Connect with us

Tech

ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ

Published

on

പുതിയ പരസ്യ രീതി പരീക്ഷിക്കാനുള്ള നീക്കവുമായി ഇന്‍സ്റ്റഗ്രാം. ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെ സ്‌കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങള്‍ കാണിക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ഭാഗമായി ചെയ്യുന്നത്. ആഡ് ബ്രേക്‌സ് എന്ന പേരിലാണ് ഇതറിയപ്പെടുക. നിലവില്‍ ചുരുക്കം ചിലരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് പരീക്ഷിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ചില ഉപഭോക്താക്കളാണ് സോഷ്യല്‍മീഡിയയിലൂടെ ഇത്തരത്തിലുള്ള പരീക്ഷണം നടക്കുന്നുണ്ടെന്ന വിവരം കൈമാറിയത്. മൂന്ന് മുതല്‍ അഞ്ച് സെക്കന്റ് വരെയുള്ള സ്‌കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങളാണ് കാണുക. ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെയാണ് ഇവ കാണാറുള്ളത്.

പരസ്യങ്ങള്‍ കാണിക്കുന്ന പുതിയ രീതിയാണ് ആഡ് ബ്രേക്കുകള്‍. ഇത് വന്നാല്‍ ചിലപ്പോള്‍ ബ്രൗസ് ചെയ്യുന്നതിന് മുമ്പ് തന്നെ പരസ്യങ്ങള്‍ കാണേണ്ടി വന്നേക്കുമെന്നാണ് ഇതെക്കുറിച്ച് പുറത്തുവന്ന കുറിപ്പില്‍ പറയുന്നത്. പരസ്യത്തിലെ ഇന്‍ഫോ ബട്ടനില്‍ ക്ലിക്ക് ചെയ്ത ഉപഭോക്താവിന്റെതാണ് ശ്രദ്ധേയമാകുന്ന ഈ കുറിപ്പ്. ഉപഭോക്താക്കള്‍ക്ക് ഇത്തരമൊരു പരസ്യ രീതി ശല്യമാകുമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ അഭിപ്രായം തേടാനാകാം ഇപ്പോള്‍ ഇത് പരീക്ഷിക്കുന്നതെന്ന അഭ്യൂഹവുമുണ്ട്.

സൗജന്യമായി യൂട്യൂബ് ഉപയോഗിക്കുന്നവര്‍ക്ക് സ്‌കിപ്പ് ചെയ്യാനാകാത്ത തരത്തില്‍ പരസ്യങ്ങള്‍ കാണിക്കാറുണ്ട്. അതില്‍ ചില വീഡിയോകള്‍ക്ക് ഒരു മിനിറ്റിലേറെ ദൈര്‍ഘ്യവുമുണ്ടാവാറുണ്ട്. യൂട്യൂബ് പ്രീമിയം വരിക്കാരായാല്‍ ഈ പരസ്യങ്ങളൊന്നും കാണേണ്ടി വരില്ല. ഇതിന് സമാനമായി ആകും ഇന്‍സ്റ്റാഗ്രാമില്‍ പെയ്ഡ്, സൗജന്യ സബ്സ്‌ക്രിപ്ഷനുകള്‍ അവതരിപ്പിക്കുക. ഇതിനെ കുറിച്ച് മെറ്റ ഇതു വരെ പ്രതികരിച്ചിട്ടില്ല.
Sources:azchavattomonline.com

http://theendtimeradio.com

Tech

കോണ്‍ടാക്റ്റ് സേവ് ചെയ്യാതെ ഫോണ്‍ വിളിക്കാം, ഇന്‍-ആപ്പ് ഡയലര്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ്

Published

on

വീഡിയോ കോള്‍ ചെയ്യാനും വോയ്‌സ് കോള്‍ ചെയ്യാനുമുള്ള സൗകര്യം വാട്‌സാപ്പിലുണ്ട്. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ നിന്നും ആരെയാണോ ഫോണ്‍ വിളിക്കേണ്ടത് അവരെ തിരഞ്ഞ് കണ്ടുപിടിച്ച് ടാപ്പ് ചെയ്താണ് നിലവില്‍ വാട്‌സാപ്പില്‍ ഒരാളെ ഫോണ്‍ വിളിക്കേണ്ടത്. അല്ലെങ്കില്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലുള്ള കോള്‍ ബട്ടനുകള്‍ തിരഞ്ഞെടുത്താലും മതി. എന്നാല്‍ ഇതിന് പുറമെ പുതിയൊരു ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സാപ്പ്.

വാട്‌സാപ്പ് ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് വാട്‌സാപ്പ് കോളുകള്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ഇനി ആപ്പിലെ കോണ്‍ടാക്റ്റ് ലിസ്റ്റ് തിരയേണ്ടതില്ല. കോള്‍സ് ടാബില്‍ ഒരു ഫ്‌ളോട്ടിങ് ആക്ഷന്‍ ബട്ടനായി ഡയലര്‍ ഐക്കണ്‍ കാണാന്‍ സാധിക്കും. അതുവഴി ഡയലര്‍ തുറന്ന് ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് ഫോണ്‍ ചെയ്യാം.

ഇതേ ഡയലര്‍ വഴി ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് പുതിയ കോണ്‍ടാക്റ്റ് ചേര്‍ക്കാനും ചെയ്യാനും നിലവിലുള്ള കോണ്‍ടാക്റ്റ് കാര്‍ഡിലേക്ക് പുതിയ നമ്പര്‍ ചേര്‍ക്കാനും സാധിക്കും. വാട്‌സാപ്പ് കോള്‍ ചെയ്യാതെ തന്നെ ഡയലറില്‍ നമ്പര്‍ ടൈപ്പ് ചെയ്ത് പുതിയ ചാറ്റ് ആരംഭിക്കാനുമാവും. നിലവില്‍ ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്ന ഈ ഫീച്ചര്‍ താമസിയാതെ കൂടുതല്‍ പേര്‍ക്ക് ഫീച്ചര്‍ ലഭ്യമായേക്കും.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Tech

ഫേസ്‌ബുക്ക് പ്രൊഫൈൽ ലോക്ക്‌ അല്ലേ? ; ശബ്‌ദം ഉൾപ്പെടെ കൊള്ളയടിക്കും

Published

on

സൈബർ തട്ടിപ്പുകാരുടെ വിവരശേഖരണം 
സമൂഹമാധ്യമ പ്രൊഫൈലുകളില്‍നിന്ന്
തട്ടിപ്പിന്‌ നിർമിതബുദ്ധിയും ഡീപ്‌ ഫേക്ക്‌ 
സാങ്കേതികവിദ്യയും
കോഴിക്കോട്:ഫേസ്‌ബുക്ക്, ഇൻസ്റ്റ​ഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈൽ ലോക്ക്‌ അല്ലെങ്കിൽ ‘പണി’ കിട്ടിയേക്കുമെന്ന്‌ പൊലീസ്‌ മുന്നറിയിപ്പ്‌. വാട്‌സ്‌ആപ്‌ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളിലെ സ്വകാര്യതാ, സുരക്ഷാ സംവിധാനങ്ങൾ മനസ്സിലാക്കി സുരക്ഷിതമാക്കണമെന്ന് സമീപകാല നിർമിതബുദ്ധി ഉപയോഗിച്ചള്ള സാമ്പത്തിക തട്ടിപ്പുകളുടെ വെളിച്ചത്തിൽ പൊലീസ്‌ നിർദേശിക്കുന്നു.

സൈബർ തട്ടിപ്പുകാർ വിവരങ്ങൾ ‘ചൂണ്ടുന്നത്’ സമൂഹമാധ്യമ പ്രൊഫൈലുകളിൽനിന്നാണ്. എഐയും ഡീപ് ഫേക്ക് സാങ്കേതികവിദ്യയും ഉപയോ​ഗിച്ച് കോഴിക്കോട് സ്വദേശിയില്‍നിന്ന് പണം തട്ടിയ സംഘം വിവരങ്ങൾ കവർന്നത്‌ ഇത്തരത്തിലാണെന്ന് പൊലീസ് കണ്ടെത്തി. വ്യക്തിവിവരങ്ങൾ, ജോലി, സുഹൃത്തുകൾ, സാമൂഹിക ഇടപെടലുകൾ, ആഘോഷങ്ങൾ, കുടുംബാംഗങ്ങൾ എന്നിവയെക്കുറിച്ച് തട്ടിപ്പുകാർ വിവരങ്ങൾ ശേഖരിക്കുന്നത്‌ ‘ലോക്ക്’ ചെയ്യാത്ത പ്രൊഫൈലുകളിൽനിന്നാണ്. തട്ടിപ്പിനിരയാക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെ ചിത്രങ്ങള്‍ ശേഖരിക്കും. റീൽസിൽനിന്നും മറ്റും യഥാർഥ ശബ്ദം (ഒറിജിനൽ ഓഡിയോ) അടർത്തിയെടുക്കും. അവ വിവിധ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ സംയോജിപ്പിച്ചാണ് ഡീപ് ഫേക്ക് സാങ്കേതികവിദ്യയിലൂടെ തട്ടിപ്പ് നടത്തുന്നത്.

സൈബർ കുറ്റകൃത്യങ്ങൾക്ക്‌ തടയിടാൻ പൊലീസ്‌ സൂക്ഷ്‌മ നടപടികളുമായുണ്ട്‌. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ സൈബർ ഡിവിഷനുകൾക്ക് കീഴിലാണ് കേസുകൾ കൈകാര്യംചെയ്യുന്നത്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Tech

വീഡിയോ കോളില്‍ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളവതരിപ്പിക്കാന്‍ വാട്‌സാപ്പ്

Published

on

ലോകമെമ്പാടും ജനപ്രീതിയേറെയുള്ള മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ചാറ്റിങിന് പുറമെ വീഡിയോ, ഓഡിയോ കോളുകള്‍ക്കുള്ള സൗകര്യവും വാട്‌സാപ്പിലുണ്ട്. ഉപഭോക്താക്കള്‍ക്കായി നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള വാട്‌സാപ്പ് പുതിയ ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണിപ്പോള്‍.

വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് പുതിയ എആര്‍ ഫീച്ചറുകളുടെ വരവ് റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സാപ്പിന്റെ 2.24.13.14 ബീറ്റാ വേര്‍ഷനിലാണ് ഈ അപ്‌ഡേറ്റുള്ളത്. വാട്‌സാപ്പ് കോളുകളില്‍ ഇഫക്ടുകള്‍ ഉപയോഗിക്കാനും ഫില്‍റ്ററുകള്‍ ഉപയോഗിക്കാനും ഇതുവഴി സാധിക്കും. ഐഫോണിലെ ഫേസ്‌ടൈം വീഡിയോ കോളില്‍ നേരത്തെ തന്നെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളുണ്ട്. ഇതിന് സമാനമായ സൗകര്യങ്ങളായിരിക്കാം വാട്‌സാപ്പില്‍ വരുന്നത്.

ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെ മുഖം ഭംഗിയുള്ളതാക്കാനുള്ള ടച്ച് അപ്പ് ടൂളും, വെളിച്ചക്കുറവ് പരിഹരിക്കാനുള്ള ലോ ലൈറ്റ് മോഡുമെല്ലാം വാട്‌സാപ്പിലെത്തുമെന്ന് വാബീറ്റാ ഇന്‍ഫോ പറയുന്നു. ഇതിന് പുറമെ കോളുകള്‍ക്കിടയില്‍ പശ്ചാത്തലം മാറ്റാനും ബ്ലര്‍ ചെയ്യാനും ഇതുവഴി സാധിക്കും. ഇതില്‍ പല സൗകര്യങ്ങളും വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് ആപ്പുകളിലും ലഭിക്കും. വീഡിയോകളില്‍ കൂടുതല്‍ വിനോദം നല്‍കാനുള്ള ഫില്‍റ്ററുകളും വാട്‌സാപ്പ് അവതരിപ്പിച്ചേക്കും. ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലുള്ള ഈ സൗകര്യങ്ങള്‍ വാട്‌സാപ്പിന്റെ ഭാവി അപ്‌ഡേറ്റുകളിലാണ് ലഭിക്കുക.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National1 hour ago

News 18 ഖേദം പ്രകടിപ്പിച്ചു.

തിരുവല്ല: ന്യൂസ് 18 പുറത്തുവിട്ട ഐ.പി.സി ശുശ്രൂഷകനെ സംബന്ധിക്കുന്ന വാർത്തയിൽ ഐ.പി.സി കേരള സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൻ്റെ ഫോട്ടോ പ്രസിദ്ധീകരിച്ചതിൽ മനപൂർവ്വമല്ലാത്ത പിഴവു...

National1 hour ago

പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു; എങ്ങനെ ചെയ്യാം

പാചകവാതക കണക്ഷൻ നിലനിർത്താൻ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്റ്ററിങ്. കണക്ഷനുള്ള എല്ലാവരും ഇത് നടത്തണമെന്ന് പാചകവാതക കമ്പനികൾ വിതരണക്കാർക്കുനൽകിയ സർക്കുലറിൽ...

world news2 hours ago

പ്രാർത്ഥനയാണ് ജീവിതത്തിന്റെ ചാലകശക്തി: ഫ്രാൻസിസ് പാപ്പാ

നമ്മുടെ ജീവിതത്തിൻ്റെ ചാലകശക്തിയാണ് പ്രാർത്ഥനയെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ക്രൈസ്തവജീവിതത്തിൽ പ്രാർത്ഥനയുടെ ആവശ്യകതയെ ഓർമ്മപ്പെടുത്തിക്കൊണ്ടും, ദുർബലമായ മനുഷ്യജീവിതത്തിൽ പ്രാർത്ഥന നൽകുന്ന ധൈര്യവും ശക്തിയും അടിവരയിട്ടുകൊണ്ടും, ഫ്രാൻസിസ് പാപ്പാ...

Movie2 hours ago

Angel Studios’ New Film Brings Message of Adoption, Hope to Big Screen

It’s a story that needed to be told, says “Sound of Hope” writer and producer Rebekah Weigel, because Possum Trot...

world news2 hours ago

നൈജീരിയയില്‍ വചനപ്രഘോഷകന്റെ ജീവന് വിലയിട്ട് ഇസ്ലാമിക തീവ്രവാദികള്‍

അബൂജ: മോചനദ്രവ്യം ലഭിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ വചനപ്രഘോഷകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ്സ് പുറത്തുവിട്ടു. ചർച്ച് ഓഫ് ക്രൈസ്റ്റ് പാസ്റ്ററായ പോൾ മൂസയുടെ കഴുത്തില്‍ ആയുധംവെച്ചു...

world news2 hours ago

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ ഇരുട്ടടി; പൊള്ളും, പഠനം

വിദ്യാര്‍ത്ഥി വീസയില്‍ ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ തയാറെടുത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. വിദ്യാര്‍ത്ഥി വീസയുടെ ഫീസ് 125 ശതമാനമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മുമ്പ് 59,245 രൂപ...

Trending