Connect with us

Tech

മലയാളം ഉള്‍പ്പെടെ 25-ല്‍ അധികം ഭാഷകളില്‍ ഓഡിയോ & ടെക്സ്റ്റ് ബൈബിൾ ആപ്ലിക്കേഷന്‍; BibleOn പുതിയ വേര്‍ഷന്‍ പുറത്തിറക്കി

Published

on

കൊച്ചി: മലയാളം ഉള്‍പ്പെടെ ഇരുപത്തിയഞ്ചിൽ അധികം ഭാഷകളില്‍ ബൈബിള്‍ വായിക്കാനും കേൾക്കാനുമുള്ള “ബൈബിൾഓൺ” (BibleOn) ആപ്ലിക്കേഷന്‍റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി. ആന്‍ഡ്രോയ്ഡിലും,ആപ്പിള്‍ അപ്ലിക്കേഷന്‍സിലും ലഭ്യമാക്കിയിട്ടുണ്ട്. ഇത്രയധികം ഭാഷകളില്‍ കത്തോലിക്ക ബൈബിള്‍ ലഭിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ആദ്യമായിട്ടാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇംഗ്ലീഷ് , ഹിന്ദി, മലയാളം, കന്നഡ, ബംഗ്ലാ, ആസ്സാമീസ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഭാഷകളോടൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി ഗോത്ര ഭാഷകളിലും, നേപ്പാളി, ലാറ്റിൻ ഭാഷകളിലും, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മലഗച്ച ഭാഷയിലും ബൈബിള്‍ റെക്കോര്‍ഡ് ചെയ്തു ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വായിക്കാനും കേള്‍ക്കാനും കഴിയുന്ന വിധത്തിൽ ഗ്രന്ഥ രൂപത്തിലും, ഓഡിയോ രൂപത്തിലുമുള്ള ബൈബിൾ മൊബൈല്‍ ആപ്പായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. “ലോകം മുഴുവൻ ദൈവവചനം എത്തിക്കുക” എന്ന ലക്ഷ്യത്തോടുകൂടി രണ്ടായിരത്തോളം ഭാഷകളിലുള്ള ബൈബിളിന്റെ പകര്‍പ്പുകളും അവയുടെ ശബ്ദരേഖകളും ഉള്‍കൊള്ളാവുന്ന രീതിയില്‍ ആണ് ഈ മൊബൈല്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിയമപരമായ വിലക്കുകളുള്ള രാജ്യങ്ങളിലും ലിപിയില്ലാത്ത ഭാഷകളിലും ദൈവവചനം എത്തിക്കുക എന്ന മിഷ്ണറി ആശയത്തില്‍നിന്നാണ് ഈ മൊബൈല്‍ ആപ്പിന്റെ പിറവി.

ഒരു അദ്ധ്യായം കഴിയുമ്പോൾ അടുത്ത അദ്ധ്യായം ഓട്ടോപ്ലേ മോഡിൽ വരുന്ന ക്രമത്തിലും, കേൾവി സമയം ഇഷ്ടാനുസരണം ക്രമപെടുത്തുവാനും, പ്ലെയിംഗ് സ്പീഡ് കൂട്ടുകയും കുറക്കുകയും, ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലെങ്കിലും ഒരിക്കൽ ഡൗണ്ലോഡ് ചെയ്ത ഭാഷയിൽ വീണ്ടും വായിക്കാനും കേൾക്കാനുമുള്ള സംവിധാനവും, ഓരോരുത്തർക്കും ആകർഷകമായ രീതിയിൽ വചനം ചിത്രങ്ങളോട് ഒപ്പം പങ്കുവയ്ക്കുവാനുള്ള സൗകര്യവും, പല ഭാഷകളിലുള്ള ബൈബിൾ ഒരേസമയം താരതമ്യം ചെയ്ത് വായിക്കാനും, കാറിലെ ഓഡിയോ സംവിധാനവുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും ഈ ആപ്പിൽ ലഭ്യമാണ്.

– ഈ മൊബൈൽ ആപ്ലിക്കേഷൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴിയോ ക്യു ആർ കോഡ് സ്കാൻ ചെയ്തോ നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

▛ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പ്ലെസ്റ്റോര്‍ ലിങ്ക്: ‍

▛ ഐ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ആപ്പിള്‍ സ്റ്റോര്‍ ലിങ്ക്: ‍

▛ വെബ്സൈറ്റ് ലിങ്ക്: ‍

ഓഡിയോ ആൻഡ് ടെക്സ്റ്റ് ബൈബിള്‍ ലഭ്യമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച സലേഷ്യന്‍ സമൂഹാംഗമായ ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പിലിനും തോംസണ്‍ ഫിലിപ്പിനും കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ (സിസിബിഐ) യുടെ ക്രിയേറ്റീവ് ബൈബിള്‍ മിനിസ്ട്രി അവാര്‍ഡ് നേരത്തെ ലഭിച്ചിരിന്നു. ഫാ. ജോസുകുട്ടി എസ്‌ഡി‌ബി രൂപകല്പനചെയ്ത ‘ഹോളി ബൈബിള്‍ ഇന്‍ ടങ്‌സ്’ (Holy Bible In Tounges) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഇലോയിറ്റ് ഇന്നവേഷന്‍സ് ആണ് വികസിപ്പിച്ചെടുത്തത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Tech

ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഫോട്ടോയ്‌ക്കൊപ്പം ഇനി പാട്ടും; പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

Published

on

ആളുകളുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ഇന്‍സ്റ്റഗ്രാം. ഇൻസ്റ്റാഗ്രാം ഇപ്പോൾ തങ്ങളുടെ അടുത്ത ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. പ്രൊഫൈലില്‍ നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട പാട്ടോ മ്യൂസിക്കോ ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.

ഇനി ഇന്‍സ്റ്റഗ്രാമില്‍ യൂസര്‍ പ്രൊഫൈലിനൊപ്പം സംഗീതവും ചേര്‍ക്കാം എന്നാണ് റിപ്പോർട്ട്. ബയോ വരുന്ന ഭാഗത്താണ് ഇത്തരത്തില്‍ ആഡ് ചെയ്യുന്ന പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇങ്ങനെ ചേര്‍ക്കുന്ന പാട്ടും മ്യൂസിക്കും നിങ്ങള്‍ക്ക് ഇഷ്‌ടമുള്ളപ്പോള്‍ ഡിലീറ്റ് ചെയ്യുകയും പുതിയവ ആഡ് ചെയ്യുകയുമാവാം.

‘മൈസ്പേസ്’ ആപ്പില്‍ വര്‍ഷങ്ങളായുള്ള ഫീച്ചറാണിത്. എന്നാല്‍ മൈസ്പേസിലെ പോലെ ഇന്‍സ്റ്റയില്‍ ഇത് ഓട്ടോപ്ലേയാവില്ല. പകരം ഇന്‍സ്റ്റ യൂസര്‍മാര്‍ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്ത് പാട്ട് കേള്‍ക്കുകയും പോസ് ചെയ്യുകയും വേണം.

എങ്ങനെ പാട്ട് ചേര്‍ക്കാം എന്നറിയാം

ഇന്‍സ്റ്റഗ്രാമിലെ ‘എഡ‍ിറ്റ് പ്രൊഫൈല്‍’ ഓപ്ഷനില്‍ പ്രവേശിച്ച് ‘ആഡ് മ്യൂസിക് ടു യുവര്‍ പ്രൊഫൈല്‍’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിന് ശേഷം ഇന്‍സ്റ്റഗ്രാം ലൈബ്രറിയില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ട് തെരഞ്ഞെടുക്കാം. 30 സെക്കന്‍ഡ് വരെയൊണ് ഇങ്ങനെ പ്രൊഫൈലിലേക്ക് ചേര്‍ക്കുന്ന പാട്ടുകള്‍ക്ക് പരമാവധി ദൈര്‍ഘ്യമുണ്ടാവുക. ആഡ് മ്യൂസിക് ടു യുവര്‍ പ്രൊഫൈല്‍ ഓപ്ഷന്‍ ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചറെത്തി; വോയ്‌സ് മെസേജുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റാം

Published

on

പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. എഐ സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ വാട്ട്‌സ്ആപ്പ് പുതിയ വോയ്‌സ് ട്രാൻസ്‌ക്രിപ്ഷൻ ഫീച്ചർ വികസിപ്പിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

ഇതിലൂടെ വാട്ട്‌സ്ആപ്പിൽ ലഭിക്കുന്ന വോയ്‌സ് സന്ദേശങ്ങൾ ടെക്‌സ്‌റ്റാക്കി മാറ്റാനുള്ള സൗകര്യം വാട്‌സ്ആപ്പിനുള്ളിൽ തന്നെ എത്തുന്നു. വോയ്സ് മെസേജില്‍ പറഞ്ഞ കാര്യങ്ങള്‍ വേഗം എഴുതിയെടുക്കുന്നതിലുള്ള പ്രയാസം ഇല്ലാതാക്കാൻ ഇതുവഴി സാധിക്കും. ഒപ്പം ശബ്ദ സന്ദേശങ്ങള്‍ കേള്‍ക്കാൻ സാധിക്കാത്ത സാഹചര്യങ്ങളില്‍ അത് ടെക്സ്റ്റായി വായിക്കാനും ഇത് സൗകര്യമൊരുക്കും.

ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, പോർചുഗീസ്, റഷ്യൻ ഭാഷകളില്‍ ഈ സേവനം ലഭ്യമാണ്. നിലവില്‍ ആൻഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് ഈ സൗകര്യം എത്തിയിട്ടുള്ളത്.

എങ്ങനെ ?

സെറ്റിങ്സില്‍ ചാറ്റ്സ് സെക്ഷനില്‍ ഒരു ടോഗിള്‍ ബട്ടണ്‍ ഉപയോഗിച്ച്‌ വോയ്സ് ട്രാൻസ്ക്രിപ്റ്റ് ഫീച്ചർ ആക്ടിവേറ്റ് ചെയ്യാം.
ശേഷം ചാറ്റുകളില്‍ വോയ്സ് നോട്ടുകള്‍ ലഭിക്കുമ്ബോള്‍ അവയുടെ ട്രാൻസ്ക്രിപ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ താഴെ കാണാം.
അത് തിരഞ്ഞെടുത്താല്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം വോയ്സ് മെസേജുകള്‍ ട്രാൻസ്ക്രിപ്റ്റ് ചെയ്യാം.
ഈ സംവിധാനത്തിലും എന്റ് ടു എന്റ് എൻക്രിപ്ഷനാണ് വാട്സാപ്പ് വാഗ്ദാനം ചെയ്യുന്നത്. ട്രാൻസ്ക്പ്റ്റ് ചെയ്ത ടെക്സ്റ്റ് ഫയലിനും സ്വകാര്യതയുണ്ടാകുമെന്നും പങ്കുവെക്കപ്പെടുന്നില്ലെന്നും വാട്സാപ്പ് ഉറപ്പുനല്‍കുന്നുണ്ട്.


Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

വാട്‌സാപ്പ് ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ച ഫീച്ചര്‍, അണിയറയില്‍ ഒരുങ്ങുന്നു

Published

on

വാട്‌സാപ്പ് ഉപഭോക്താക്കളെ കെണിയിലാക്കാന്‍ തുനിഞ്ഞിറങ്ങിയ തട്ടിപ്പുകാരും, പലരീതിയില്‍ ശല്യം ചെയ്യുന്ന ആളുകളുമെല്ലാം പലപ്പോഴും ഉപഭോക്താക്കള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കാറുണ്ട്. ഉപഭോക്താവിന്റെ വാട്‌സാപ്പ് നമ്പര്‍ കൈവശമുള്ള ആര്‍ക്കും അയാള്‍ക്ക് മെസേജ് അയക്കാം എന്നതാണ് അതിനുള്ള പ്രധാന കാരണം. എന്നാല്‍ താമസിയാതെ ആരെല്ലാം നിങ്ങള്‍ക്ക് മെസേജ് അയക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം നിങ്ങള്‍ക്ക് ലഭിക്കും.

അതിനായി അപരിചിതരില്‍ നിന്നും അറിയാത്ത നമ്പറുകളില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ അനുവദിക്കുന്ന ഒരു ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്.

‘ബ്ലോക്ക് അണ്‍നോണ്‍ അക്കൗണ്ട് മെസേജസ്’ എന്ന് വിളിക്കുന്ന ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡിന്റെ 2.24.17.24 ബീറ്റാ പതിപ്പിലാണ് പരീക്ഷിക്കുന്നതെന്ന് വാട്‌സാപ്പ് ബീറ്റാ ട്രാക്കര്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. നിര്‍മാണത്തിലിരിക്കുന്ന ഈ ഫീച്ചര്‍ ഫോണുകളിലെത്താന്‍ മാസങ്ങള്‍ എടുത്തേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാട്‌സാപ്പിന്റെ പ്രൈവസി സെറ്റിങ്‌സിലാണ് ഈ സൗകര്യം ഉള്‍പ്പെടുത്തുക. അപരിചിതരില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വകാര്യത ലഭിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National19 hours ago

വ്യാജ മതപരിവർത്തന കേസിൽ യുപി പോലീസിനെതിരെ ബറേലി കോടതിയുടെ രൂക്ഷ വിമർശനം

മതപരിവർത്തനം നടത്തിയെന്നാരോപിച്ച് പോലീസ് കേസെടുത്ത രണ്ടുപേരെ ബറേലി കോടതി വെറുതെവിട്ടു. അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശിച്ചു ഉത്തർപ്രദേശിലെ ബറേലിയിലെ ഒരു കോടതി രണ്ട് പുരുഷന്മാർക്കെതിരെ...

Travel19 hours ago

രാത്രിയിൽ സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകൾക്ക് ഇനി മുതൽ ഭയം വേണ്ട പോലീസ് ഹെൽപ്പ് ലൈൻ കൂടെയുണ്ട്

വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കണക്കിലെടുത്ത് രാത്രി 10 മുതൽ രാവിലെ 6 വരെ വീട്ടിലേക്ക് പോകാൻ വണ്ടികാത്ത് ഒറ്റയ്ക്കിരിക്കുന്ന ഏതൊരു സ്ത്രീക്കും പോലീസ് ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാവുന്ന സൗജന്യ...

National19 hours ago

വരുന്നു, കേന്ദ്രത്തില്‍ ഏകീകൃത പെന്‍ഷന്‍ പദ്ധതി; മിനിമം 10000 രൂപ, ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

ന്യൂഡൽഹി: ‘ഏകീകൃത പെൻഷൻ പദ്ധതി’ (യു.പി.എസ്) എന്ന പേരിൽ കേന്ദ്രജീവനക്കാർക്കുള്ള പുതിയ പെൻഷൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി....

Tech21 hours ago

ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഫോട്ടോയ്‌ക്കൊപ്പം ഇനി പാട്ടും; പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

ആളുകളുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ഇന്‍സ്റ്റഗ്രാം. ഇൻസ്റ്റാഗ്രാം ഇപ്പോൾ തങ്ങളുടെ അടുത്ത ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. പ്രൊഫൈലില്‍ നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട പാട്ടോ മ്യൂസിക്കോ ചേര്‍ക്കാന്‍ കഴിയുന്ന...

Tech21 hours ago

വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചറെത്തി; വോയ്‌സ് മെസേജുകള്‍ ടെക്‌സ്റ്റ് ആക്കി മാറ്റാം

പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. എഐ സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ വാട്ട്‌സ്ആപ്പ് പുതിയ വോയ്‌സ് ട്രാൻസ്‌ക്രിപ്ഷൻ ഫീച്ചർ വികസിപ്പിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി....

National2 days ago

പെന്തക്കോസ്ത് ഉപദേശങ്ങള്‍ സമഗ്ര സമാഹാരം പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗ് തുടരുന്നു പ്രകാശനം ജനുവരി യില്‍

പുനലൂര്‍: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ തിയോളജിക്കല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിക്കുന്ന പെന്തക്കോസ്ത് ഉപദേശങ്ങള്‍ സമഗ്ര സമാഹാരം 2025 ജനുവരി യില്‍ പറന്തലില്‍ നടക്കുന്ന ജനറല്‍...

Trending