Connect with us

National

ഐ.പി.സി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ പി എ ഉത്ഘാടനവും ഏകദിന മീറ്റിംഗും നടന്നു

Published

on

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പിവൈപിഎ പ്രവർത്തന ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും ഇന്നലെ നടന്നു.
ജൂലൈ 13 ന് നടന്ന ഡിസ്ട്രിക്റ്റ് ജനറൽ ബോഡിയിൽ 2024-’25 വർഷത്തെ പുതിയ പിവൈപിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാ. മാത്യൂസ് ചാക്കോ (പ്രസിഡൻ്റ്), പാ. ബിജോ ചാക്കോ (സെക്രട്ടറി), പാ. എബ്രഹാം ജേക്കബ് (ട്രഷറർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വം.
ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും ചുങ്കം ഐപിസി എബനേസർ സഭയിൽ വെച്ച് ഓഗസ്റ്റ് 26 ഇന്നലെ ( തിങ്കൾ) രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 മണി വരെ നടത്തപ്പെട്ടു. സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി ഉദ്ഘാടനം നിർവഹിച്ചു. പാ. സുഭാഷ് കുമരകം മുഖ്യസന്ദേശം നൽകി..
Sources:gospelmirror

http://theendtimeradio.com

National

ന്യൂനപക്ഷങ്ങൾക്കുള്ള വിദ്യാഭ്യാസ പദ്ധതികൾ

Published

on

മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നടപ്പിലാക്കുന്നുണ്ട്. വിദ്യാർഥികള്‍ക്കായി സ്കോളർഷിപ്പുകള്‍, വിദ്യാഭ്യാസ വായ്പകള്‍, കാഷ് അവാർഡുകള്‍, സൗജന്യ പരിശീലന പദ്ധതികള്‍, വിവിധ കോഴ്സുകള്‍ക്കുള്ള റീ ഇംപേഴ്സ്മെന്റ്, കരിയർ കൗണ്‍സിലിങ് തുടങ്ങിയവ ഇതില്‍ പെടുന്നു.

പെണ്‍കുട്ടികള്‍ക്കായി പ്രത്യേക പദ്ധതികളും നടപ്പിലാക്കി വരുന്നു. സ്കോളർഷിപ്പുകള്‍ ഒന്നാം ക്ലാസ് മുതല്‍ ഗവേഷണതലം വരെ വിവിധ സ്കോളർഷിപ്പുകള്‍ നല്‍കിവരുന്നുണ്ട്.

പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്

എസ്.എസ്.എല്‍.സി. മുതല്‍ ഗവേഷണതലം വരെയുള്ള വിദ്യാർഥികള്‍ക്ക് കേരള സർക്കാർ നല്‍കുന്ന സ്കോളർഷിപ്പാണിത്. ഓരോ തലത്തിലും വേണ്ട മാനദണ്ഡങ്ങളും സ്കോളർഷിപ്പ് തുകയും വ്യത്യാസപ്പെട്ടിരിക്കുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാർഥികള്‍ക്ക് 10,000 രൂപ സ്കോളർഷിപ്പ് നല്‍കുന്നു(ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കാണ് മുൻഗണന). ഹയർസെക്കൻഡറി തലത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പ്ലസ് ടു വിദ്യാർഥികള്‍ക്കും വി.എച്ച്‌.എസ്.ഇ, എച്ച്‌.എസ്.സി. തുടങ്ങിയ കോഴ്സുകള്‍ പൂർത്തിയാക്കിയ വിദ്യാർഥികള്‍ക്കും പതിനായിരം രൂപ സ്കോളർഷിപ്പ് നല്‍കുന്നു. ബിരുദതലത്തില്‍ പഠിക്കുന്ന അപേക്ഷകർ മുൻ പരീക്ഷകളില്‍ 80 ശതമാനം മാർക്കും ബിരുദാനന്തര ബിരുദ തലത്തില്‍ പഠിക്കുന്ന അപേക്ഷകർ 75% മാർക്കും നേടിയിരിക്കണം. 15000 രൂപയാണ് സ്കോളർഷിപ്പ് തുക. രക്ഷാകർത്താക്കളുടെ വാർഷിക വരുമാനം 8 ലക്ഷം രൂപയില്‍ കൂടാൻ പാടില്ല. ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് മുൻഗണനയുണ്ട്.

കേന്ദ്ര സർക്കാർ പ്രീമെട്രിക് സ്കോളർഷിപ്പ്

ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സ്കോളർഷിപ്പാണിത്. അപേക്ഷകർ മുൻ പരീക്ഷകള്‍ക്ക് 50% മാർക്ക് നേടിയിരിക്കണം. രക്ഷാകർത്താവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാൻ പാടില്ല. ആകെ സ്കോളർഷിപ്പിന്റെ 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രതിവർഷം 100 രൂപ, ഒന്നു മുതല്‍ ആറുവരെ ക്ലാസുകളിലെ ഹോസ്റ്റലില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് അഡ്മിഷൻ ട്യൂഷൻ ഫീ ഇനങ്ങളില്‍ 100 രൂപ ഡേ സ്കോളേഴ്സിനും ഹോസ്റ്റലേഴ്സിനും ലഭിക്കും. ആറു മുതല്‍ പത്തുവരെ കുട്ടികള്‍ക്ക് 500 രൂപ പ്രതിവർഷം ലഭിക്കും. ഡേ സ്കോളേഴ്സിനും ഹോസ്റ്റലേഴ്സിനും ഈ തുകയാണ് ലഭിക്കുന്നത്. മെയിന്റനൻസ് അലവൻസ് ആയി ഹോസ്റ്റലേഴ്സിന് 600 രൂപയും ഡേ സ്കോളേഴ്സിന് 100 രൂപയും പ്രതിമാസം ലഭിക്കും.

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

സർക്കാർ/സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്ന പ്ലസ് വണ്‍, പ്ലസ് ടു, വി.എച്ച്‌.എസ്.ഇ, ഐ.ടി.സി, ഐ.ടി.ഐ. വിദ്യാർഥികള്‍ക്കുള്ള സ്കോളർഷിപ്പാണിത്. അപേക്ഷകർ

മുൻ പരീക്ഷകളില്‍ 50% മാർക്ക് വാങ്ങിയിരിക്കണം. രക്ഷകർത്താവിന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയില്‍ കൂടാൻ പാടില്ല. ആകെ സ്കോളർഷിപ്പിന്റെ 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികള്‍ക്ക് അഡ്മിഷൻ ഫീസ് ഇനത്തിലും ട്യൂഷൻ ഫീസ് ഇനത്തിലുമായി 7000 രൂപ ലഭിക്കും. ടെക്നിക്കല്‍ വൊക്കേഷൻ കോഴ്സുകള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പതിനായിരം രൂപയും ലഭിക്കും. മെയിന്റനൻസ് അലവൻസ് ആയി പ്ലസ് വണ്‍, പ്ലസ് ടു, ടെക്നിക്കല്‍ കോഴ്സിലെ ഹോസ്റ്റലേഴ്സിന് പ്രതിമാസം 350 രൂപയും ഡേസ്കോളേഴ്സിന് 230 രൂപയും ലഭിക്കും. ബിരുദ ബിരുദാനന്തര വിദ്യാർഥികളില്‍ ഹോസ്റ്റല്‍ താമസിക്കുന്നവർക്ക് പ്രതിമാസം 570 രൂപയും ഡേസ്കോളേഴ്സിന് 300 രൂപയും ലഭിക്കും. പിഎച്ച്‌.ഡിക്ക് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാർഥികള്‍ക്ക് 1200 രൂപയും ഡേസ്കോളേഴ്സിന് 550 രൂപയും പ്രതിമാസം ലഭിക്കും. ടെക്നിക്കല്‍, വൊക്കേഷനല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് പ്രതിവർഷം പതിനായിരം രൂപയാണ് സ്കോളർഷിപ് തുക.

ഡിഗ്രി തലത്തില്‍ 50% മാർക്കു നേടിയവർക്ക് രക്ഷകർത്താവിന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെ ആണെങ്കില്‍ സ്കോളർഷിപ്പിന് അർഹതയുണ്ട്. ആകെ സ്കോളർഷിപ്പിന്റെ 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

സംസ്ഥാന സർക്കാർ സി.എ, ഐ.സി.ഡബ്ല്യു.എ, കമ്ബനി സെക്രട്ടറി തുടങ്ങിയ കോഴ്സുകള്‍ക്ക് സ്കോളർഷിപ്പ് നല്‍കിവരുന്നു. 15,000 രൂപയാണ് തുക. രക്ഷകർത്താവിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ബി.പി.എല്‍. വിഭാഗത്തില്‍പെടുന്നവർക്ക് മുൻഗണനയുണ്ട്. ആകെ സ്കോളർഷിപ്പിന്റെ 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

മദർ തെരേസ സ്കോളർഷിപ്പ്

500 വിദ്യാർഥികള്‍ക്ക് ഈ സ്കോളർഷിപ്പ്. അപേക്ഷകർ 45% മാർക്ക് നേടിയിരിക്കണം രക്ഷകർത്താക്കളുടെ വാർഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. 15,000 രൂപയാണ് സ്കോളർഷിപ്പ് തുക. ആകെ സ്കോളർഷിപ്പിന്റെ 50% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

ഡോ. അബുല്‍കലാം ആസാദ് സ്കോളർഷിപ്പ്

ത്രിവത്സര കോഴ്സ് പഠിക്കുന്ന 500 വിദ്യാർഥികള്‍ക്ക് ഈ സ്കോളർഷിപ്പ് നല്‍കുന്നു. 6000 രൂപ പ്രതിമാസം. രക്ഷകർത്താക്കളുടെ വാർഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ആകെ സ്കോളർഷിപ്പിന്റെ 30% പെണ്‍കുട്ടികള്‍ക്ക്.

പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള സ്കോളർഷിപ്പുകള്‍

സി.എച്ച്‌ മുഹമ്മദ് കോയ സ്കോളർഷിപ്പ്

ബിരുദ തലത്തിലുള്ള വിദ്യാർഥികള്‍ക്ക് 5000 രൂപയും ബിരുദാനന്തര വിദ്യാർഥികള്‍ക്ക് 6000 രൂപയും പ്രൊഫഷനല്‍ കോഴ്സ് പഠിക്കുന്ന വിദ്യാർഥികള്‍ക്ക് 7000 രൂപയും സ്കോളർഷിപ്പായി ലഭിക്കും. കൂടാതെ ഹോസ്റ്റല്‍ ഫീസിനത്തില്‍ 13,000 രൂപയും ലഭിക്കും. ബിരുദതലത്തില്‍ 3000 സ്കോളർഷിപ്പും ബിരുദാനന്തര, പ്രൊഫഷനല്‍ കോഴ്സുകള്‍ക്ക് ഓരോന്നിനും ആയിരം സ്കോളർഷിപ്പുകള്‍ വീതവും ലഭ്യമാണ്. ഹോസ്റ്റല്‍ ഫീസ് ഇനത്തില്‍ 20000 പേർക്കും ലഭ്യമാണ്.

ബീഗം ഹസ്രത്ത് മഹല്‍ നാഷനല്‍ സ്കോളർഷിപ്പ്

ഒമ്ബതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥിനികള്‍ക്കുള്ള സ്കൂള്‍ ഫീസിനും പഠനോപകരണങ്ങള്‍ വാങ്ങിക്കുന്നതിനും താമസച്ചെലവും ലഭ്യമാക്കുന്ന സ്കോളർഷിപ്പ് ആണിത്. അപേക്ഷകർ മുൻ പരീക്ഷകളില്‍ 50%ത്തില്‍ കൂടുതല്‍ മാർക്ക് നേടിയിരിക്കണം. രക്ഷാകർത്താവിന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയില്‍ കൂടാൻ പാടില്ല.

ഫീസ് റീ ഇംപേഴ്സ്മെന്റ് പദ്ധതികള്‍

സർക്കാർ സ്ഥാപനങ്ങളിലും അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർഥികള്‍ക്ക് വിവിധതരം റീ ഇംപേഴ്സ്മെന്റ് സ്കീമുകള്‍ ഉണ്ട്. ഐ.ടി.ഐയില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് രണ്ടു വർഷത്തേക്ക് 20,000 രൂപ ലഭിക്കുന്നതാണ്. രക്ഷാകർത്താവിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപയില്‍ കൂടാൻ പാടില്ല. ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവർക്ക് മുൻഗണ ലഭിക്കും. സിവില്‍ സർവിസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികള്‍ക്ക് നല്‍കുന്ന സ്കീം ഉണ്ട്. 200 പേർക്കാണ് ഇതു ലഭിക്കുന്നതാണ്. കോഴ്സ് ഫീസ് ഇനത്തില്‍ 20000 രൂപയും ഹോസ്റ്റല്‍ ഫീസ് ആയി 10000 രൂപയും ലഭിക്കുന്നതാണ്. 10% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

മത്സര പരീക്ഷാ പരിശീലനത്തിന് ‘നയാ സവേറ’

കേന്ദ്ര സർക്കാർ ‘നയാ സവേറ’ പദ്ധതി പ്രകാരം വിവിധ മത്സര പരീക്ഷകളില്‍ തയാറെടുക്കുന്ന വിദ്യാർഥികള്‍ക്കായി വിവിധ റീ ഇംപേഴ്സ്മെന്റ് പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. യു.പി.എസ്.സി. മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാർഥികള്‍ക്കും പ്രൊഫഷണല്‍ കോഴ്സ് എൻട്രൻസ് എക്സാമിനും റസിഡൻഷ്യല്‍ കോച്ചിങ് സിവില്‍ സർവിസിന്റെ റസിഡൻഷ്യല്‍ കോച്ചിങ്ങിനായി ഒരു ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്. 9 മാസത്തെ ദൈർഘ്യമുള്ള കോഴ്സുകള്‍ക്കാണ് ഇതു ലഭ്യമാകുന്നത്. ഗ്രൂപ്പ് എ സർവിസ് കോച്ചിങ്ങിനായി 25,000 രൂപ മുതല്‍ 50,000 രൂപ വരെ ലഭിക്കുന്നതാണ്. ആറുമാസ ദൈർഘമുള്ള കോഴ്സുകള്‍ക്കാണ് ലഭ്യമാകുന്നത്. ഗ്രൂപ്പ് ബി എക്സാമിനേഷൻ ഉള്ള കോമ്ബറ്റീറ്റീവ് എക്സാമിനേഷൻ 25000 മുതല്‍ 50,000 രൂപ വരെ ലഭ്യമാകുന്നതാണ്. അതുപോലെ ഗ്രൂപ്പ് സി സർവിസുകള്‍ കോംപറ്റീഷൻ എക്സാമിനേഷന് 20,000 രൂപ വരെ ലഭിക്കുന്നതാണ്.

നയി ഉഡാൻ

യു.പി.എസ്.സി, എസ്.എസ്.സി. എസ്.പി.എസ്.സി മുതലായവ സംഘടിപ്പിക്കുന്ന മത്സരപരീക്ഷകളുടെ പ്രിലിമിനറി പാസാകുന്ന ന്യൂനപക്ഷ വിദ്യാർഥികള്‍ക്ക് ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്. കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ കവിയരുത്. പരമാവധി ഗസറ്റഡ് തസ്തികകള്‍ക്ക് 50,000 രൂപയും നോണ്‍ ഗസറ്റഡ് തസ്തികകള്‍ക്ക് 25,000 രൂപയും ലഭിക്കും. ഒന്നിലധികം തവണ പ്രാഥമിക പരീക്ഷ പാസായാലും ഒരു തവണ മാത്രമേ പരിഗണിക്കുകയുള്ളൂ. തെരഞ്ഞെടുക്ക പ്പെട്ടവരുടെ തുക നേരിട്ട് അക്കൗണ്ടിലേക്ക് കൈമാറും.

ക്യാഷ് അവാർഡ്

ഇബ്രാഹിം സുലൈമാൻ സേട്ട് ക്യാഷ് അവാർഡ് – ഉറുദു ഇലക്ടീവായി എടുത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാർഥികള്‍ക്ക് 1000 രൂപ കാഷ് അവാർഡ് ലഭിക്കും.

വിദ്യാഭ്യാസ വായ്പ

വിദേശ രാജ്യങ്ങളില്‍ പഠിക്കാൻ വായ്പാ സബ്സിഡി നല്‍കുന്ന പദ്ധതിയാണ് പഠോ പർദേശ്. ബിരുദാനന്തര ബിരുദം, ഗവേഷണം എന്നിവയ്ക്കായി വിദേശരാജ്യങ്ങളില്‍ പോകുന്ന വിദ്യാർഥികള്‍ക്ക് ഇതു ലഭ്യമാണ്. രക്ഷകർത്താക്കളുടെ വാർഷിക വരുമാനം 6 ലക്ഷം രൂപയില്‍ കൂടാൻ പാടില്ല. ഇവ കൂടാതെ എൻ.എം.ഡി.എഫ്.സിയും കെ.എസ്.എം .ഡി എഫ്.സി.യും വഴി വിദ്യാർഥികള്‍ക്ക് ടെക്നിക്കല്‍, പ്രൊഫഷനല്‍ കോഴ്സുകള്‍ നാട്ടിലോ വിദേശത്തോ പഠിക്കുന്നതിന് 750000 രൂപ വരെ ലോണ്‍ ലഭ്യമാണ്. പ്രായപരിധി 16 നും 31നും ഇടയില്‍ ആയിരിക്കണം. ബെനിഫിഷ്യറി വിഹിതം 95:10 ആണ്. കോഴ്സ് കഴിഞ്ഞ് 6 മാസം വരെയാണ് മോറട്ടോറിയം പീരീഡ്. വിദേശത്ത് പഠിക്കാൻ പോകുന്നതായി 20 ലക്ഷം രൂപ വരെ ലഭിക്കും. എൻ.എം.ഡി.എഫ്.സി പലിശനിരക്ക് 3% വും കെ.എസ്.എം .ഡി എഫ്.സി. പലിശനിരക്ക് 7% വും ആണ്.

കരിയർ ഗൈഡൻസ് ആൻഡ് കൗണ്‍സിലിങ്

കേരള സർക്കാർ ഹൈസ്കൂള്‍, ഹയർസെക്കൻഡറി, ഡിഗ്രി വിദ്യാർഥികള്‍ക്ക് ഓരോ വർഷവും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലും കോളജുകളിലും ഈ പദ്ധതി നടപ്പാക്കി വരുന്നു. കോച്ചിങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കേന്ദ്രസർക്കാർ പദ്ധതികളറിയാൻ minorityaffairs.gov.in എന്ന വെബ്സൈറ്റും കേരള സർക്കാർ പദ്ധതികളറിയാൻ minoritywelfare.kerala.gov.in വെബ്സൈറ്റും സന്ദർശിക്കുക.
Sources:marianvibes

http://theendtimeradio.com

Continue Reading

National

77-ാമത് പി വൈ പി എ കേരള സ്റ്റേറ്റ് ക്യാമ്പിന് തിരുവനന്തപുരം വേദിയാകും

Published

on

തിരുവനന്തപുരം : 77-ാമത് പിവൈപിഎ കേരള സ്റ്റേറ്റ് ക്യാമ്പിന് തിരുവനന്തപുരം വേദിയാകും. 2024 ഡിസംബർ 25 മുതൽ 28 വരെ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാം രാജീവ് ഗാന്ധി റിസർച്ച് ഇൻസ്റ്റ്യൂട്ടിൽ വെച്ചു നടക്കുന്ന സംസ്ഥാന ക്യാമ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ക്യാമ്പിന്റെ കാര്യങ്ങൾ ആലോചിക്കുന്നതിനായി 2024 ആഗസ്റ്റ് 18 ന് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ് സെന്ററിൽ പിവൈപിഎ സംസ്ഥാന എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ സെൻ്റർ ശുശ്രൂഷകന്മാരുടെയും മേഖല പിവൈപിഎ ഭാരവാഹികളുടെയും സെന്റർ പിവൈപിഎ ഭാരവാഹികളുടെയും ക്യാമ്പ് കമ്മിറ്റി രൂപീകരണ യോഗം നടന്നു . ഐപിസി ജനറൽ – സംസ്ഥാന കൗൺസിൽ അംഗങ്ങളും പങ്കെടുത്തു.

പിവൈപിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇവാ. മോൻസി മാമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ , ജോയിന്റ് സെക്രട്ടറി ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്‌ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ഐപിസി കേരള സ്റ്റേറ്റിനെ പ്രതിനിധീകരിച്ചു ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ സംസാരിച്ചു. എഴുപത്തിയേഴാമത്‌ ക്യാമ്പ് തങ്ങളുടെ മേഖലയിൽ നടക്കുന്നത് അഭിമാനകരമായ വസ്തുതയാണെന്നും, പിവൈപിഎയുടെ മുൻ ഭാരവാഹികൾ എന്ന നിലയിലും ക്യാംപിനു വേണ്ട എല്ലാവിധ സഹായവും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും അറിയിച്ചു.

സംസ്ഥാന ക്യാമ്പിന്റെ നടത്തിപ്പിലേയ്ക്കായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. പാസ്റ്റർ കെ.സി. തോമസ് (ചെയർമാൻ ), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ജനറൽ കൺവീനർ ), പാസ്റ്റർ സാബു ആര്യപ്പള്ളിൽ , ബ്രദർ. ഡേവിഡ് സാം ആറാമട (ജോയിന്റ് കൺവീനേഴ്‌സ്), പ്രിജോ എബ്രഹാം , ജോസി പ്ലാത്താനത് (കോർഡിനേറ്റേഴ്‌സ്), പാസ്റ്റർ ജെയിംസ് യോഹന്നാൻ , പാസ്റ്റർ കലേഷ് സോമൻ (ജോയിന്റ് കോർഡിനേറ്റേഴ്‌സ്) എന്നിവരെ തിരഞ്ഞെടുത്തു.

പ്രയർ
കൺവീനർ: പാസ്റ്റർ ഷൈജു വെള്ളനാട് .
ജോയിന്റ് കൺവീനേഴ്‌സ് : പാസ്റ്റർ ഡി.കെ ജോസ് , പാസ്റ്റർ സതീഷ് കുമാർ , ഇവാ. അനു.എ , പാസ്റ്റർ ജോയി ചെങ്കൽ,ബ്രദർ ജോയൽ എബ്രഹാം, ബ്രദർ അഭിഷേക്.എസ്

ഫിനാൻസ്
കൺവീനേഴ്‌സ് : പീറ്റർ മാത്യു കല്ലൂർ, ബിനു വി ജോർജ്
ജോയിന്റ് കൺവീനേഴ്‌സ്: ആശിഷ് വർഗീസ്, ഷെറിൻ എസ് തോമസ്

പബ്ലിസിറ്റി & മീഡിയ

കൺവീനർ: ജെയ്‌സൺ സോളമൻ
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർ പോൾ സുരേന്ദ്രൻ, പാസ്റ്റർ അജികുമാർ , ഇവാ. ജെൻസൺ തോമസ്, പാസ്റ്റർ, പോൾ ഹരിപ്പാട്, പാസ്റ്റർ സാബു ജോസഫ് , പാസ്റ്റർ സ്റ്റെഫിൻ ബേബി സാം , ഇവാ.വിഷ്ണു ഡാനിയേൽ , രഞ്ജിത് പി ജി

ഫുഡ്
കൺവീനർ: പാസ്റ്റർ വിജയ കുമാർ
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർ വിജുമോൻ , മാത്യു വർഗീസ്, ഫെലിക്സ് ഡി

മ്യൂസിക്
കൺവീനേഴ്‌സ് : ഇവാ. ബെനിസൺ പി ജോൺസൻ , പാസ്റ്റർ സിബി പാപ്പച്ചൻ
ജോയിന്റ് കൺവീനേഴ്‌സ്: ഇവാ. മിഥുൻ എസ്.ബി, ഇവാ. സേവ്യർ എസ് ജി ഫിലിപ്, ഗ്രേസൺ, സിബിൻ പോൾ

ലൈറ്റ് & സൗണ്ട്
കൺവീനർ: പാസ്റ്റർ ജിനീഷ് മോഹൻ
ജോയിന്റ് കൺവീനേഴ്‌സ്: ഇവാ. ജെഫിൻ ജോർജ് , സ്റ്റെഫാൻ ഷാജി, ഷെല്ലി സാഗർ

ട്രാൻസ്‌പോർട്ടേഷൻ
കൺവീനർ: ബൈജു രവി
ജോയിന്റ് കൺവീനേഴ്‌സ്: ഇവാ. ജെറിൻ, പ്രത്യാശ് ജോർജ് കുട്ടി, ബിബിൻ ബാബു

അക്കോമഡേഷൻ
കൺവീനർ: പാസ്റ്റർ ഷിജോ എബ്രഹാം
ജോയിന്റ് കൺവീനേഴ്‌സ്: ഇവാ. സജി.ജെ, ഇവാ. ജസ്റ്റിൻ രാജ്, ഇവാ. പ്രിൻസ് ടി.കെ, സിസ്റ്റർ. ലിജാ സേവ്യർ

രജിസ്‌ട്രേഷൻ
കൺവീനേഴ്‌സ് : ജോൺസൻ സോളമൻ, രാജിത് ആർ.ആർ
ജോയിന്റ് കൺവീനേഴ്‌സ്: എമിമ ഡേവിഡ് സാം, അക്സ എസ് പ്രനീത്

മെഡിക്കൽ & വാർഡൻസ്
ഷീജ ദീപു ലാൽ, വിചിത്ര ജോൺസൻ, അനിത ജെ ആർ

കൗൺസിലിംഗ്
കൺവീനേഴ്‌സ് : ഡോ. കെ ആർ സ്റ്റീഫൻ, പാസ്റ്റർ നെബു മാത്ത്സൺ

വിജിലൻസ്
കൺവീനേഴ്സ് : പാസ്റ്റർ എ സി തോമസ്, ഷിബു വിക്ടർ
ജോയിന്റ് കൺവീനേഴ്‌സ്: പാസ്റ്റർ ദീപു എൻ. എസ്, പാസ്റ്റർ. മനോജ് എം, പാസ്റ്റർ അനീഷ് കുമാർ

വോളന്റിയർ
കൺവീനേഴ്‌സ് : പാസ്റ്റർ ജോയ്. സെബാസ്റ്റിയൻ, റിജു രാജ്
ജോയിന്റ് കൺവീനേഴ്‌സ്: ജിനു ജെയ്സൺ, അഭിഷേക് ആർ, വരുൺ ദാസ്

തിരുവനന്തപുരം മേഖലയിലെ എല്ലാ സെന്റർ & ഏരിയ ശുശ്രൂഷകന്മാർ ക്യാമ്പിന്റെ പേട്രൺസ് ആയി പ്രവർത്തിക്കും. ക്യാമ്പിന്റെ വിജയത്തിനായി തിരുവനന്തപുരം മേഖലയിലെ വിവിധ സെന്ററുകളിൽ പ്രാർത്ഥന യോഗങ്ങളും, മീറ്റിംഗുകളും നടത്തുമെന്നും, വിജയത്തിനായി തിരുവനന്തപുരം മേഖലയിലെ എല്ലാവരുടെയും കൂട്ടായ സഹകരണവും പ്രാർത്ഥനകളും ആവശ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Sources:gospelmirror

http://theendtimeradio.com

Continue Reading

National

കേരളത്തിലെ റേഷന്‍ കടകള്‍ അടിമുടി മാറുന്നു, ബില്ലടവ് മുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ വരെ ലഭ്യമാകും

Published

on

 

തിരുവനന്തപുരം: ഓണത്തിന് മുമ്പ് സംസ്ഥാനത്ത് ആയിരം കെ-സ്റ്റോറുകള്‍ തുറക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജി.ആര്‍ അനില്‍.

നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോര്‍ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ ആശ്രയിക്കുന്ന ദൈനംദിന സേവനങ്ങളും സാധനങ്ങളും റേഷന്‍ കടകളിലൂടെ ലഭ്യമാക്കുകയാണ് കെ സ്റ്റോറുകളുടെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. കെ സ്റ്റോറുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. അമിതമായ വിലവര്‍ധനക്കെതിരെയുള്ള സര്‍ക്കാരിന്റെ ഇടപെടലുകളാണ് കെ സ്റ്റോറുകളെന്നും മന്ത്രി പറഞ്ഞു.

നെടുമങ്ങാട് നഗരസഭാ പരിധിയില്‍ മുക്കോലയ്ക്കലുള്ള 260ാം നമ്പര്‍ റേഷന്‍കടയും, കരകുളം ഗ്രാമപഞ്ചായത്തിലെ വേങ്കോടുള്ള 70ാം നമ്പര്‍ റേഷന്‍ കടയുമാണ് കെ-സ്റ്റോറുകളായി മാറ്റിയത്. പശ്ചാത്തലസൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ കൂടുതല്‍ സേവനങ്ങള്‍ ഒരുക്കിയുമാണ് റേഷന്‍ കടകളെ കെ-സ്റ്റോറുകളാക്കുന്നത്. നിലവില്‍ റേഷന്‍ കാര്‍ഡുകള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ ശബരി, മില്‍മ ഉത്പന്നങ്ങളും അഞ്ച് കിലോ തൂക്കമുള്ള മിനി ഗ്യാസ് സിലിണ്ടറുകളും കെ-സ്റ്റോറുകളില്‍ ലഭിക്കും.

ഇലക്‌ട്രിസിറ്റി ബില്‍, ടെലഫോണ്‍ ബില്‍ എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ്-സപ്ലൈ ഓഫീസുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉള്‍പ്പെടെ 52 ഇനം സേവനങ്ങള്‍, 10,000 രൂപ വരെയുള്ള ബാങ്കിങ് സൗകര്യങ്ങള്‍ എന്നിവയും കെ-സ്റ്റോറിലുണ്ട്.
Sources:NEWS AT TIME

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National2 hours ago

ന്യൂനപക്ഷങ്ങൾക്കുള്ള വിദ്യാഭ്യാസ പദ്ധതികൾ

മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നടപ്പിലാക്കുന്നുണ്ട്. വിദ്യാർഥികള്‍ക്കായി സ്കോളർഷിപ്പുകള്‍, വിദ്യാഭ്യാസ വായ്പകള്‍, കാഷ് അവാർഡുകള്‍, സൗജന്യ പരിശീലന പദ്ധതികള്‍, വിവിധ കോഴ്സുകള്‍ക്കുള്ള റീ ഇംപേഴ്സ്മെന്റ്,...

National2 hours ago

ഐ.പി.സി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ പി എ ഉത്ഘാടനവും ഏകദിന മീറ്റിംഗും നടന്നു

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പിവൈപിഎ പ്രവർത്തന ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും ഇന്നലെ നടന്നു. ജൂലൈ 13 ന് നടന്ന ഡിസ്ട്രിക്റ്റ് ജനറൽ ബോഡിയിൽ 2024-’25 വർഷത്തെ...

National3 hours ago

77-ാമത് പി വൈ പി എ കേരള സ്റ്റേറ്റ് ക്യാമ്പിന് തിരുവനന്തപുരം വേദിയാകും

തിരുവനന്തപുരം : 77-ാമത് പിവൈപിഎ കേരള സ്റ്റേറ്റ് ക്യാമ്പിന് തിരുവനന്തപുരം വേദിയാകും. 2024 ഡിസംബർ 25 മുതൽ 28 വരെ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാം രാജീവ്...

Movie3 hours ago

ശിൽപിയും സഹസംവിധായകനുമായ അനിൽ സേവ്യർ (39) അന്തരിച്ചു

അങ്കമാലി: സിനിമ സഹസംവിധായകന്‍ അനില്‍ സേവ്യര്‍ (39) നിര്യാതനായി. ആഗസ്റ്റ് 15 ന് ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാന്‍ എ...

world news3 hours ago

കോംഗോയിൽ ക്രിസ്ത്യൻ ഗ്രാമങ്ങൾക്കുനേരെ ആക്രമണം: ഏഴുപേർ കൊല്ലപ്പെട്ടു, നിരവധിപേരെ കാണാതായി

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി. ആർ. സി.) നോർത്ത് കിവുവിലെ ക്രിസ്ത്യൻ ഗ്രാമങ്ങളായ കവാമെ, മാപ്പിലി എന്നിവിടങ്ങളിൽ സഖ്യകക്ഷികളായ ജനാധിപത്യ സേന (എ. ഡി. എഫ്.)...

Movie1 day ago

Rock Star Pauses Show to Call Out Culture’s Lies, Tell Audience ‘Jesus Christ Loves You’

Brad Arnold, the lead singer of the rock band 3 Doors Down, caught attention this month for powerful comments he...

Trending