National
64- മത് ഐ.പി.സി കൊട്ടാരക്കര മേഖല കൺവൻഷൻ സബ് കമ്മറ്റി രൂപീകരിച്ചു.
കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല 64-)മത് കൺവൻഷൻ്റെ സബ് കമ്മറ്റികൾ രൂപീകരിച്ച്കൊണ്ട് ഒരുക്കങ്ങൾ ആരംഭിച്ചു.
2025 ജനുവരി1 ബുധൻ മുതൽ 5 ഞായർ വരെ കൊട്ടാരക്കര പുലമൺ ബേർശേബ മേഖല കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. മേഖല പ്രസിഡൻ്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം, ബൈബിൾ ക്ലാസ്, ഉപവാസ പ്രാർത്ഥനകൾ, ഉണവ്വ് യോഗങ്ങൾ, ശുശ്രൂഷക സമ്മേളനം പുത്രിക സംഘടനകളുടെ വാർഷികം യോഗങ്ങൾ എന്നിവ വിവിധ സെക്ഷനുകൾ ആയി നടക്കും.
ഞായറാഴ്ച തിരുമേശ ശുശ്രൂഷയോടും സംയുക്ത ആരാധയോടും കൂടെ കൺവൻഷൻ സമാപിക്കും. മേഖല കൺവൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും
പാസ്റ്റർ ബെഞ്ചമിൻ വർഗീസ് (പ്രസിഡൻ്റ്),പാസ്റ്റർ സാം ജോർജ്ജ് ( വർക്കിങ്ങ് പ്രസിഡൻ്റ്),പാസ്റ്റർ ജോൺ റിച്ചാർഡ്, പാസ്റ്റർ കുഞ്ഞുമോൻ വർഗീസ്, പാസ്റ്റർ എ.ഒ തോമസുകുട്ടി, പാസ്റ്റർ കുഞ്ഞപ്പൻ സി വർഗീസ് എന്നിവർ വൈസ് പ്രസിഡൻ്റ് മാരായും ,ബ്രദർ ജെയിംസ് ജോർജ്ജ് (സെക്രട്ടറി) ബ്രദർ പി.എം ഫിലിപ്പ് ( ട്രഷറാർ), പാസ്റ്റർ ഷിബു ജോർജ്ജ്, ബ്രദർ ഫിന്നി പി മാത്യു എന്നിവർ ജോയിൻ്റ് സെക്രട്ടറിമാരായും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
Sources:faithtrack
National
റവ. കെ ജെ മാത്യു സാർ സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ സഭാ ശുശ്രൂഷകനും, മുൻ പുനലൂർ ബെതൽ ബൈബിൾ കോളേജ് പ്രിൻസിപ്പാളുമായ കർത്തൃദാസൻ ബഹുമാനപ്പെട്ട റവ. കെ ജെ മാത്യു സാർ സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് (എസ് ഐ എ ജി) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
Sources:Middleeast Christian Youth Ministries
National
വൈ.പി. ഇ സ്റ്റേറ്റ് ക്യാമ്പിന് സമാപനം
മുളക്കുഴ : സെപ്റ്റം.16ന് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്ത യുവജന ക്യാമ്പ് ഇന്ന് ഉച്ചയോടുകൂടി സമാപിക്കും. വൈ.പി.ഇ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ മാത്യു ബേബിയുടെ അധ്യക്ഷതയിലുള്ള യൂത്ത്ബോർഡ് ക്യാമ്പിന് നേതൃത്വം നല്കി. സമാപന സമ്മേളനത്തിൽ സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. സി.സി തോമസ്, ഡോ.സി.റ്റി ലൂയിസ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. വിട്ടോടുക പിന്തുടരുക എന്നതായിരുന്നു ഈ വർഷത്തെ ക്യാമ്പ് തീം.
http://theendtimeradio.com
National
ഐ പി സി കേരള സ്റ്റേറ്റ് സൺഡേസ്കൂൾസ് അസോസിയേഷൻ്റെ അധ്യാപക ഐഡി കാർഡും , മെഡൽ വിതരണവും തിരുവനന്തപുരം മേഖല സൺഡേസ്കൂൾസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്നു
ഐ പി സി കേരള സ്റ്റേറ്റ് സൺഡേസ്കൂൾസ് അസോസിയേഷൻ്റെ അധ്യാപക ഐഡി കാർഡും അധ്യാപക മെഡൽ വിതരണവും 2024 സെപ്റ്റംബർ 22 ഞായറാഴ്ച 3 pm ന് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് തിരുവനന്തപുരം സൺഡേ സ്കൂൾസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടക്കുന്നു.
_ഐ.പി.സി കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ സമിതി *10*_ _*വർഷം* അധ്യാപകരായി പ്രവർത്തിച്ചവരെ മെഡൽ നല്കി ആദരിക്കുന്നു
ബൈബിൾ ക്വിസ് സീസൺ ഒന്നിൽ 40 ൽ കൂടുതൽ മാർക്ക് നേടിയവർക്കും അർദ്ധ വാർഷിക പരീക്ഷയിൽ 50% ൽ കൂടുതൽ മാർക്ക് നേടിയവർക്കും പ്രോത്സാഹന സമ്മാനം നൽകുന്നു. സൺഡേസ്കൂൾ തിരുവനന്തപുരം മേഖല അസോസിയേഷൻ പ്രസിഡൻറ് ബ്രദർ ജയ്സൺ സോളമൻ സെക്രട്ടറി ബ്രദർ ഷിബുവിറ്റർ തുടങ്ങി എക്സിക്യൂട്ടീവ്സ് ഈ പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നു.
ph. +919400365828 Ph.+918113883340
Sources:gospelmirror
-
Travel4 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
world news12 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
National7 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Life12 months ago
മനുഷ്യന് താമസിക്കാന്‍ ചന്ദ്രനില്‍ വീടുകള്‍; നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കും
-
Movie6 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie9 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
National7 months ago
300,000-Member Indian Church to Plant 40 More Megachurches
-
Sports8 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season