Connect with us

Movie

കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന്

Published

on

ആലുവ : അന്തരിച്ച ചലച്ചിത്രതാരം കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം രാവിലെ ഒൻപത് മുതൽ 12 മണിവരെ കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സിനിമാ താരങ്ങൾ ഇവിടെയെത്തി ആദരാഞ്ജലി അർപ്പിക്കും. വൈകീട്ട് നാലുമണിക്ക് ആലുവ കരിമാല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്, കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 700 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുറച്ചുനാളായി സിനിമാജീവിതത്തിൽ നിന്ന് മാറി വിശ്രമജീവിതം നയിക്കുകയായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമയിലെത്തിയ പൊന്നമ്മ പ്രമുഖരായ അനേകം അഭിനേതാക്കളുടെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള നാടക വേദികളിലും പൊന്നമ്മ ഒരു പ്രത്യേക സ്ഥാനം പിടിച്ചിരുന്നു.

അർബുദം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്ന കവിയൂർ പൊന്നമ്മ ഇന്നലെ വൈകീട്ടാണ് മരിച്ചത്. കഴിഞ്ഞ മേയ് മാസത്തിൽ ആണ് പരിശോധനയിൽ കാൻസർ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയിൽ തന്നെ സ്റ്റേജ് 4 കാൻസർ ആണ് കണ്ടെത്തിയത്. സെപ്തംബർ 3 ന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ചിച്ചതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്
http://theendtimeradio.com

Movie

‘സ്തുതി’ പാടിയത് ‘സാത്താനോ’? ബോഗയ്ന്‍വില്ല ഗാനത്തിനെതിരെ ക്രൈസ്തവ സഭ

Published

on

കര്‍ത്താവിന് ‘സ്തുതി’ പാടിയത് സാത്താന്‍ ആണോ? അമല്‍ നീരദിന്റെ ‘ബോഗയ്ന്‍വില്ല’, പ്രഖ്യാപിച്ചത് മുതല്‍ എന്നും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതിന് പിന്നാലെയാണ് സിനിമയിലെ ആദ്യ ഗാനം പുറത്തെത്തിയത്. ‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി’ എന്ന ഗാനം ഒറ്റ ദിവസം കൊണ്ട് തന്നെ വൈറലാവുകയും ചെയ്തു. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാമതായി തുടരുന്ന ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നവർ ധരിച്ചിരിക്കുന്ന വേഷവും ബ്ലാക്ക് തീമും വിവാദമായിരിക്കുകയാണ്.

കര്‍ത്താവിന് സ്തുതി പാടുന്നത് സാത്താന്‍ ആണോ എന്നാണ് ഒരു വിഭാഗം പേര്‍ ചര്‍ച്ചയാക്കുന്നത്. സാത്താന്റെ കൊമ്പുകള്‍ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള വസ്ത്രമാണ് ഗാനരംഗത്തിൽ അണിഞ്ഞിരിക്കുന്നത്. ഒരു സാധാ സ്തുതി ഗീതമല്ല ഈ ഗാനം എന്നതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

ഗാനത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സീറോ മലബാര്‍ സഭ അല്‍മായ ഫോറം. ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി എന്ന ഗാനം ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നു എന്നാണ് ആരോപണം. ഗാനം സെന്‍സര്‍ ചെയ്യണമെന്നും വേണ്ടി വന്നാല്‍ സിനിമ തന്നെ സെന്‍സര്‍ ചെയ്യണമെന്നാണ് ആവശ്യം. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് മെയില്‍ അയച്ചാണ് സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പരാതി നല്‍കിയിരിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്ന ഗാനങ്ങള്‍ കടുത്ത നിയമങ്ങള്‍ ഉപയോഗിച്ച് തടയണമെന്നും പരാതിയില്‍ പറയുന്നുണ്ട്.
Sources:christiansworldnews

http://theendtimeradio.com

Continue Reading

Movie

മലയാള സിനിമയിലെ ക്രൈസ്തവ അവഹേളനങ്ങൾക്കെതിരെ കേന്ദ്ര സർക്കാരിന് പരാതി നൽകി

Published

on

മലയാളസിനിമയിലെ ക്രൈസ്തവ അവഹേളനങ്ങൾ അവസാനിപ്പിക്കണാമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനും (CBFC) സീറോമലബാർ സഭാ അത്മായ ഫോറം പരാതി നൽകി. അമൽ നീരദ് സംവിധാനം ചെയ്ത പുതിയ ചലച്ചിത്രമായ ‘ബോഗയ്‌ന്‍വില്ല’യിലെ ‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിനു സ്തുതി’ എന്ന പ്രമോഷണൽ സിനിമാഗാനത്തിനെതിരെയാണ് പരാതി.

ക്രിസ്ത്യൻ പശ്ചാത്തലം വികലമാക്കിയ ഇത്തരം ഗാനങ്ങൾ കേന്ദ്ര സർക്കാർ ഇടപെട്ട് സെൻസർ ചെയ്യാനും കേരളത്തിലെ ക്രൈസ്തവർക്കെതിരെയുള്ള ഇത്തരം ഗൂഢശ്രമങ്ങളും മാറ്റങ്ങളും തിരിച്ചറിഞ്ഞ് ഇടപെടാനും കേന്ദ്രസർക്കാർ തയ്യാറാകണം.ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസങ്ങളെയും പ്രതീകങ്ങളെയും ബോധപൂർവം അവഹേളിക്കുകയും ക്രൈസ്തവചിഹ്നങ്ങളെ ദുഷിച്ച ഗാനങ്ങളുടെ പ്രതിരൂപമാക്കുകയും ചെയ്യുന്നതിനെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ കടുത്ത നിയമങ്ങളുപയോഗിച്ച് തടയണം.

മലയാള സിനിമാമേഖലയിൽ നടക്കുന്ന വൻചൂഷണങ്ങൾ കേരളത്തിലെ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെപേരിൽ ക്രൈസ്തവരെ നിന്ദിക്കുന്ന ഗാനങ്ങളിലൂടെ സാത്താനിസത്തിന്റെയും മതനിന്ദയുടെയും ദുഷ്പ്രവണതകളെ ന്യായീകരിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട.

‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിനു സ്തുതി’ എന്ന ഗാനത്തിന്റെ ഉള്ളടക്കം ക്രിസ്ത്യാനികൾക്ക് അപമാനമാണ്. ഗാനത്തിന്റെ വരികളും ദൃശ്യങ്ങളും ക്രിസ്ത്യാനികളെ അപമാനിക്കുന്നു. ഈ സിനിമ ഇപ്പോഴും റിലീസ് ചെയ്തിട്ടില്ല. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ഇടപെടലിലൂടെ ഗാനം സെൻസർ ചെയ്യണമെന്നും ആവശ്യമെങ്കിൽ സിനിമതന്നെ സെൻസർ ചെയ്യണമെന്നും സീറോമലബാർ ചർച്ച് ലെയ്റ്റി ഫോറം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോടും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോടും ആവശ്യപ്പെടുന്നു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

Movie

‘The Chosen’ Phenomenon: People Are Coming to Christ Across the Globe After Watching Popular TV Series

Published

on

“The Chosen,” the TV series that chronicles the lives of Jesus and His disciples, has become a global phenomenon, sparking spin-off projects, memorabilia, and more.

Among the projects that stem from the popular show are a book series and interactive Bible study aimed at helping viewers better connect with Scripture.

Amanda Jenkins, wife of “The Chosen” showrunner Dallas Jenkins, most recently authored, “God’s Goodness for the Chosen: An Interactive Bible Study Season 4,” a project she says explores the main theme present in season four of the show: human suffering.

“The show itself really has to do with a lot of suffering,” Jenkins told CBN News. “We’re starting to see that Jesus is allowing His followers to suffer. He’s not removing suffering when He’s being asked or in the way He’s being asked.”

She said this dynamic personally resonated as it’s been true in her own life. Similarly, while working on the show, the Jenkins family faced their own struggles.

“I was kind of begging the Lord to heal my daughter,” Jenkins said. “She’s got a chronic illness and Dallas and I were really suffering watching her suffer. My co-writer was going through a different but same, thematically, season of life.”

The irony, of course, was that Jenkins was helping prepare a Bible study that would inspire others on this very issue. As she explored the matter, she said she came to realize that “seasons of suffering really are more about God in the suffering and how His goodness eclipses our suffering.”

Jenkins candidly shared feeling as though she was doing something wrong as she grappled with her daughter’s own health battles.

“I felt like, I’m doing something wrong. Like, I can’t get out from underneath this. … I’m working so hard. I’m trying everything I can think of,” she said. “I’m taking her to every specialist in our particular case that I can get a hold of. I’m praying. … I’m laying it down in faith. I’m doing all the things, and I’m still suffering.”

While Jenkins said she initially felt she was erring in some way, she came to a powerful realization.

“The truth is that I’m not sure I’ve ever learned about the goodness of the Lord outside of suffering,” she said. “I don’t think I learn it in abundance; I think I’m more selfish in abundance. I think I run ahead of Him in times of peace. I think our nature is that suffering is where we draw near to the Lord. Otherwise, I think we get really distracted at best.”

Ultimately, she had to change the way she was seeing and responding to the suffering. The personal experience juxtaposed against what’s observed in season four of “The Chosen” wasn’t lost on Jenkins, as she said a closer look at God while working on it helped grow and inspire her faith.

“I think our suffering, the timing of our suffering, it’s not a coincidence,” Jenkins said. “The show is doing cool things, and is exciting, and all those things. But, personally, we’re having to seek Him more than ever, and I would say He’s not allowing us to preach the Gospel from a high place.”

Jenkins continued, “We are clinging to Jesus and finding new reasons every day to beg for help.”

She said it’s also been incredible to watch “The Chosen” serve as a tool that helps “reintroduce people to Jesus.” The cast and crew continue to hear stories from people who say they had fallen away from faith but are coming back, and they credit the show for helping in that process.

Others proclaim “The Chosen” has inspired them to find Christ for the first time.

“It’s spanning demographics,” Jenkins said. “It’s old people and young people. It’s special needs people. It’s every culture. It’s in every country of the world. … There is no explanation for it other than God is just doing a thing, and we get to be kind of in a front-row seat to it.”

Jenkins said this is ultimately the end goal: to drive people “back to Scripture.”

“The show is awesome, but it’s a TV show,” she said. “It’s not the word of God, and so our hope is that the show invites people back into Scripture.”
Sources:faithwire

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie21 hours ago

‘സ്തുതി’ പാടിയത് ‘സാത്താനോ’? ബോഗയ്ന്‍വില്ല ഗാനത്തിനെതിരെ ക്രൈസ്തവ സഭ

കര്‍ത്താവിന് ‘സ്തുതി’ പാടിയത് സാത്താന്‍ ആണോ? അമല്‍ നീരദിന്റെ ‘ബോഗയ്ന്‍വില്ല’, പ്രഖ്യാപിച്ചത് മുതല്‍ എന്നും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതിന് പിന്നാലെയാണ് സിനിമയിലെ ആദ്യ ഗാനം പുറത്തെത്തിയത്....

world news21 hours ago

ചൈനയിൽ ദൈവാലയങ്ങളിൽനിന്ന് കുരിശുകൾ നീക്കം ചെയ്യുന്നു; ക്രിസ്തുവിന്റെ ചിത്രങ്ങൾക്കു പകരം പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ചിത്രങ്ങൾ

ദൈവാലയങ്ങളിൽനിന്ന് കുരിശുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ചൈനീസ് ഉദ്യോഗസ്ഥർ. ക്രിസ്തുവിന്റെ ചിത്രങ്ങൾക്കുപകരം പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞയാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ...

National21 hours ago

ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് ഏരിയ സമ്മേളനങ്ങൾ ആരംഭിച്ചു .സെൻ്ററുകൾ, സമയം, സ്ഥലം

ലീഡർഷിപ്പിലും സുവിശേഷീകരണത്തിലും സഭാപരിപാലനത്തിലും കാര്യവിചാരകത്വത്തിലും സെൻ്റർ – പ്രാദേശിക ശുശ്രൂഷകൻമാരെയും സെക്രട്ടറിമാരെയും ഒരുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വേണ്ടിയുള്ള സമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത് ഒക്ടോബർ 3 മുതൽ 21 വരെയുള്ള തീയതികളിൽ...

National21 hours ago

കന്യാസ്ത്രീകൾ നടത്തുന്ന സ്കൂൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു​; മൗണ്ട് കാർമൽ എന്ന പേര് മാറ്റണമെന്ന് സഭ

മുംബൈ: കർമ്മലീത്ത കന്യാസ്ത്രീകൾ അഞ്ച് പതിറ്റാണ്ടിലേറെയായി നടത്തുന്ന പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ അദാനി ഫൗണ്ടേഷൻ ഏറ്റെടുത്തു. പടിഞ്ഞാറൻ മഹാരാഷ്ട്ര ചന്ദ്രപൂർ...

us news22 hours ago

ഐ പി സി അയർലണ്ട് & ഇ യു റീജിയന്റെ രണ്ടാമത് വാർഷിക കൺവെൻഷന് അനുഗ്രഹീതസമാപ്തി*.

*ഡബ്ലിൻ* : നിത്യതയ്ക്കു വേണ്ടി നമ്മെ തന്നെ ഒരുക്കുക എന്ന ആഹ്വാനത്തോടെ ഐപിസി അയർലൻഡ് & ഇ യു റീജിയൻ രണ്ടാമത് വാർഷിക കൺവെൻഷൻ അനുഗ്രഹീത സമാപ്തി...

National2 days ago

IGM ഡബ്ലിൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ “റിവൈവൽ നൈറ്റ് ” ഇന്ന്

ഇമ്മാനുവേൽ ഗോസ്പൽ മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് വൈകിട്ട് 7 മുതൽ 9 വരെ “റിവൈവൽ നൈറ്റ് ” IGM ചർച്ചിൽ വച്ചു നടക്കുന്നു....

Trending