world news
പീഡനങ്ങളിലും തളരാതെ പാക്ക് ക്രൈസ്തവര്‍; ഏഴു ലക്ഷം ക്രൈസ്തവ വിശ്വാസികളുടെ വര്‍ദ്ധനവ്
ഇസ്ലാമാബാദ്: തീവ്ര ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനിൽ ആറു വർഷംകൊണ്ട് ക്രൈസ്തവ ജനസംഖ്യയില്‍ വര്‍ദ്ധനവ്. പാക്കിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (പിബിഎസ്) ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ഏഴു ലക്ഷം ക്രൈസ്തവരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023ൽ പാക്കിസ്ഥാനിലെ ജനസംഖ്യ 24.04 കോടിയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിൽ 96.35 ശതമാനം മുസ്ലിംകളാണ്.
2017ൽ 26 ലക്ഷമുണ്ടായിരുന്ന ക്രൈസ്തവർ 2023ൽ 33 ലക്ഷമായി ഉയർന്നു. ഇതേ കാലയളവിൽ ഹിന്ദു ജനസംഖ്യ മൂന്നു ലക്ഷമാണു വർധിച്ചത്. 35 ലക്ഷത്തിൽനിന്ന് ഹിന്ദു ജനസംഖ്യ 38 ലക്ഷമായി. 2050 ആകുമ്പോഴേക്കും പാക് ജനസംഖ്യ ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. ആറു വർഷത്തിനിടെ ക്രിസ്ത്യൻ ജനസംഖ്യ 1.27 ശതമാനത്തിൽ നിന്ന് 1.37 ശതമാനമായി ഉയർന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മനുഷ്യാവകാശ ലംഘനങ്ങളുടെ ഈറ്റില്ലമാണ് പാക്കിസ്ഥാന്. രാജ്യത്തു ക്രൈസ്തവ ന്യൂനപക്ഷം കടുത്ത വിവേചനമാണ് നേരിടുന്നത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ക്രൂരമായ മതപീഡനം അരങ്ങേറുന്ന രാജ്യങ്ങളില്‍ ഏഴാം സ്ഥാനമാണ് പാക്കിസ്ഥാനുള്ളത്. അവകാശം നിഷേധിച്ചും വ്യാജ മതനിന്ദ കേസുകള്‍ ആരോപിച്ചും ക്രൈസ്തവരെ വേട്ടയാടുന്നത് രാജ്യത്തു പതിവ് സംഭവമാണ്. കൊടിയ ക്രൈസ്തവ വിരുദ്ധ പീഡനം നടക്കുന്ന രാജ്യമെന്ന നിലയില്‍ ക്രൈസ്തവ ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനവ് ന്യൂനപക്ഷ സമൂഹത്തിന് പ്രതീക്ഷ പകരുന്നുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മനുഷ്യാവകാശ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസിയായ ഖലീൽ താഹിർ സിന്ധു തെരഞ്ഞെടുക്കപ്പെട്ടിരിന്നു. പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വലിയ പ്രതീക്ഷ പകര്‍ന്നുക്കൊണ്ടാണ് കത്തോലിക്ക വിശ്വാസിയും അഭിഭാഷകനുമായ ഖലീൽ താഹിർ തെരഞ്ഞെടുക്കപ്പെട്ടത്. പാക്കിസ്ഥാൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയായ എസ്എസ്ജിയിൽ നിന്നുള്ള ആദ്യത്തെ ക്രൈസ്തവ മേജർ ജനറലായി ജൂലിയൻ ജെയിംസ് നിയമിക്കപ്പെട്ടതു ഇക്കഴിഞ്ഞ ആഴ്ചയാണ്. ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് ക്രൈസ്തവര്‍ക്ക് ലഭിക്കുന്ന പങ്കാളിത്തം ക്രൈസ്തവ വിരുദ്ധ പീഡനത്തിന് നേരിയ തോതിലെങ്കിലും ഇളവ് കൊണ്ടുവരുവാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം
world news
നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി
എഡോ (നൈജീരിയ): ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയില്‍ സെമിനാരി റെക്ടറായ വൈദികനെ തട്ടിക്കൊണ്ടുപോയി. ഒക്ടോബർ 27 ഞായറാഴ്ചയാണ് രാജ്യത്തിൻ്റെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയുടെ റെക്ടറായ ഫാ. തോമസ് ഒയോഡിനെ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. സെമിനാരിയിൽ തോക്കുധാരികൾ ആക്രമണം നടത്തിയതിന് ശേഷമാണ് തട്ടിക്കൊണ്ടുപോയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പീറ്റർ എഗിലേവ വൈദികനെ തട്ടിക്കൊണ്ടുപോയ കാര്യം സ്ഥിരീകരിച്ചു.
സെമിനാരിയുടെ വൈസ് റെക്ടറും എല്ലാ സെമിനാരി വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് ഇന്നലെ ഒക്ടോബർ 28നു പുറത്തിറക്കിയ പ്രസ്താവനയിൽ രൂപത വ്യക്തമാക്കി. അതേസമയം സെമിനാരിക്ക് ചുറ്റും അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ മൈനർ സെമിനാരിയിലെ എല്ലാ ജീവനക്കാരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും താൽക്കാലികമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തട്ടിക്കൊണ്ടുപോയ വൈദികനെ മോചിപ്പിക്കുന്നതിന് രൂപത സര്‍ക്കാര്‍ അധികൃതരുടെ സഹായം തേടിയിരിക്കുകയാണ്.
ഫാ. ഒയോഡിനെ പരിക്കേൽക്കാതെ മോചിപ്പിക്കുന്നതിനായി, എല്ലാവരുടെയും പ്രാര്‍ത്ഥന യാചിക്കുന്നതായി ഔച്ചി കത്തോലിക്കാ രൂപത പ്രസ്താവനയില്‍ കുറിച്ചു. അതേസമയം വൈദികന്റെ മോചനത്തിനായി പോലീസ് ശ്രമം തുടരുകയാണ്. 2006-ലാണ് ഔച്ചി രൂപത അധ്യക്ഷനായിരിന്ന ഗബ്രിയേൽ ഗിയാഖോമോ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയ്ക്കു ആരംഭം കുറിച്ചത്. അഞ്ഞൂറിലധികം വൈദിക വിദ്യാര്‍ത്ഥികള്‍ സെമിനാരിയിൽ നിന്ന് വിജയകരമായി പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജ്യത്തു കൊള്ളയടിക്കും ആക്രമണങ്ങൾക്കും സ്ഥിരം വേദിയായ മേഖലയാണ് എഡോ സംസ്ഥാനം.
കടപ്പാട് :പ്രവാചക ശബ്ദം
world news
ഒമാനില്‍ പ്രവാസി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യം പുതുക്കി തൊഴില്‍ മന്ത്രാലയം
മസ്കത്ത് ∙ ഒമാനില്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ് പോവുമ്പോള്‍ പ്രവാസി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി ആനുകൂല്യം പുതുക്കി തൊഴില്‍ മന്ത്രാലയം. ഓരോ വര്‍ഷവും ഒരു മാസത്തെ മുഴുവന്‍ ശമ്പളവും ഗ്രാറ്റുവിറ്റി ഇനത്തില്‍ ജീവനക്കാരന് അവകാശപ്പെട്ടതാണെന്ന് പുതിയ നിയമത്തില്‍ പറയുന്നു. പഴയ നിയമം അനുസരിച്ച് ആദ്യത്തെ മുന്ന് വര്‍ഷം 15 ദിവസത്തെ അതിസ്ഥാന ശമ്പളവും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഒരു മാസത്തെ ശമ്പളവുമാണ് ഗ്രാറ്റുവിറ്റിയായി നല്‍കേണ്ടിയിരുന്നത്.
ഈ വര്‍ഷം ജൂലൈ 24ന് പുറത്തിറക്കിയ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തൊഴില്‍ നിയമം പുതുക്കിയിരിക്കുന്നത്. സോഷ്യല്‍ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ പരിധിയില്‍ വരാത്ത ജീവനക്കാര്‍ക്കാണ് മേല്‍ പറഞ്ഞ ഗ്രാറ്റുവിറ്റി ലഭിക്കുകയെന്നും പുതിയ തൊഴില്‍ നിയമത്തില്‍ പറയുന്നു. തൊഴില്‍ അവസാനിപ്പിച്ച് ജോലിയില്‍ നിന്ന് പിരിഞ്ഞു പോകുമ്പോള്‍ നല്കുന്ന ആനുകൂല്യത്തെ പറ്റിയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇതില്‍ വ്യക്തമാക്കുന്നത്.
അതേസമയം, പഴയ ഗ്രാറ്റുവിറ്റി നിമയം നിലവിലുള്ളപ്പോള്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ഇതേ അതിസ്ഥാനത്തില് തന്നെയായിരിക്കും ഗ്രാറ്റുവിറ്റി ലഭിക്കുക. എന്നാല്‍, പഴയ ഗ്രാറ്റുവിറ്റി നിയമവും പുതിയ ഗ്രാറ്റുവിറ്റി നിയമവും ബാധിക്കുന്ന കാലത്ത് ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പഴയ നിയമകലത്ത് പകുതി മാസ ശമ്പള ഗ്രാറ്റുവിറ്റി, പുതിയ നിയമം നടപ്പിലായത് മുതല്‍ ഒരു മാസ ശമ്പള ഗ്രാറ്റുവിറ്റിയുമാണ് ലഭിക്കുകയെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
Sources:globalindiannews
world news
സുവിശേഷത്തിന്റെ വെളിച്ചം ഇനിയും ധാരാളമിടങ്ങളിൽ ആവശ്യമാണ് : മാർപാപ്പാ
ഏറെ പ്രക്ഷുബ്ധമായ സാഹചര്യം ലോകം മുഴുവൻ നിലനിൽക്കുന്ന അവസ്ഥയിൽ സുവിശേഷത്തിന്റെ വെളിച്ചം ഇനിയും ധാരാളമിടങ്ങളിൽ ആവശ്യമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
“ഞാൻ ആരെ അയക്കും, ആരു നമുക്കു വേണ്ടി പോകും?” എന്ന ഏശയ്യാ പ്രവാചകന്റെ വചനങ്ങളും, “വിളവെടുപ്പിന് തൊഴിലാളികളെ അയയ്ക്കാൻ വിളവെടുപ്പിന്റെ നാഥനോട് പ്രാർഥിക്കുക” എന്ന ലൂക്കാ സുവിശേഷകന്റെ വചനങ്ങളും എടുത്തു പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.
സുവിശേഷം സാധ്യമായ രീതിയിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതാണ് മിഷനറി ദൗത്യമെന്നും ഇതാണ് ആസന്നമാകുന്ന ജൂബിലിയുടെ ലക്ഷ്യമെന്നും പാപ്പാ പറഞ്ഞു.
ആളുകളെ കണ്ടുമുട്ടുന്നതിനും ആരെയും കൈവിടാത്ത കർത്താവുമായുള്ള കണ്ടുമുട്ടലിനും സൗകര്യമൊരുക്കുന്നതിന് കൂടുതൽ വഴികൾ തുറക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു. അതിനാൽ, ലോകത്തിന്റെ തെരുവുകളിലേക്കും ചത്വരങ്ങളിലേക്കും ഇടവഴികളിലേക്കും ഇറങ്ങിച്ചെല്ലേണ്ടത് ആവശ്യമാണെന്നും, ഇതിനു പരസ്പരമുള്ള സാഹോദര്യ ബന്ധവും, പിന്തുണയും, ധ്യാനാത്മക ജീവിതവും ഒഴിച്ചുകൂടാനാവാത്തതാണെന്നും പാപ്പാ പറഞ്ഞു.
Sources:marianvibes
-
Travel5 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National8 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie7 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National8 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Hot News7 months ago
3 key evidences of Jesus’ return from the grave
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden