Connect with us

Tech

ആന്‍ഡ്രോയിഡ് 15 പുറത്തിറക്കി ഗൂഗിള്‍, ഏതെല്ലാം ഫോണുകളില്‍ ലഭിക്കും? എത്രനാള്‍ കാത്തിരിക്കണം?

Published

on

ആൻഡ്രോയിഡിന്റെ പുതിയ പതിപ്പായ ആൻഡ്രോയിഡ് 15 ഒഎസ് ഗൂഗിൾ ഔദ്യോഗികമായി പുറത്തിറക്കി. സെപ്റ്റംബർ മൂന്ന് ചൊവ്വാഴ്ച ഒരു ബ്ലോഗ് പോസ്റ്റിലാണ് ഗൂഗിൾ പുതിയ ഒഎസ് പുറത്തിറക്കിയതായി അറിയിച്ചത്. ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രൊജക്ട് ആയി ഇതിന്റെ സോഴ്സ് കോഡ് ലഭ്യമാക്കിയിട്ടുണ്ട്. ഇതുവഴി ഡെവലപ്പർമാർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് അനുയോജ്യമായ കസ്റ്റം ഒഎസുകൾ നിർമിക്കാൻ സാധിക്കും. വരും ആഴ്ചകളിലാണ് ആൻഡ്രോയിഡ് 15 ഫോണുകളിലെത്തുക. ഗൂഗിൾ പിക്സൽ ഫോണുകളിലാണ് ആദ്യമെത്തുക. മാസങ്ങൾ നീണ്ട ബീറ്റാ പരീക്ഷണ ഘട്ടം പൂർത്തിയാക്കിയാണ് പുതിയ ഒഎസ് അവതരിപ്പിച്ചിരിക്കുന്നത്.

ഗൂഗിൾ പിക്സൽ ഫോണുകൾക്ക് പുറമെ, സാംസങ്, ഓണർ, ഐഖൂ, ലെനോവൊ, മോട്ടോറോള, നത്തിങ്, വൺ പ്ലസ്, ഓപ്പോ, റിയൽമി, ഷാർപ്പ്, സോണി, ടെക്നോ, വിവോ, ഷാവോമി തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകളിലും വരും മാസങ്ങളിൽ ആൻഡ്രോയിഡ് 15 അപ്ഡേറ്റ് എത്തും.

പുതിയ വോളിയം കൺട്രോൾ പാനൽ, പാർഷ്യൽ സ്ക്രീൻ ഷെയറിങ്, ഫുൾ സ്ക്രീൻ ആപ്പുകൾ തുടങ്ങി ഒട്ടേറെ പുതിയ സൗകര്യങ്ങളുമായാണ് ആൻഡ്രോയിഡ് 15 അവതരിപ്പിച്ചിരിക്കുന്നത്. വിൻഡോസ് ലാപ്ടോപ്പിലെ വെബ് ക്യാമറയായി സ്മാർട്ഫോണിനെ മാറ്റാനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ സുരക്ഷയും സ്വകാര്യതയും ഉറപ്പുനൽകും വിധമാണ് ആൻഡ്രോയിഡ് 15 ഒരുക്കിയിട്ടുള്ളത്. ടാബ് ലെറ്റുകൾ പോലുള്ള വലിയ സ്ക്രീനുകളിലെ മൾടി ടാസ്കിങ്, പിക്ചർ ഇൻ പിക്ചർ മോഡ് എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Tech

ഇന്ത്യയിൽ 6ജി ഉടൻ വരുന്നു? രാജ്യം ഐ ടി വിപ്ലവത്തിലേക്ക്

Published

on

ന്യൂഡൽഹി: രാജ്യം ഇപ്പോൾ 2ജി, 3ജി പോലുള്ള പഴയ തലമുറ ഇന്റർനെറ്റ് സംവിധാനങ്ങളിൽ നിന്ന് 4ജി, 5ജി പോലുള്ള അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് വേഗത്തിൽ മാറിയിട്ടുണ്ട്. ഇതിനപ്പുറം, ഇന്ത്യ 6ജി സാങ്കേതികവിദ്യയുടെ വികസനത്തിലും സജീവമായി പ്രവർത്തിക്കുന്നു. ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യാഴാഴ്ച ഭാരത് 6 ജി അലയൻസിൻ്റെ ഏഴ് പ്രവർത്തന സമിതിയുമായി യോഗം നടത്തിയതായി എക്‌സിൽ (മുമ്പ് ട്വിറ്റർ) ഒരു പോസ്റ്റിൽ പറഞ്ഞു.

‘6ജി ഇന്ത്യയുടെ ഭാവി’
ഇന്ത്യയുടെ ഭാവി 6ജി-യിലാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ ഊന്നിപ്പറഞ്ഞു. ഇന്ത്യയിൽ അനേകം സാധ്യതകൾ ഉണ്ടെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 5ജി സാങ്കേതികവിദ്യയുടെ വിജയത്തിനു ശേഷം ഇപ്പോൾ 6ജി സാങ്കേതികവിദ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

6ജി സാങ്കേതികവിദ്യ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും അതിവേഗം വികസിപ്പിക്കുകയും ചെയ്യും. ഇന്ത്യ ടെലികോം മേഖലയിൽ ഒരു സൂപ്പർ പവറായി മാറുമെന്നും സിന്ധ്യ പ്രതീക്ഷ പ്രകടിപ്പിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകളിൽ, ‘6ജി ഇന്ത്യയുടെ ഭാവിയാണ്, 6ജി നമ്മുടെ സാധ്യതയാണ്’.

6ജി, 5ജി-യെക്കാൾ വളരെ വേഗതയേറിയതും കൂടുതൽ വിശ്വസനീയവുമായ ഒരു നെറ്റ്‌വർക്കാണ്. ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യ സംരക്ഷണം, സ്മാർട്ട് സിറ്റികൾ എന്നിവയുൾപ്പെടെയുള്ള നിരവധി മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമാകും. ഇന്ത്യ 6ജി-യിൽ മുന്നിലെത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും വളരെ പ്രധാനമാണ്. ഈ സാങ്കേതികവിദ്യ, ഇന്ത്യയെ ലോകത്തെ ഏറ്റവും മുന്നേറിയ രാജ്യങ്ങളുടെ നിരയിൽ എത്തിക്കാൻ സഹായിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Tech

ചാറ്റുകള്‍ ഇഷ്ടാനുസരണം വേര്‍തിരിക്കാം, വാട്‌സാപ്പ് പുതിയ ഫീച്ചറിന്റെ നിര്‍മാണത്തില്‍

Published

on

വാട്‌സാപ്പില്‍ പുതിയ കസ്റ്റം ചാറ്റ് ലിസ്റ്റ് ഫീച്ചര്‍ എത്തിയേക്കും. ചാറ്റുകളെ ഇഷ്ടാനുസരണം വ്യത്യസ്ത ലിസ്റ്റുകളാക്കി ക്രമീകരിക്കാനാവുന്ന ഫീച്ചര്‍ ആണിത്. വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ പുതിയ സൗകര്യം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട ചാറ്റുകള്‍ മാത്രം പ്രത്യേകം വേര്‍തിരിക്കാനും വ്യക്തികളുമായുള്ള ചാറ്റുകളും ഗ്രൂപ്പ് ചാറ്റുകളും വെവ്വേറെ ആക്കാനുമെല്ലാം ഈ സംവിധാനത്തിലൂടെ സാധിക്കും.

നിലവില്‍ അണ്‍റീഡ്, ഫേവറൈറ്റ്‌സ്, ഗ്രൂപ്പ്‌സ് എന്നിങ്ങനെയുള്ള ഫില്‍റ്ററുകള്‍ വാട്‌സാപ്പില്‍ ലഭ്യമാണ്. ഇതിനൊപ്പമാണ് ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ചാറ്റുകള്‍ വേര്‍തിരിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. ഈ ഫീച്ചര്‍ എത്തിയാല്‍ പ്രിയപ്പെട്ടവരുടെ ചാറ്റുകള്‍ കണ്ടെത്താന്‍ ചാറ്റ് ലിസ്റ്റില്‍ ഒരുപാട് സ്‌ക്രോള്‍ ചെയ്യേണ്ടി വരില്ല.

വാട്‌സാപ്പ് ബിസിനസ് ഉപഭോക്താക്കള്‍ക്കും ചാറ്റുകള്‍ ആവശ്യാനുസരണം വേര്‍തിരിക്കാന്‍ ആ സൗകര്യം സഹായിക്കും. ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലിരിക്കുന്ന കസ്റ്റം ഫില്‍റ്റര്‍ ഫീച്ചര്‍ വാട്‌സാപ്പിന്റെ ഭാവി അപ്‌ഡേറ്റുകളിലായിരിക്കും അവതരിപ്പിക്കപ്പെടുക.
കടപ്പാട് :കേരളാ ന്യൂസ്

http://theendtimeradio.com

Continue Reading

Tech

ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഫോട്ടോയ്‌ക്കൊപ്പം ഇനി പാട്ടും; പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

Published

on

ആളുകളുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ഇന്‍സ്റ്റഗ്രാം. ഇൻസ്റ്റാഗ്രാം ഇപ്പോൾ തങ്ങളുടെ അടുത്ത ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. പ്രൊഫൈലില്‍ നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട പാട്ടോ മ്യൂസിക്കോ ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.

ഇനി ഇന്‍സ്റ്റഗ്രാമില്‍ യൂസര്‍ പ്രൊഫൈലിനൊപ്പം സംഗീതവും ചേര്‍ക്കാം എന്നാണ് റിപ്പോർട്ട്. ബയോ വരുന്ന ഭാഗത്താണ് ഇത്തരത്തില്‍ ആഡ് ചെയ്യുന്ന പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇങ്ങനെ ചേര്‍ക്കുന്ന പാട്ടും മ്യൂസിക്കും നിങ്ങള്‍ക്ക് ഇഷ്‌ടമുള്ളപ്പോള്‍ ഡിലീറ്റ് ചെയ്യുകയും പുതിയവ ആഡ് ചെയ്യുകയുമാവാം.

‘മൈസ്പേസ്’ ആപ്പില്‍ വര്‍ഷങ്ങളായുള്ള ഫീച്ചറാണിത്. എന്നാല്‍ മൈസ്പേസിലെ പോലെ ഇന്‍സ്റ്റയില്‍ ഇത് ഓട്ടോപ്ലേയാവില്ല. പകരം ഇന്‍സ്റ്റ യൂസര്‍മാര്‍ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്ത് പാട്ട് കേള്‍ക്കുകയും പോസ് ചെയ്യുകയും വേണം.

എങ്ങനെ പാട്ട് ചേര്‍ക്കാം എന്നറിയാം

ഇന്‍സ്റ്റഗ്രാമിലെ ‘എഡ‍ിറ്റ് പ്രൊഫൈല്‍’ ഓപ്ഷനില്‍ പ്രവേശിച്ച് ‘ആഡ് മ്യൂസിക് ടു യുവര്‍ പ്രൊഫൈല്‍’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിന് ശേഷം ഇന്‍സ്റ്റഗ്രാം ലൈബ്രറിയില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ട് തെരഞ്ഞെടുക്കാം. 30 സെക്കന്‍ഡ് വരെയൊണ് ഇങ്ങനെ പ്രൊഫൈലിലേക്ക് ചേര്‍ക്കുന്ന പാട്ടുകള്‍ക്ക് പരമാവധി ദൈര്‍ഘ്യമുണ്ടാവുക. ആഡ് മ്യൂസിക് ടു യുവര്‍ പ്രൊഫൈല്‍ ഓപ്ഷന്‍ ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie20 hours ago

‘സ്തുതി’ പാടിയത് ‘സാത്താനോ’? ബോഗയ്ന്‍വില്ല ഗാനത്തിനെതിരെ ക്രൈസ്തവ സഭ

കര്‍ത്താവിന് ‘സ്തുതി’ പാടിയത് സാത്താന്‍ ആണോ? അമല്‍ നീരദിന്റെ ‘ബോഗയ്ന്‍വില്ല’, പ്രഖ്യാപിച്ചത് മുതല്‍ എന്നും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതിന് പിന്നാലെയാണ് സിനിമയിലെ ആദ്യ ഗാനം പുറത്തെത്തിയത്....

world news20 hours ago

ചൈനയിൽ ദൈവാലയങ്ങളിൽനിന്ന് കുരിശുകൾ നീക്കം ചെയ്യുന്നു; ക്രിസ്തുവിന്റെ ചിത്രങ്ങൾക്കു പകരം പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ചിത്രങ്ങൾ

ദൈവാലയങ്ങളിൽനിന്ന് കുരിശുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ചൈനീസ് ഉദ്യോഗസ്ഥർ. ക്രിസ്തുവിന്റെ ചിത്രങ്ങൾക്കുപകരം പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞയാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ...

National20 hours ago

ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് ഏരിയ സമ്മേളനങ്ങൾ ആരംഭിച്ചു .സെൻ്ററുകൾ, സമയം, സ്ഥലം

ലീഡർഷിപ്പിലും സുവിശേഷീകരണത്തിലും സഭാപരിപാലനത്തിലും കാര്യവിചാരകത്വത്തിലും സെൻ്റർ – പ്രാദേശിക ശുശ്രൂഷകൻമാരെയും സെക്രട്ടറിമാരെയും ഒരുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വേണ്ടിയുള്ള സമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത് ഒക്ടോബർ 3 മുതൽ 21 വരെയുള്ള തീയതികളിൽ...

National20 hours ago

കന്യാസ്ത്രീകൾ നടത്തുന്ന സ്കൂൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു​; മൗണ്ട് കാർമൽ എന്ന പേര് മാറ്റണമെന്ന് സഭ

മുംബൈ: കർമ്മലീത്ത കന്യാസ്ത്രീകൾ അഞ്ച് പതിറ്റാണ്ടിലേറെയായി നടത്തുന്ന പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ അദാനി ഫൗണ്ടേഷൻ ഏറ്റെടുത്തു. പടിഞ്ഞാറൻ മഹാരാഷ്ട്ര ചന്ദ്രപൂർ...

us news20 hours ago

ഐ പി സി അയർലണ്ട് & ഇ യു റീജിയന്റെ രണ്ടാമത് വാർഷിക കൺവെൻഷന് അനുഗ്രഹീതസമാപ്തി*.

*ഡബ്ലിൻ* : നിത്യതയ്ക്കു വേണ്ടി നമ്മെ തന്നെ ഒരുക്കുക എന്ന ആഹ്വാനത്തോടെ ഐപിസി അയർലൻഡ് & ഇ യു റീജിയൻ രണ്ടാമത് വാർഷിക കൺവെൻഷൻ അനുഗ്രഹീത സമാപ്തി...

National2 days ago

IGM ഡബ്ലിൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ “റിവൈവൽ നൈറ്റ് ” ഇന്ന്

ഇമ്മാനുവേൽ ഗോസ്പൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് വൈകിട്ട് 7 മുതൽ 9 വരെ “റിവൈവൽ നൈറ്റ് ” IGM ചർച്ചിൽ വച്ചു നടക്കുന്നു....

Trending