Connect with us

National

A pastor, 4 others jailed for religious conversion

Published

on

Five people, including a pastor, have been jailed for religious conversion in the northern Indian state of Uttar Pradesh. Police said Pastor Gerald Massey Mathews of the Dasna Church, and the others were arrested for converting people under the pretext of curing their illnesses and offering their children a quality education.

“The police arrested Pastor Mathews and others on Sept. 23 and kept them in custody for more than 24 hours and on Sept. 25 sent them to jail in Dasna without giving any details,” Christian activist Minakshi Singh tol

“The police have kept us in the dark,” said Singh, general secretary of Unity in Compassion, a charity based in Uttar Pradesh.

The Christian lay leader said the sweeping anti-conversion law was enacted by the right-wing government without “proper study.”

According to news reports, the complaint against the pastor and the others was filed by Naveen Singh, coordinator of the Dharam Jagaran Samanvay Samiti

The complaint said they had been conducting religious conversion for a long time by luring people with promises of admission into schools for children. Some were given job promises, the complaint added.

The pastor and others were arrested while they assembled to perform religious conversion in Sevanagar village. A few locals protested against the arrest.

Poonam Mishra, additional commissioner of Nandgram police in Uttar Pradesh, said in the preliminary investigation the allegations of religious conversion were “found to be true.” The government amended the sweeping law in July this year which was passed by the state assembly in August.
Sources:christiansworldnews

http://theendtimeradio.com

National

രാജ്യത്തെ ആദ്യ 24×7 ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് ഇന്ന് മുതല്‍

Published

on

കൊല്ലം: രാജ്യത്തെ ആദ്യത്തെ 24X7 ഓണ്‍ലൈന്‍ കോടതി ഇന്ന് മുതല്‍ കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിക്കും. കൊല്ലത്തെ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം ഫയല്‍ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ കോടതി പരിഗണിക്കുക.

കോടതിയില്‍ അടയ്‌ക്കേണ്ട ഫീസ് ഇ-പെയ്മെന്റ് വഴി അടയ്ക്കാം. കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും നേരിട്ട് കോടതി നടപടികളില്‍ പങ്കെടുക്കാം. കേസിന്റെ നടപടികള്‍ ആര്‍ക്കും പരിശോധിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുണ്ടാകുക.

കേസുകള്‍ പേപ്പറില്‍ ഫയല്‍ ചെയ്യുന്ന രീതി ഇവിടെയില്ല. വെബ്സൈറ്റിലൂടെ നിശ്ചിത ഫോറം ഓണ്‍ലൈനായി സമര്‍പ്പിച്ചാണ് കേസ് ഫയല്‍ ചെയ്യേണ്ടത്. ദിവസവും 24 മണിക്കൂറും കേസ് ഫയല്‍ ചെയ്യാനാകും. എവിടെയിരുന്നും ഏതുസമയത്തും കോടതി സംവിധാനത്തില്‍ ഓണ്‍ലൈനായി പ്രവേശിക്കാമെന്നതാണ് പ്രധാന നേട്ടം.

കേസിലെ കക്ഷികളോ അഭിഭാഷകരോ കോടതിയില്‍ ഹാജരാകേണ്ടതില്ല. വാദവും വിചാരണയും കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനായിത്തന്നെ നടക്കും. കേസിലെ പ്രതികള്‍ക്കുള്ള സമന്‍സ് അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് ഓണ്‍ലൈനായി അയയ്ക്കും. പ്രതിക്കും ജാമ്യക്കാര്‍ക്കും ജാമ്യാപേക്ഷ ഓണ്‍ലൈനായി ഫയല്‍ ചെയ്ത് ജാമ്യമെടുക്കാനാകും. ഇതിനുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്താല്‍ മാത്രംമതി.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

National

ഐപിസി കാർമ്മൽ വണ്ടിത്താവളം സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഡിസംബർ 23 ന്

Published

on

ഐപിസി പാലക്കാട് നോർത്ത് സെൻ്ററിൽ ഉൾപ്പെട്ട് നിൽക്കുന്ന വണ്ടിത്താവളം കാർമ്മൽ സഭയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സംഗീത സന്ധ്യ ഡിസംബർ 23 ന് വൈകിട്ട് 4 മുതൽ 7 മണി വരെ വണ്ടിത്താവളം പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാ. എം.വി. മത്തായി ഉദ്ഘാടനം നിർവഹിക്കും. പി.വൈ.പി.എ കേരള സ്റ്റേറ്റ് പ്രസിഡൻ്റ് സുവി. ഷിബിൻ സാമുവേൽ ദൈവവചന പ്രഘോഷണം നടത്തും. ജോസ് പൂമല, പോൾസൺ കണ്ണൂർ എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. സുവി. തോമസ് ജോർജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

അസംബ്ലീസ് ഓഫ് ഗോഡ് മദ്ധ്യമേഖലാ പ്രാർത്ഥന പദയാത്ര – യൂക്കോമയ് കോട്ടയത്ത് നിന്നും ആരംഭിച്ചു

Published

on

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മദ്ധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ. സജിയുടെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനും മറ്റു സാമൂഹിക തിന്മകൾക്കും എതിരെ കോട്ടയം,ആലപ്പുഴ,പത്തനംതിട്ട,കൊല്ലം ജില്ലകളിലൂടെ നടത്തുന്ന പ്രാർത്ഥനാ പദയാത്ര – യൂക്കോമയ് ഇന്നു രാവിലെ കോട്ടയത്തു നിന്നും പ്രാർത്ഥിച്ചു ആരംഭിച്ചു.

അസംബ്ലീസ് ഓഫ് ഗോഡ് ആലപ്പുഴ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ മനോജ് വി.കെ ആധ്യക്ഷം വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് പദയാത്ര പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു.

മദ്യവും മയക്കുമരുന്നും കേരളത്തെ പോലെയുള്ള സാംസ്കാരിക പ്രബുദ്ധതയുള്ള സമൂഹത്തിന് ദോഷമാണെന്നും അത് ഭാവി തലമുറയെ തിന്മയുടെ വഴിയിലേക്ക് തള്ളിവിടുന്നതാണെന്നും അതിൽ നിന്നും ഒഴിഞ്ഞിരുന്നെങ്കിൽ മാത്രമേ നവസമൂഹം കെട്ടിപ്പടുക്കുവാൻ നമുക്ക് കഴിയുകയുള്ളൂ എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പ്രസ്താവിച്ചു.

പാസ്റ്റർ തോമസ് ഫിലിപ്പ് പദയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു.

പ്രസ്ബിറ്ററന്മാരായ ഷൈജു തങ്കച്ചൻ,അജി കെ. ജോൺ, വി.വൈ ജോസുകുട്ടി, ബിജി ഫിലിപ്പ്,ഷാജി ജോർജ്, മനോജ് ജോർജ്,ഷോജി കോശി,കെന്നഡി പോൾ, ബെഞ്ചമിൻ ബാബു, ബിജു എൻ. തോമസ്, വി.ജെ എബ്രഹാം,പി.ഡി ജോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറിലധികം ആളുകൾ പദയാത്രയിൽ പങ്കെടുക്കുന്നു.

രാവിലത്തെ യാത്രയ്ക്കിടയിൽ കോട്ടയം കെഎസ്ആർടിസി ജംഗ്ഷൻ,കോടിമത,നാട്ടകം,പള്ളം,ചിങ്ങവനം തുടങ്ങിയ ഇടങ്ങളിൽ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്നു പൂവൻതുരുത്ത് ഏ.ജി സഭയിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ ചെങ്ങന്നൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചൻ ദൈവവചനം സംസാരിക്കും.

ഉച്ച കഴിഞ്ഞുള്ള പദയാത്ര ചിങ്ങവനത്തു നിന്നും ആരംഭിച്ചു ചങ്ങനാശ്ശേരിയിൽ അവസാനിക്കും. വൈകിട്ട് ചങ്ങനാശ്ശേരി യിൽ നടക്കുന്ന മുറ്റത്ത് കൺവെൻഷനിൽ കൊല്ലം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ അജി കെ. ജോൺ പ്രസംഗിക്കും.
ചങ്ങനാശ്ശേരി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിജി ഫിലിപ്പ് അധ്യക്ഷനായിരിക്കും.

പാസ്റ്റർ ഷാജി സാമുവൽ, പാസ്റ്റർ സാബു ചാരുംമൂട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യൂക്കോമയ് ഗായകസംഘം ഈ പദയാത്രയിലുടനീളം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.
Sources:christiansworldnews

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news10 hours ago

വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു

ഓട്ടവ : ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. വർക്ക് പെർമിറ്റ് ഇല്ലാതെ തന്നെയുള്ള ക്യാംപസിനു വെളിയിലെ ജോലി ആഴ്ചയി‍ൽ...

Sports11 hours ago

യേശുവാണ് തന്റെ കുടുംബത്തിന്റെയും കരിയറിന്റെയും അടിസ്ഥാനം: സീസണ്‍ റെക്കോര്‍ഡിട്ട ബേസ്ബോള്‍ താരം ആരോണ്‍ ജഡ്ജ്

ന്യൂയോര്‍ക്ക്: “ഞങ്ങള്‍ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്, കാഴ്ചയാലല്ല” (2 കൊറിന്തോസ് 5:7) എന്ന ബൈബിള്‍ വാക്യവും നെഞ്ചിലേറ്റി ഈ സീസണിനു ആരംഭം കുറിച്ച ന്യൂയോര്‍ക്ക് യാങ്കീസിന്റെ അമേരിക്കന്‍ പ്രൊഫഷണല്‍...

world news11 hours ago

ക്രൈസ്തവര്‍ക്ക് മത നികുതി; മാലിയില്‍ ഇസ്ലാമിക സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് നേരെ പീഡനം കടുപ്പിക്കുന്നു

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഇസ്ലാമിക സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് മേല്‍ പീഡനം കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മാലിയിലെ മോപ്തി മേഖലയിലെ രണ്ട് ഗ്രാമങ്ങളിൽ ക്രൈസ്തവ സമൂഹങ്ങൾക്കു മേല്‍ ഇസ്ലാമിക...

Crime11 hours ago

India’s First 24×7 Online Court To Open In Kerala’s Kollam

In a groundbreaking development, Kollam is set to become the first city to launch a 24/7 online court, transforming the...

National11 hours ago

രാജ്യത്തെ ആദ്യ 24×7 ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് ഇന്ന് മുതല്‍

കൊല്ലം: രാജ്യത്തെ ആദ്യത്തെ 24X7 ഓണ്‍ലൈന്‍ കോടതി ഇന്ന് മുതല്‍ കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിക്കും. കൊല്ലത്തെ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും...

us news1 day ago

Pastor Jack Graham implores Christians to proclaim truth in a shifting culture

For as long as Prestonwood Baptist Church Pastor Jack Graham can remember, he’s loved the Bible — a connection nurtured...

Trending

Copyright © 2019 The End Time News