Connect with us

National

സംസ്ഥാനത്ത് നാല് വർഷ ബിരുദത്തിന് ഇന്ന് തുടക്കമാകുന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് വർഷ ബിരുദത്തിന് ഇന്ന് തുടക്കം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിർണായക ചുവടുവപ്പ് എന്ന രീതിയിലാണ് സർക്കാർ നാല് വർഷ ബിരുദം അവതരിപ്പിക്കുന്നത്.കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും എന്ന പ്രഖ്യാപനത്തോടെയാണ് നാല് വർഷ ബിരുദത്തിന് സർക്കാർ തുടക്കമിടുന്നത്.

സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ നവാഗത വിദ്യാർഥികൾക്കായി വർണാഭമായ പ്രവേശനോത്സവം ഒരുക്കും. മുതിർന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാകും പുതുമുഖങ്ങളെ സ്വീകരിക്കുക. തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. ഉദ്ഘാടന പരിപാടി എല്ലാ കോളേജുകളിലും തത്സമയം പ്രദർശിപ്പിക്കും. തുടർന്ന് ക്യാമ്പസ് തല ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമാവും.
Sources:globalindiannews

http://theendtimeradio.com

National

210 കാറ്റഗറികളിൽ പി.എസ്.സിയുടെ റിക്രൂട്ട്മെ​ന്റ് വിജ്ഞാപനം; ഇപ്പോൾ അപേക്ഷിക്കാം

Published

on

കേരള പി.എസ്.സിയുടെ മെ​ഗാ റിക്രൂട്ട്മെ​ന്റ്. 210 കാറ്റഗറികളിലേക്കാണ് റിക്രൂട്ട്മെന്റ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. അസാധാരണ ഗെസറ്റ് തീയതികൾ 2024 ഡിസംബർ 30, 31. ഇതിലെ കാറ്റഗറി നമ്പർ 505 മുതൽ 567/2024 വരെയും 568 മുതൽ 715 /2024 വരെയുമുള്ള തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ഗവൺമെന്റ് സെക്രട്ടേറിയറ്റ്/പി.എസ്.സി മുതലായ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ്/ഓഡിറ്റർ, പൊലീസ് വകുപ്പിൽ സബ് ഇൻസ്​പെക്ടർ (ട്രെയിനി), ആഡ് പൊലീസ് സബ് ഇൻസ്​പെക്ടർ (ട്രെയിനി) എന്നിവക്ക് പുറമെ എൽ.എസ്.ജി.ഡിയിൽ അസിസ്റ്റന്റ് എൻജിനീയർ(സിവിൽ), പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറിങ് അസിസ്റ്റന്റ്/ഓവർസിയർ ഗ്രേഡ് -1 (ഇലക്ട്രോണിക്സ്) പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പിൽ ഫസ്റ്റ് ഗ്രേഡ് ​​​ഡ്രാഫ്റ്റ്സ്മാൻ/ഓവർസിയർ (സിവിൽ), ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനിൽ മെഡിക്കൽ ഓഫിസർ (നേത്ര), സ്​പെഷലിസ്റ്റ്(മാനസിക്), ലാബ് ടെക്നീഷ്യൻ, നിയമം, ഹോട്ടൽ മാനേജ്മെന്റ്, സർജിക്കൽ ഓ​ങ്കോളജി എന്നിവയിൽ അിസ്റ്റന്റ് പ്രഫസർ, അ​ഗ്രികൾചറൽ കെമിസ്റ്റർ, ഹൈസ്കൂൾ ടീച്ചർ (കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്),

പൊലീസ് ബറ്റാലിയൻ, വനിത പൊലീസ്, പൊലീസ് കോൺസ്റ്റബിൾ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇ.ഇ.ജി ടെക്നീഷ്യൻ ഗ്രേഡ് -2, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, മാത്തമാറ്റിക്സ്, മലയാളം, നാച്വറൽ സയൻസ്,ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ ഹൈസ്കൂൾ ടീച്ചർ, മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ), അറബിക്,ഹിന്ദി വിഷയങ്ങളിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ, ഹോമിയോപ്പതി വകുപ്പിൽ നഴ്സ്, വിവിധ വകുപ്പുകളിൽ ഡ്രൈവർ (ഹെവി-ഡ്യൂട്ടി വെഹിക്കിൾ) ഡ്രൈവർ കം അറ്റൻഡന്റ് (എച്ച്.ഡി.വി), ഫിസിക്സിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ അടക്കം നിരവധി തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
Sources:mediamangalam

http://theendtimeradio.com

Continue Reading

National

കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ രക്ഷിതാക്കളുടെ അനുവാദം വേണം: കേന്ദ്രസർക്കാർ

Published

on

18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ തുടങ്ങാന്‍ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുവാദം വേണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഡിജിറ്റല്‍ പേര്‍സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ കരട് രൂപം പുറത്ത്. വിദ്യാഭ്യാസ, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കുന്നതിന് ഇളവ് നല്‍കും. രക്ഷിതാവിന്റെ പ്രായം സര്‍ക്കാര്‍ രേഖകള്‍ വഴിയോ ഡിജിലോക്കര്‍ വഴിയോ സമൂഹമാധ്യമങ്ങള്‍ പരിശോധിക്കണമെന്നാണ് കരടുവ്യവസ്ഥ.

നിലവില്‍ സോഷ്യല്‍മീഡയിയില്‍ 13 വയസിനു മുകളിലുള്ളവര്‍ക്ക് സ്വന്തം നിലയില്‍ അക്കൗണ്ട് സൃഷ്ടിക്കാം. എന്നാല്‍ ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ കുട്ടികള്‍ക്ക് സ്വന്തമായി ഓണ്‍ലൈന്‍ അക്കൗണ്ട് തുടങ്ങാനാകില്ല. ഭിന്നശേഷിക്കാരായ വ്യക്തികളുടെയും കുട്ടികളുടെയും വ്യക്തിഗതമായ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള കര്‍ശന നടപടികള്‍ക്കാണ് നിയമത്തിന്റെ കരട് ഊന്നല്‍ നല്‍കുന്നത്. കുട്ടികള്‍ ഏതെങ്കിലും വ്യക്തിഗത വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ചേര്‍ക്കുന്നതിന് മുമ്പ് രക്ഷിതാവ് കുട്ടിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ അധികാരികളെ നിയമിച്ച് നടപടി കൈക്കൊള്ളുമെന്ന് കരട് രേഖയില്‍ പറയുന്നു_.

_അതേസമയം ഈ നിയമം ലംഘിച്ച് കുട്ടികള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നതിനെക്കുറിച്ച് കരട് നിയമത്തില്‍ പറയുന്നില്ല. വിവരസുരക്ഷാ നിയമം 2023 ഓഗസ്റ്റില്‍ പാസാക്കിയെങ്കിലും ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. ഫെബ്രുവരി 18 വരെ പൊതുജനാഭിപ്രായം തേടിയ ശേഷമാകും ചട്ടം അന്തിമമാക്കുക. MyGov.in. എന്ന വെബ്സൈറ്റിലൂടെ പൊതു ജനങ്ങള്‍ക്ക് നിയമവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും മറ്റും പങ്കുവെക്കാമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു

Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്ററിനു പുതിയ ഭരണസമിതി നിലവിൽ വന്നു.

Published

on

തിരുവനന്തപുരം :ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ 2025 -26 കാലയളവുകളിലേക്കുള്ള പുതിയ ഭരണസമിതിയെ 29 12 2024 -ൽ കോവിൽ വിള ഐപിസി ഹെബ്രോൻ ചർച്ചിൽ വച്ച് കൂടിയ സെന്റർ ജനറൽബോഡിയിൽ വെച്ച് തെരഞ്ഞെടുത്തു
പ്രസിഡന്റ് : പാസ്റ്റർ ചാക്കോ വർഗീസ്, വൈസ് പ്രസിഡന്റുമാർ പാസ്റ്റർ :കലേഷ് സോമൻ, പാസ്റ്റർ സാം ജോസ്.സെക്രട്ടറി പാസ്റ്റർ വി കെ സുനിൽ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജോൺ തോമസ്, സഹോദരന്മാരിൽ നിന്നും ജോയിന്റ് സെക്രട്ടറിയായി ബ്രദർ കെ എം തോമസ് ട്രഷറർ ആയി ബ്രദർ ജസ്റ്റിൻ രാജ് എന്നിവർ യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടു.
പ്രെസ്ബിറ്ററി & കൗൺസിൽ അംഗങ്ങളായി Pr പോൾ രഞ്ജിത്ത്, Pr ജയകുമാർ, Pr C J ജോസഫ്, Pr T സുനിൽ. Pr സജിരാജ്, Pr സേവിയർ ഫിലിപ്പ്, Pr സുരേഷ്, Br സിസിൽരാജ് , Br അനീഷ് യോഹന്നാൻ , Br ഷാജൂ , Br TK ജോയി, Br മനോഹരൻ, Br ഷാജി എന്നിവരെയും തെരഞ്ഞെടുത്തു.
Sources:gospelmirror

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National22 hours ago

210 കാറ്റഗറികളിൽ പി.എസ്.സിയുടെ റിക്രൂട്ട്മെ​ന്റ് വിജ്ഞാപനം; ഇപ്പോൾ അപേക്ഷിക്കാം

കേരള പി.എസ്.സിയുടെ മെ​ഗാ റിക്രൂട്ട്മെ​ന്റ്. 210 കാറ്റഗറികളിലേക്കാണ് റിക്രൂട്ട്മെന്റ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. അസാധാരണ ഗെസറ്റ് തീയതികൾ 2024 ഡിസംബർ 30, 31. ഇതിലെ കാറ്റഗറി നമ്പർ 505 മുതൽ...

us news22 hours ago

10 steps to spice up your prayer life in the new year

Happy New Year! Today, many of us are evaluating our routines, hoping to make improvements for 2025. A new year...

world news22 hours ago

ICC Releases 2025 Global Persecution Index

Washington — International Christian Concern (ICC) has released its renamed and revamped annual report for the new year. ICC’s 2025...

Travel23 hours ago

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇ-വിസ സൗകര്യമൊരുക്കി തായ്‌ലന്‍ഡ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ജനുവരി ഒന്ന് മുതല്‍ ഇ-വിസ സൗകര്യമൊരുക്കി തായ്‌ലന്‍ഡ് എംബസി അധികൃതര്‍. വിസ അപേക്ഷയിലെ സങ്കീര്‍ണത കുറയ്ക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും 2025 ആദ്യമുതല്‍ ഇത്...

National23 hours ago

കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ രക്ഷിതാക്കളുടെ അനുവാദം വേണം: കേന്ദ്രസർക്കാർ

18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ തുടങ്ങാന്‍ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുവാദം വേണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഡിജിറ്റല്‍ പേര്‍സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ കരട് രൂപം...

Sports2 days ago

‘Something Incredible Is Happening’: Series of College Football Players Point to Jesus After Games

In the world of collegiate football, it appears Jesus is going on a blitz. Several young football players have, in...

Trending

Copyright © 2019 The End Time News