Connect with us

world news

ഇന്ത്യന്‍ പ്രവാസികള്‍ക്കും സഞ്ചാരികള്‍ക്കും ആശ്വസിക്കാം; യുഎഇയില്‍ UPI ഇടപാട് ഇനി എളുപ്പം

Published

on

യുഎഇയിലും ഇനി ക്യുആര്‍ കോഡ് അധിഷ്ഠിത യുപിഐ പണമിടപാടുകള്‍ നടത്താനാവും. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേമെന്റ്‌സ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയിലും ആഫ്രിക്കയിലും ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ എത്തിക്കുന്ന നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് ക്യുആര്‍ കോഡ് അധിഷ്ടിത യുപിഐ പണമിടപാടുകള്‍ യുഎഇയില്‍ എത്തിച്ചിരിക്കുന്നത്. ഇതുവഴി രണ്ട് ലക്ഷത്തോളം പിഒഎസ് ടെര്‍മിനലുകളില്‍ ഇനി യുപിഐ ഇടപാടുകള്‍ നടത്താനാവും.

ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും യുഎഇയില്‍ ഇടുനീളം ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം നല്‍കാനാവും. മാള്‍ ഓഫ് എമിറേറ്റ്‌സ്, ദുബായ് മാള്‍ ഉള്‍പ്പടെ മുന്‍നിര സ്ഥാപനങ്ങളിലും റീട്ടെയില്‍ സ്റ്റോറുകളും റസ്‌റ്റോറന്റുകളിലും സൗകര്യമുണ്ടാവും. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് തന്നെ ഈ സംവിധാനത്തിലൂടെ പണം നല്‍കാനാവും.

ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകളില്‍ വിപ്ലവം സൃഷ്ടിച്ച സേവനമാണ് യുപിഐ. ഈ സൗകര്യം ലഭ്യമാക്കുന്ന നിരവധി ആപ്പുകള്‍ ഇന്ന് വിപണിയിലുണ്ട്. മറ്റ് രാജ്യങ്ങളിലും യുപിഐ സേവനങ്ങള്‍ ലഭ്യമാണ്. നേപ്പാളിലാണ് ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി യുപിഐ സേവനം അവതരിപ്പിച്ചത്. ശ്രീലങ്ക, മൗറീഷ്യസ്, ഫ്രാന്‍സ്, സിംഗപൂര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ യുപിഐ ഇടപാടുകള്‍ നടത്താനാവും.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

world news

കത്തോലിക്ക പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ മോഷണത്തിനും നശീകരണത്തിനും ശ്രമം

Published

on

ക്യൂബയിൽ നിരവധി കത്തോലിക്ക പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ മോഷണത്തിനും നശീകരണത്തിനും ശ്രമം. 34 ഇടവകകളിലും വിവിധ സന്യാസഭവനങ്ങളിലുമായി 2023 മാർച്ച് മുതൽ, കുറഞ്ഞത് 50 മോഷണങ്ങളും നശീകരണ കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലാണ് മിക്ക കേസുകളും നടക്കുന്നത്.

ഈ മോഷണങ്ങളിൽ ചിലത് ദ്വീപ് കടന്നുപോകുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെയും അത് കൊണ്ടുവരുന്ന അനിശ്ചിതത്വത്തിന്റെയും പ്രതിഫലനമാണ്. ഹവാനയിൽ, രണ്ടാഴ്ച മുമ്പ്, ചുരുങ്ങിയത് ആറു പള്ളികളിൽ നിന്നെങ്കിലും മോഷണം നടത്തിയ വ്യക്തിയുടെ ഫോട്ടോ പ്രചരിച്ചിരുന്നു. ജൂൺ 22-ന് ഒരു ഇടവകയിൽവച്ച് കള്ളനെ പിടികൂടിയെങ്കിലും, അറസ്റ്റ് ചെയ്യാൻ പൊലീസ് അധികൃതർ സംഭവസ്ഥലത്ത് എത്താത്തതിനാൽ അദ്ദേഹത്തെ വിട്ടയയ്ക്കേണ്ടിവന്നു.
വർധിച്ചുവരുന്ന ഇത്തരം കുറ്റകൃത്യങ്ങൾ പള്ളികളെയും സന്യാസഭവനങ്ങളെയും വളരെയധികം ബാധിച്ചിട്ടുണ്ട്.
Sources:marianvibes

http://theendtimeradio.com

Continue Reading

world news

കുവൈറ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി; കൃത്രിമം തെളിഞ്ഞാല്‍ വാങ്ങിയ അലവന്‍സ് തിരിച്ചു പിടിക്കും

Published

on

കുവൈറ്റ് സിറ്റി: വ്യാജ അക്കാദമിക സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കുവൈറ്റില്‍ ജോലി നേടിയവരെ കാത്തിരിക്കുന്നത് ശക്തമായ നടപടികള്‍. ഈ രീതിയില്‍ കൃത്രിമം കാണിച്ചതായി നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ബോധ്യമായാല്‍ അവരില്‍ നിന്ന് വാങ്ങിയ ശമ്പളം തിരികെ പിടിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനിരിക്കുകയാണ് സിവില്‍ സര്‍വീസ് ബ്യൂറോയും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളും.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമായ ജീവനക്കാരുടെ 2000 മുതല്‍ സമര്‍പ്പിച്ച യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്കായി സമര്‍പ്പിക്കാന്‍ നേരത്തേ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളും ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ്, ഡോക്ടറേറ്റ് ബിരുദങ്ങള്‍ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സര്‍്ടടിഫിക്കറ്റുകളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. വിദേശ സര്‍വകലാശാലകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷമായിരിക്കും നടപടി. പരിശോധനയില്‍ വ്യാജമെന്ന് കണ്ടെത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ ഉടമകള്‍ക്കെതിരേ നടപടികള്‍ എടുക്കുന്നതിന്റെ ഭാഗമായി അവരുടെ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി വിദ്യാഭ്യാസ മന്ത്രി ഡോ. ആദില്‍ അല്‍ അദ്‌വാനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

തെറ്റായ അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് ജോലിയില്‍ പ്രവേശിച്ചവര്‍ ഈ ഇല്ലാത്ത യോഗ്യതാപത്രങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനകം വാങ്ങിയ ശമ്പളവും അലവന്‍സുകളും തിരിച്ചടയ്ക്കണമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോടതി വിധിക്കുന്ന പിഴകളും ഇത്തരം ജീവനക്കാര്‍ അടയ്‌ക്കേണ്ടിവരും.

ഇതുപ്രകാരം ഒരു വ്യാജ ഡോക്ടറേറ്റ് സമര്‍പ്പിച്ച അധ്യാപകന്‍ സര്‍ട്ടിഫിക്കറ്റ് അലവന്‍സായി പ്രതിമാസം വാങ്ങിയ 400 ദിനാര്‍ കണക്കാക്കി ജോലി ചെയ്ത വര്‍ഷത്തിനനുസൃതമായി തിരികെ നല്‍കണം. വ്യാജ പിജി സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ 200 ദിനാര്‍ തോതിലാണ് തിരിച്ചടക്കേണ്ട തുക കണക്കാക്കുക. ഇതിന് സമാനമായി മറ്റ് സര്‍ട്ടിഫിക്കറ്റുകളുടെയും തുക കണക്കാക്കും.

ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിദേശത്തു നിന്നുള്ളതോ പ്രാദേശികമായി ലഭിച്ചതോ ആയ ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞാല്‍, ജീവനക്കാരന്റെ ഡാറ്റ ഉടന്‍ തന്നെ സിസ്റ്റത്തില്‍ നിന്ന് പിന്‍വലിക്കപ്പെടും. അലവന്‍സുകള്‍ നിര്‍ത്തലാക്കുകയും തുടക്കം മുതല്‍ വിതരണം ചെയ്ത അലവന്‍സുകള്‍ തിരികെ ഈടാക്കുകയും ചെയ്യുമെന്നും തുടര്‍ന്ന് കേസ് കൂടുതല്‍ അന്വേഷണത്തിനും നിയമനടപടിക്കുമായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

പാകിസ്താനിൽ ഇതാദ്യം; എസ്എസ്ജിയിൽ നിന്ന് ആദ്യത്തെ ക്രൈസ്തവ മേജർ ജനറൽ

Published

on

ലാഹോർ: പാകിസ്താൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയായ എസ്എസ്ജിയിൽനിന്നുള്ള ആദ്യത്തെ ക്രൈസ്തവ മേജർ ജനറലായി ജൂലിയൻ ജെയിംസ്. സേനയിലെ ഏറ്റവും പുതിയ പ്രൊമോഷൻ പട്ടികയനുസരിച്ചാണ് ജൂലിയൻ ജെയിംസ് പുതിയ മേജർ ജനറലായത്.

ജൂലിയൻ ജയിംസിന്റെ നിയമന വാർത്തയെ പാകിസ്താനിലെ ക്രൈസ്തവ സമൂഹം വലിയ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്. ‘പാകിസ്താനിലെ ക്രിസ്ത്യൻ സമൂഹത്തിന് ഇത് അഭിമാനനിമിഷമാണ്. എസ്എസ്ജിയിയിൽ നിന്നുള്ള ആദ്യ ക്രിസ്ത്യൻ കമാൻഡറായ ജൂലിയൻ ജെയിംസിന്റെ നിയമനം ഞങ്ങളെയെല്ലാവരെയും സന്തോഷത്തിലാക്കിയിരിക്കുകയാണ്’; പാകിസ്‌താനിലെ മോഡറേറ്റർ ചർച്ച ബിഷപ്പ് ആസാദ് മാർഷൽ പറഞ്ഞു.

2023 ഏപ്രിലിൽ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ്റെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി പാകിസ്ഥാൻ സൈനിക സംഘത്തെ നയിച്ചത് ജെയിംസായിരുന്നു. എന്നാൽ പാകിസ്താന്റെ സൈനിക ചരിത്രത്തിലെ ആദ്യത്തെ ക്രിസ്ത്യൻ മേജർ ജനറൽ ജെയിംസ് അല്ല. 2023 മാർച്ചിൽ അന്തരിച്ച, 1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ നാലാം ഫ്രോണ്ടിയർ ഫോഴ്‌സ് ഹെയ്‌ഡ്രി റെജിമെൻ്റിൻ്റെ ഭാഗമായിരുന്ന, പീറ്റർ ഹെയിൻ ആയിരുന്നു ആദ്യത്തെ ക്രിസ്ത്യൻ മേജർ ജനറൽ.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Business2 hours ago

റൂപേ കാര്‍ഡ് ഇടപാടുകള്‍ ഇനി ചിപ്പ് വഴി മാത്രം

കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് മാഗ്നെറ്റിക് സ്ട്രൈപ് സംവിധാനം ഇല്ലാതാകുന്നു. ഇനി ഇ.എം.പി ചിപ്പ് വഴിയുള്ള ഇടപാടുകളാകും നടക്കുക. ഇതിനായുള്ള ശ്രമങ്ങള്‍ കമ്പനികള്‍ നടത്തി തുടങ്ങി. സാമ്പത്തിക തട്ടിപ്പ്...

Travel2 hours ago

ട്രാഫിക് നിയമലംഘനത്തിന്‍റെ പേരിലും തട്ടിപ്പ്; വ്യാജ ഇ-ചെല്ലാൻ വ്യാപകം

തിരുവനന്തപുരം: വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചെല്ലാന്‍റെ പേരിൽ ലഭിക്കുന്ന വ്യാജ മെസേജുകളും വാട്ട്സ്...

world news2 hours ago

കത്തോലിക്ക പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ മോഷണത്തിനും നശീകരണത്തിനും ശ്രമം

ക്യൂബയിൽ നിരവധി കത്തോലിക്ക പള്ളികൾക്കും സ്ഥാപനങ്ങൾക്കും നേരെ മോഷണത്തിനും നശീകരണത്തിനും ശ്രമം. 34 ഇടവകകളിലും വിവിധ സന്യാസഭവനങ്ങളിലുമായി 2023 മാർച്ച് മുതൽ, കുറഞ്ഞത് 50 മോഷണങ്ങളും നശീകരണ...

National2 hours ago

രാജസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വി‌എച്ച്‌പി പ്രവര്‍ത്തകരുടെ ആക്രമണം: ക്രൈസ്തവരെ അറസ്റ്റ് ചെയ്ത് പോലീസിന്റെ വേട്ടയാടലും

ജയ്പൂര്‍: രാജസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ വിശ്വാസികളുടെ വീട്ടില്‍ക്കയറി വിശ്വ ഹിന്ദു പരിഷത്തിന്റെ ആക്രമണം. രാജസ്ഥാനിലെ ഭരത്പൂരിലെ രാജസ്ഥാന്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്...

world news3 hours ago

കുവൈറ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി; കൃത്രിമം തെളിഞ്ഞാല്‍ വാങ്ങിയ അലവന്‍സ് തിരിച്ചു പിടിക്കും

കുവൈറ്റ് സിറ്റി: വ്യാജ അക്കാദമിക സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കുവൈറ്റില്‍ ജോലി നേടിയവരെ കാത്തിരിക്കുന്നത് ശക്തമായ നടപടികള്‍. ഈ രീതിയില്‍ കൃത്രിമം കാണിച്ചതായി നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ ബോധ്യമായാല്‍...

world news3 hours ago

പാകിസ്താനിൽ ഇതാദ്യം; എസ്എസ്ജിയിൽ നിന്ന് ആദ്യത്തെ ക്രൈസ്തവ മേജർ ജനറൽ

ലാഹോർ: പാകിസ്താൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയായ എസ്എസ്ജിയിൽനിന്നുള്ള ആദ്യത്തെ ക്രൈസ്തവ മേജർ ജനറലായി ജൂലിയൻ ജെയിംസ്. സേനയിലെ ഏറ്റവും പുതിയ പ്രൊമോഷൻ പട്ടികയനുസരിച്ചാണ് ജൂലിയൻ ജെയിംസ്...

Trending