല്ലാന്‍റെ പേരിൽ വരുന്ന ഒരു സന്ദേശവും അക്കൗണ്ട് വിവരങ്ങളോ പാസ്‌വേഡോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ആവശ്യപ്പെടില്ല.

സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. ഇ-ചെല്ലാന്‍റെ പേരിൽ വരുന്ന സന്ദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഫോണിലോ കംപ്യൂട്ടറിലോ മാൽവെയർ ഇൻസ്റ്റാൾ ചെയ്യപ്പെടാൻ കാരണമാകാം.

തട്ടിപ്പിനെക്കുറിച്ച് ഇ-ചെല്ലാന്‍റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക. ഈ തട്ടിപ്പിനെക്കുറിച്ച് ഇ-ചെല്ലാന്‍റെ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുന്നത് മറ്റാളുകളെ ഈ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ “1930′ എന്ന നമ്പറിൽ വിളിച്ച് ഒരു മണിക്കൂറിനകം പരാതി രജിസ്റ്റർ ചെയ്യണം. www.cybercrime.gov.in എന്ന വെബ് വിലാസത്തിലും പരാതി രജിസ്റ്റർ ചെയ്യാം.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Sports21 hours ago

ബ്രസീലിയൻ ഫുട്ബോൾ പ്ലെയർ റോബർട്ടോ ഫിർമിനോ ഇനി സഭാ ശുശ്രുഷകൻ

മാസിയോ : മുൻ ബ്രസീലിയൻ ഫുട്ബോൾ പ്ലെയറും ലിവർപൂൾ സ്ട്രൈക്കറുമായിരുന്ന റോബർട്ടോ ഫിർമിനോ ബ്രസീലിലെ ഇവാഞ്ചലിക്കൽ സഭയുടെ പാസ്റ്ററായി ചുമതലയേറ്റു. ജൂൺ 30 ഞായറാഴ്ച മാസിയോയിലെ തൻ്റെ...

National21 hours ago

അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസഡേഴ്സിന് പുതിയ ഭരണ സമിതി.

പുനലൂർ : അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ടിന്റെ പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസഡേഴ്സിന് 2024-...

world news22 hours ago

നൈജീരിയയിൽ വീണ്ടും ഫുലാനി തീവ്രവാദികൾ മൂന്ന്‌ ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയയിൽ നിന്നും വീണ്ടും ക്രൈസ്തവ രോദനം. ക്രൈസ്തവവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഫുലാനി തീവ്രവാദികൾ. സംസ്ഥാനത്തെ ബസ്സയിലെ കിമാക്പ ജില്ലയിലെ മയംഗ ഗ്രാമത്തിൽ ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്നു...

world news22 hours ago

നിക്കരാഗ്വയിൽ വീണ്ടും വൈദികന് പ്രവേശന വിലക്കേർപ്പെടുത്തി

മിഷനറി പ്രവർത്തനങ്ങൾക്കായി അമേരിക്കയിലുണ്ടായിരുന്ന നിക്കരാഗ്വൻ സ്വദേശിയായ പുരോഹിതന് രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്നും വിലക്കേർപ്പെടുത്തി ഒർട്ടേഗ ഭരണകൂടം. മിസ്കിറ്റോ സ്വദേശി റോഡോൾഫോ ഫ്രഞ്ച് നാർ എന്ന വൈദികനാണ് ഭരണകൂടം പ്രവേശനവിലക്ക്...

Tech22 hours ago

വാട്‌സാപ്പ് സ്റ്റാറ്റസ് അപ്‌ഡേഷനിൽ മാറ്റം വരുന്നു

വാട്‌സാപ്പില്‍ എ.ഐ വന്ന ആഘോഷത്തിലാണ് ഉപയോക്താക്കള്‍. ഇപ്പോഴിതാ മറ്റൊരു സുപ്രധാന മാറ്റം കൂടി വാട്‌സാപ്പില്‍ പരീക്ഷിക്കുകയാണ് മെറ്റ. സ്റ്റാറ്റസ് അപ്‌ഡേഷനിലാണ് മാറ്റം. വാട്‌സാപ്പ് ചാനല്‍ വന്നതോട് കൂടി...

Business22 hours ago

യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു

ദോഹ : ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന യുപിഐ ആപ്ലിക്കേഷൻ വഴിയുള്ള പണമിടപാടിന് ഖത്തറിലും സൗകര്യമൊരുങ്ങുന്നു. ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്താവുന്ന ഈ സംവിധാനം ഖത്തറിലെ...

Trending