Connect with us

National

പി.വൈ.പി.എ ഇനി വെസ്റ്റ് ബംഗാളിലും

Published

on

ബംഗാൾ :- ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കായി “Saved to serve” എന്ന ആത്മ വാക്യത്തോടെ ആരംഭിച്ച പി.വൈ.പി.എ യുടെ (PYPA) പ്രവർത്തന ഫലമായി നിരവധി യുവജനങ്ങൾ ക്രിസ്തുവിനെ ജീവിതത്തിൽ സ്വീകരിക്കുന്നതിനും, ദൈവം നൽകിയ കഴിവുകളെ ത തിരി ച്ചറിയുന്നതിനും, ആത്മീയ ശുശ്രൂഷകൾക്ക് സമർപ്പിതരാകുന്നതിനും, ആത്മീയ നേതൃത്വ പാടവമുള്ളവരായി മാറുന്നതിനും കാരണമായെന്നത് വിസ്മരിക്കുവാനാവില്ല..
വെസ്റ്റ് ബംഗാളിൽ ഏകദേശം നൂറോളം സഭകളുമായി ഐ പി സി യുടെ പ്രവർത്തനങ്ങൾ സുശക്തമായി മുന്നോട്ടു പോകുന്ന വേളയിലും യുവജങ്ങൾക്കു വേണ്ടി നാളിതുവരെയും പി വൈ പി എ യുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനായിരുന്നില്ല. നിരന്തരമായ പ്രാർത്ഥനയുടെ ഫലമായി ദൈവകൃപയാൽ ജൂൺ 17 നു ഐ പി സി കൊൽക്കത്ത സഭാ ഹാളിൽ വച്ചു പി.വൈ.പി.എ (PYPA) യുടെ പ്രവർത്തന ഉദ്ഘാടനവും ഏകദിന യുവജന സംഗമവും നടത്തപ്പെട്ടു
Sources:gospelmirror

http://theendtimeradio.com

National

സംസ്ഥാനത്ത് നാല് വർഷ ബിരുദത്തിന് ഇന്ന് തുടക്കമാകുന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് വർഷ ബിരുദത്തിന് ഇന്ന് തുടക്കം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിർണായക ചുവടുവപ്പ് എന്ന രീതിയിലാണ് സർക്കാർ നാല് വർഷ ബിരുദം അവതരിപ്പിക്കുന്നത്.കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും എന്ന പ്രഖ്യാപനത്തോടെയാണ് നാല് വർഷ ബിരുദത്തിന് സർക്കാർ തുടക്കമിടുന്നത്.

സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ നവാഗത വിദ്യാർഥികൾക്കായി വർണാഭമായ പ്രവേശനോത്സവം ഒരുക്കും. മുതിർന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാകും പുതുമുഖങ്ങളെ സ്വീകരിക്കുക. തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. ഉദ്ഘാടന പരിപാടി എല്ലാ കോളേജുകളിലും തത്സമയം പ്രദർശിപ്പിക്കും. തുടർന്ന് ക്യാമ്പസ് തല ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമാവും.
Sources:globalindiannews

http://theendtimeradio.com

Continue Reading

National

ഇനി ഐ.പി.സി ഇല്ല, പകരം ഭാരതീയ ന്യായസംഹിത: ഇന്ത്യയിൽ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

Published

on

ഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം ഉൾപ്പെടെ മൂന്നു നിയമങ്ങൾ പൊളിച്ചെഴുതി ഇന്നലെ അർദ്ധ രാത്രിയോടെയാണ് പുതിയ ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ഐ.പി.സി ക്ക് പകരമായി ഭാരതീയ ന്യായസംഹിതയും സി.ആർ.പി.സി ക്ക് പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയുമാണ് ഇനി പ്രാബല്യത്തിലുണ്ടാവുക. ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയും നിലവിൽ വന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 12-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ നിയമത്തിന്റെ കരട് പാർലമെന്റിൽ അവതരിപ്പിച്ചത്. പിന്നീട് ഡിസംബർ 13-ന് പുതുക്കി അവതരിപ്പിച്ചു. ഡിസംബർ 25-ന് രാഷ്ട്രപതി അംഗീകാരം നൽകി.

നിലവിൽ വന്ന പുതിയ നിയമങ്ങൾ പ്രകാരം ആൾക്കൂട്ട ആക്രമണങ്ങൾ ഗൗരവമേറിയ കുറ്റമാകും അഞ്ചോ അതിലധികമോപേർ ഒരു ഗ്രൂപ്പായി ചേർന്നു ജാതി, സമുദായം, ഭാഷ, ജന്മസ്ഥലം എന്നിവയുടെ പേരിൽ ദേഹോദ്രവം ഏൽപ്പിച്ചാൽ ആ കൂട്ടത്തിലെ ഓരോ അംഗത്തിനും ഏഴു വർഷം വീതം തടവും പിഴയും ലഭിക്കും. അശ്രദ്ധയോടെ വാഹനം ഇടിച്ചു മറ്റൊരാൾ മരിക്കാൻ കാരണക്കാരൻ ആവുകയും അപകട വിവരം പൊലീസിലോ മജിസ്‌ട്രെറ്റിനെയോ അറിയിക്കാതെ രക്ഷപെടുകയും ചെയ്താൽ 10 വർഷം വരെ തടവും ശിക്ഷയും ലഭിക്കും.

അതേസമയം ഭരണകൂടത്തിന് എതിരായ പ്രവർത്തനങ്ങൾ കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കി. രാജ്യദ്രോഹ കുറ്റത്തെ ഭാരതീയ നിയമസംഹിതയിൽ 150 ആം വകുപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നിയമം നടപ്പാക്കുന്നതിന്റെ ഭഗമായി ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം പോലെ തീവ്രവാദ കുറ്റവും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും , ക്രിമിനൽ കുറ്റങ്ങൾക്ക് മുൻകാല പ്രാബല്യം ഇല്ലാതാകുന്നത് വിചാരണ കോടതികൾക്കടക്കം ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിയമനിർമ്മാണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ ബില്ലുകൾക്കെതിരെ എതിർപ്പുമായി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സർക്കാരിനെ സമീപിച്ചിരുന്നു.
Sources:nerkazhcha

http://theendtimeradio.com

Continue Reading

National

ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പരിശോധന അന്തിമ ഘട്ടത്തിലേക്ക്

Published

on

ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ നടപ്പാക്കാൻ കഴിയുന്ന ശിപാർശകളുടെ പരിശോധന അന്തിമഘട്ടത്തിലേക്ക്. നടപ്പാക്കാൻ കഴിയുന്ന ശിപാർശകളിൽ വിവിധ വകുപ്പു സെക്രട്ടറിമാരുമായി ചീഫ് സെക്രട്ടറി ഡോ. വി. വേണു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചർച്ച നടത്തുകയാണ്.

നടപ്പാക്കാൻ കഴിയുന്ന നൂറിലേറെ ശിപാർശകളാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറി തല സമിതി പരിശോധിക്കുന്നത്. ഇതോടൊപ്പം നയപരമായ തീരുമാനങ്ങൾ വേണ്ടി വരുന്ന ശിപാർശകളിലും മന്ത്രിസഭയുടെ അംഗീ കാരത്തോടെ നടപ്പാക്കേണ്ടവയിലും വിശദമായ ചർച്ച നടത്തി. ഇവ മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും പരിഗണനയ്ക്കു വിടും. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പാക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. കമ്മീഷൻ ശിപാർശകൾ അടിയന്തരമായി നടപ്പാക്കുമെന്നു മന്ത്രി വി. അബ്ദു റഹ്മാൻ നിയമസഭയിൽ അറിയിച്ചിരുന്നു.

ജെ.ബി. കോശി കമ്മീഷൻ നൽകിയ അഞ്ഞൂറിലേറെ ശിപാർശകളിൽ നടപ്പാക്കാൻ കഴിയുന്നവയും നയപരമായ തീരുമാനം ആവശ്യമായി വരുന്നവയും കൂടാതെ നടപ്പാക്കാൻ സാധിക്കാത്തവയും വേർതിരിക്കും. മദ്രസ അധ്യാപകരുടെ മാതൃകയിൽ സൺഡേ സ്‌കൂൾ അധ്യാപകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്നതും നിയമന റൊട്ടേഷനിൽ മാറ്റം വരുത്തണമെന്നതും അടക്കമുള്ള സുപ്രധാന നിർദേശങ്ങളാണു ചീഫ് സെക്രട്ടറിതല സമിതി പ്രധാനമായി പരിശോധിച്ചതെന്നാണ് സൂചന.
Sources:marianvibes

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National2 hours ago

സംസ്ഥാനത്ത് നാല് വർഷ ബിരുദത്തിന് ഇന്ന് തുടക്കമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് വർഷ ബിരുദത്തിന് ഇന്ന് തുടക്കം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിർണായക ചുവടുവപ്പ് എന്ന രീതിയിലാണ്...

National3 hours ago

ഇനി ഐ.പി.സി ഇല്ല, പകരം ഭാരതീയ ന്യായസംഹിത: ഇന്ത്യയിൽ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

ഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം ഉൾപ്പെടെ മൂന്നു നിയമങ്ങൾ പൊളിച്ചെഴുതി ഇന്നലെ അർദ്ധ രാത്രിയോടെയാണ് പുതിയ...

National3 hours ago

ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പരിശോധന അന്തിമ ഘട്ടത്തിലേക്ക്

ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ നടപ്പാക്കാൻ കഴിയുന്ന ശിപാർശകളുടെ പരിശോധന അന്തിമഘട്ടത്തിലേക്ക്. നടപ്പാക്കാൻ കഴിയുന്ന ശിപാർശകളിൽ വിവിധ വകുപ്പു സെക്രട്ടറിമാരുമായി ചീഫ് സെക്രട്ടറി ഡോ. വി....

National3 hours ago

ന്യൂനപക്ഷ സ്കോളർഷിപ് നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണം

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന സ്കോളർഷിപ് കേന്ദ്ര സർക്കാർ നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സജീവ് ജോസഫ് നിയമസഭയിൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ചുള്ള അനൗദ്യോഗിക പ്രമേയ ചർച്ചയിലാണ് അദ്ദേഹം...

us news3 hours ago

Oklahoma Will Require Bibles in Public School Classrooms Because It’s ‘One of the Most Foundational Documents’ to America

The Bible is heading back to the classroom in the Sooner State. Oklahoma officials announced Thursday the state is requiring...

us news3 hours ago

8000 രൂപയ്ക്ക് സ്വർഗത്തിൽ ഭൂമി വാഗ്ദാനം ചെയ്ത് സഭ; ‘ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് അഴിമതി’ എന്ന് സോഷ്യൽ മീഡിയ

അടുത്തകാലത്തായി ഇന്‍റര്‍നെറ്റില്‍ ചന്ദ്രനിലും ബഹിരാകാശത്തും സ്ഥലവില്‍പ്പന പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലരും ഇത്തരത്തില്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയ വാര്‍ത്തകള്‍ നമ്മള്‍ ഇടയ്ക്ക് കേള്‍ക്കാറുമുണ്ട്. ബഹിരാകാശ ടൂറിസവും മനുഷ്യന് ബഹിരാകാശത്ത്...

Trending