Travel
വിദേശ പൗരത്വമുളള ഇന്ത്യക്കാരെ ബാധിക്കുന്ന നിയമങ്ങളില്‍ അതൃപ്തി വ്യാപകമാകുന്നു, കടുത്ത വീസ നിയന്ത്രണങ്ങള്‍
എന്‍.ആര്‍.ഐ സമൂഹം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. കേരളത്തിന്റെ കാര്യമെടുത്താന്‍ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസി സമൂഹം. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പൗരത്വമുളള ഇന്ത്യക്കാരെ ബാധിക്കുന്ന നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന പുതിയ മാറ്റങ്ങളില്‍ അസ്വസ്ഥരായിരിക്കുകയാണ് പ്രവാസി സമൂഹം.
പ്രത്യേകാവകാശങ്ങള്‍ എടുത്തു കളയുന്നു
ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യന്‍സിന്റെ (ഒ.സി.ഐ) പല പ്രത്യേകാവകാശങ്ങളും എടുത്തു കളയുന്നതാണ് പുതിയ മാറ്റങ്ങള്‍. ഇന്ത്യൻ പൗരന്മാരുമായി ഏതാണ്ട് തുല്യമായ പദവിയാണ് ഒ.സി.ഐ കള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോൾ “വിദേശ പൗരന്മാർ” എന്ന് തങ്ങളെ വേര്‍തിരിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
പുതിയ നിയമം അനുസരിച്ച് തടസങ്ങളില്ലാതെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് വിദേശ പൗരത്വമുളള ഇന്ത്യക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ട്. മറ്റേതൊരു വിദേശിയെയും പോലെ ഒ.സി.ഐ കള്‍ക്ക് ജമ്മു കശ്മീരോ അരുണാചൽ പ്രദേശോ സന്ദർശിക്കാൻ ഇപ്പോൾ അനുമതി ആവശ്യമാണ്. ഇത് ഇന്ത്യയുമായുള്ള അവരുടെ തടസമില്ലാത്ത ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്നതാണ്.
സുരക്ഷാ ഭീഷണികള്‍ മൂലമാണ് നിയന്ത്രണങ്ങളെന്ന് വാദം
പ്രവാസി സമൂഹത്തില്‍ ഉടനീളം നിയമത്തിലെ പുതിയ മാറ്റങ്ങളില്‍ രോഷം നിഴലിക്കുന്നുണ്ട്. “ഉത്തര കൊറിയയിൽ നിന്ന് പുറത്തായതുപോലെ തോന്നുന്നു.” എന്നാണ് ഒരു പ്രവാസി ഈ മാറ്റങ്ങളെക്കുറിച്ച് അഭിപ്രായപ്പെട്ടത്. സുരക്ഷാ ഭീഷണികള്‍ ഉളളതിനാലാണ് പുതിയ നിയന്ത്രണങ്ങൾ എന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ സത്യസന്ധരായ എന്‍.ആര്‍.ഐ കളെയും ഒ.സി.ഐ കളെയും ബ്യൂറോക്രാറ്റിക് കാടത്തത്തിലേക്ക് വലിച്ചെറിയുന്നതാണ് നിയമം എന്നാണ് ആരോപണമുളളത്.
കുടുംബ കാര്യങ്ങള്‍, ബിസിനസ് അല്ലെങ്കിൽ മതപരമായ ചടങ്ങുകള്‍ പോലുള്ള കാര്യങ്ങൾ തുടങ്ങിയവയ്ക്ക് നാട്ടിലേക്ക് യാത്രകൾ നടത്താന്‍ ഒ.സി.ഐ കള്‍ക്ക് ഇപ്പോൾ അനുമതി ആവശ്യമാണ്. റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും നിയന്ത്രണമുണ്ട്. എന്‍.ആര്‍.ഐ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യേണ്ട സമയത്ത് സർക്കാർ തങ്ങളെ അകറ്റുന്നതായി തോന്നുന്നുവെന്നാണ് പ്രവാസി സമൂഹം പറയുന്നത്.
പ്രവാസികളുടെ ഇന്ത്യയിലേക്കുളള വരവ് കുറഞ്ഞേക്കാം
ഒ.സി.ഐകളുടെ നിലവിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം പ്രവേശനത്തിനുള്ള വീസ നടപടിക്രമങ്ങളാണ്. മുമ്പത്തെ ഒ.സി.ഐ നിയമങ്ങൾ ഉദാരമായിരുന്നുവെന്നും പ്രവാസി സമൂഹം ചൂണ്ടിക്കാണിക്കുന്നു. തങ്ങളെ നിയന്ത്രിക്കുന്നതിനു പകരം കേന്ദ്ര സർക്കാർ ഒരു എൻ.ആർ.ഐ/ഒ.സി.ഐ നിക്ഷേപ സംരക്ഷണ ബിൽ പാസാക്കുകയാണ് വേണ്ടതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പ്രവാസി സമൂഹം കോടിക്കണക്കിന് രൂപയാണ് ഇന്ത്യയിലേക്ക് അയയ്ക്കുന്നത്. ഇന്ത്യയുമായുള്ള പ്രവാസി സമൂഹത്തിന്റെ ബന്ധത്തെ സ്വാധീനിക്കുന്ന നയങ്ങൾ അവരുടെ അതുല്യമായ സംഭാവനകളെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ഒ.സി.ഐ കളുടെ പ്രത്യേകാവകാശങ്ങൾ കുറയ്ക്കുന്നത് ഇന്ത്യയിലേക്കുളള അവരുടെ സന്ദർശനങ്ങൾ കുറയുന്നതിലേക്ക് നയിക്കാനിടയുണ്ട്. അത് സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനുളള സാധ്യതകളും വിദഗ്ധര്‍ കാണുന്നു.
Sources:azchavattomonline.com
Travel
പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ഒഴിവാക്കി പൂര്‍ണമായി ഡിജിറ്റലാകാന്‍ മോട്ടര്‍ വാഹന വകുപ്പ്
തിരുവനന്തപുരം∙ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ഒഴിവാക്കി പൂര്‍ണമായി ഡിജിറ്റലാകാന്‍ മോട്ടര്‍ വാഹന വകുപ്പ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് അവസാനിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റിങ്ങും നിര്‍ത്തലാക്കുമെന്നു വകുപ്പ് അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായി സി.എച്ച്.നാഗരാജു ചുമതലയേറ്റതിനു പിന്നാലെയാണ് ഡിജിറ്റല്‍ നീക്കങ്ങള്‍ വേഗത്തിലാക്കിയിരിക്കുന്നത്. ഇതുവരെ മൂന്നു സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രിന്റ് ചെയ്ത കാര്‍ഡുകളുടെ വിതരണം അവസാനിപ്പിച്ചത്. നാലാമത്തെ സംസ്ഥാനമായി കേരളം മാറും.
ഡിജിറ്റലായിക്കഴിഞ്ഞാല്‍ ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന അതേദിവസം തന്നെ ലൈസന്‍സ് കാര്‍ഡ് നല്‍കാന്‍ കഴിയും. അപേക്ഷകര്‍ക്കു വീട്ടിലെത്തി രാത്രിയോടെ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാം.
ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്ന സമയത്ത് ഡിജിലോക്കറിലുള്ള ഡിജിറ്റല്‍ കാര്‍ഡ് കാണിക്കാന്‍ കഴിയും. കാര്‍ഡിന്റെ നിലവിലത്തെ സ്ഥിതി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉദ്യോഗസ്ഥര്‍ക്കു മനസിലാക്കാം. ഡ്രൈവിങ് ലൈസന്‍സ് നിലവിലുണ്ടോ സസ്‌പെന്‍ഡ് ചെയ്തതാണോ റദ്ദാക്കിയതാണോ എന്നു തിരിച്ചറിയാനും കഴിയും
കാര്‍ഡ് നഷ്ടപ്പെടുമെന്ന ആശങ്ക കൂടാതെ തന്നെ ഉദ്യോഗസ്ഥര്‍ക്കു കോപ്പി നല്‍കാന്‍ കഴിയും. ആളുകള്‍ക്ക് ക്യൂ ആര്‍ കോഡ് ഉള്‍പ്പെടെ കാര്‍ഡിന്റെ കോപ്പി അക്ഷയകേന്ദ്രങ്ങളില്‍നിന്നു പ്രിന്റ് എടുത്തു കൈയില്‍ കരുതാനും കഴിയും. നിലവില്‍ പ്രിന്റ് ചെയ്ത ലൈസന്‍സ് കാര്‍ഡാണ് ജനങ്ങള്‍ ഉപയോഗിച്ചു ശീലിച്ചിരിക്കുന്നത്. ഡിജിറ്റലിലേക്കു പൂര്‍ണമായി മാറണമെങ്കില്‍ പ്രിന്റിങ് അവസാനിപ്പിക്കുക മാത്രമാണ് മാര്‍ഗമെന്ന് മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
Sources:globalindiannews
Travel
പോലീസ് ചെക്കിങ്ങില്‍ ആ പേടി ഇനി വേണ്ട; ലൈസന്‍സ് മൊബൈലില്‍ ആയാലും മതിയെന്ന് മന്ത്രി
ഡ്രൈവിങ് ലൈസൻസ് പുതിയത് ലഭിക്കാൻ പലവിധ പ്രശ്നങ്ങൾ നേരിടുന്നുവെന്ന പരാതികൾക്ക് പരിഹാരമായി ഡിജിറ്റൽ ലൈസൻസുകൾ ആവിഷ്കരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ അറിയിച്ചു. കോഴിക്കോട് കെ.എസ്.ആർ.ടി. ബസ് സ്റ്റാൻഡിൽ ആരംഭിച്ച ശീതീകരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ചിത്രവും, ക്യു.ആർ.കോഡുമുള്ള ഡ്രൈവിങ് ലൈസൻസ് മൊബൈലുകളിലേക്ക് ഡൗൺലോഡ് ചെയ്യാം. അത് മൊബൈലിൽ കാണിച്ചാൽ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ സ്വീകരിക്കും. കാർഡ് അച്ചടിക്കുന്നതിനും അയക്കാനുള്ള തപാൽക്കൂലിയിനത്തിലും വാങ്ങുന്ന 100 രൂപ കുറച്ചായിരിക്കും ഇനി ഡ്രൈവിങ് ലൈസൻസ് ഫീസ് ഈടാക്കുക. കാർഡ് അച്ചടിക്കുന്ന കമ്പനിയുമായുള്ള തർക്കങ്ങളെത്തുടർന്ന് അവരെ ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ.
ഡ്രൈവിങ് പരീക്ഷ പാസായി അത് ഔദ്യോഗികമായി രേഖപ്പെടുത്തുന്നതോടെ ലൈസൻസ് മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. മൊബൈൽ നഷ്ടപ്പെട്ടാൽ മറ്റൊരു ഫോണിലും ഇതുചെയ്യാൻ സാധിക്കും. അച്ചടിച്ച കാർഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസൻസ് തന്നെ വേണമെന്ന് നിർബന്ധിക്കാൻ പാടില്ലെന്ന് നിയമത്തിൽ അനുശാസിക്കുന്നത് കണക്കിലെടുത്താണ് ഡിജിറ്റൽ ലൈസൻസ് ഒരുക്കുന്നത്. ഇത് പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക് വ്യാജനെ തിരിച്ചറിയാൻ സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഡ്രൈവിങ് ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഡിജിറ്റലാക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാർ പ്രഖ്യാപിച്ചത്. അതേസമയം, ആറ് വർഷം മുമ്പുതന്നെ കേന്ദ്രസർക്കാർ ഇവ ഡിജിറ്റലാക്കിയിരുന്നു. ഡ്രൈവിങ് ലൈസൻസ്, ആർ.സി. അച്ചടി തടസ്സപ്പെട്ട സാഹചര്യത്തിൽ മോട്ടോർവാഹനവകുപ്പ് സ്വന്തംനിലയ്ക്ക് ഡിജിറ്റൽ പകർപ്പ് നൽകുമെന്നാണ് മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉറപ്പുനൽകിയിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ മൊബൈൽ ആപ്പുകളായ ഡിജി ലോക്കറിലും എം. പരിവാഹനിലും വാഹനരേഖകളും ലൈസൻസും 2018 മുതൽ ഡിജിറ്റൽരൂപത്തിൽ സൗജന്യമായി ലഭ്യമാണ്. സംസ്ഥാനത്ത് കാർഡ് വിതരണം വൈകുന്നതിനാൽ ലൈസൻസ് എടുക്കുന്നവരും കേന്ദ്രത്തിന്റെ ഡിജിറ്റൽ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഡിജിറ്റൽ പകർപ്പിന് അസലിന്റെ സാധുത നൽകി കേന്ദ്രസർക്കാർ വിജ്ഞാപനവും ഇറക്കിയിരുന്നു. ഇത് അടിസ്ഥാനമാക്കി സംസ്ഥാനത്തും ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.
Sources:azchavattomonline.com
Travel
അപകടത്തിൽ പെട്ടാൽ സൗജന്യം, കേരളത്തിലെ ആംബുലൻസുകൾക്ക് നിരക്ക് നിശ്ചയിച്ചു; ഇത് ഇന്ത്യയിൽ ആദ്യം
തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി ആംബുലൻസുകൾക്ക് താരിഫ് (നിശ്ചിത നിരക്ക്) ഏർപ്പെടുത്തി കേരളം. വിവിധ വിഭാഗത്തിലുള്ള ആംബുലൻസുകളുടെ മിനിമം നിരക്ക്, കിലോമീറ്റർ നിരക്ക്, ആനുകൂല്യങ്ങൾ എന്നിവ നിശ്ചയിച്ചു. ആംബുലൻസുടമകളുടെയും തൊഴിലാളികളുടെയും സംഘടനകളുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ സംസ്ഥാന ഗതാഗത വകുപ്പിൻ്റേതാണ് തീരുമാനം. ആംബുലൻസുകളുടെ മിനിമം ചാർജ് പരിധി 10 കിലോമീറ്ററായി നിശ്ചയിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ ആണ് പ്രഖ്യാപനം നടത്തിയത്.
ഐസിയു, എസി, വെൻ്റിലേറ്റർ, ടെക്നീഷ്യൻ തുടങ്ങിയ സൗകര്യങ്ങളുള്ള ‘ഡി ലെവൽ’ ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാർജ് 2500 രൂപയായി നിശ്ചയിച്ചു. മിനിമം ചാർജിന് ശേഷം അധിക കിലോമീറ്ററിന് 50 രൂപ വീതം ഈടാക്കാം. ആദ്യത്തെ ഒരു മണിക്കൂറിന് ശേഷം വെയിറ്റിങ് ചാർജ് മണിക്കൂറിന് 380 രൂപയാണ്.
എസി, ഓക്സിജൻ എന്നീ സൗകര്യങ്ങളുള്ള ‘സി ലെവൽ’ ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാർജ് 1500 രൂപയാണ്. മിനിമം ചാർജിന് ശേഷം അധിക കിലോമീറ്ററിന് 40 രൂപയാണ് നിരക്ക്. ആദ്യത്തെ ഒരു മണിക്കൂറിന് വെയിറ്റിങ് ചാർജ് മണിക്കൂറിന് 200 രൂപ.
നോൺ എസി ‘ബി ലെവൽ’ ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാർജ് 1000 രൂപയണ്. മിനിമം ചാർജിന് ശേഷം അധിക കിലോമീറ്ററിന് 30 രൂപ ഈടാക്കാം. ആദ്യത്തെ ഒരു മണിക്കൂറിന് വെയിറ്റിങ് ചാർജ് മണിക്കൂറിന് 200 രൂപ.
ഓമ്നി, ബൊലേറോ, ഈക്കോ തുടങ്ങിയ എസി ‘എ ലെവൽ’ ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാർജ് 800 രൂപ. മിനിമം ചാർജിന് ശേഷം അധിക കിലോമീറ്ററിന് 25 രൂപ ഈടാക്കാം ആദ്യത്തെ ഒരു മണിക്കൂറിന് വെയിറ്റിങ് ചാർജ് മണിക്കൂറിന് 200 രൂപ. ഇതേ വിഭാഗത്തിലുള്ള നോൺ എസി ആംബുലൻസുകൾക്ക് 10 കിലോമീറ്ററിനുള്ളിൽ മിനിമം ചാർജ് 600 രൂപ. മിനിമം ചാർജിന് ശേഷം അധിക കിലോമീറ്ററിന് 20 രൂപ ഈടാക്കാം ആദ്യത്തെ ഒരു മണിക്കൂറിന് വെയിറ്റിങ് ചാർജ് മണിക്കൂറിന് 150 രൂപ.
വിവിധ ഇളവുകൾ
അപകടം നടന്നാൽ തൊട്ടടുത്ത ആശുപത്രികളിലേക്ക് സൗജന്യമായി എത്തിക്കും.
‘ഡി ലെവൽ’ ആംബുലൻസുകളിൽ ബിപിഎൽ വിഭാഗത്തിൽപെട്ട ആളുകൾക്ക് മൊത്തം തുകയുടെ 20 ശതമാനം ഇളവ് നൽകും.
കാൻസർ രോഗികൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഓരോ കിലോമീറ്ററിനും രണ്ട് രൂപ വെച്ച് ഇളവ് നൽകും.
ആംബുലൻസ് ഡ്രൈവർക്ക് യൂണിഫോം
ആംബുലൻസ് ഡ്രൈവർക്ക് യൂണിഫോം ഏർപ്പെടുത്തിയെന്ന് മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. നേവി ബ്ലൂ ഷർട്ടും ബ്ലാക്ക് പാന്റുമാണ് യൂണിഫോം. ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പ് പരിശീലനം നൽകും. പരിശീലനത്തിൽ പങ്കെടുക്കുന്ന ഡ്രൈവർക്ക് കാർഡുകൾ വിതരണം ചെയ്യും. ഇതുവഴി ഡ്രൈവർമാരുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന് അറിയിനാകും. ഇതിലൂടെ ആംബുലൻസുകൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനാകും. എടപ്പാൾ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ കെഎസ്ആർടിസി ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകളിൽ ആംബുലൻസ് ഡ്രൈവർമാർക്ക് പ്രാക്ടിക്കലോടു കൂടിയ പരിശീലനം നൽകുമെന്നും മന്ത്രി അറിയിച്ചു.
മറ്റ് തീരുമാനങ്ങൾ
ആംബുലൻസിനുള്ളിൽ താരിഫ് നിരക്കുകൾ പ്രദർശിപ്പിക്കണം.
ആംബുലൻസിനുള്ളിൽ ലോഗ് ബുക്ക് സൂക്ഷിക്കണം.
സംശയം തോന്നുന്ന ആംബുലൻസുകളെ പരിശോധനയ്ക്ക് വിധേയമാക്കും.
ആംബുലൻസിനെതിരെ പരാതിയുണ്ടെങ്കിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെടാം. വാട്സ്ആപ്പ് നമ്പർ: 9188961100.
Sources:azchavattomonline.com
-
Travel5 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
National7 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
world news12 months ago
50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം
-
Movie6 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Movie10 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
National7 months ago
300,000-Member Indian Church to Plant 40 More Megachurches
-
Sports8 months ago
Michigan Head Coach Jim Harbaugh Reveals ‘Mini Revival’, 70 Players Baptized Last Season
-
Articles7 months ago
3 promises Jesus offered us on Palm Sunday