National
ചത്തീസ്ഗഡിൽ സുവിശേഷകന് ക്രൂരമർദ്ദനം
ധന്തരി : ചത്തീസ്ഗഡിലെ ധന്തരി ഗ്രാമത്തിൽ കർത്തൃ ശുശ്രൂഷയിൽ ആയിരിക്കുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ വർഗീസ് ചാക്കോയെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ക്രൂരമായി മർദിച്ചു.
കർത്തൃദാസന്റെ ചർച്ചിലെ ഒരു വിശ്വാസിയുടെ ഭവനത്തിൽ ക്ഷണ പ്രകാരം പ്രാർത്ഥിക്കുവാൻ പോയപ്പോൾ അവിടെ അടുത്തുള്ള ഒരു അമ്പലത്തിൽ നിന്നും ഒരു കൂട്ടം ജനം പോലീസിനെ വിളിച്ച് വരുത്തി കർത്തൃദാസനെ ഭീഷണിപ്പെടുത്തി അവിടെ നിന്നും മടക്കി പറഞ്ഞു അയച്ചു. എന്നാൽ സുവിശേഷ വിരോധികൾ കർത്തൃദാസന്റെ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അഴിച്ച് വിട്ടു. കർത്തൃദാസൻ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അടിക്കുവാൻ അടുത്തുള്ള കടയിലേക്ക് പോകുകയും ചെയ്തു. എന്നാൽ വാഹനത്തിന്റെ റ്റയറിന്റെ കാറ്റ് അടിച്ച ശേഷം മടങ്ങി പോകുമ്പോൾ ഏകദേശം 25 യോളം പേർ വരുന്ന ഒരു കൂട്ടം ജനം കർത്തൃദാസന്റെ കൈയിലും കാലിലും പുറത്തും തലയ്ക്കും അടിച്ച് മാരകമായി മുറിവേൽപ്പിച്ച ശേഷം അടുത്തുള്ള അമ്പലത്തിലേക്ക് എടുത്ത് കൊണ്ട് പോയി അവിടെയുള്ള വിഗ്രഹത്തിന്റെ മുൻപിൽ വച്ച് അദ്ദേഹത്തെ വീണ്ടും ഉപദ്രവിച്ചു. മർദ്ദനത്തെ തുടർന്ന് തലയിൽ നിന്നും വളരെ അധികം രക്തം വാർന്ന് പോകുന്നത് കണ്ടിട്ട് സുവിശേഷ വിരോധികൾ അവിടെ ഉപേക്ഷിച്ചിട്ട് കടന്ന് കളഞ്ഞു. എന്നാൽ അടിയും ഇടിയും കൊണ്ട് അവശനായിട്ടും കർത്തൃദാസൻ അല്പം കഴിഞ്ഞ് വീണ്ടും വാഹനം ഓടിച്ച് ഏകദേശം 70 കിലോമീറ്റർ ദൂരം ഓടിച്ച് ഒരു ഹോസ്പിറ്റലിൽ എത്തി. രാത്രി മുഴുവൻ കർത്തൃദാസന് പല പ്രാവശ്യം ചർദിൽ ഉണ്ടായി. തുടർന്ന് സി റ്റി സ്കാൻ എടുത്തെങ്കിലും തലച്ചോറിന് യാതൊരു തകരാറും സംഭവിക്കാതെ കർത്താവ് കാത്തു. എങ്കിലും ക്രൂരമായ മർദനത്തിന്റെ ഫലമായി ശരീരത്തിൽ നല്ല വേദനയും നീരുമുണ്ട്. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായും, ഇവിടെയുള്ള ദൈവവേലയും, ഈ ദേശത്തിന്റെ വിടുതലിനും, ഈ ക്രൂര കൃത്യം ചെയ്ത സുവിശേഷ വിരോധികളുടെ മാനസാന്തരത്തിനായും എല്ലാ പ്രിയ ദൈവമക്കളും ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.
എബ്രായർ 11 : 36 – 40 (വിശുദ്ധ ബൈബിൾ)വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു. കല്ലേറു ഏറ്റു, ഈർച്ച വാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു, കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളർപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവർക്കു യോഗ്യമായിരുന്നില്ല. അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻ കരുതിയിരുന്നു.
Sources:faithtrack
National
ഐപിസി ഇടുക്കി മേഖലാ പ്രവർത്തനോദ്ഘാടനം 2025 ജനുവരി 2 വ്യാഴം രാവിലെ 10 മണിക്ക്
ഇൻഡ്യാ പെന്തകോസ്ത് ദൈവസഭ ഇടുക്കി മേഖലാ പ്രവർത്തനോദ്ഘാടനം 2025 ജനുവരി 2 വ്യാഴം രാവിലെ 10.00 മണിക്ക് അടിമാലി താജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയും ഐ പി സി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് മുഖ്യസന്ദേശം നൽകുകയും ചെയ്യുന്നു. മേഖലയിലെ എല്ലാ ദൈവദാസന്മാരും ദൈവജനവും ഈ യോഗത്തിൽ സംബന്ധിക്കുമെന്ന് ഐപിസി ഇടുക്കി മേഖല സെക്രട്ടറി അഡ്വ.ജോൺലി ജോഷ്വാ അറിയിച്ചു.
Sources:gospelmirror
National
പ്രാർത്ഥനാ ധ്വനി കേരള കൗൺസിൽ കുടുംബ സംഗമത്തിന് അനുഗ്രഹ സമാപ്തി
പ്രാർത്ഥനാ ധ്വനി കേരള കൗൺസിൽ കുടുംബസംഗമം 2024 ഡിസംബർ 9 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ആലപ്പുഴ ആറാട്ടുവഴി IPC പ്രയർ സെന്ററിൽ വച്ച് വളരെ അനുഗ്രഹമായി നടത്തപ്പെട്ടു. കേരള ചാപ്റ്റർ ചെയർമാൻ Pr. ഹാർട്ലി സാമൂവേൽ അധ്യക്ഷത വഹിച്ചു. ആലപ്പുഴ യൂണിറ്റ് ചെയർമാൻ Pr. മാത്യു ബെഞ്ചമിൻ പ്രാർത്ഥിച്ച് മീറ്റിങ്ങിന് തുടക്കം കുറിച്ചു. Pr. സോണി ആലപ്പുഴ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി. ആലപ്പുഴ യൂണിറ്റ് കോർഡിനേറ്റർ Br. കുഞ്ഞുമോൻ തോമസ് സ്വാഗതം ആശംസിച്ചു.
Evg. പി. എസ് ജോസഫ് മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് പ്രാർത്ഥനാ ധ്വനി ഇൻറർനാഷണൽ ഡയറക്ടർ Pr. ബെൻസൺ ഡാനിയൽ ഗുജറാത്ത് ദൈവവചന ശുശ്രൂഷ നിർവഹിച്ചു. Pr. മനോജ് പീറ്ററിന്റെ പ്രാർത്ഥനയോടെ ആദ്യ സെക്ഷൻ അനുഗ്രഹീതമായി പര്യവസാനിച്ചു.
ഇടവേളക്ക് ശേഷം പ്രാർത്ഥനാ ധ്വനി കേരള കൗൺസിൽ ഔദ്യോഗിക മീറ്റിംഗ് നടത്തപ്പെട്ടു. കൊല്ലം യൂണിറ്റ് ചെയർമാൻ Pr. രാജു പി. പി പ്രാർത്ഥിച്ച് ഈ മീറ്റിങ്ങിന് തുടക്കം കുറിച്ചു. കേരള ചാപ്റ്റർ കോർഡിനേറ്റർ Pr. മനോജ് എബ്രഹാം റാന്നി 2023-2024 പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അതേ തുടർന്ന് കേരള ചാപ്റ്റർ ചെയർമാൻ Pr. ഹാട്ർലി സാമൂവേൽ 2024-2025 പ്രവർത്തന വർഷത്തേക്കുള്ള ഭാവി പരിപാടികൾ “വിഷൻ 2025” അവതരിപ്പിച്ചു.
കേരള കൗൺസിലിൽ ഒഴിവ് വന്ന ഔദ്യോഗിക സ്ഥാനങ്ങളിലേക്കുള്ള ചുമതലക്കാരുടെയും കൗൺസിൽ അംഗങ്ങളുടെയും തിരഞ്ഞെടുപ്പിന് Pr. ബെൻസൺ ഡാനിയേൽ നേതൃത്വം നൽകി. കേരള ചാപ്റ്ററിന്റെ പുതിയ കോർഡിനേറ്റർ ആയി Pr. സിജി ജോൺസൺ കോട്ടയം തെരഞ്ഞെടുക്കപ്പെട്ടു. പ്രയർ കോർഡിനേറ്റേഴ്സ് ആയി Evg.പി. എസ്. ജോസഫ്, Sr. മിനി ജൂബി എന്നിവരെ തിരഞ്ഞെടുത്തു. മിഷൻ കോർഡിനേറ്റേഴ്സ് ആയി Br. കുഞ്ഞുമോൻ ജോർജ്ജ് അടൂർ, Br. പി. വി സാം ആലപ്പുഴ എന്നിവരെ തിരഞ്ഞെടുത്തു. മീഡിയ കോർഡിനേറ്റർ ആയി Br. മോൻസി സക്കറിയ പത്തനാപുരം, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായി Evg. സാബു തോമസ് ആലപ്പുഴ, Sr. ജെസി മനോജ് ആലപ്പുഴ, പാസ്റ്റർ തോമസ് T വർഗീസ് കോട്ടയം എന്നിവരെ തിരഞ്ഞെടുത്തു.കൂടാതെ കൗൺസിൽ അംഗങ്ങളായി ആയി Br. സജു വി ചെറിയാൻ നിരണം, Sr. ബീന ആലപ്പുഴ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഓരോ പ്രവർത്തകർക്കും ഔദ്യോഗിക ഭാരവാഹികൾക്കും ഉള്ള ചുമതലയെ പറ്റി ഇൻറർനാഷണൽ ഡയറക്ടർ Pr. ബെൻസൺ ഡാനിയേൽ വിശദികരിച്ചു. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഭാരവാഹികൾക്കും അംഗങ്ങൾക്കും വേണ്ടി ജനറൽ കോർഡിനേറ്റർ Evg. സാജൻ ജോർജ്ജ് സമർപ്പണ പ്രാർത്ഥന നടത്തി. പ്രാർത്ഥനാ ധ്വനി കേരള കൗൺസിൽ പുറത്തിറക്കിയ 2025 ലെ കലണ്ടർ ജനറൽ കോർഡിനേറ്റർ Evg. സാജൻ ജോർജ്ജ് Pr. ബെൻസൺ ഡാനിയേലിനു നൽകിക്കൊണ്ട് പ്രകാശനം നിർവഹിച്ചു.
ബഹ്റൈൻ ചാപ്റ്റർ കോർഡിനേറ്റർ Evg. സാം മാത്യു, ജനറൽ കോർഡിനേറ്റർ Evg. സാജൻ ജോർജ്ജ് എന്നിവർ ആശംസകൾ അറിയിച്ചകൊണ്ട് സംസാരിച്ചു.
അതിനെ തുടർന്ന് മിഷൻ കോർഡിനേറ്റർ Br. ജോജു മാത്യു കൃതഞ്ജത രേഖപ്പെടുത്തി. തുടർന്ന് കേരള ചാപ്റ്റർ മിഷൻ കോർഡിനേറ്റർ Pr. സുനിൽ പി കോശി പത്തനാപുരം പ്രാർത്ഥിക്കുകയും Pr. ഹാർട്ലി സാമുവേൽ ആശിർവാദം നൽകുകയും ചെയ്തതോടുകൂടി മീറ്റിംഗ് അവസാനിച്ചു.
http://theendtimeradio.com
National
102 – മത് തിരുവല്ലാ കൺവൻഷൻ പന്തലിന്റെ പണി ആരംഭിച്ചു
തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ 102 – മത് തിരുവല്ലാ ജനറൽ കൺവൻഷൻ 2025 ജനുവരി 20 മുതൽ 26 വരെ തിരുവല്ല, രാമൻചിറ കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. കേരളാ സ്റ്റേറ്റ് നൂറ്റിരണ്ടാമത് വാർഷിക ജനറൽ കൺവൻഷന്റെ പന്തലിന്റെ പണി സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി പ്രാർത്ഥിച്ച് ആരംഭിച്ചു.
Sources:fb
-
Travel7 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie1 month ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Tech6 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie4 weeks ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National10 months ago
300,000-Member Indian Church to Plant 40 More Megachurches
-
National10 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie9 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles7 months ago
8 ways the Kingdom connects us back to the Garden of Eden