Connect with us

National

സിനഡ് ഓഫ് പെന്തെക്കോസ്തു ചർച്ചസ് (SPC) വട്ടിയൂർക്കാവ് നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണവും പ്രാർത്ഥനാ സംഗമവും

Published

on

സിനഡ് ഓഫ് പെന്തെക്കോസ്തു ചർച്ചസ് (SPC) യുടെ ആഭിമുഖ്യത്തിൽ സോണൽ രൂപീ കരണത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണവും പ്രാർത്ഥനാ സംഗമവും നെട്ടയം ചർച്ച് ഓഫ് ഗോഡ് സഭാ ഹോളിൽ വച്ച് നാളെ (2/10/24) വൈകിട്ട് 3 മണിക്ക് നടക്കും ജില്ലാ വൈസ് പ്രസിഡൻ്റ് പാസ്റ്റർ റ്റി.എസ് ശോഭന ദാസ്. കോഡിനേറ്റർ പാസ്റ്റർ ശിമയോൻ എന്നിവർ നേതൃത്വം നൽകുന്നു.
Sources:gospelmirror

http://theendtimeradio.com

National

അനുമതിയില്ലാതെ ഇന്ത്യയിൽ മതപ്രചാരണം നടത്തിയാൽ ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കാം; മദ്രാസ് ഹൈകോടതി

Published

on

ചെന്നൈ: ആവശ്യമായ മുൻകൂർ അനുമതിയില്ലാതെ ഇന്ത്യയിൽ മതപ്രചാരണത്തിലോ മിഷനറി പ്രവർത്തനങ്ങളിലോ ഏർപ്പെടുന്ന വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജരുടെ (ഒ.സി.ഐ) രജിസ്ട്രേഷൻ റദ്ദാക്കാമെന്ന് മദ്രാസ് ഹൈകോടതി. മതപരിവർത്തനം നടത്തുക മാത്രമല്ല, സ്വന്തം മതത്തിന്റെ ദൈവസന്ദേശം പ്രചരിപ്പിക്കുന്നതും മിഷനറി പ്രവർത്തനങ്ങളുടെ പരിധിയിൽ വരുമെന്നും ജസ്റ്റിസ് ഭരത ചക്രവർത്തി വ്യക്തമാക്കി.

അമേരിക്കൻ പൗരനായ ജോൺ ഡാനിയലിന്റെ ഒ.സി.ഐ രജിസ്ട്രേഷൻ റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യംചെയ്തുള്ള ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ആവശ്യമായ പ്രത്യേക അനുമതിയില്ലാതെ മതപ്രഭാഷണങ്ങളും മിഷനറി പ്രവർത്തനങ്ങളും നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

2015 ഫെബ്രുവരിയിലാണ് ജോൺ ഡാനിയലിന് ഒസിഐ രജിസ്ട്രേഷൻ ലഭിച്ചത്. കുടുംബാംഗങ്ങളെ സന്ദർശിക്കാനും പ്രായമായ അമ്മയെ പരിചരിക്കാനുമാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഒ.സി.ഐ കാർഡ് ഉടമകൾക്ക് ബാധകമായ നിയമങ്ങളൊന്നും താൻ ലംഘിച്ചിട്ടില്ലെന്നും മതപ്രചാരണത്തിലോ മതപരിവർത്തനത്തിലോ ഏർപ്പെട്ടിട്ടില്ലെന്നും ഡാനിയൽ വാദിച്ചു. മതപരിവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സംഭവങ്ങളുടെ കൃത്യമായ തീയതികളോ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായ വ്യക്തികളുടെ വിവരങ്ങളോ അധികൃതർ നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കാനുള്ള അവസരം നൽകിയില്ലെന്നും ഡാനിയൽ കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ, ലേമൻസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മിഷനറിയാണ് ഡാനിയലെന്ന് വ്യക്തമാക്കുന്ന രേഖകൾ കേന്ദ്രസർക്കാർ ഹാജരാക്കി. ആന്ധ്രാപ്രദേശിലെയും മറ്റ് സ്ഥലങ്ങളിലെയും മതസമ്മേളനങ്ങളിൽ അദ്ദേഹം പ്രസംഗിക്കുന്നതായി കാണിക്കുന്ന പോസ്റ്ററുകളും മറ്റ് രേഖകളും ഇതിൽ ഉൾപ്പെട്ടിരുന്നു.

തുടർന്ന് തമിഴ്‌നാട്ടിലെയും ആന്ധ്രാപ്രദേശിലെയും വിവിധ സ്ഥലങ്ങളിൽ തുടർച്ചയായി മതസമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും അദ്ദേഹം പ്രസംഗിച്ചതിന് മതിയായ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പിന്നാലെ മതപ്രചാരണത്തിൽ ഏർപ്പെട്ടിട്ടില്ലെന്ന ഹരജിക്കാരന്റെ വാദം കോടതി തള്ളി.
1955ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 7D പ്രകാരം, നിയമത്തിലെ വ്യവസ്ഥകളോ കേന്ദ്രസർക്കാർ വിജ്ഞാപനത്തിലൂടെ നിർദേശിച്ച മറ്റ് നിയമങ്ങളോ ലംഘിച്ചാൽ ഒ.സി.ഐ രജിസ്ട്രേഷൻ റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സെക്ഷൻ 7B പ്രകാരം പുറപ്പെടുവിച്ച എസ്.ഒ. 1050(ഇ) വിജ്ഞാപനമനുസരിച്ച്, മിഷനറി പ്രവർത്തനങ്ങൾ, പൊതുപ്രവർത്തനങ്ങൾ, പർവതാരോഹണം, പത്രപ്രവർത്തനം തുടങ്ങിയ നിർദിഷ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുൻകൂർ അനുമതി നിർബന്ധമാണ്.
Sources:maruppacha

http://theendtimeradio.com

In a significant ruling, the Madras High Court clarified that the Overseas Citizenship of India (OCI) registration of a person may be cancelled if they engage in religious propagation or religious activities in India without first obtaining permission from the competent Union Government authority. The Court delivered this ruling while dismissing a petition filed by an American citizen named John Daniel. The petitioner approached the Court to challenge the cancellation of his OCI registration. Daniel was accused of visiting India and participating in Christian religious propagation and religious gatherings without obtaining the necessary special permission.

Union Government’s decision to cancel registration is justified
The Court clarified that irrespective of whether any religious conversion had actually taken place, an OCI cardholder engaging in religious propagation without prior permission constitutes a violation of the law. The Court held that the Union Government’s decision to cancel the registration was in accordance with the relevant legal provisions and was justified.

Activities should be organised in India only after obtaining permission
The Court clarified that the petitioner was free to apply for a regular visa to visit his mother in India. It further stated that if he wished to organise religious gatherings or activities in India in the future, he could do so only after obtaining the necessary official permission.
 http://theendtimeradio.com

Continue Reading

National

ചർച്ച് ഓഫ് ഗോഡ് കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം നവംബർ 4ന് കണ്ണൂരിൽ

Published

on

കണ്ണൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ കൗൺസിലിംഗ് സെന്റർ ഉദ്ഘാടനവും നോർത്ത് മലബാർ സോൺ പാസ്റ്റേഴ്സ് & ഫാമിലി സെമിനാറും 2026 നവംബർ 4 ബുധനാഴ്ച നടക്കും. രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കുന്ന പരിപാടിയിൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. വൈ. റെജി, കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ പാസ്റ്റർ ഫിന്നി ജോസഫ് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും

നോർത്ത് മലബാർ സോൺ ഡയറക്ടർ പാസ്റ്റർ ജെയ്സൺ തോമസ്, കൗൺസിലിംഗ് ഡിപ്പാർട്ട്മെന്റ് സ്റ്റേറ്റ് സെക്രട്ടറി ബ്രദർ അലൻ ബാലാജി, സ്റ്റേറ്റ് കൗൺസിലിംഗ് കോ-ഓർഡിനേറ്റർ പാസ്റ്റർ ഷെർവിൻ വർഗീസ് എന്നിവർ നേതൃത്വം നൽകും.
കണ്ണൂർ, കോഴിക്കോട്, ബത്തേരി, ഇരിട്ടി, മാനന്തവാടി തുടങ്ങിയ മേഖലകളിലെ സെന്റർ പാസ്റ്റർമാരും പരിപാടിയിൽ പങ്കെടുക്കും. പാസ്റ്റർമാർക്കും കുടുംബങ്ങൾക്കും ആവശ്യമായ കൗൺസിലിംഗ് പിന്തുണ ലഭ്യമാക്കുന്നതിനും ആത്മീയവും കുടുംബപരവുമായ പ്രശ്നങ്ങളിൽ മാർഗനിർദേശം നൽകുന്നതിനും ലക്ഷ്യമിട്ടുള്ള കൗൺസിലിംഗ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് ഈ ഉദ്ഘാടനം പുതിയ തുടക്കമാകും.
കൂടുതൽ വിവരങ്ങൾക്ക്: +91 95268 96202, +91 94000 27973

http://theendtimeradio.com

Continue Reading

National

ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ഡേ നവംബർ 1 ന്

Published

on

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഈ വർഷത്തെ സൺഡേ സ്കൂൾ ദിനമായി നവംബർ 1 ഞായറാഴ്ച വേർതിരിച്ചിരിക്കുകയാണ്. കേരളത്തിലെ ആയിരത്തോളം സഭകളിൽ അന്നേ ദിവസം കുട്ടികളുടെയും അധ്യാപകരുടെയും വിവിധ പരിപാടികൾ നടക്കുന്നതാണ്.

കുഞ്ഞുങ്ങളുടെ ആത്മീയവും ധാർമ്മികവുമായ വളർച്ചയിൽ സൺഡേ സ്കൂളുകൾ വഹിക്കുന്ന പങ്കിനെ ഓർമ്മിപ്പിക്കുന്നതിനും, ക്രിസ്തീയ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ ദിനം പ്രധാനമായും മാറ്റിവെച്ചിരിക്കുന്നത്.
Sources:maruppacha

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie19 hours ago

Mel Gibson Sends Powerful Message to Churches Ahead of ‘The Resurrection of the Christ’

Mel Gibson is calling on churches to pray as he prepares to bring one of the most important moments in...

National19 hours ago

അനുമതിയില്ലാതെ ഇന്ത്യയിൽ മതപ്രചാരണം നടത്തിയാൽ ഒസിഐ രജിസ്ട്രേഷൻ റദ്ദാക്കാം; മദ്രാസ് ഹൈകോടതി

ചെന്നൈ: ആവശ്യമായ മുൻകൂർ അനുമതിയില്ലാതെ ഇന്ത്യയിൽ മതപ്രചാരണത്തിലോ മിഷനറി പ്രവർത്തനങ്ങളിലോ ഏർപ്പെടുന്ന വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജരുടെ (ഒ.സി.ഐ) രജിസ്ട്രേഷൻ റദ്ദാക്കാമെന്ന് മദ്രാസ് ഹൈകോടതി. മതപരിവർത്തനം നടത്തുക...

world news19 hours ago

ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസഫിക് റീജിയൺ പ്രസിഡൻ്റായി റവ. ജോൺസൺ തരകനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു

തായ്‌ലൻഡ്: തായ്‌ലൻഡിൽ വച്ച് നടന്ന ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയൻ്റെ യോഗത്തിൽ ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡൻ്റായി സേവനം അനുഷ്ടിക്കുന്ന...

us news20 hours ago

ഹീബ്രായ ബൈബിൾ പഠനപദ്ധതി പരിചയപ്പെടുത്താൻ ഡോ. ബാബു ജോൺ വെട്ടമല അമേരിക്ക സന്ദർശിക്കുന്നു

നൃൂയോർക്ക്; ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ബൈബിൾ അധ്യാപകനും ഹീബ്രായ പണ്ഡിതനുമായ ഡോ. ബാബു ജോൺ വെട്ടമല, 2026 നവംബർ മാസത്തിൽ നാലാഴ്ചത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തും. ബൈബിളിനെ...

Media20 hours ago

താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവ ടെലിവിഷൻ ചാനൽ; ചരിത്രം കുറിച്ച് മൊസ്ദ ടിവി

കാബൂൾ: ബൈബിൾ കൈവശം വയ്ക്കുന്നതും യേശുക്രിസ്തുവിനെ പരസ്യമായി ആരാധിക്കുന്നതും കടുത്ത വിലക്കുള്ള താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവ ടെലിവിഷൻ ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചു. അഫ്ഗാനിസ്ഥാൻ ബൈബിൾ സൊസൈറ്റിയുടെ...

Movie2 days ago

Southern Gospel Artist Guy Penrod Facing ‘Serious’ Health Diagnosis

Grammy-winning Southern Gospel singer Guy Penrod disclosed Monday he is facing a “serious” health diagnosis and is in need of...

Trending

Copyright © 2019 The End Time News