Connect with us

world news

റഷ്യൻ സേന തടങ്കലിലാക്കിയ രണ്ട് യുക്രൈന്‍ വൈദികര്‍ക്ക് 2 വര്‍ഷത്തിന് ശേഷം മോചനം

Published

on

വത്തിക്കാന്‍ സിറ്റി: റഷ്യൻ നാഷ്ണൽ ഗാർഡ് പിടികൂടി തടങ്കലിലാക്കിയ രണ്ട് യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ വൈദികരെ മോചിപ്പിച്ചതായി പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. കോൺഗ്രിഗേഷൻ ഓഫ് ദി മോസ്റ്റ് ഹോളി റിഡീമർ സന്യാസ സമൂഹാംഗങ്ങളായ ഫാ. ഇവാൻ ലെവിറ്റ്‌സ്‌കി, ഫാ. ബോഹ്‌ദാൻ ഗെലെറ്റ എന്നിവര്‍ക്കാണ് രണ്ടു വര്‍ഷത്തിന് ശേഷം മോചനം ലഭിച്ചിരിക്കുന്നത്. കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ സേവനമനുഷ്ഠിച്ച വൈദികർ ഇടവക കെട്ടിടത്തിൽ ആയുധങ്ങളും യുക്രേനിയൻ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളും കൈവശംവെച്ചുവെന്ന് ആരോപിച്ചായിരുന്നു ഇവരെ തടങ്കലിലാക്കിയത്.

2022 നവംബർ 16ന് റഷ്യക്കാർ അധിനിവേശ മേഖലയായ ബെർഡിയാൻസ്കിൽവെച്ചാണ് വൈദികരെ അറസ്റ്റ് ചെയ്തത്. റഷ്യന്‍ അധിനിവേശത്തിന്റെ സമയത്ത് യുക്രൈന്‍ ക്രൈസ്തവര്‍ക്ക് പ്രത്യാശ നൽകാൻ, റോമൻ കത്തോലിക്കരുടെയും ഗ്രീക്ക് കത്തോലിക്കരുടെയും കമ്മ്യൂണിറ്റികളിൽ താമസിച്ച് ഇരുവരും സേവനം ചെയ്തിരിന്നു. ഇതാണ് റഷ്യന്‍ സൈന്യത്തെ ചൊടിപ്പിച്ചതായി കരുതപ്പെടുന്നത്. യുക്രൈന്‍ ജനതയ്ക്കു പിന്തുണ നല്‍കുന്നവരെ തങ്ങളുടെ ശത്രുക്കളായാണ് റഷ്യന്‍ സൈന്യം കണ്ടിരിന്നത്.

രാജ്യത്തെ സംഘർഷം അവസാനിപ്പിക്കാൻ വിവിധ സമാധാന ദൗത്യങ്ങൾ നടത്തിയ ഫ്രാന്‍സിസ് പാപ്പയ്ക്കും ഇറ്റാലിയൻ കർദ്ദിനാൾ മാറ്റിയോ സുപ്പിയ്ക്കും വൈദികര്‍ക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള ശ്രമങ്ങൾക്ക് അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് വിശ്വൽദാസ് കുൽബോക്കാസിനും യുക്രൈന്‍ ഗ്രീക്കു കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് നന്ദിയര്‍പ്പിച്ചു. ഈ വാർത്തയുടെ സന്തോഷം ഉണ്ടായിരുന്നിട്ടും നിരവധി നിരപരാധികളായ സാധാരണക്കാർ ബന്ദികളായി തുടരുന്നതായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് പ്രസ്താവിച്ചു. യുക്രൈനിലെ സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നത് തുടരാൻ സംഘടന അഭ്യര്‍ത്ഥിച്ചു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

പ്രാർത്ഥനയാണ് ജീവിതത്തിന്റെ ചാലകശക്തി: ഫ്രാൻസിസ് പാപ്പാ

Published

on

നമ്മുടെ ജീവിതത്തിൻ്റെ ചാലകശക്തിയാണ് പ്രാർത്ഥനയെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

ക്രൈസ്തവജീവിതത്തിൽ പ്രാർത്ഥനയുടെ ആവശ്യകതയെ ഓർമ്മപ്പെടുത്തിക്കൊണ്ടും, ദുർബലമായ മനുഷ്യജീവിതത്തിൽ പ്രാർത്ഥന നൽകുന്ന ധൈര്യവും ശക്തിയും അടിവരയിട്ടുകൊണ്ടും, ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ എക്സിൽ (X) ഹ്രസ്വസന്ദേശം പങ്കുവച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: “പ്രാർത്ഥനയാണ് നമ്മുടെ ജീവിതത്തിൻ്റെ ചാലകശക്തി. ഇത് നമ്മുടെ പ്രശ്നങ്ങളിൽ നിന്ന് വളരെ അകലെയുള്ള ഒരു അമൂർത്ത യാഥാർത്ഥ്യമായി തോന്നാം. എന്നിരുന്നാലും, പ്രാർത്ഥന അത്യന്താപേക്ഷിതമാണ്, കാരണം നമുക്ക് സ്വന്തമായി ഒരുപാട് ദൂരം പോകാൻ കഴിയില്ല. നമ്മൾ സർവ്വശക്തരല്ല, എന്നാൽ ശക്തരെന്ന് നാം നമ്മെപ്പറ്റി ചിന്തിക്കുമ്പോൾ ദയനീയമായി പരാജയപ്പെടുന്നു.“ പാപ്പ കുറിച്ചു.
Sources:marianvibes

\http://theendtimeradio.com

Continue Reading

world news

നൈജീരിയയില്‍ വചനപ്രഘോഷകന്റെ ജീവന് വിലയിട്ട് ഇസ്ലാമിക തീവ്രവാദികള്‍

Published

on

അബൂജ: മോചനദ്രവ്യം ലഭിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ വചനപ്രഘോഷകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ്സ് പുറത്തുവിട്ടു. ചർച്ച് ഓഫ് ക്രൈസ്റ്റ് പാസ്റ്ററായ പോൾ മൂസയുടെ കഴുത്തില്‍ ആയുധംവെച്ചു ഭീഷണി മുഴക്കുന്ന ഇസ്ലാമിക ഭീകരന്റെ വീഡിയോ ജൂണ്‍ അവസാന വാരത്തിലാണ് പുറത്തുവിട്ടത്. ബോർണോ സ്റ്റേറ്റിലെ ഗാംബോരു എൻഗാലയിൽ തീവ്രവാദി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുമ്പോള്‍ പോൾ മൂസ മുട്ടുകുത്തി നില്‍ക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.

2023 മാർച്ചിലാണ് വചനപ്രഘോഷകനായ മൂസയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയത്. പുതുതായി പുറത്തുവന്ന വീഡിയോയില്‍ തീവ്രവാദികള്‍ ഒരാഴ്ച അന്ത്യശാസനം നൽകിയിട്ടുണ്ടെന്നും മോചനദ്രവ്യം അവര്‍ക്ക് കൊടുത്തില്ലെങ്കില്‍ കൊല്ലപ്പെടുമെന്നും പോൾ മൂസ പറയുന്നു. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പോൾ ഓറഞ്ച് ഷർട്ട് ധരിച്ച് മുട്ടുകുത്തി, കൈകൾ പുറകിലേക്ക് കെട്ടിയ രീതിയിലാണ് കാണപ്പെടുന്നത്. തീവ്രവാദി ഇദ്ദേഹത്തിന് പിന്നിലായാണ് നിൽക്കുന്നത്.

സർക്കാർ അധികാരികളോടും സഭാ മേലധ്യക്ഷന്മാരോടുമുള്ള തൻ്റെ അവസാനത്തെ അപേക്ഷയാണിതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. $39,180 മുതൽ $130,221 വരെയാണ് ഭീകരസംഘം ആവശ്യപ്പെട്ട മോചനദ്രവ്യം. മൂസയെ കാണിക്കുന്ന ഒന്നിലധികം വീഡിയോകൾ മുന്‍പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും തടങ്കലിലുള്ള ക്രിസ്ത്യാനികളുടെ മോചനത്തിനായി പരിശ്രമിക്കുന്നുണ്ടെന്നും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ (CAN) ബോർണോ സ്റ്റേറ്റ് ചാപ്റ്ററിൻ്റെ ചെയർമാൻ ജോൺ ബകേനി മാധ്യമങ്ങളോട് പറഞ്ഞു. മൂസ ഉൾപ്പെടെയുള്ള നിരവധി തടവുകാരാണ് നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികളുടെ തടങ്കലില്‍ കഴിയുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ ഇരുട്ടടി; പൊള്ളും, പഠനം

Published

on

വിദ്യാര്‍ത്ഥി വീസയില്‍ ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ തയാറെടുത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. വിദ്യാര്‍ത്ഥി വീസയുടെ ഫീസ് 125 ശതമാനമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മുമ്പ് 59,245 രൂപ (710 ഡോളര്‍) ആയിരുന്ന വീസ ഫീ 1,33,510 രൂപയിലേക്ക് (1,600 ഡോളര്‍) ആണ് ഉയര്‍ത്തിയത്. തീരുമാനം ജൂലൈ ഒന്നുമുതല്‍ നിലവില്‍ വന്നു. ഒറ്റയടിക്ക് 74,265 രൂപയാണ് കൂട്ടിയത്.

വിദ്യാര്‍ത്ഥി വീസയില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഫീ കൂട്ടിയത്. പുതിയ വര്‍ധനയോടെ യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ചെലവേറിയതാകും ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര. സന്ദര്‍ശക വീസയും താല്‍ക്കാലിക ബിരുദ വീസയുമുള്ളവരെ ഓണ്‍ഷോര്‍ സ്റ്റുഡന്റ് വീസയ്ക്ക് അപേക്ഷിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്.

കുടിയേറ്റം നിയന്ത്രിക്കാന്‍

അനിയന്ത്രിതമായ കുടിയേറ്റം മൂലം ഓസ്‌ട്രേലിയയില്‍ തദ്ദേശീയര്‍ അസ്വസ്ഥരാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് നിരക്ക് കൂട്ടിയത്. സെപ്റ്റംബര്‍ 30 വരെയുള്ള ഒരു വര്‍ഷം ഓസ്‌ട്രേലിയയിലേക്ക് 5.5 ലക്ഷം കുടിയേറ്റക്കാര്‍ എത്തിയതായാണ് കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധന.

വിദേശ വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ കാണിക്കേണ്ട തുകയിലും വര്‍ധനയുണ്ട്. മേയ് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. 29,710 ഓസ്ട്രേലിയന്‍ ഡോളര്‍ (16.36 ലക്ഷം രൂപ) സമ്പാദ്യമുള്ളവര്‍ക്കാണ് വീസയ്ക്ക് അര്‍ഹതയുണ്ടാകുക.

കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തുക ഉയര്‍ത്തുന്നത്. കഴിഞ്ഞ ഒക്ടോബോറിലാണ് 21,041 ഓസ്ട്രേലിയന്‍ ഡോളറില്‍ നിന്ന് 24,505 ഡോളറായി ഉയര്‍ത്തിയത്. യാത്ര, കോഴ്സ് ഫീസ്, ജീവിത ചെലവുകള്‍ എന്നിവയ്ക്ക് ആവശ്യമായ പണം ഉറപ്പു വരുത്തുന്നതിനാണ് അക്കൗണ്ടില്‍ തുക കാണിക്കുന്നത്.

ഓസ്ട്രേലിയയുടെ പ്രധാന വരുമാന സ്രോതസുകളിലൊന്നാണ് വിദേശ വിദ്യാഭ്യാസം. വിദേശ വിദ്യാര്‍ത്ഥികളുടെ അനിയന്ത്രിതമായ ഒഴുക്കുണ്ടായത് ഓസ്ട്രേലിയയില്‍ വാടക ചെലവുകള്‍ കുതിച്ചുയരാന്‍ ഇടയാക്കിയിരുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിയേറ്റം പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news54 seconds ago

പ്രാർത്ഥനയാണ് ജീവിതത്തിന്റെ ചാലകശക്തി: ഫ്രാൻസിസ് പാപ്പാ

നമ്മുടെ ജീവിതത്തിൻ്റെ ചാലകശക്തിയാണ് പ്രാർത്ഥനയെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ക്രൈസ്തവജീവിതത്തിൽ പ്രാർത്ഥനയുടെ ആവശ്യകതയെ ഓർമ്മപ്പെടുത്തിക്കൊണ്ടും, ദുർബലമായ മനുഷ്യജീവിതത്തിൽ പ്രാർത്ഥന നൽകുന്ന ധൈര്യവും ശക്തിയും അടിവരയിട്ടുകൊണ്ടും, ഫ്രാൻസിസ് പാപ്പാ...

Movie19 mins ago

Angel Studios’ New Film Brings Message of Adoption, Hope to Big Screen

It’s a story that needed to be told, says “Sound of Hope” writer and producer Rebekah Weigel, because Possum Trot...

world news32 mins ago

നൈജീരിയയില്‍ വചനപ്രഘോഷകന്റെ ജീവന് വിലയിട്ട് ഇസ്ലാമിക തീവ്രവാദികള്‍

അബൂജ: മോചനദ്രവ്യം ലഭിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ വചനപ്രഘോഷകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ്സ് പുറത്തുവിട്ടു. ചർച്ച് ഓഫ് ക്രൈസ്റ്റ് പാസ്റ്ററായ പോൾ മൂസയുടെ കഴുത്തില്‍ ആയുധംവെച്ചു...

world news47 mins ago

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ ഇരുട്ടടി; പൊള്ളും, പഠനം

വിദ്യാര്‍ത്ഥി വീസയില്‍ ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ തയാറെടുത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. വിദ്യാര്‍ത്ഥി വീസയുടെ ഫീസ് 125 ശതമാനമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മുമ്പ് 59,245 രൂപ...

National24 hours ago

തകർത്ത പള്ളികൾ പുനർനിർമ്മിക്കണമെന്നും അവരുടെ വിശ്വാസം പ്രകടിപ്പിക്കാൻ അനുവദിക്കണമെന്നും രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചു, മണിപ്പൂരി ക്രിസ്ത്യൻ സംഘം

കുക്കി-സോ, മെയ്തേയ് സമുദായങ്ങൾ തമ്മിലുള്ള വംശീയ സംഘർഷങ്ങളിൽ തകർന്ന ആരാധനാലയങ്ങൾ പുനർനിർമിക്കണമെന്ന് ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുയോട് ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെട്ട മെയ്തേയ് ക്രിസ്ത്യാനികൾക്ക്, ഇന്ത്യൻ ഭരണഘടന പ്രകാരം...

world news1 day ago

ക്രിസ്ത്യാനികൾ കൂടുതൽ അടിച്ചമർത്തലുകൾക്ക് ഇരകളാകുന്നതായി റിപ്പോർട്ട്

നിക്കരാഗ്വയിൽ ക്രിസ്ത്യാനികൾ കൂടുതൽ അടിച്ചമർത്തലുകൾക്ക് ഇരകളാകുന്നതായി റിപ്പോർട്ട്.ക്രിസ്ത്യാനികൾക്കെതിരെ നിക്കരാഗ്വൻ സർക്കാർ നടത്തുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡമാണ് പുതിയ റിപ്പോർട്ട്...

Trending