Connect with us

Travel

കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണി പുരം!

Published

on

കേരളത്തിലെ കാസറഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം.
മാടത്തു മല എന്നു അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970 കളിൽ കോട്ടയത്തെ കാത്തോലിക്ക രൂപത കോടോത്തു കുടുംബത്തിൽ നിന്നും കുടിയേറ്റത്തിന് വേണ്ടി വാങ്ങുകയായിരുന്നു. കടൽ നിരപ്പിൽ നിന്നും 750മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റാണി പുരമാണ് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം!
കാഞ്ഞങ്ങാട് -പണത്തൂർ സംസ്ഥാന പാതയിൽ പനത്തടി യിൽ നിന്നാണ് റാണി പുരത്തേക്കുള്ള ലിങ്ക് റോഡ്, കാഞ്ഞങ്ങാട് നിന്നും നേരിട്ട് KSRTC, &സ്വകാര്യ ബസ് സർവീസ് നടത്തുന്നുണ്ട്!സംസ്ഥാന പാത യിൽ യാത്ര യെങ്കിൽ പനത്തടി ഇറങ്ങണം!
നല്ലൊരു വിനോദ സഞ്ചാരം കേന്ദ്രമാണ് റാണിപുരം,!സഞ്ചാരികളെ നിങ്ങളെ റാണി പുരം മാടി വിളിക്കുന്നു!
Sources:fb

http://theendtimeradio.com

Travel

ഇന്ത്യക്കാര്‍ക്ക് സര്‍വസ്വാതന്ത്ര്യവുമുള്ള രാജ്യം; തുച്ഛമായ ചെലവില്‍ എത്താം, പാസ്‌പോര്‍ട്ട് വേണ്ട

Published

on

ഇന്ത്യക്കും ചൈനക്കുമിടയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ രാജ്യമാണ് നേപ്പാൾ. എവറസ്റ്റ് ഉൾപ്പടെ ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണവും ഇവിടെയാണ്. ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് പോക്കറ്റ് കീറാതെ എളുപ്പത്തിൽ നേപ്പാളിൽ പോയി വരാം. ഇന്ത്യയുമായി തുറന്ന അതിർത്തി പങ്കിടുന്ന രാജ്യം കൂടിയാണ് നേപ്പാൾ എന്നതും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു.

പ്രതിവർഷം പത്തുലക്ഷത്തിലേറെ സഞ്ചാരികളാണ് നേപ്പാളിൽ എത്തുന്നത്. ഇവരിൽ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണ്. അതിമനോഹരമായ ഹിമാലയൻ ഭൂപ്രകൃതിയും സാംസ്കാരിക നിർമ്മിതികളും മഹത്തായ സംസ്കാരവും ടൂറിസം സാധ്യതകളുമെല്ലാം നേപ്പാളിനെ ഒരു പെർഫക്ട് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. വിദേശയാത്രയുടെ യാതൊരു നൂലാമാലകളുമില്ലാതെ, ഒരു പാസ്പോർട്ട് പോലുമില്ലാതെ ഇന്ത്യക്കാർക്ക് ഈ മനോഹര രാജ്യത്ത് പോകാനാകും.

ഹിമാലയത്തിന്റെ താഴ്വാരത്തുകിടക്കുന്ന ഒരു ഹൈന്ദവരാജ്യം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് സ്ഥിതിചെയ്യുന്നത് നേപ്പാളിലാണ്. ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ എന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക വിളിപ്പേര്. കാഠ്മണ്ഡുവാണ് തലസ്ഥാനം.

കാഠ്മണ്ഡു ദർബാർ സ്ക്വയർ, പശുപതി ക്ഷേത്രം, സ്വയംഭൂനാഥ്, ഗാർഡൻ ഓഫ് ഡ്രീംസ്, താൽ ബരാഹി ക്ഷേത്രം, കാഠ്മണ്ഡുവിലെ രണ്ടു നിലയുള്ള പെഗോഡ, ഇന്റർനാഷണൽ മൗണ്ടെൻ മ്യൂസിയം, റോയൽ പാലസ്, അന്നപൂർണ കൊടുമുടി, ചിത്വൻ ദേശീയ ഉദ്യാനം, നാഗർകോടിലെ സൂര്യോദയവും അസ്തമനവും, ബുദ്ധന്റെ ജൻമംകൊണ്ട് അനശ്വരമായ ലുംബിനി തുടങ്ങി സന്ദർശകർക്ക് കൺനിറയെ കാണാൻ കാഴ്ചകളുടെ ഒരു നീണ്ട നിരതന്നെയുണ്ട്, നേപ്പാളിന്റെ വിവിധ ഭാഗങ്ങളിലായി. അന്നപൂർണ താഴ്വരയിലെ ട്രക്കിങ് അനേകം യാത്രികരെ ആകർഷിക്കുന്ന നേപ്പാളിലെ പ്രധാന വിനോദമാണ്.

എങ്ങനെ എത്തിച്ചേരാം

ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇവിടെ സന്ദർശിക്കാം. 1950-ൽഉണ്ടാക്കിയ ഇൻഡോ-നേപ്പാൾ സമാധാന-സൗഹൃദകരാർ അനുസരിച്ച് ഇന്ത്യക്കാർ നേപ്പാളിൽ സർവതന്ത്രസ്വതന്ത്രരാണ്. നേപ്പാളിലെവിടെയും ഇന്ത്യക്കാർക്ക് യാത്രചെയ്യാം, തൊഴിലെടുക്കാം, താമസിക്കാം. വിലക്കുകളൊന്നുമില്ല. വിമായാത്രയ്ക്ക് പാസ്പോർട്ട് ആവശ്യമായി വരും. എന്നാൽ റോഡ് മാർഗമുള്ള യാത്രയ്ക്ക് അതുപോലും ആവശ്യമില്ല. അതേസമയം പാസ്പോർട്ടോ അല്ലെങ്കിൽ ഇലക്ഷൻ ഐഡി കാർഡോ കൈയിൽ കരുതുന്നത് ഉത്തമമാണ്.

വിമാനമാർഗവും പോവാമെങ്കിലും റോഡ് മാർഗമുള്ള യാത്രയാണ് ബജറ്റ് യാത്രികർക്ക് നല്ലത്. ഡൽഹിയിൽ നിന്ന് പോകുന്നവർക്ക് ഭൈരവയ്ക്ക് സമീപമുള്ള സുനൗലി ബോർഡർ ക്രോസിങ്, പട്ന വഴിയുള്ള റക്സോൾ ബോർഡർ, ഗാംങ്ടോക്ക് വഴി പാനിതങ്കി, ഡൽഹി- ഉത്തരാഖണ്ഡ് വഴി ബൻബാസ എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം. നേപ്പാളിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസ് സർവീസുകളും ലഭ്യമാണ്.

താമസം

ബജറ്റ് ഹോട്ടലുകളുടെയും ബാക്ക്പാക്കിങ് ഹോസ്റ്റലുകളുടെയും നാടാണ് നേപ്പാൾ. നേപ്പാളിലുടനീളം ഇത്തരം താമസസ്ഥലങ്ങൾ ലഭ്യമാകും. ഓൺലൈൻ ബുക്കിങ് സംവിധാനങ്ങൾ ഉപയോഗിച്ച് നേരത്തെ ബുക്ക് ചെയ്താൽ അൽപം കൂടെ പണം ലാഭിക്കാം. യാത്രകൾക്ക് ഷെയർ ടാക്സികളും ലോക്കൽ ബസുകളും ലഭ്യമാണ്. മിക്കവാറും എല്ലാ പ്രദേശങ്ങളിലും ലോക്കൽ ബസ് സർവീസുകൾ ലഭ്യമാണ്. ഒറ്റയ്ക്കാണ് നേപ്പാളിലെത്തുന്നതെങ്കിൽ വിവിധ ട്രാവൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സഹയാത്രികരെ കണ്ടെത്തി ഒന്നിച്ച് യാത്ര ചെയ്യുന്നതും ചിലവുകൾ കുറയ്ക്കും.

നേപ്പാളി ആണ് ഔദ്യോഗിക ദേശീയഭാഷ. അതേസമയം മൈഥിലി, ഭോജ്പുരി, ഇംഗ്ലീഷ് എന്നീ ഭാഷകളും നേപ്പാളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നേപ്പാളി റുപ്പീ ആണ് കറൻസി. ഒപ്പം ഇന്ത്യൻ കറൻസിയും വിനിമയരംഗത്തുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

സഞ്ചാരികൾക് സന്തോഷവാർത്ത, വിസയില്ലാതെ ഇന്ത്യക്കാർക്ക് പോകാൻ ഒരു രാജ്യം കൂടെ

Published

on

വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് വഴിയൊരുങ്ങുന്നു. അവിടുത്തെ ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും പ്രകൃതി രമണീയതയും കണ്ട് ആസ്വദിക്കാന്‍ ഇനി പാസ്‌പോര്‍ട്ടും ചെലവിനുള്ള പണവും മതിയാകും. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് വിസ ഫ്രീ എന്‍ട്രി നല്‍കാന്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. വിനോദ സഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്താനാണ് ഈ നീക്കം. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരും.

പട്ടികയില്‍ ഇരുപത് രാജ്യങ്ങള്‍

ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ ഒഴിവാക്കുന്നത്. ഓസ്‌ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്‌സ്, ജപ്പാന്‍, റഷ്യ,തായ്‌വാന്‍, ന്യൂസിലാന്റ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുമാണ് ലിസ്റ്റിലുള്ളത്. ഇത് കൂടാതെ രണ്ട് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തും.

നിലവില്‍ അഞ്ചു തരം വിസകള്‍

ടൂറിസ്റ്റുകള്‍ക്ക് നിലവിലുള്ള വിസ നിയമം ഒക്ടോബര്‍ വരെ തുടരും. നാലു തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൈപ്പ് ബി-1 വിസയില്‍ മുപ്പത് ദിവസമാണ് കാലാവധി. ടൂറിസം,കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, എക്‌സിബിഷനുകള്‍ എന്നിവക്കാണ് ഇത് അനുവദിക്കുന്നത്. 2600 രൂപയാണ് ഫീസ്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി വിസ കാലാവധി നീട്ടി കിട്ടും.

ടൈപ്പ് ഡി-1 വിസയില്‍ മൂന്നു വ്യത്യസ്ത കാലാവധികളാണ് അനുവദിക്കുക. ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുണ്ട്. ഓരോ തവണ രാജ്യത്തേക്ക് വരുമ്പോഴും കുറഞ്ഞത് 60 ദിവസം തങ്ങണം. പതിനാറായിരം രൂപയോളമാണ് ഫീസ്.

ഇതേ രീതിയില്‍ രണ്ടു വര്‍ഷത്തേക്കുള്ള പ്രത്യേക വിസയുമുണ്ട്. മുപ്പതിനായിരം രൂപയോളം ഫീസ്. അഞ്ചു വര്‍ഷത്തേക്കുള്ള വിസയിലും ഓരോ സന്ദര്‍ശനത്തിലും 60 ദിവസം രാജ്യത്ത് തങ്ങണം. ഫീസ് 77000 രൂപ.

ഗുണനിലവാരമുള്ള ടൂറിസം

ഇന്തോനേഷ്യയില്‍ ഗുണനിലവാരമുള്ള ടൂറിസം വളര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് പുതിയ വിസ ഇളവുകള്‍ സംബന്ധിച്ച പ്രഖ്യാപനത്തിനിടെ ടൂറിസം വകുപ്പു മന്ത്രി സാന്റിയാഗോ യൂനോ വ്യക്തമാക്കി. അതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്തോനേഷ്യയില്‍ എത്തുന്ന ഓരോ വിദേശിയും ശരാശരി 1600 ഡോളര്‍ ചെലവിടുന്നുവെന്നാണ് കണക്ക്. കോവിഡിന് മുമ്പ് ഇത് 900 ഡോളറായിരുന്നു. പുതിയ വിസ ഇളവോടെ കൂടുതല്‍ പേരെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Travel

ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ ഇന്തോനേഷ്യയിലേക്ക് പറക്കാന്‍ വഴിയൊരുങ്ങുന്നു

Published

on

ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ പോകാനാകുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് വൈകാതെ ഇന്തോനേഷ്യയും എത്തുന്നു. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക്് വീസ ഫ്രീ എന്‍ട്രി നല്‍കാന്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ പാസ്പോര്‍ട്ടും ചെലവിനുള്ള പണവും മാത്രമായി ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് എത്താനാകും.

ഓസ്ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്സ്, ജപ്പാന്‍, റഷ്യ,തായ്വാന്‍, ന്യൂസിലാന്റ്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളും ലിസ്റ്റിലുണ്ട്. വിനോദസഞ്ചാര മേഖലയുടെ മെച്ചപ്പെട്ട വളര്‍ച്ചയ്ക്കായാണ് ഈ നീക്കം. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരുമെന്നാണ് സൂചന.

നാലു തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൈപ്പ് ബി-1 വിസയില്‍ മുപ്പത് ദിവസമാണ് കാലാവധി. ടൂറിസം,കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, എക്സിബിഷനുകള്‍ എന്നിവക്കാണ് ഇത് അനുവദിക്കുന്നത്. 2600 രൂപയാണ് ഫീസ്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി വിസ കാലാവധി നീട്ടി കിട്ടും.ടൈപ്പ് ഡി-1 വിസയില്‍ മൂന്നു വ്യത്യസ്ത കാലാവധികളാണ് അനുവദിക്കുക.

ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുണ്ട്. ഓരോ തവണ രാജ്യത്തേക്ക് വരുമ്പോഴും കുറഞ്ഞത് 60 ദിവസം തങ്ങണം. പതിനാറായിരം രൂപയോളമാണ് ഫീസ്.ഇതേ രീതിയില്‍ രണ്ടു വര്‍ഷത്തേക്കുള്ള പ്രത്യേക വിസയുമുണ്ട്. മുപ്പതിനായിരം രൂപയോളം ഫീസ്. അഞ്ചു വര്‍ഷത്തേക്കുള്ള വിസയിലും ഓരോ സന്ദര്‍ശനത്തിലും 60 ദിവസം രാജ്യത്ത് തങ്ങണം. ഫീസ് 77000 രൂപ. നിലവില്‍ ഇന്തോനേഷ്യയില്‍ എത്തുന്ന ഓരോ വിദേശിയും ശരാശരി 1600 ഡോളര്‍ ചെലവിടുന്നുവെന്നാണ് കണക്ക്.
Sources:Metro Journal

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National48 mins ago

ജയ്പ്പൂരിലുള്ള ദൈവ സഭകൾക്ക് വേണ്ടി ദൈവമക്കൾ ശക്തമായി പ്രാർത്ഥിക്കുക.

ജയ്പൂർ : രാജസ്ഥാനിലെ ജയ്പൂരിലെ ഒരു ഗ്രാമത്തിൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ കിഴിലുള്ള സഭകളുടെ സംയുക്ത ആരാധന ജൂലൈ 21 ഞാറാഴ്ച്ച പകൽ നടക്കുമ്പോൾ ഒരു കൂട്ടം...

National2 hours ago

Hindu Nationalists Threaten, Attack Christians 3 Times in Two Weeks in Central India

India — Three times this month, Hindu nationalists have threatened or attacked Christians in the same area of Central India....

National2 hours ago

മണിപ്പൂർ അക്രമങ്ങൾ : സർക്കാർ നിഷ്ക്രിയത്വത്തെ അപലപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റിയുടെ റിപ്പോർട്ട്

മാരകമായ അക്രമങ്ങൾക്കിടയിലും ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിൽ ഭരണാധികാരികൾ ഉചിതമായ നടപടികൾ സ്വീകരിക്കാത്തതിനെ അപലപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. ഈ ആഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ആക്രമണത്തിൽ സർക്കാർ...

Travel2 hours ago

കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണി പുരം!

കേരളത്തിലെ കാസറഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം. മാടത്തു മല എന്നു അറിയപ്പെട്ടിരുന്ന ഈ...

world news2 hours ago

കാനഡയിൽ വിദേശ വിദ്യാർഥികൾക്ക് താമസ വീസ അനുവദിക്കുന്നതിൽ പരിധി ഏർപ്പെടുത്തി

ഒന്റാരിയോ : വിദേശ വിദ്യാർഥികൾക്ക് ദീർഘകാല താമസത്തിനുള്ള വീസകൾ അനുവദിക്കുന്നതിൽ പരിധി ഏർപ്പെടുത്തി കാനഡ. രാജ്യത്ത് ജനസംഖ്യയിലെ വർധനയെത്തുടർന്ന് കുടിയേറ്റം നിയന്ത്രിക്കുന്നതിനായാണ് ഈ നീക്കം. പഠന വീസ...

National1 day ago

ക്രൈസ്തവരുടെ സേവനങ്ങളെ അഭിനന്ദിച്ചു അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു

ഇറ്റാനഗര്‍:അരുണാചല്‍ പ്രദേശില്‍ ക്രൈസ്തവ സഭ നല്‍കി വരുന്ന സേവനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച് മുഖ്യമന്ത്രി പേമ ഖണ്ഡു.സംസ്ഥാനത്ത് സമാധാനം,വിദ്യാഭ്യാസം,സാമൂഹ്യ ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ സഭാനേതൃത്വം നടത്തുന്ന അശ്രാന്ത പരിശ്രമം പ്രശംസനീയമാണെന്ന്...

Trending