Connect with us

world news

നൈജീരിയയിൽ ഏഴ് ക്രൈസ്തവരെ കൊലപ്പെടുത്തി

Published

on

ഒക്ടോബർ ഒന്നിന് നൈജീരിയയിലെ ബെന്യു സ്റ്റേറ്റിലെ അഗതു കൗണ്ടിയിലെ എഗ്വുമ ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഏഴു ക്രൈസ്തവരെ കൊലപ്പെടുത്തി. ക്രിസ്ത്യൻ ഗ്രാമമായ എഗ്വുമയിൽ വൈകുന്നേരത്തോടെയാണ് ആക്രമണം നടന്നത്.

ഫുലാനി തീവ്രവാദികൾ ഗ്രാമത്തിൽ റെയ്ഡ് നടത്തിയതായി അഗതു ലോക്കൽ ഗവൺമെന്റ് കൗൺസിൽ ചെയർമാൻ ഫിലിപ്പ് എബെന്യാക്വു പത്രക്കുറിപ്പിൽ പറഞ്ഞു. “ഗ്രാമത്തിൽ പ്രവേശിച്ചപ്പോൾ അവർ ഗ്രാമവാസികൾക്കുനേരെ വെടിയുതിർക്കാൻ തുടങ്ങി. അവർ ഏഴ് ക്രൈസ്തവരെ കൊലപ്പെടുത്തി. ഞങ്ങൾ സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ട്, അവർ അക്രമികളെ തിരയുന്നുണ്ട്” – ഫിലിപ്പ് എബെന്യാക്വു പറയുന്നു.

“ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയും ഉത്തരവാദികളെ കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഫുലാനി തീവ്രവാദികളുടെ ആക്രമണങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. അവർ ലോകത്തിലെ ഏറ്റവും മാരകമായ തീവ്രവാദ ഗ്രൂപ്പുകളിലൊന്നായി മാറിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വർധിച്ചുവരുന്ന ഈ ഭീഷണിയെ നേരിടാനും പൗരന്മാരെ സംരക്ഷിക്കാനും നൈജീരിയൻ സർക്കാർ നിർണ്ണായക നടപടി സ്വീകരിക്കണം” – ബെന്യു സ്റ്റേറ്റ് ഹൌസ് ഓഫ് അസംബ്ലിയിലെ മുൻ നിയമസഭാംഗമായ ഔഡു സുലെ പറഞ്ഞു.
Sources:azchavattomonline.com

http://theendtimeradio.com

world news

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് സഭയുടെ (ഐ പി സി കുവൈറ്റ്‌) ആഭിമുഖ്യത്തിൽ റിവൈവൽ മീറ്റിംഗുകൾ

Published

on

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് സഭയുടെ (ഐ പി സി കുവൈറ്റ്‌) ആഭിമുഖ്യത്തിൽ 2024 ഒക്ടോബർ 20 ഞാറാഴ്ച്ച മുതൽ 26 ശനിയാഴ്ച്ച വരെ രാവിലെ 9.30 മണി മുതൽ 11.30 മണി വരെയും വൈകിട്ട് 7.30 മണി മുതൽ 9 മണി വരെയും അബ്ബാസിയായിലുള്ള ഐ പി സി പ്രയർ ഹാളിൽ വച്ച് റിവൈവൽ മീറ്റിംഗുകൾ നടത്തപ്പെടുന്നു. സുവിശേഷ പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ ബി മോനച്ചൻ കായംകുളം ദൈവവചന ശുശ്രൂഷ നിർവഹിക്കുന്നു. ഐ പി സി കുവൈറ്റ്‌ ചർച്ച് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
Sources:christiansworldnews

http://theendtimeradio.com

Continue Reading

world news

ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവൻഷൻ ഒക്ടോബർ 18 മുതൽ നടക്കും.

Published

on

ഓസ്റ്റിൻ : ഓസ്റ്റിൻ വർഷിപ്പ് സെന്റർ പത്താമത് വാർഷിക കൺവെൻഷൻ 18 വെള്ളി മുതൽ 20 ഞായർ വരെ ബാക്ക സെന്ററിൽ (301 W Bagdad Ave, Round Rock, TX 78664 ) വച്ച് നടത്തപ്പെടും. വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന ആത്മീയ സമ്മേളനം സീനിയർ പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഉദ്ഘാടനം ചെയ്യും. അനുഗ്രഹീത കൺവെൻഷൻ പ്രഭാഷകൻ കർത്തൃദാസൻ പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ (കേരളം) മുഖ്യ പ്രഭാഷണം നടത്തും.
ഒക്ടോബർ 18, 19 തീയതികളിൽ വൈകിട്ട് 7 മണി മുതൽ 9 മണി വരെ പൊതുയോഗവും ഒക്ടോബർ 20 ഞായറാഴ്ച രാവിലെ 10 മണി മുതൽ സഭ ആരാധനയും തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. ചർച്ച് ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജെയിംസ് പൊന്നോലിൽ 863.529.7423, ബ്രദർ അലക്സാണ്ടർ ജോർജ് 512.287.1550
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

world news

പാസ്റ്റർ ബി മോനച്ചൻ കായംകുളം കുവൈറ്റിൽ എത്തിച്ചേർന്നു.

Published

on

കുവൈറ്റ്‌ സിറ്റി : യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) കൺവൻഷൻ 2024 മുഖ്യ പ്രഭാഷകനും, സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനുമായ പ്രിയ കർത്തൃദാസൻ പാസ്റ്റർ ബി മോനച്ചൻ കായംകുളം ഒക്ടോബർ 13 ഞാറാഴ്ച്ച രാവിലെ കുവൈറ്റിൽ എത്തിച്ചേർന്നു.
യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ്‌ (യു പി എഫ് കെ) കൺവൻഷൻ 2024 ഭാരവാഹികളും, കർത്തൃദാസന്മാരും ചേർന്ന് പ്രിയ കർത്തൃദാസനെ കുവൈറ്റ്‌ എയർപോർട്ടിൽ സ്വീകരിച്ചു.
കുവൈറ്റിലെ 18 പെന്തകോസ്ത് സഭകളുടെ ഐക്യ കൂട്ടാഴ്മയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (യു പി എഫ് കെ) കൺവെൻഷൻ 2024 ഒക്റ്റോബർ 15 ചൊവ്വാഴ്ച്ച മുതൽ 18 വെള്ളിയാഴ്ച്ച വരെ കുവൈറ്റ്‌ സിറ്റിയിലെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലുള്ള ചർച്ച് & പാരിഷ് ഹാളിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടക്കും.
ഒക്ടോബർ 16 ബുധനാഴ്ച്ച മുതൽ 18 വെള്ളിയാഴ്ച്ച വരെ നടക്കുന്ന കൺവെൻഷനിൽ സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, ഈ കാലഘട്ടത്തിൽ ദൈവിക കരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ ബി മോനച്ചൻ കായംകുളം മുഖ്യ പ്രഭാഷകനായിരിക്കും.
സുപ്രസിദ്ധ പ്രയ്‌സ് & വർഷിപ്പ് ലീഡർ ഡോ. റ്റോം ഫിലിപ്പ് തോമസ് (യു എസ് എ) യു പി എഫ് കെ ക്വയറിനോടൊപ്പം പ്രയ്‌സ് & വർഷിപ്പ് നയിക്കും.
ഒക്റ്റോബർ 15 ചൊവ്വാഴ്ച്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെയും, ഒക്റ്റോബർ 19 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ 11.30 മണി വരെയും കുവൈറ്റ്‌ സിറ്റിയിലെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് (എൻ ഇ സി കെ) കോമ്പൗണ്ടിൽ നടക്കുന്ന യൂത്ത് മീറ്റിംഗിൽ പാസ്റ്റർ ബി മോനച്ചൻ കായംകുളവും, പ്രയ്‌സ് & വർഷിപ്പ് ലീഡർ ഡോ. റ്റോം ഫിലിപ്പും (യു എസ് എ) യുവജനങ്ങൾക്ക് വേണ്ടി ക്ലാസ്സുകൾ എടുക്കും.
ഒക്റ്റോബർ 15 ചൊവ്വാഴ്ച്ച വൈകിട്ട് 7 മണി മുതൽ 9 മണി വരെയും, ഒക്റ്റോബർ 19 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ 11.30 മണി വരെ കുവൈറ്റ്‌ സിറ്റിയിലെ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് (എൻ ഇ സി കെ) കോമ്പൗണ്ടിൽ നടക്കുന്ന ലേഡീസ് മീറ്റിംഗിൽ സിസ്റ്റർ സൂസൻ തോമസ് ക്ലാസ്സുകൾ എടുക്കും.
കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ മീറ്റിംഗുകളിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു. ഈ മീറ്റിംഗുകളിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ താല്പര്യമുള്ളവർക്ക് വേണ്ടി കുവൈറ്റിന്റെ എല്ലാ ഭാഗത്ത്‌ നിന്നും വാഹന സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National21 hours ago

ചർച് ഓഫ് ഗോഡ് ഇൻ ഇന്ത്യ തെക്കൻ മേഖല കൺവൻഷൻ നവംബർ 7 മുതൽ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ തെക്കൻ മേഖല സോണൽ കൺവെൻഷൻ നവംബർ 7 മുതൽ 10 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു.പ്രസ്തുത...

world news21 hours ago

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് സഭയുടെ (ഐ പി സി കുവൈറ്റ്‌) ആഭിമുഖ്യത്തിൽ റിവൈവൽ മീറ്റിംഗുകൾ

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് സഭയുടെ (ഐ പി സി കുവൈറ്റ്‌) ആഭിമുഖ്യത്തിൽ 2024 ഒക്ടോബർ 20 ഞാറാഴ്ച്ച മുതൽ 26 ശനിയാഴ്ച്ച വരെ രാവിലെ 9.30...

us news22 hours ago

അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യൂ കെ & യൂറോപ്പിന് നവ നേതൃത്വം.

ലണ്ടൻ : അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യൂ & യൂറോപ്പിന്റെ 2024-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 2024 ഒക്ടോബർ 12 ന്...

Movie22 hours ago

Actor Kevin Sorbo’s Childhood Encounter With Billy Graham, His Journey to Jesus

Actor Kevin Sorbo has had a storied Hollywood career, but despite fame, money, and the wild success of TV shows...

us news22 hours ago

ഐ.പി സി ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് ഉടൻ രാജിവച്ചേക്കും* *അറസ്റ്റിന് സാധ്യത

ഐ പി സി ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് ഉടൻ രാജിവച്ച് പുറത്ത് പോകണമെന്ന വിശ്വാസ സമൂഹത്തിൻ്റെ ആവശ്യം സോഷ്യൽ മീഡിയാകളിൽ വൈറലാകുന്നു. ഐ.പി സി...

world news2 days ago

ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവൻഷൻ ഒക്ടോബർ 18 മുതൽ നടക്കും.

ഓസ്റ്റിൻ : ഓസ്റ്റിൻ വർഷിപ്പ് സെന്റർ പത്താമത് വാർഷിക കൺവെൻഷൻ 18 വെള്ളി മുതൽ 20 ഞായർ വരെ ബാക്ക സെന്ററിൽ (301 W Bagdad Ave,...

Trending