Connect with us

National

പെന്തക്കോസ്ത് ഉപദേശങ്ങള്‍ സമഗ്ര സമാഹാരം പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗ് തുടരുന്നു പ്രകാശനം ജനുവരി യില്‍

Published

on

പുനലൂര്‍: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ തിയോളജിക്കല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിക്കുന്ന പെന്തക്കോസ്ത് ഉപദേശങ്ങള്‍ സമഗ്ര സമാഹാരം 2025 ജനുവരി യില്‍ പറന്തലില്‍ നടക്കുന്ന ജനറല്‍ കണ്‍വന്‍ഷനില്‍ പ്രകാശനം ചെയ്യും.
ഇരുപത്തിരണ്ട് എഴുത്തുകാര്‍ ചേര്‍ന്നെഴുതിയ പുസ്തകത്തിന് ആയിരം പേജുണ്ടാകും.1800 രൂപ മുഖവിലയുള്ള പുസ്തകം 1000 രൂപയ്ക്ക് പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗ് തുടരുന്നു.ഇതോടൊപ്പമുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് തുക അടയ്ക്കാവുന്നതാണ്.പൈസ അടച്ചു കഴിഞ്ഞാല്‍ താഴെ കൊടുത്തിരിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് അയക്കുകയോ,പേരും തപാല്‍ വിലാസവും,വാട്‌സ്ആപ്പ് നമ്പരും 7356899830 എന്ന ഫോണ്‍ നമ്പരില്‍ അയക്കുകയോ ചെയ്യേണ്ടത് ആണ്.
മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് പറന്തല്‍ ജനറല്‍ കണ്‍വന്‍ഷനില്‍ പുസ്തകം ലഭിക്കും. കണ്‍വന്‍ഷനില്‍ എത്തുവാന്‍ കഴിയാത്തവര്‍ക്ക് കേരളത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ പുസ്തകം എത്തിക്കുവാന്‍ ക്രമീകരണം ചെയ്യുന്നതാണ്.
പെന്തക്കോസ്ത് വിശ്വാസത്തിന്റെ ആധികാരിക പഠനമായ പുസ്തകം ഏതൊരു വിശ്വാസിക്കും ഗ്രഹിക്കാന്‍ കഴിയുന്ന തരത്തിലാണ് തയ്യാറാക്കുന്നത്.സഭയുടെ സത്യവിശ്വാസത്തിനെതിരെ ഉയരുന്ന ദുരുപദേശങ്ങളുടെ പ്രതിരോധവും ബൈബിള്‍ അടിസ്ഥാനത്തില്‍ പ്രതിരോധവും ഖണ്ഡനവും പുസ്തകത്തിലുണ്ടാകും. അപ്പസ്‌തോലപ്രവൃത്തികള്‍ മുതല്‍ ആധുനികകാലം വരെ പെന്തക്കോസ്ത് സഭയുടെ സത്വവും ചരിത്രവും വിജയകരമായ ക്രിസ്തീയ ജീവിതത്തിനുള്ള പ്രായോഗിക പാഠങ്ങളും സഭയുടെ സാമൂഹ്യ ദൗത്യപഠനവും പെന്തക്കോസ്തിന്റെ ദൈവശാസ്ത്ര നിലപാടുകള്‍ ഉള്‍പ്പെടെ ഒരു വിശ്വാസി അറിഞ്ഞിരിക്കേണ്ട എല്ലാ പെന്തക്കോസ്ത് ഉപദേശങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പെന്തക്കോസ്ത് ഉപദേശങ്ങളുടെ ഒരു ഹാന്‍ഡ്ബുക്കായി തയ്യാറാക്കുന്ന പുസ്തകം ഓരോ ഭവനങ്ങളിലും ഒരു കോപ്പി വീതം ഉറപ്പാക്കുന്നത് ഉചിതമായിരിക്കും. ഈ പുസ്തകം ഓരോ കുടുംബത്തിന്റെയും ആത്മീയ വളര്‍ച്ചയ്ക്ക് പ്രോത്സാഹനമാകുമെന്നാണ് പ്രസാധകരായ ഏ ജി മലയാളം ഡിസ്ട്രിക്ട് തിയോളജിക്കല്‍ ഫൗണ്ടേഷന്‍ പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:7356899830
Sources:onlinegoodnews

http://theendtimeradio.com

National

റീഡിങ് എടുക്കുമ്പോൾത്തന്നെ ബില്ലടയ്ക്കാം; പരിക്ഷണം വിജയം: സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ കെഎസ്ഇബി

Published

on

തിരുവനന്തപുരം: മീറ്റർ റീഡിങ് എടുക്കുമ്പോൾത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന കെഎസ്ഇബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയം. മീറ്റര്‍ റീഡര്‍ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കൾക്ക് അനായാസം ബിൽ തുക അടയ്ക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേനയോ, ഭീം, ഗൂഗിൾ പേ, ഫോൺ പേ, പേറ്റിഎം തുടങ്ങിയ ഭാരത് ബിൽ പേ ആപ്ലിക്കേഷനുകളിലൂടെ ക്യു ആർ കോഡ് സ്കാൻ ചെയ്തോ ബിൽ തുക അടയ്ക്കാൻ കഴിയും.

യാത്ര ചെയ്ത് ക്യാഷ് കൗണ്ടറിലെത്തി ക്യൂ നിന്ന് പണമടയ്ക്കാൻ കഴിയാത്തവർക്കും ഓൺ ലൈൻ പണമടയ്ക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്കും വലിയ തോതിൽ സഹായകരമാണ് ഈ പദ്ധതി. ബില്ലടയ്ക്കാന്‍ മറന്നുപോകുന്നതു കാരണം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഇത് സഹായകമാകും.

കാനറാ ബാങ്കിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പോട്ട് ബില്‍ പേയ്‌മെന്‍റ് സേവനത്തിന് സര്‍വീസ് ചാര്‍ജോ, അധിക തുകയോ നല്‍കേണ്ടതില്ല. കെഎസ്ഇബിയെ സംബന്ധിച്ച് റീഡിങ് എടുക്കുന്ന ദിവസം തന്നെ ബില്‍ തുക ലഭ്യമാകും എന്ന ഗുണവുമുണ്ട്. നവംബര്‍ 15 മുതല്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള പ്രോത്സാഹജനകമായ സമീപനത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.
Sources:Metro Journal

http://theendtimeradio.com

Continue Reading

National

ക്രൈസ്തവ സാഹിത്യ അക്കാദമി അവാര്‍ഡുകൾ പ്രഖ്യാപിച്ചു

Published

on

കോട്ടയം: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ സമഗ്ര സംഭാവനക്കുള്ള വില്യംകേറി അവാര്‍ഡിന് ഇവാ.കെ.എ ഫിലിപ്പും, കെ.വി സൈമണ്‍ സാഹിത്യ അവാര്‍ഡിന് പാസ്റ്റർ മനു ഫിലിപ്പും, വി. നാഗൽ കീര്‍ത്തന അവാര്‍ഡിന് പാസ്റ്റർ മത്തായി സാംകുട്ടിയും തിരഞ്ഞെടുക്കപ്പെട്ടു.

പത്തനംതിട്ട മൈലപ്ര സ്വദേശിയായ കെ.എ ഫിലിപ്പ് ആറര പതിറ്റാണ്ടായി വേദ അദ്ധ്യാപകൻ, നിരൂപകൻ, ചരിത്രകാരൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു വരുന്നു. എട്ട് ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ” മഹാനായ പൗലോസ” എന്ന തന്‍റെ പുസ്തകം ക്രൈസ്തവ സമൂഹത്തിൽ ഏറെ ശ്രദ്ധ നേടിയ ഗ്രന്ഥമാണ്. ക്രൈസ്തവ ആനുകാലികങ്ങളിൽ സ്ഥിരമായി രചനകൾ നിര്‍വ്വഹിക്കുന്ന കെ.എ ഫിലിപ്പ് അറുപതിലധികം ലഘുലേഖകൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. “ചിന്തിക്കേണ്ട യാഥാര്‍ത്ഥ്യങ്ങൾ” എന്ന ലഘുലേഖ ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ് ഉള്‍പ്പെടെ പതിനഞ്ച് ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൈലപ്ര ട്രാക്റ്റ് സൊസൈറ്റിയുടെ തുടക്കക്കാരിൽ പ്രധാനിയായ കെ.എ ഫിലിപ്പ് കേരളത്തിൽ ക്രൈസ്തവ ഭക്തി ഗാനങ്ങൾ ആദ്യമായി റെക്കോര്‍ഡ് ചെയ്ത് പ്രസിദ്ധീകരിക്കാൻ മുന്നിൽ നിന്ന വ്യക്തിയാണ്. ഭാര്യ: ഗ്രേസിക്കുട്ടി, മക്കൾ: ജെയ്സണ്‍, ജസ്റ്റസ്, ജസ്റ്റിൻ

എറണാകുളം പുത്തന്‍കുരിശ് സ്വദേശിയായ പാസ്റ്റർ മനു ഫിലിപ്പ് എഴുത്തുകാരൻ, ഗ്രന്ഥകാരൻ, സംഘാടകൻ, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. “സമുദ്രത്തിൽ തുറക്കപ്പെട്ട വിശാല വീഥികൾ”, “തൊട്ടറിവോ കേട്ടറിവോ”, “നിഴലും പൊരുളും ഒരു സമഗ്ര വീക്ഷണം” തുടങ്ങി ആറു ഗ്രന്ഥങ്ങളുടെ രചയിതാവാണ്. രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരണത്തിന് തയ്യാറായി വരുന്നു. 37 വര്‍ഷമായി അമേരിക്കയിലെ ഫ്ളോറിഡയിൽ താമസിക്കുന്ന പാസ്റ്റർ മനു ഫിലിപ്പ് ഐപിസി ഫാമിലി കോണ്‍ഫറന്‍സ്, പീസിനാക്ക് തുടങ്ങിയ പ്രധാന സമ്മേളനങ്ങളുടെ നോര്‍ത്ത് അമേരിക്കൻ റൈറ്റേഴ്സ് ഫോറം ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നു തവണ നോര്‍ത്ത് അമേരിക്കൻ റൈറ്റേഴ്സ് ഫോറം അവാര്‍ഡ് നേടിയിട്ടുള്ള പാസ്റ്റർ മനു ഫിലിപ്പിന് ഫൊക്കാന ലിറ്റററി അവാര്‍ഡ്, ന്യൂയോര്‍ക്ക് ബിഗ് ബുക്ക് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ജോയമ്മ . മക്കൾ: ക്രിസ്റ്റീന, സ്റ്റീവൻ.

ആറു പതിറ്റാണ്ടായി സുവിശേഷ രംഗത്ത് സജീവമായി നിലകൊള്ളുന്ന പാസ്റ്റർ മത്തായി സാംകുട്ടി ഭക്തകവി, ഗാനരചിയിതാവ്, പ്രഭാഷകൻ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു വരുന്നു. എന്‍റെ യേശു എനിക്ക് നല്ലവൻ, കാല്‍വരിയിൽ കാണും സ്നേഹം അത്ഭുതം, കൂരിരുൾ പാതയിൽ ദീപമായ് എന്നു തുടങ്ങി 150 ൽ പരം ഗാനങ്ങളുടെ രചിയിതാവായ പാസ്റ്റർ മത്തായി സാംകുട്ടി മലബാറിലെ ആദ്യകാല സുവിശേഷകനായ പന്തളം കൊച്ചുമത്തായിച്ചന്‍റെ മകനാണ്. തന്‍റെ ഗാനങ്ങളിൽ അധികവും തീവ്രമായ ജീവിത അനുഭവങ്ങളിൽ നിന്നും രചിക്കപ്പെട്ടവയാണ്. ചിക്കാഗോ പെന്തക്കോസ്ത് കമ്മ്യൂണിറ്റി മീഡിയ ഗ്രൂപ്പ്, ഹിസ് വോയ്സ് മ്യൂസിക് ടീം തുടങ്ങിയ നിരവധി സംഘടനകൾ ഈ അടുത്ത സമയത്ത് പാസ്റ്റർ മത്തായി സാംകുട്ടിയെ ആദരിക്കുകയുണ്ടായി. കഴിഞ്ഞ അമ്പത് വര്‍ഷമായി അമേരിക്കയിൽ താമസിക്കുന്നു. ഭാര്യ; അക്കാമ്മ, മക്കൾ: ജോളി, മാത്യു.

അക്കാദമിയുടെ അവാര്‍ഡ് നിര്‍ണ്ണയ യോഗത്തിൽ പ്രസിഡന്‍റ് ടോണി ഡി.ചെവ്വൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, രക്ഷാധികാരി ഇവാ.ജെ.സി ദേവ്, വൈസ് പ്രസിഡന്‍റ് പാസ്റ്റർ ബാബു ജോര്‍ജ്ജ് പത്തനാപുരം, ട്രഷറർ ലിജോ വര്‍ഗ്ഗീസ് പാലമറ്റം, മീഡിയ കണ്‍വീനർ സാം കൊണ്ടാഴി എന്നിവർ പ്രസംഗിച്ചു. ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ പ്രോഗ്രാം കോര്‍ഡിനേറ്ററായി മാറാനാഥ വോയിസിൻറെ ചീഫ് എഡിറ്റർ
ഷാജി മാറാനാഥയെ തിരഞ്ഞെടുത്തു. ജനു.15 ന് പത്തനംതിട്ട സുവിശേഷാലയത്തിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.
Sources:onlinegoodnews

http://theendtimeradio.com

Continue Reading

National

Christians Increasingly Face Persecution Throughout India

Published

on

India — In 23 of India’s 28 states, Christians endure discrimination and violence daily, according to a report by the New Delhi-based civil society organization United Christian Forum (UCF).

UCF’s “Violence Monitor Report 2024” compiled incidents reported from January to October through its helpline. The list of incidents includes physical violence, murder, sexual violence, intimidation and threats, social boycotts, damage to religious properties, desecration of religious symbols, and disruption of prayer services.

October data revealed that 12 cases targeted women specifically, while 14 incidents involved Dalit Christians, and 24 were against tribal Christians, reflecting the vulnerabilities faced by marginalized communities within the Christian population.
Around 673 incidents were reported on the UCF helpline this year through October, with two North Indian states, Uttar Pradesh (182) and Chhattisgarh (139), leading with the highest number of incidents.

Out of these 673 alleged incidents of violence and discrimination, only 47 cases were registered as First Information Reports (FIRs). Indian police only take cognizable action when a complaint gets registered as an FIR.

UCF National Coordinator A.C. Michael has alleged that it has become difficult for Christians to practice their faith in India as violence against Christians increases throughout the country each year.

According to UCF, in 2014, just before the Hindu nationalist Bharatiya Janata Party (BJP) came to power at the federal level, there were fewer than 100 incidents of violence against Christians. In 2018, there were nearly 300 incidents of violence against Christians. That number has increased every year since.

“In 2023, we recorded about 750 incidents, which means two Christians were attacked every day in our country,” Michael said while expressing a deep concern over the deteriorating conditions for Christians in India. “These are organized acts of violence by pro-Hindu groups targeting Christian faiths.”

Michael added that pastors are often detained under false allegations of forceful conversion, and no action is taken against the perpetrators of violence.
Sources:persecution

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National14 hours ago

റീഡിങ് എടുക്കുമ്പോൾത്തന്നെ ബില്ലടയ്ക്കാം; പരിക്ഷണം വിജയം: സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ കെഎസ്ഇബി

തിരുവനന്തപുരം: മീറ്റർ റീഡിങ് എടുക്കുമ്പോൾത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന കെഎസ്ഇബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയം. മീറ്റര്‍ റീഡര്‍ റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപഭോക്താക്കൾക്ക്...

us news15 hours ago

7 things God may mention if He sits at Thanksgiving table

God has given us many things for which we should give Him thanks. Whether these are physical or spiritual provisions,...

us news15 hours ago

Ministry gifts millions of kids the Gospel, teaches true meaning of Christmas to combat rising secularism

Amid concerns that younger generations are falling away from religion, an interdenominational group is delivering the gift of the Gospel...

National2 days ago

ക്രൈസ്തവ സാഹിത്യ അക്കാദമി അവാര്‍ഡുകൾ പ്രഖ്യാപിച്ചു

കോട്ടയം: ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ സമഗ്ര സംഭാവനക്കുള്ള വില്യംകേറി അവാര്‍ഡിന് ഇവാ.കെ.എ ഫിലിപ്പും, കെ.വി സൈമണ്‍ സാഹിത്യ അവാര്‍ഡിന് പാസ്റ്റർ മനു ഫിലിപ്പും, വി....

National2 days ago

Christians Increasingly Face Persecution Throughout India

India — In 23 of India’s 28 states, Christians endure discrimination and violence daily, according to a report by the...

National2 days ago

ഗോസ്പൽ ഫെസ്റ്റിവൽ 2025 : പാലക്കാട്* *ഐ.പി.സി പട്ടാമ്പി സെൻ്റർ 11-ാംമത് വാർഷിക സമ്മേളനവും 24-ാം മത് ധോണി കൺവൻഷനും

ഐ.പി സി പട്ടാമ്പി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ, പാലക്കാട് ഗോസ്പൽ ഫെസ്റ്റിവൽ 2025 എന്ന നാമകരണത്തിൽ സെൻ്ററിൻ്റെ 11-ാംമത് വാർഷിക സമ്മേളനവും,24-ാം മത് ധോണി കൺവൻഷനും 2025 ജനുവരി...

Trending

Copyright © 2019 The End Time News