Connect with us

National

ഡോ. ജെയ്സൺ തോമസ് ചർച്ച് ഓഫ് ഗോഡ് ഇന്ത്യ കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ആയി നിയമിതനായി

Published

on

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇന്ത്യ കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ആയി ഡോ. ജെയ്സൺ തോമസ് നിയമിതനായി. ഇന്ന് മുളക്കുഴയിൽ വെച്ചു നടന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീർ പാസ്റ്റർ വൈ. റെജി ഔദ്യോഗികമായി നിയമന വിവരം റവ. സി സി തോമസ് (ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യ സൂപ്രണ്ട്) ന്റെ സാന്നിദ്ധ്യത്തിൽ അറിയിച്ചു.

ഡോ. ജെയ്‌സൺ തോമസ് ഇന്ത്യയിലും ദക്ഷിണേഷ്യയിലും മൂന്നര പതിറ്റാണ്ടിലേറെയായി വേദശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു. 2005 മുതൽ 2008 വരെ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി, ബെൽഫാസ്റ്റ് യുകെയുടെ സീനിയർ പാസ്റ്ററായിരുന്നു. ചിങ്ങവനം ചർച്ച് ഓഫ് ഗോഡിൻ്റെ (ശാലേം ചർച്ച്) സജീവ അംഗമായ ഡോ. ജെയ്സൺ തോമസ് യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് തിയോളജി (MTh), ക്യൂൻസ് യൂണിവേഴ്സിറ്റി ഓഫ് ബെൽഫാസ്റ്റ് യുകെ യിൽ നിന്നും ഡോക്‌ടർ ഓഫ് ഫിലോസഫി (PhD) എന്നിവ നേടി. അസ്ബറി തിയോളജിക്കൽ സെമിനാരി യുഎസ്എയിൽ നിന്നും ഫുള്ളർ തിയോളജിക്കൽ സെമിനാരി യുഎസ്എയിൽ നിന്നും രണ്ട് പോസ്റ്റ് ഡോക്ടറൽ റീഡിംഗുകളും പൂർത്തിയാക്കിയിട്ടുണ്ട്.
ഡോ. ജെയ്‌സൺ തോമസ് ദീർഘ വർഷങ്ങൾ പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിച്ചു. നിലവിൽ ഡോ. ജെയ്‌സൺ തോമസ് യുണൈറ്റഡ് വേൾഡ് മിഷൻ – മെസ ഗ്ലോബലിൻ്റെ സൗത്ത് ഏഷ്യ റീജിയണൽ ഡയറക്ടറും ദൈവശാസ്ത്ര വിദ്യാഭ്യാസ കൺസൾട്ടൻ്റുമായി പ്രവർത്തിക്കുന്നു.
കൂടാതെ ഏഷ്യ തിയോളജിക്കൽ അസോസിയേഷന്റെ (എടിഎ) കൺസൾട്ടൻ്റായും അക്രഡിറ്റേഷൻ ഇവാലുവേഷൻ ടീമിലെ അംഗമായും സേവനമനുഷ്ഠിക്കുന്നു
Iദക്ഷിണേഷ്യയിൽ മെസ ഗ്ലോബലിൽ ദൈവശാസ്ത്ര വിദ്യാഭ്യാസ ഉപദേഷ്ടാവായും ATA യുടെ കമ്മീഷൻ ഫോർ അക്രഡിറ്റേഷൻ ആൻഡ് എജ്യുക്കേഷണൽ ഡെവലപ്‌മെൻ്റ് (CAED) അംഗമായും സേവനം അനുഷ്ഠിക്കുന്ന ഡോ. ജെസ്സി ജെയ്‌സനാണ് ഭാര്യ.
മക്കൾ: എബ്രഹാം ജെയ്സൺ ഭാര്യ:ഷെറിൻ
അക്വിൽ ജെയ്സൺ ഭാര്യ: കൃപ
Sources:gospelmirror

http://theendtimeradio.com

National

എ.ജി. റിവൈവൽ പ്രയറിൽസ്പിരിച്വൽ അവേക്കനിംഗ് കോൺഫറൻസ്സെപ്തംബർ 1 മുതൽ 3 വരെ

Published

on

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ സെപ്തംബർ 1 മുതൽ 3 വരെ സ്പിരിച്വൽ അവേക്കനിംഗ് കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നു. ദിവസവും ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ നടക്കുന്ന മീറ്റിംഗുകളിൽ പാസ്റ്റർമാരായ പി.റ്റി.ഷിൻസ് നേര്യമംഗലം, രാജൻ ഫിലിപ്പ് യു.എസ്.എ, തോമസ് ഏബ്രഹാം യു.എസ്.എ എന്നിവർ മുഖ്യസന്ദേശങ്ങൾ നല്കും.

പാസ്റ്റേഴ്സ് ജെ.ജോസഫ് മൂവാറ്റുപുഴ, പി.സജി ദോഹ, മാത്യു കോരുത് തിരുവനന്തപുരം എന്നിവർ ഓരോ ദിവസങ്ങളിലും അദ്ധ്യക്ഷത വഹിക്കും.

സി. എ. ക്വയർ മൂവാറ്റുപുഴ, ദോഹ എ.ജി.ക്വയർ, പാസ്റ്റർ പോൾ & ഫാമിലി ലീഡ്സ് -യു.കെ എന്നിവർ ഗാനശുശ്രൂഷ നയിക്കും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ഇടമുറിയാതെ പതിനൊന്ന് മാസം പിന്നിടുന്നു. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു.
ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.

Zoom ID: 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റിന് പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ),ഡി.കുമാർ ദാസ്
(വൈസ് ചെയർമാൻ), ഇസഡ്. ഏബ്രഹാം (സെക്രട്ടറി),കെ.സി. കുര്യാക്കോസ് (കമ്മിറ്റി മെമ്പർ), ആർ.വി.ജോയി ( കമ്മിറ്റി മെമ്പർ), ബൈജു കെ. സാൻ്റോ ( കമ്മിറ്റി മെമ്പർ), ജോസ് മത്തായി ( കമ്മിറ്റി മെമ്പർ), റെജി ശൂരനാട് ( കമ്മിറ്റി മെമ്പർ) എന്നിവർ നേതൃത്വം നല്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ജോമോൻ കുരുവിള 6235355453 എന്ന നമ്പരിൽ ബന്ധപ്പെടുക.
Sources:faithtrack

http://theendtimeradio.com

Continue Reading

National

ഗ്രെയ്സ് പോയിന്റ് മിനിസ്ട്രീസ് ഒരുക്കുന്ന ലോഗോസ് & റീമാ ബൈബിൾ ക്വിസ് 2024

Published

on

 

📅 സെപ്റ്റംബർ 16, തിങ്കൾ
⏰ രാവിലെ 9 മുതൽ 12 വരെ

💵 രജിസ്ട്രേഷൻ ഫീസ്: 200 രൂപാ മാത്രം
🎁 സമ്മാനം: ക്യാഷ് പ്രൈസും മെമെന്റോയും

🥇 ഒന്നാം സമ്മാനം: 5000 രൂപാ
🥈 രണ്ടാം സമ്മാനം: 3000 രൂപാ
🥉 മൂന്നാം സമ്മാനം: 2000 രൂപാ
🎖️ നാലാം സമ്മാനം: 1000 രൂപാവീതം 10 പേർക്ക്

📖 വേദഭാഗങ്ങൾ:
1️⃣ ഉല്പത്തി
2️⃣ സദൃശ്യവാക്യങ്ങൾ
3️⃣ മത്തായി

🎉 സമ്മാന വിതരണം:
📅 സെപ്റ്റംബർ 22, ഞായർ 4 മണിക്ക്

✔️ ലളിതമായ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ
📋 നാല് ഉത്തരങ്ങളിൽ നിന്ന് ശരിയായത് മാർക്ക് ചെയ്യുക
🏛️ സഭാവ്യത്യാസമില്ലാതെ ആർക്കും പങ്കെടുക്കാം
🧓👶 പ്രായപരിധിയില്ല | ഭാഷ: മലയാളം
📜 വേർഷൻ: ബൈബിൾ -സൊസൈറ്റി ഓഫ് ഇന്ത്യ

📞 FOR MORE INFO: 9744797080 | 9544399899 | 8606098038
 http://theendtimeradio.com

Continue Reading

National

ICPF Coimbatore Area Youth Retreat on 31st August 2024

Published

on

ICPF Coimbatore area is organizing a youth retreat for the youth at LMAG Church, Gandhipuram, Coimbatore on Saturday 31st August 2024 from 9:30 am to 1 pm with the aim of youth to ‘become an exemplary generation’. Admission is free. Evg: Jovin M. John serves as the coordinator.(953-956-9555)

യുവജനങ്ങൾ ‘മാതൃകയുള്ള തലമുറ ആകുക’ എന്ന ലക്ഷ്യത്തോടെ ഐസിപിഎഫ്(ICPF) കോയമ്പത്തൂർ ഏരിയാ യുവജനങ്ങൾക്ക് വേണ്ടി ഗാന്ധിപുരത്ത് ഉള്ള എൽ.എം.എ.ജി സഭയിൽ വെച്ച് ഈ ശനിയാഴ്ച രാവിലെ 9:30 മുതൽ 1 മണി വരെ യൂത്ത് റിട്രീറ്റ് നടത്തുന്നു. പ്രവേശനം സൗജന്യം. ഇവ. ജോവിൻ എം. ജോൺ കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.(953-956-9555)
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news11 hours ago

False Blasphemy Charge Leaves Christian Community Reeling

Pakistan — Yet another Christian community in Pakistan is in a state of fear following a local Muslim’s false accusation...

world news11 hours ago

13 Mountain Gateway-Affiliated Personnel Released after Nearly 9 Months in Prison

Nicaragua— After months of diplomatic negotiations between the United States and Nicaraguan governments, 13 Nicaraguan pastors and attorneys affiliated with...

world news12 hours ago

ഫ്രാൻസിൽ വീണ്ടും ദൈവാലയം അഗ്നിക്കിരയാക്കി

ഫ്രാൻസിൽ വീണ്ടും ദൈവാലയം അഗ്നിക്കിരയാക്കി. ആരാധനാലയങ്ങളുടെ സുരക്ഷസംബന്ധിച്ചു വിശ്വാസികളുടെ ഇടയിൽ ആശങ്ക വർധിക്കുകയാണ്. പാസ്-ഡി-കലൈസ് ഡിപ്പാർട്ട്മെൻ്റിലെ സെൻ്റ്-ഓമറിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ദേവാലയമാണ് കത്തി നശിച്ചത്. ജോയൽ വിഗൂറക്സ്...

Tech13 hours ago

ആന്‍ഡ്രോയിഡ് 15 പുറത്തിറക്കി ഗൂഗിള്‍, ഏതെല്ലാം ഫോണുകളില്‍ ലഭിക്കും? എത്രനാള്‍ കാത്തിരിക്കണം?

ആൻഡ്രോയിഡിന്റെ പുതിയ പതിപ്പായ ആൻഡ്രോയിഡ് 15 ഒഎസ് ഗൂഗിൾ ഔദ്യോഗികമായി പുറത്തിറക്കി. സെപ്റ്റംബർ മൂന്ന് ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് ഗൂഗിൾ പുതിയ ഒഎസ് പുറത്തിറക്കിയതായി അറിയിച്ചത്....

Travel13 hours ago

ഇനി വിമാനങ്ങളിൽ ഫോൺ ‘ഓഫ്’ ചെയ്യേണ്ട; വൈഫൈ എത്തി, ആ പ്രശ്നത്തിന് തീരുമാനമായി

വിമാനങ്ങളിൽ യാത്രചെയ്യുമ്പോൾ ഫോൺ ഉപയോ​ഗിക്കരുതെന്ന നിബന്ധനയുണ്ടെന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ വിമാനയാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഫ്ലൈറ്റ് മോഡ് ഓൺ...

us news2 days ago

Madman’ shoots up home of Pastor Greg Locke with one of his children inside

Tennessee Pastor Greg Locke of Global Vision Bible Church in Mount Juliet is praising God for protecting his family after...

Trending