Connect with us

world news

പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം : ഇത്തവണ ഇരയായത് 12 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടി

Published

on

പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം. ഇത്തവണ 12 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധമായി മതപരിവർത്തനം നടത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകപ്പെട്ട പെൺകുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് മനപൂർവം വൈകിപ്പിച്ചതായും കുടുംബാംഗങ്ങൾ പറയുന്നു.പഞ്ചാബ് പ്രവിശ്യയിലെ കസൂർ ജില്ലയിലെ പട്ടോകി തെഹ്സിലിലെ ഹബീബാബാദ് മാണ്ഡി ഏരിയയിലാണ് സംഭവം.

ഫെയറി ഷൗക്കത്ത് എന്ന കത്തോലിക്കാ പെൺകുട്ടിയെ മുഹമ്മദ് അസദ് എന്നയാൾ തട്ടിക്കൊണ്ടുപോയതായി പെൺകുട്ടിയുടെ അമ്മയായ പർവീൺ ഷൗക്കത്ത് പറഞ്ഞു. വിധവയും എട്ടു കുട്ടികളുടെ അമ്മയുമാണ് പർവീൺ ഷൗക്കത്ത്. “ഫെയറി ഉച്ചകഴിഞ്ഞ് പലചരക്ക് സാധനങ്ങൾ വാങ്ങാൻ അടുത്തുള്ള ഒരു കടയിലേക്കു പോയിരുന്നു. പക്ഷേ, പിന്നീടവൾ വീട്ടിലേക്ക് മടങ്ങിവന്നില്ല. എൻ്റെ മക്കൾ അവളെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഞങ്ങൾ പൊലീസിൽ പരാതി നൽകി. എന്നാൽ, അവരുടെ നിലപാട് സ്വാഗതാർഹമായിരുന്നില്ല. ഞങ്ങളെ സഹായിക്കുന്നതിനു പകരം അവർ (എഫ്. ഐ. ആർ.) മനപൂർവം വൈകിപ്പിച്ചു“ പർവീൺ പറയുന്നു.

അസദ്, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതു കണ്ടതായി അയൽവാസി പിന്നീട് വീട്ടുകാരെ അറിയിച്ചു. “പ്രതിയെക്കുറിച്ച് ഞങ്ങൾ പൊലീസിനെ അറിയിച്ചു. പക്ഷേ, അപ്പോഴും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല, പകരം പ്രായപൂർത്തിയാകാത്ത കുട്ടിയെ മതം മാറ്റാനും അവളുമായി ഇസ്ലാമിക വിവാഹം നടത്താനും മതിയായ സമയം അസദിനു നൽകുകയും ചെയ്തു. ഒടുവിൽ പൊലീസ് എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്തെങ്കിലും കുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ മന്ദഗതിയിലാണെന്ന് അമ്മ വേദനയോടെ പറയുന്നു.
Sources:marianvibes

http://theendtimeradio.com

world news

അപ്കോൺ 2024-25 യൂത്ത് വർഷിപ്പ് ഓഗസ്റ്റ് 31ന്

Published

on

അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) 2024 – 25 പ്രവർത്തന വർഷത്തെ പ്രഥമ യൂത്ത് വർഷിപ്പ് ഓഗസ്റ്റ് 31 ശനിയാഴ്ച 1.30 പി എം മുതൽ 5 പിഎം വരെ അബുദാബിയിൽ നടക്കും. തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങൾ ക്ലാസുകൾ നയിക്കും. APCCON ക്വയർ ഗാനങ്ങൾ ആലപിക്കും.

മീറ്റിങ്ങിന് അപ്കോൺ (APCCON) പ്രസിഡന്റ് പാസ്റ്റർ എബി എം വർഗീസ്, ഉപാധ്യക്ഷൻ പാസ്റ്റർ സജി വർഗീസ്, സെക്രട്ടറി ജോഷ്വാ ജോർജ് മാത്യു, യൂത്ത് കോർഡിനേറ്റർ ജോർജ് കുരുവിള, ട്രഷറർ ജോജി വർഗീസ്, ജോയിൻറ് സെക്രട്ടറി എബ്രഹാം മാത്യു, ജോയിൻറ് ട്രഷറർ ജോബിൻ പോൾ എന്നിവർ നേതൃത്വം നൽകും
Sources:christiansworldnews

http://theendtimeradio.com

Continue Reading

world news

18-Year-Old Arrested Following False Blasphemy Accusations

Published

on

Pakistan — Police in Pakistan have arrested an 18-year-old Christian named Tabi after villagers falsely accused him of blaspheming Islam.

Locals in Kalaywala Kasur allegedly saw Tabi tearing papers that had Quranic verses written on them as he walked through town on Monday. Christians in the community deny the accusations and now fear they are caught up in the latest weaponizing of Pakistan’s blasphemy laws. Previous allegations made against believers have led to extensive destruction and even death.

Since Tabi’s arrest, police have had a heavy presence in the area to prevent rioting and violence.
Sources:persecution

http://theendtimeradio.com

Continue Reading

world news

കുവൈറ്റിലെ അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത കൺവെൻഷനും സഭായോഗവും 2024 സെപ്തംബർ 11, 13 തീയതികളിൽ നടക്കും.

Published

on

കുവൈറ്റ്‌ സിറ്റി : കുവൈറ്റിലെ അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത കൺവെൻഷനും, സഭായോഗവും 2024 സെപ്തംബർ 11, 13 തീയതികളിൽ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ വച്ച് വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടക്കും.
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ബഹുമാനപ്പെട്ട പ്രിയ കർത്തൃദാസൻ റവ റ്റി ജെ ശാമുവേൽ സാർ മുഖ്യ പ്രഭാഷകൻ ആയിരിക്കും. ഈ യോഗങ്ങളിൽ കുവൈറ്റിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.
കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ യോഗങ്ങളിലേക്ക് ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news21 hours ago

പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം : ഇത്തവണ ഇരയായത് 12 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടി

പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം. ഇത്തവണ 12 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധമായി മതപരിവർത്തനം നടത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകപ്പെട്ട പെൺകുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ...

National22 hours ago

ICPF Coimbatore Area Youth Retreat on 31st August 2024

ICPF Coimbatore area is organizing a youth retreat for the youth at LMAG Church, Gandhipuram, Coimbatore on Saturday 31st August...

National22 hours ago

പാകിസ്ഥാൻ ക്രിസ്ത്യാനിക്ക് ഗോവയിൽ ഇന്ത്യൻ പൗരത്വം

സിഎഎക്ക് കീഴിൽ ഇന്ത്യൻ പൗരത്വം ലഭിക്കുന്ന ഗോവയിലെ ആദ്യ പൗരനായി പാകിസ്ഥാൻ ക്രിസ്ത്യൻ ജോസഫ് ഫ്രാൻസിസ് എ. പെരേര. സൗത്ത് ഗോവയിലെ കൻസൗലിമിൽ താമസിക്കുന്ന ഇദ്ദേഹത്തിന് ബുധനാഴ്ച...

world news22 hours ago

അപ്കോൺ 2024-25 യൂത്ത് വർഷിപ്പ് ഓഗസ്റ്റ് 31ന്

അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) 2024 – 25 പ്രവർത്തന വർഷത്തെ പ്രഥമ യൂത്ത് വർഷിപ്പ് ഓഗസ്റ്റ് 31 ശനിയാഴ്ച 1.30 പി എം മുതൽ...

us news22 hours ago

വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പരിമിതപ്പെടുത്താന്‍ ഓസ്‌ട്രേലിയ; വിസ ഫീസും വര്‍ധിപ്പിച്ചു

കാന്‍ബെറ: വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ച് ഓസ്‌ട്രേലിയ. അടുത്ത വര്‍ഷം മുതല്‍ ഓസ്‌ട്രേലിയയിലേക്ക് വരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 2.7 ലക്ഷമായി പരിമിതപ്പെടുത്താനാണ് തീരുമാനം. വീട്ട...

world news2 days ago

18-Year-Old Arrested Following False Blasphemy Accusations

Pakistan — Police in Pakistan have arrested an 18-year-old Christian named Tabi after villagers falsely accused him of blaspheming Islam....

Trending