Connect with us

world news

ചർച്ച് ഓഫ് ഗോഡ് യു എ ഇ 2024-26 പ്രവർത്തന വർഷങ്ങളിലേക്കുള്ള മീഡിയ & പബ്ലിക്കേഷൻസ് ഭാരവാഹികളെ തിരഞ്ഞെടുത്തു

Published

on

ഷാർജ :-ചർച്ച് ഓഫ് ഗോഡ് യു.എ.ഇ മീഡിയ വിഭാഗം 2024-2026 കാലയളവിലെ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.
1 മീഡിയ ഡയറക്ടർ: ബ്രദർ റോബിൻ കീച്ചേരി
2 അസോസിയേറ്റ് ഡയറക്ടർ: പാസ്റ്റർ സജിൽ ദേവ്
3 സെക്രട്ടറി: ബ്രദർ വിൽസൺ ജോർജ്
4 ജോയിന്റ് സെക്രട്ടറി: ബ്രദർ സുരേഷ് പരുത്തിക്കാട്ടിൽ
5 ട്രഷർ: ബ്രദർ സാം ജോൺ
6 ജോയിന്റ് ട്രഷർ: ബെന്നി എബ്രഹാം
7 പ്രോഗ്രാം കൺവീനറുമാർ: ബ്രദർ സോബ് ഡാനിയേൽ, അലൻ സാം
8 പബ്ലിസിറ്റി കൺവീനർ: ബ്രദർ ജിൽജു ചാണ്ടി
9 കോഡിനേറ്റർ : ബ്രദർ ബിബി രാജൻ
10 *ഗില്‍ഗാൽ വോയിസ് എഡിറ്റോറിയൽ ബോർഡംഗങ്ങൾ*:
*പാസ്റ്റർ അനിൽ ആയൂർ*
പാസ്റ്റർ സുനീഷ് ജോൺസൺ
11 ചീഫ് എക്സിക്യൂട്ടീവ് അംഗങ്ങൾ
ബ്രദർ ബിനോയ് ഡാനിയേൽ,
ബ്രദർ റോബിൻ ഫിലിപ്പ്,
ബ്രദർ ആൽബി ജോൺ ഫിലിപ്പ് എന്നിവരാണ് ഭാരവാഹികൾ
Sources:gospelmirror

http://theendtimeradio.com

world news

കാനഡയിൽ വിദേശ വിദ്യാർഥികൾക്ക് താമസ വീസ അനുവദിക്കുന്നതിൽ പരിധി ഏർപ്പെടുത്തി

Published

on

ഒന്റാരിയോ : വിദേശ വിദ്യാർഥികൾക്ക് ദീർഘകാല താമസത്തിനുള്ള വീസകൾ അനുവദിക്കുന്നതിൽ പരിധി ഏർപ്പെടുത്തി കാനഡ. രാജ്യത്ത് ജനസംഖ്യയിലെ വർധനയെത്തുടർന്ന് കുടിയേറ്റം നിയന്ത്രിക്കുന്നതിനായാണ് ഈ നീക്കം. പഠന വീസ കാനഡയിൽ ദീർഘകാല താമസത്തിനുള്ള ഒരു വാഗ്ദാനമല്ലെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. വിദേശ വിദ്യാർഥികൾ പഠനത്തിന് ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നടപടികളെ തുടർന്ന് കനേഡിയൻ വീസ തേടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. നിലവിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാർ ജീവിതച്ചെലവിലെ വർധനവ്, താമസം, ഉയർന്ന തൊഴിലില്ലായ്മ നിരക്ക് എന്നിവ സംബന്ധിച്ച് വലിയ സമ്മർദ്ദം നേരിടുന്നുണ്ട്. ഈ പ്രതിസന്ധികളെ നേരിടുന്നതിന്റെ ഭാഗമായ് വിദേശ വിദ്യാർഥികളുടെ വീസകളുടെ എണ്ണത്തിൽ ഇതിനകം തന്നെ പരിധി നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 437,000 വീസകൾ നൽകിയിരുന്ന സ്ഥാനത്ത് ഈ വർഷം 300,000 വീസകൾ മാത്രം നൽകാനാണ് പദ്ധതി.
Sources:globalindiannews

http://theendtimeradio.com

Continue Reading

world news

പീഡനങ്ങളിലും തളരാതെ പാക്ക് ക്രൈസ്തവര്‍; ഏഴു ലക്ഷം ക്രൈസ്തവ വിശ്വാസികളുടെ വര്‍ദ്ധനവ്

Published

on

ഇസ്ല‌ാമാബാദ്: തീവ്ര ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനിൽ ആറു വർഷംകൊണ്ട് ക്രൈസ്തവ ജനസംഖ്യയില്‍ വര്‍ദ്ധനവ്. പാക്കിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (പിബിഎസ്) ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ഏഴു ലക്ഷം ക്രൈസ്തവരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023ൽ പാക്കിസ്ഥാനിലെ ജനസംഖ്യ 24.04 കോടിയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിൽ 96.35 ശതമാനം മുസ്‌ലിംകളാണ്.

2017ൽ 26 ലക്ഷമുണ്ടായിരുന്ന ക്രൈസ്തവർ 2023ൽ 33 ലക്ഷമായി ഉയർന്നു. ഇതേ കാലയളവിൽ ഹിന്ദു ജനസംഖ്യ മൂന്നു ലക്ഷമാണു വർധിച്ചത്. 35 ലക്ഷത്തിൽനിന്ന് ഹിന്ദു ജനസംഖ്യ 38 ലക്ഷമായി. 2050 ആകുമ്പോഴേക്കും പാക് ജനസംഖ്യ ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. ആറു വർഷത്തിനിടെ ക്രിസ്‌ത്യൻ ജനസംഖ്യ 1.27 ശതമാനത്തിൽ നിന്ന് 1.37 ശതമാനമായി ഉയർന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മനുഷ്യാവകാശ ലംഘനങ്ങളുടെ ഈറ്റില്ലമാണ് പാക്കിസ്ഥാന്‍. രാജ്യത്തു ക്രൈസ്തവ ന്യൂനപക്ഷം കടുത്ത വിവേചനമാണ് നേരിടുന്നത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ക്രൂരമായ മതപീഡനം അരങ്ങേറുന്ന രാജ്യങ്ങളില്‍ ഏഴാം സ്ഥാനമാണ് പാക്കിസ്ഥാനുള്ളത്. അവകാശം നിഷേധിച്ചും വ്യാജ മതനിന്ദ കേസുകള്‍ ആരോപിച്ചും ക്രൈസ്തവരെ വേട്ടയാടുന്നത് രാജ്യത്തു പതിവ് സംഭവമാണ്. കൊടിയ ക്രൈസ്തവ വിരുദ്ധ പീഡനം നടക്കുന്ന രാജ്യമെന്ന നിലയില്‍ ക്രൈസ്തവ ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനവ് ന്യൂനപക്ഷ സമൂഹത്തിന് പ്രതീക്ഷ പകരുന്നുണ്ട്.

കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മനുഷ്യാവകാശ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസിയായ ഖലീൽ താഹിർ സിന്ധു തെരഞ്ഞെടുക്കപ്പെട്ടിരിന്നു. പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വലിയ പ്രതീക്ഷ പകര്‍ന്നുക്കൊണ്ടാണ് കത്തോലിക്ക വിശ്വാസിയും അഭിഭാഷകനുമായ ഖലീൽ താഹിർ തെരഞ്ഞെടുക്കപ്പെട്ടത്. പാക്കിസ്ഥാൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയായ എസ്എസ്‌ജിയിൽ നിന്നുള്ള ആദ്യത്തെ ക്രൈസ്‌തവ മേജർ ജനറലായി ജൂലിയൻ ജെയിംസ് നിയമിക്കപ്പെട്ടതു ഇക്കഴിഞ്ഞ ആഴ്ചയാണ്. ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് ക്രൈസ്തവര്‍ക്ക് ലഭിക്കുന്ന പങ്കാളിത്തം ക്രൈസ്തവ വിരുദ്ധ പീഡനത്തിന് നേരിയ തോതിലെങ്കിലും ഇളവ് കൊണ്ടുവരുവാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

world news

കുടുംബ വീസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ് നൽകി കുവൈറ്റ്

Published

on

കുവൈത്ത് സിറ്റി : കുടുംബ വീസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ നിന്ന് സർവകലാശാല ബിരുദം ഒഴിവാക്കി കൊണ്ടുള്ള ഭേദഗതിക്ക് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അംഗീകാരം നൽകി. ഭേദഗതി അനുസരിച്ച് വർക്ക് പെർമിറ്റിൽ 800 ദിനാറിന് മുകളിൽ ശമ്പളം ഉണ്ടെങ്കിൽ സർവകലാശാല ബിരുദം ഇല്ലാത്ത പ്രവാസികൾക്കും കുടുംബ വീസ അനുവദിക്കും. ഭാര്യ, പതിനാല് വയസ്സിൽ താഴെ പ്രായമുള്ള മക്കൾ എന്നിവരെ ആണ് കുടുംബ വീസയിൽ കൊണ്ടുവരാൻ അനുവദിക്കുക.
Sources:globalindiannews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National2 hours ago

ഐ പി സി കേരള സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ആഗസ്റ്റ് 1 വ്യാഴാഴ്ച രാവിലെ 9 ന് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് നടക്കും

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് ശുശ്രുഷക സമ്മേളനം 2024 ഓഗസ്റ്റ് 1 വ്യാഴാഴ്ച്ച നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വെച്ച് തുടങ്ങും രാവിലെ 8.30 ന്...

National2 hours ago

ബാംഗ്ലൂർ എക്ളിഷിയ ഐ.പി സി സഭയിൽ തിങ്കളാഴ്ചകളിൽ ബൈബിൾ ക്ലാസ്

ബാംഗ്ലൂർ എക്ക്ളീഷിയ ഐപിസി സഭയുടെ ആഭിമുഖ്യത്തിൽ എല്ലാ തിങ്കളാഴ്ചകളിലും വൈകിട്ട് 7.30 മുതൽ രാത്രി 9 വരെ ബൈബിൾ ക്ലാസ് നടക്കുന്നു. ഗൂഗിൾ മീറ്റ് വഴി നടക്കുന്ന...

world news2 hours ago

ചർച്ച് ഓഫ് ഗോഡ് യു എ ഇ 2024-26 പ്രവർത്തന വർഷങ്ങളിലേക്കുള്ള മീഡിയ & പബ്ലിക്കേഷൻസ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ഷാർജ :-ചർച്ച് ഓഫ് ഗോഡ് യു.എ.ഇ മീഡിയ വിഭാഗം 2024-2026 കാലയളവിലെ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. 1 മീഡിയ ഡയറക്ടർ: ബ്രദർ റോബിൻ കീച്ചേരി 2 അസോസിയേറ്റ്...

National2 hours ago

ക്രൈ​സ്ത​വ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണ​ങ്ങ​ളും അ​സ​ഹി​ഷ്ണു​ത​യും വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് യു​നൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ കൗ​ൺ​സി​ൽ

ന്യൂ​ഡ​ൽ​ഹി: ​രാ​ജ്യ​ത്ത് ക്രൈ​സ്ത​വ​ർ​ക്കു​നേ​രെ ആ​​സൂ​ത്രി​ത ആ​ക്ര​മ​ണ​ങ്ങ​ളും അ​സ​ഹി​ഷ്ണു​ത​യും വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് യു​നൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ കൗ​ൺ​സി​ൽ. മ​ത​പ​രി​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച വ്യാ​ജ വാ​ർ​ത്ത​ക​ളാ​ണ് പ​ല​യി​ട​ത്തും അ​ക്ര​മ​ത്തി​ന് കാ​ര​ണ​മാ​വു​ന്ന​ത്. കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ കാ​ര്യ​മ​ന്ത്രി...

National3 hours ago

ചത്തീസ്‌ഗഡിൽ സുവിശേഷകന് ക്രൂരമർദ്ദനം

ധന്തരി : ചത്തീസ്‌ഗഡിലെ ധന്തരി ഗ്രാമത്തിൽ കർത്തൃ ശുശ്രൂഷയിൽ ആയിരിക്കുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ വർഗീസ് ചാക്കോയെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ക്രൂരമായി മർദിച്ചു. കർത്തൃദാസന്റെ...

National1 day ago

ജയ്പ്പൂരിലുള്ള ദൈവ സഭകൾക്ക് വേണ്ടി ദൈവമക്കൾ ശക്തമായി പ്രാർത്ഥിക്കുക.

ജയ്പൂർ : രാജസ്ഥാനിലെ ജയ്പൂരിലെ ഒരു ഗ്രാമത്തിൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ കിഴിലുള്ള സഭകളുടെ സംയുക്ത ആരാധന ജൂലൈ 21 ഞാറാഴ്ച്ച പകൽ നടക്കുമ്പോൾ ഒരു കൂട്ടം...

Trending