National
എ.ജി. റിവൈവൽ പ്രയറിൽമിഷൻ ചലഞ്ച് ഹിന്ദി – മലയാളംആഗസ്റ്റ് 1 മുതൽ 3 വരെ
എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ ആഗസ്റ്റ് 1 മുതൽ 3 വരെ മിഷൻ ചലഞ്ച് ഹിന്ദി – മലയാളം സെഷൻ ക്രമീകരിച്ചിരിക്കുന്നു. ദിവസവും രാത്രി 8 മുതൽ 10 വരെ നടക്കുന്ന മീറ്റിംഗുകളിൽ പാസ്റ്റർമാരായ സാം എബ്രഹാം ലക്നൗ, ഷൈനു പി.വർഗീസ് ബഹ്റിൻ, രാജു തോമസ് സൂററ്റ് എന്നിവർ സന്ദേശങ്ങൾ നല്കും.എയർഫോഴ്സ് മുൻ വിംഗ് കമാൻഡർ ഡോ.റജി ജോർജ് പരിഭാഷ നിർവഹിക്കും.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മേഖലാ ഡയറക്ടർമാരായ പാസ്റ്റേഴ്സ് ജെ.സജി, സനൽകുമാർ, എം.ടി. സൈമൺ എന്നിവർ ആമുഖ പ്രഭാഷണങ്ങൾ നടത്തും.
പാസ്റ്റർമാരായ എൻ.ജി.രാജു തെങ്ങോട് -എറണാകുളം, ഷാജു ജോൺ കുവൈറ്റ്, ടിജോമോൻ മാത്യു പഞ്ചാബ് എന്നിവർ ഓരോദിവസങ്ങളിലും അധ്യക്ഷൻമാരാകും.ആലുവ എ.ജി.ചർച്ച്, കലയപുരം എ.ജി.ചർച്ച്, കാഞ്ഞിരംകുളം മിഷൻ ഡിപ്പാർട്ട്മെൻറ് എന്നീ ക്വയറുകൾ ഓരോ ദിവസവും ഗാനശുശ്രൂഷ നയിക്കും
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ഇടമുറിയാതെ പത്ത് മാസം പിന്നിടുന്നു. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും ഇടമുറിയാതെ തുടർന്നു കൊണ്ടിരിക്കുന്നു. ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. പ്രാർത്ഥനാ സംബന്ധിയായ വ്യത്യസ്തങ്ങളായ ആത്മീക പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.
Zoom ID: 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ
മീറ്റിംഗ് ലിങ്ക്:
https://us06web.zoom.us/j/89270649969?
pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റിന് പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ), മനോജ് വർഗീസ് (സെക്രട്ടറി), ഡി.കുമാർ ദാസ് (ട്രഷറാർ), കെ.സി. കുര്യാക്കോസ് (കമ്മിറ്റി മെമ്പർ), എം.ജെ.ക്രിസ്റ്റഫർ ( കമ്മിറ്റി മെമ്പർ) എന്നിവർ നേതൃത്വം നല്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ജോമോൻ കുരുവിള 6235355453 എന്ന നമ്പരിൽ ബന്ധപ്പെടുക.
വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്
Sources:faithtrack
National
വൈ.പി.ഇ. സ്റ്റേറ്റ് ടാലൻ്റ് ടെസ്റ്റ് മുളക്കുഴയിൽ
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ്, വൈ.പി.ഇ. സംസ്ഥാനതല ടാലൻ്റ് ടെസ്റ്റ് മുളക്കുഴ, മൗണ്ട് സിയോൻ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 31 ന് നടക്കും. സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി ഉദ്ഘാടനം നിർവ്വഹിക്കുന്ന സമ്മേളനത്തിൽ വൈ പി ഇ. സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ മാത്യു ബേബി അധ്യക്ഷത വഹിക്കും.
സോണൽ തല മത്സരങ്ങളിൽ വിജയിച്ചവരാണ് സ്റ്റേറ്റ് തലത്തിൽ മാറ്റുരക്കുന്നത്. വിവിധ വേദികളിലായി നടക്കുന്ന പ്രോഗ്രാമിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി സജു സണ്ണി, ടാലൻ്റ് ടെസ്റ്റ് കൺവീനർന്മാരായ പാസ്റ്റർ ജെയിംസ് ജോയി, ജെബേസ് പി. ശാമുവേൽ തുടങ്ങി ബോർഡ് അംഗങ്ങൾ നേതൃത്വം നൽകും.
Sources:christiansworldnews
National
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, മുംബൈ ഗോവ സെന്ററിലെ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് 2024
മുംബൈ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, മുംബൈ ഗോവ സെന്ററിലെ പാസ്റ്റേഴ്സ് ആൻഡ് ഫാമിലി കോൺഫറൻസ് 2024 നവംബർ 1-2, തീയതികളിൽ പനവേൽ സന്തോം നഗർ, ARC കൺവെൻഷൻ സെന്ററിൽ നടക്കും. മഹാരാഷ്ട്ര & ഗോവ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വി. പി. കോശി കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റേഴ്സ്, ജേക്കബ് ജോർജ്ജ് (കേരള), എം. ഡി. ശാമുവേൽ (പഞ്ചാബ്), സജി മാത്യു (ഗുജറാത്ത് ), സിസ്റ്റർ മോളി ജേക്കബ് (കേരള ), എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ എടുക്കും. സെന്റർ പാസ്റ്റർ ജേക്കബ് ജോൺ, സെക്രട്ടറി ഷിബു എം. എ എന്നിവർ നേതൃത്വം നൽകും.
http://theendtimeradio.com
National
മെഗാ ക്രൂസൈഡ് പ്രത്യാശോത്സവത്തിന്റെ നടത്തിപ്പിനായി പ്രാർത്ഥനയും ആലോചന യോഗവും
കേരളത്തിൽ അന്ത്യ കാല ആത്മീയ ഉണർവിന്റെ കാഹളം മുഴങ്ങാൻ സമയം ആഗതം ആയിരിക്കുന്നു…..
അന്ത്യ കാല ആത്മീയ ഉണർവ് ലക്ഷ്യമാക്കി സഭ സംഘടനാ വ്യത്യാസം ഇല്ലാതെ ആലപ്പുഴയിൽ പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സംയുക്ത പെന്തകോസ്ത് കൂട്ടാമയാണ് എൻഡ് ടൈം റിവൈവൽ മൂവ്മെന്റ് .
കർത്താവിന്റെ വരവ് താമസിച്ചാൽ ഈ വരുന്ന 31 വ്യാഴാഴ്ച ആലപ്പുഴ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ടൗൺ ചർച്ചിൽ വെച്ച് നടക്കുന്ന ആത്മീയ ഉണർവ് യോഗാനന്തരം കേരളത്തിലെ പെന്തകോസ്ത് ടെലിവിഷൻ ചാനൽ ആയ പവർ വിഷൻ ടി . വി യുടെ ആഭിമുഖ്യത്തിൽ നവംബർ മാസം 27 മുതൽ 30 വരെ കോട്ടയത്തു നടത്തപ്പെടുന്ന മെഗാ ക്രൂസൈഡ് പ്രത്യാശോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രാർത്ഥനയും ആലോചന യോഗവും നടക്കുന്നു. അന്ത്യ കാല ഉണർവിന്റെ ഭാഗം ആകുവാൻ ആഗ്രഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
http://theendtimeradio.com
-
Travel5 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National8 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie7 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National8 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Hot News7 months ago
3 key evidences of Jesus’ return from the grave
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden