Connect with us

us news

ഇന്ത്യയിലെ മതപീഡനത്തില്‍ ഇടപെടണം: യു‌എസ് ക്രൈസ്തവ നേതാക്കള്‍ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിന് കത്തയച്ചു

Published

on

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ വര്‍ദ്ധിച്ച് വരുന്ന മതപീഡനത്തില്‍ ഇടപെടണമെന്നു അഭ്യര്‍ത്ഥിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിന് കത്ത് അയച്ച് മുന്നൂറോളം യു‌എസ് ക്രൈസ്തവ നേതാക്കള്‍. ഫെഡറേഷൻ ഓഫ് ഇന്ത്യൻ – അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമേരിക്കയുടെ കീഴില്‍ മെത്രാന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പുവെച്ച കത്താണ് നല്‍കിയിരിക്കുന്നത്. ഇന്ത്യയെ “പ്രത്യേക പരിഗണനയുള്ള രാജ്യമായി” അഥവാ ‘സിപിസി’ ആയി പ്രഖ്യാപിക്കാൻ സെക്രട്ടറി ആൻ്റണി ബ്ലിങ്കനോട് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ഡെട്രോയിറ്റ് കാത്തലിക്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൈന്ദവ മേൽക്കോയ്മ മുന്‍ നിര്‍ത്തിയുള്ള നയങ്ങൾക്കു മുന്നിൽ, ഇന്ത്യൻ ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസം പിന്തുടരാൻ പാടുപെടുമ്പോൾ, മത ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനം വര്‍ദ്ധിക്കുമ്പോള്‍ ഇന്ത്യൻ ഭരണകൂടത്തോടുള്ള യുഎസ് ആരാധനയാൽ കുഴിച്ചു മൂടപ്പെടുകയാണെന്നു ഫെഡറേഷൻ ഓഫ് ഇന്ത്യൻ – അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫിയക്കോണ) എക്സിക്യൂട്ടീവ് ഡയറക്ടർ നീൽ ക്രിസ്റ്റി പറഞ്ഞു. വിഷയത്തില്‍ അടിയന്തര ഇടപെടലാണ് സംഘടന ആവശ്യപ്പെടുന്നത്. മൂന്ന് ആർച്ച് ബിഷപ്പുമാരും ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോയ് ആലപ്പാട്ട് ഉള്‍പ്പെടെ 18 ബിഷപ്പുമാരും 167 വൈദികരും ക്രൈസ്തവ കൂട്ടായ്മകളുടെ അധ്യക്ഷന്മാരും നാല്‍പ്പതിലധികം ക്രിസ്ത്യൻ സംഘടനകളിൽ നിന്നുള്ള നേതാക്കളും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

വർഷങ്ങളായി, ഇന്ത്യയിലെ ക്രൈസ്തവര്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങൾക്കുമെതിരെ അക്രമാസക്തമായ പീഡനത്തിൻ്റെ സമ്മർദ്ധം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നു ഫിയാക്കോണ ബോർഡ് അംഗവും ദക്ഷിണേഷ്യൻ കാര്യങ്ങളുടെ വിശകലനത്തിൽ വൈദഗ്ധ്യമുള്ള പത്രപ്രവർത്തകനുമായ പീറ്റർ ഫ്രീഡ്രിക്ക് ചൂണ്ടിക്കാണിച്ചു. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ കണക്കുകള്‍ പ്രകാരം ക്രൈസ്തവ വിരുദ്ധ പീഡനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

us news

ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന് പുതിയ ഭാരവാഹികൾ: പാസ്റ്റർ റോയി വാകത്താനം പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി

Published

on

ന്യൂയോർക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ, നോർത്ത് അമേരിക്കൻ ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പാസ്റ്റർ റോയി വാകത്താനം (പ്രസിഡൻ്റ്), രാജൻ ആര്യപ്പള്ളി (വൈസ് പ്രസിഡൻ്റ് ) , നിബു വെള്ളവന്താനം (ജനറൽ സെക്രട്ടറി), സാം മാത്യു (ജോ. സെക്രട്ടറി), പാസ്റ്റർ ഉമ്മൻ എബനേസർ (ട്രഷറർ), രാജു പൊന്നോലിൽ (പബ്ലിസിറ്റി കൺവീനർ) എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ.

ബോസ്റ്റണിൽ നടന്ന 19 മത് ഐ.പി.സി ഫാമിലി കോൺഫറൻസിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് . ദേശീയ ഭാരവാഹികളായ പാസ്റ്റർ സാംകുട്ടി ചാക്കോ, പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, പാസ്റ്റർ സി. പി മോനായി എന്നിവർ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
Sources:nerkazhcha

http://theendtimeradio.com

Continue Reading

us news

യുവ വചനപ്രഘോഷകൻ സാത്താൻ ആരാധകനുമായി നടത്തിയ സംഭാഷണം വൈറല്‍

Published

on

അമേരിക്കയിൽ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ഒരു മുഴുസമയ മിഷ്ണറിയാണ് ബ്രൈസ് ക്രോഫോർഡ്. അടുത്തിടെ ഹൈസ്കൂൾ ബിരുദം നേടിയ ശേഷം, താൻ എന്തുചെയ്യണം എന്നുള്ള ചോദ്യത്തിന് പ്രാർത്ഥനയ്ക്കു ശേഷം ലഭിച്ച ഉത്തരമാണ്; യേശുവിനെ പ്രഘോഷിക്കുക എന്നത്. ലോസ് ഏഞ്ചൽസിലെ തെരുവുകളിൽ മുഴുവൻ സമയ ശുശ്രൂഷ ചെയ്യാൻ കർത്താവ് ബ്രൈസിനെ വിളിച്ചു.

ഈ അടുത്ത ദിവസം ഒരു സാത്താൻ ആരാധകനുമായി ഈ യുവ സുവിശേഷകൻ തെരുവിൽ വച്ച് നടത്തിയ സംഭാഷണവും പ്രാർത്ഥനയും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. തെരുവിൽ ക്രിസ്തുവിന്റ സുവിശേഷം പങ്ക് വയ്ക്കുന്ന ബ്രൈസ് ക്രോഫോർഡ് ഈ സംഭവം സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തത് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.

താൻ ഒരു സാത്താൻ ആരാധകനാണെന്നും, ചാഡ് എന്നാണ് തന്റെ പേരെന്നും സാത്താൻ ആരാധകൻ സ്വയം പരിചയപ്പെടുത്തുന്നു. സാത്താൻ ആരാധനയിലൂടെ തനിക്ക് ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചും ചാഡ് വാചാലനാകുന്നു. ആശയ സംവാദത്തിന്റ ഒരു ഘട്ടത്തിൽ യേശുവിനെ ക്രൂശിക്കുകയല്ല ചുട്ടുകൊല്ലുകയാണ് വേണ്ടിയിരുന്നത് എന്ന് വരെ ചാഡ് പറയുന്നു. എന്നാൽ ഈ സമയമെല്ലാം സമാധാനത്തോടെ ചാഡിനെ ശ്രവിച്ച ബ്രൈസ് ക്രിസ്തുവിനെക്കുറിച്ച് വ്യക്തമായി പറയാൻ ശ്രമിച്ചു കൊണ്ട് സംഭാഷണം കൊണ്ടുവരുന്നു. തനിക്കാവശ്യമുള്ള കാര്യങ്ങൾ ദൈവത്തോട് ചോദിക്കാറുണ്ടെന്നും എന്നാൽ എനിക്കെന്താണോ ഏറ്റവും നന്മയായിട്ടുള്ളത് അത് ദൈവം കൃത്യസമയത്ത് ക്രമീകരിച്ചു തരുന്നുവെന്നും ക്രോഫോർഡ് പറയുന്നു.

സാത്താൻ വന്നിരിക്കുന്നത് മോഷ്ടിക്കാനും, കൊല്ലാനും, നശിപ്പിക്കാനുമാണ് എന്ന് ബ്രൈസ് ക്രോഫോർഡ് ബൈബിളിനെ അടിസ്ഥാനമാക്കി പറയുന്നു. അതോടൊപ്പം യേശു ക്രിസ്തു ലോകത്തിലേക്ക് വന്നത് ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും വേണ്ടിയാണെന്നും ചാഡിനോട് പറയുന്നു. താൻ കടന്നു വന്ന വഴികളെക്കുറിച്ചും, ക്രിസ്തു തനിക്കു നൽകുന്ന പ്രത്യാശയെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചുമെല്ലാം ക്രോഫോർഡ് ചാഡിനോട് പങ്കു വയ്ക്കുന്നു. ലോകത്തിലെ മറ്റു മതങ്ങളെക്കുറിച്ചും, അതിൽ നിന്നും എങ്ങിനെയാണ് ക്രിസ്തുവും ക്രിസ്ത്യാനിറ്റിയും വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നും ക്രോഫോർഡ് വ്യക്തമാക്കിക്കൊടുക്കുന്നു.

സംഭാഷണത്തിന്റ അവസാനം ചാഡിന്റ സമ്മതത്തോടെ അദ്ദേഹത്തിന്റ തോളിലും കയ്യിലും പിടിച്ചുകൊണ്ട് ക്രോഫോർഡ് യേശുനാമത്തിൽ അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു. സാത്താനിസ്റ്റ് യഥാർത്ഥ സത്യം മനസിലാക്കാനും അദ്ദേഹം അനുതപിക്കാനും വേണ്ടി ക്രോഫോർഡ് പ്രാർത്ഥിക്കുന്നു. സ്വപ്നങ്ങളിലൂടെയും ദർശനങ്ങളിലൂടെയും യേശുവേ നിന്നെ നീ അവന് വെളിപ്പെടുത്തണമേ എന്ന് ബ്രൈസ് ക്രോഫോർഡ് പ്രാർത്ഥനയിൽ പറഞ്ഞുകൊണ്ടാണ് പ്രാർത്ഥന അവസാനിപ്പിക്കുന്നത്.

ഇത്തരത്തിലുള്ള അനേകരോട് ദിവസവും ബ്രൈസ് ക്രോഫോർഡ് സുവിശേഷം പങ്കുവയ്ക്കുന്നു. സുവിശേഷ വാക്യങ്ങൾ പ്രിന്റ് ചെയ്ത ടി ഷർട്ടുകൾ ധരിക്കുകയും വിതരണം ചെയ്യുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റ മിഷൻ നടത്തുന്നത്. ഇത്തരം ടി ഷർട്ടുകൾ ധരിക്കുന്നതിലൂടെ ആളുകളോട് സംവദിക്കാൻ ധാരാളം അവസരം തനിക്ക് കിട്ടുന്നുണ്ട് എന്ന് ക്രോഫോർഡ് പറയുന്നു. എല്ലാ ബുധനാഴ്ചയും , ഞായറാഴ്ചയും ക്രോഫോർഡും സുഹൃത്തുക്കളും രാത്രി മുഴുവൻ പ്രാർത്ഥനക്കായി ഒന്നിച്ചു കൂടുന്നു.

മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ് ( യോഹന്നാൻ 10: 10).
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

us news

ഞായറാഴ്‌ചകളിൽ ജോലി ചെയ്യാത്തതിൻ്റെ പേരിൽ പിരിച്ചുവിട്ട ജീവനക്കാരന് നഷ്ടപരിഹാരം നൽകി ഐഎച്ച്ഒപി (IHOP) ഫ്രാഞ്ചൈസി

Published

on

ദേശീയ ബ്രേക്ക്ഫാസ്റ്റ് റസ്റ്റോറൻ്റ് ശൃംഖലയായ ഐഎച്ച്ഒപി(IHOP ) യുടെ ഒരു ഫ്രാഞ്ചൈസി തൻ്റെ മതവിശ്വാസങ്ങൾ ലംഘിച്ച് ഞായറാഴ്ചകളിൽ ജോലി ചെയ്യാൻ ആവശ്യപ്പെട്ടന്ന് പരാതി നൽകിയ പാചകക്കാരനുമായി ഒത്തുതീർപ്പ് നടത്തി.

നോർത്ത് കരോലിനയിലെ നിരവധി IHOP റെസ്റ്റോറൻ്റുകളുടെ ഉടമസ്ഥതയിലുള്ള ഒരു ഫ്രാഞ്ചൈസി, ഞായറാഴ്ചകളിൽ ജോലി ചെയ്യാൻ വിസമ്മതിച്ചതിൻ്റെ പേരിൽ ഒരു മുൻ പാചകക്കാരനെ പിരിച്ചുവിട്ടതിനാൽ $40,000 സെറ്റിൽമെൻ്റിൽ എത്തിയതായി യു.എസ് തൊഴിൽ അവസര കമ്മീഷൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

പേര് വെളിപ്പെടുത്താത്ത ജീവനക്കാരൻ 2021 ജനുവരി മുതലാണ് Suncakes NC, LLC-യിൽ ജോലി ചെയ്യാൻ തുടങ്ങിയത് . ജോലിയിൽ പ്രവേശിച്ചതിന് ശേഷം തൻ്റെ മതവിശ്വാസങ്ങളെക്കുറിച്ചും ഞായറാഴ്ചകളിൽ ജോലി ചെയ്യരുതെന്ന തൻ്റെ ആഗ്രഹത്തെക്കുറിച്ചും മാനേജ്‌മെൻ്റിനെ അറിയിച്ചു.

അദ്ദേഹം ജോലി ചെയ്തിരുന്ന ഷാർലറ്റിലെ IHOP യുടെ മാനേജ്‌മെൻ്റ് ആദ്യം അദ്ദേഹത്തെ ഞായറാഴ്ചകളിൽ അവധി നൽകിയിരുന്നെങ്കിലും , പുതിയ മാനേജ്‌മെൻ്റ് ചുമതലയേറ്റപ്പോൾ അത് മാറി.

ജീവനക്കാരനോട് 2021 ഏപ്രിൽ 25 ഞായറാഴ്‌ചയും രണ്ട് ഞായറാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും ജോലി ചെയ്യാൻ ആവശ്യപ്പെട്ടു. ആ രണ്ട് ഞായറാഴ്ചകളിൽ ജോലി ചെയ്തതിന് ശേഷം, ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നതിലുള്ള മതപരമായ എതിർപ്പിനെക്കുറിച്ച് പാചകക്കാരൻ മേലുദ്യോഗസ്ഥനെ ഓർമ്മിപ്പിക്കുകയും അടുത്ത ഞായറാഴ്ച ജോലി ചെയ്യില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇത് പാചകക്കാരൻ പുറത്താക്കാൻ ജനറൽ മാനേജരെ പ്രേരിപ്പിച്ചു.

പാചകക്കാരൻ്റെ മതത്തോടുള്ള ശത്രുത സൂചിപ്പിക്കുന്ന ജനറൽ മാനേജർ നടത്തിയ അഭിപ്രായങ്ങൾ EEOC (Equal Employment Opportunity Commission) രേഖപ്പെടുത്തി, ഇത് IHOP ലെ മറ്റ് ജീവനക്കാരുമായി പങ്കിട്ടതായി റിപ്പോർട്ടുണ്ട്. “[തൊഴിലാളിയുടെ] ജോലിയെക്കാൾ മതത്തിന് മുൻഗണന നൽകരുത്” എന്ന് തൊഴിലുടമ അഭിപ്രായപ്പെട്ടു, കൂടാതെ പാചകക്കാരൻ “തൻ്റെ ബില്ലുകൾ അടയ്ക്കുന്നതിനേക്കാൾ പള്ളിയിൽ പോകുന്നതാണ് പ്രധാനമെന്ന്” വാദിച്ചു.

ഒത്തുതീർപ്പിൽ, Suncakes NC, LLCപാചകക്കാരന് $40,000 സാമ്പത്തിക നഷ്ടപരിഹാരം നൽകണെമെന്നും , മതപരമായ വിവേചനം നിരോധിക്കുന്ന 1964 ലെ പൗരാവകാശ നിയമത്തിൻ്റെ തലക്കെട്ട് VII-ലെ വ്യവസ്ഥകളെക്കുറിച്ച് അതിൻ്റെ മാനേജർമാർക്ക് വാർഷിക പരിശീലനം നൽകണമെന്നും , തീരുമാനത്തെക്കുറിച്ച് ജീവനക്കാർക്ക് നോട്ടീസ് അയയ്‌ക്കുകയും മതപരമായ പരിഷ്‌ക്കരണം നടത്തുകയും ചെയ്യണമെന്നും EEOC (Equal Employment Opportunity Commission) വിധി കൽപ്പിച്ചു
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Sports8 hours ago

‘God Kept Me’: Gold Medal Winner ‘Stuns’ World by Singing About Jesus During Olympic Press Event

The Paris Olympics wrapped up over the weekend, but one faith-filled moment has been shining out brightly in the aftermath...

us news9 hours ago

ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന് പുതിയ ഭാരവാഹികൾ: പാസ്റ്റർ റോയി വാകത്താനം പ്രസിഡന്റ്; നിബു വെള്ളവന്താനം സെക്രട്ടറി

ന്യൂയോർക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ, നോർത്ത് അമേരിക്കൻ ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ റോയി വാകത്താനം...

Business9 hours ago

ഇനി ടവറില്ലാതെയും കവറേജ്; 4G, 5G സേവനങ്ങൾക്ക് പുതിയ സിം കാർഡും വേണ്ട: പുത്തൻ സംവിധാനങ്ങളുമായി ബിഎസ്എൻഎൽ

അനുദിനം ഉപയോക്താക്കളെ ഞെട്ടിക്കുകയാണ് ബിഎസ്എൻഎൽ. രാജ്യമൊട്ടാകെ 4ജി സേവനം വ്യാപിപ്പിക്കുന്നതിനിടെ മറ്റൊരു സന്തോഷവാർത്തയാണ് കമ്പനി പങ്കുവയ്‌ക്കുന്നത്. സിം മാറ്റാതെ തന്നെ സേവനങ്ങൾ‌ ആസ്വദിക്കാൻ കഴിയുന്ന ‘യൂണിവേഴ്‌സൽ സിം’...

us news9 hours ago

യുവ വചനപ്രഘോഷകൻ സാത്താൻ ആരാധകനുമായി നടത്തിയ സംഭാഷണം വൈറല്‍

അമേരിക്കയിൽ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ഒരു മുഴുസമയ മിഷ്ണറിയാണ് ബ്രൈസ് ക്രോഫോർഡ്. അടുത്തിടെ ഹൈസ്കൂൾ ബിരുദം നേടിയ ശേഷം, താൻ എന്തുചെയ്യണം എന്നുള്ള ചോദ്യത്തിന് പ്രാർത്ഥനയ്ക്കു ശേഷം...

world news9 hours ago

കോംഗോയിൽ ഇസ്ലാമിക തീവ്രവാദികൾ മുപ്പതിലധികം ക്രൈസ്തവരെ കൊലപ്പെടുത്തി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി. ആർ. സി) ഇസ്ലാമിക തീവ്രവാദ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് ഫോഴ്‌സ് (എ. ഡി. എഫ്) ക്രിസ്ത്യൻ സമൂഹത്തിന് നേരെ നടത്തിയ ക്രൂരമായ...

National2 days ago

300 Christian leaders demand action from US gov’t over persecution in India

More than 300 Christian leaders in the United States, including denominational leaders, are calling on the U.S. State Department to...

Trending