National
ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ പാസാക്കി: ആയിരങ്ങള്‍ക്ക് ആശ്വാസം
കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ജപ്തി വിരുദ്ധ ബില്‍ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി സവൂലാക്കല്‍ ബില്‍ (The Kerala Taxation Laws (Amendment) Bill-2024) കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയത്.
ഇനി കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കി വിടാനാകില്ല
കേരളത്തിലെ ഏതൊരു ബാങ്കിനും,ധനകാര്യ സ്ഥാപനത്തിനും,ഇതര വകുപ്പുകള്‍ക്കും വീടും, സ്ഥലവും,കെട്ടിടവും,വസ്തുവും ജപ്തി ചെയ്ത് കൊണ്ട് ഒരു കുടുംബത്തെയും തെരുവില്‍ തള്ളുന്ന കണ്ണില്‍ ചോരയില്ലാത്ത പ്രവര്‍ത്തി ഇനി മുതല്‍ ചെയ്യാന്‍ കഴിയില്ല.കേരളത്തിലെ സഹകരണ ബാങ്കുകള്‍,ദേശസാല്‍കൃത ബാങ്കുകള്‍,ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, കോമേഷ്യല്‍ ബാങ്കുകള്‍ തുടങ്ങിയവയുടെ എല്ലാ തരം ജപ്തി നടപടികളിലും കേരള സര്‍ക്കാരിന് ഇടപെടാന്‍ പൂര്‍ണ്ണ അധികാരം നല്‍കുന്ന ജപ്തി വിരുദ്ധ നിയമമാണ് നിയമസഭ പാസാക്കിയത്. 1968 ലെ 87 സെക്ഷനുകള്‍ അടങ്ങിയ നിയമമാണ് കേരള നിയമസഭ ധേദഗതി ചെയ്തത്.
Revenue Recovery Proceedings
എല്ലാ തരം ജപ്തി നടപടികളിലും ഇടപെടാനും, സ്റ്റേ നല്‍കാനും, മൊറട്ടോറിയം പ്രഖ്യാപിക്കാനും സര്‍ക്കാരിന് പുതിയ ജപ്തി വിരുദ്ധ ബില്‍ അധികാരവും,അവകാശവും നല്‍കുന്നുണ്ട്.
25000 രൂപ വരെ തഹസില്‍ദാര്‍,ഒരു ലക്ഷം രൂപ വരെ ജില്ലാ കളക്ടര്‍, അഞ്ച് ലക്ഷം രൂപ വരെ റവന്യൂ വകുപ്പ് മന്ത്രി, 10 ലക്ഷം രൂപ വരെ ധനകാര്യ വകുപ്പ് മന്ത്രി,20 ലക്ഷം രൂപ വരെ കേരളാ മുഖ്യമന്ത്രി,
20 ലക്ഷം രൂപയ്ക്ക് മുകളില്‍ കേരള സര്‍ക്കാര്‍ എന്നീ അധികാര കേന്ദ്രങ്ങള്‍ക്ക് ജപ്തി നടപടികള്‍ തടയുവാനും,ഗഡുക്കള്‍ നല്‍കി സാവകാശം അനുവദിച്ച് നല്‍കാനും,ജപ്തി നടപടികളില്‍ മൊറട്ടോറിയം പ്രഖ്യാപിക്കാനും സാധിക്കും.
ജപ്തി വസ്തു ഉടമയ്ക്ക് വില്‍ക്കാം
ജപ്തി ചെയ്ത വീട്,ഭൂമി,കെട്ടിടം,വസ്തു ഇനി മുതല്‍ ഉടമയ്ക്ക് വില്‍ക്കാം.ഉടമ മരിക്കുകയാണെങ്കില്‍ അവകാശികള്‍ക്ക് വില്‍ക്കാം.ജപ്തി വസ്തുവിന്റെ ഉടമയും,വാങ്ങുന്ന ആളും നിശ്ചിത ഫോറത്തില്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം.ഈ രീതിയില്‍ നല്‍കുന്ന അപേക്ഷയില്‍ ജപ്തി വസ്തു വില്‍പന രജിസ്‌ട്രേഷന്‍ ജില്ലാ കളക്ടര്‍ ചെയ്ത് നല്‍കണം.ജപ്തി വിരുദ്ധ ബില്‍ വ്യവസ്ഥ ചെയ്യുന്നു.
പലിശ കുറച്ച് നല്‍കണം
12% വരുന്ന പലിശ 9% ആയി കുറച്ച് നല്‍കാന്‍ ബില്‍ വ്യസ്ഥ ചെയ്യുന്നു
ജപ്തി ചെയ്ത വീട്,ഭൂമി,കെട്ടിടം,വസ്തു ഉടമയ്ക്ക് തിരിച്ച് എടുക്കാം
ജപ്തി ചെയ്യപ്പെട്ട വീട്,ഭൂമി,കെട്ടിടം,വസ്തു ഉടമയ്ക്ക് ,അവകാശികള്‍ക്ക് തിരിച്ച് എടുക്കാന്‍ ജപ്തി വിരുദ്ധ ബില്‍ വ്യസ്ഥ ചെയ്യുന്നു.ജപ്തി വസ്തുവിന്റെ പണം ഗഡുക്കളായി നല്‍കി കൊണ്ട് വസ്തു തിരിച്ചെടുക്കാം.
ജപ്തി വസ്തു ഒരു രൂപയ്ക്ക് സര്‍ക്കാരിന് ഏറ്റെടുത്ത് ഉടമയ്ക്ക് തിരിച്ച് നല്‍കാം
ലേലത്തില്‍ പോകാത്ത വീട്,ഭൂമി,കെട്ടിടം,വസ്തു ഒരു രൂപ പ്രതിഫലം നല്‍കി ജപ്തി വസ്തു സര്‍ക്കാരിന് ഏറ്റെടുക്കാന്‍ ജപ്തി വിരുദ്ധ ബില്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു.ഈ വിധം ഏറ്റെടുക്കുന്ന ജപ്തി വസ്തു ഉടമക്കോ, ഉടമ മരിച്ചാല്‍ അവകാശികള്‍ക്കോസര്‍ക്കാര്‍ 5 വര്‍ഷത്തിനുള്ളില്‍ തിരിച്ച് നല്‍കണം.പണം ഗഡുക്കളായി നല്‍കാന്‍ സാവകാശം നല്‍കുകയും വേണം.5 വര്‍ഷത്തിനുള്ളില്‍ ഇത്തരം ജപ്തി വസ്തു ഉടമക്ക് അല്ലാതെ മറ്റൊരാള്‍ക്കും സര്‍ക്കാര്‍ കൈമാറ്റം ചെയ്യാന്‍ പാടില്ല.സര്‍ക്കാരിന്റെ പൊതു ആവശ്യങ്ങള്‍ക്ക് ഈ വസ്തുഏറ്റെടുക്കാന്‍ പാടില്ല.ഒരു തരത്തിലുമുള്ള രൂപമാറ്റവും വസ്തുവില്‍ വരുത്തുവാന്‍ പാടില്ല.ജപ്തി വിരുദ്ധ നിയമം കര്‍ശനമായി അനുശാസിക്കുന്നു.
Sources:onlinegoodnews
National
ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് കിടപ്പാടം ഒരുക്കി ചിറയിൽ കുടുംബം
തിരുവല്ല: ഭൂരഹിതരായ 8 കുടുംബങ്ങൾക്ക് സൗജന്യ കിടപ്പാടം ഒരുക്കി ചിറയിൽ റവ. ചാക്കോ പുന്നൂസ്.തിരുവല്ല നഗരസഭ 11 -ാം വാർഡിൽ കറ്റോട് റോഡ് വശത്തുള്ള 50 സെൻ്റ് സ്ഥലമാണ് 8 കുടുംബങ്ങൾക്ക് ഭാവിപ്രതീക്ഷയുടെ വെള്ളി വെളിച്ചം നൽകുന്നത്.
റവ. ചാക്കോ പുന്നൂസ് വിദേശത്ത് സ്ഥിരതാമസമായതിനാൽ ഐപിസി ചേർത്തല സെൻ്റർ ശുശ്രൂഷകനും തിരുവല്ല തെങ്ങേലി സ്വദേശിയുമായ പാസ്റ്റർ സാബു തോമസിൻ്റെ ചുമതലയിൽ ഇവരുടെ ഭൂമി സംബന്ധിച്ചുള്ള രേഖകൾ 8 പേരുടെയും പേരിൽകൂട്ടി കരം അടച്ച് കൈമാറി.ഇതിൽ പൊതു പ്രാർത്ഥനാലയത്തിനും സ്ഥലം ക്രമീകരിച്ചിട്ടുണ്ട്. ചിറയിൽ ഈഡൻ ഗാർഡൻസ് എന്നാണ് സ്ഥലത്തിൻ്റെ പൊതുപേര്.
15 വർഷത്തേക്ക് ഇവ മറ്റാർക്കും കൈമാറ്റം ചെയ്യാൻ കഴിയാത്ത നിലയിൽ കരാർ ഒപ്പിട്ടിട്ടുണ്ട്.പാസ്റ്റർ സാബു തോമസിൻ്റെ യുഎസ് സന്ദർശനവേളയിലാണ് റവ. ചാക്കോ പുന്നൂസ് തൻ്റെ സ്ഥലം ഭൂരഹിതർക്ക് ദാനം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്.
ഭൂരേഖകൾ കൈമാറുന്ന സമ്മേളനം റവ.ചാക്കോ പുന്നൂസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ സാബു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ ടി.ഒ.രാജു, കുര്യൻ കുഴിപറമ്പിൽ, ഐപിസി തിരുവല്ല സെൻ്റർ ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, നഗരസഭ കൗൺസിലർമാരായ സണ്ണി മനയ്ക്കൽ, ജയശ്രീ മുരിക്കനാട്ടിൽ, എം.ടി.ഏബ്രഹാം, ലൗജി പാപ്പച്ചൻ, അലക്സ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
http://theendtimeradio.com
National
ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി
നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.
സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in
National
മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി
മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.
സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.
ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.
+919479623001
Sources:cchintha.in
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’
-
Movie12 months agoRoles Jaakko Ohtonen Played Before Taking on Jesus in Mel Gibson’s ‘The Resurrection of the Christ’
-
Movie12 months agoChristian Production ‘The Thorn’ Immerses Audiences in the Biblical Story of Jesus

