Connect with us

world news

ഓസ്റ്റിൻ വർഷിപ്പ് സെന്റർ വാർഷിക കൺവൻഷൻ ഒക്ടോബർ 18 മുതൽ നടക്കും.

Published

on

ഓസ്റ്റിൻ : ഓസ്റ്റിൻ വർഷിപ്പ് സെന്റർ പത്താമത് വാർഷിക കൺവെൻഷൻ 18 വെള്ളി മുതൽ 20 ഞായർ വരെ ബാക്ക സെന്ററിൽ (301 W Bagdad Ave, Round Rock, TX 78664 ) വച്ച് നടത്തപ്പെടും. വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന ആത്മീയ സമ്മേളനം സീനിയർ പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഉദ്ഘാടനം ചെയ്യും. അനുഗ്രഹീത കൺവെൻഷൻ പ്രഭാഷകൻ കർത്തൃദാസൻ പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ (കേരളം) മുഖ്യ പ്രഭാഷണം നടത്തും.
ഒക്ടോബർ 18, 19 തീയതികളിൽ വൈകിട്ട് 7 മണി മുതൽ 9 മണി വരെ പൊതുയോഗവും ഒക്ടോബർ 20 ഞായറാഴ്ച രാവിലെ 10 മണി മുതൽ സഭ ആരാധനയും തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. ചർച്ച് ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജെയിംസ് പൊന്നോലിൽ 863.529.7423, ബ്രദർ അലക്സാണ്ടർ ജോർജ് 512.287.1550
Sources:Middleeast Christian Youth Ministries

http://theendtimeradio.com

world news

ഫാസ്റ്റ് ട്രാക്ക് എസ്ഡിഎസ് വിസ നിര്‍ത്തലാക്കി കാനഡ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

Published

on

ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി കാനഡയുടെ പുതിയ നിയമം. വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന ഫാസ്റ്റ് ട്രാക്ക് എസ്ഡിഎസ് വിസ പദ്ധതി കാനഡ പിന്‍വലിച്ചതോടെയാണിത്. അപേക്ഷിച്ച് 20 ദിവസത്തിനകം വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് എസ്ഡിഎസ്.

ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു എസ്ഡിഎസ് അനുകൂല്യം. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും ഇന്ത്യന്‍ വിദ്യാര്‍ഥികളായിരുന്നു. 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും കാനഡ നിര്‍ത്തലാക്കി. വെള്ളിയാഴ്ചയാണ് ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ അവസാനിപ്പിച്ചുള്ള ഉത്തരവ് കനേഡിയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്.
2018ലാണ് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പദ്ധതിയുടെ കീഴില്‍ ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ തുടങ്ങിയത്. കനേഡിയന്‍ ഗ്യാരന്റീസ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍ട്ടിഫക്കറ്റും ഇംഗ്ലീഷ് അല്ലെങ്കില്‍ ഫ്രഞ്ച് ഭാഷാ പരിജ്ഞാനവും ഉണ്ടെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ വിസ നല്‍കുന്നതായിരുന്നു പദ്ധതി. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിസ റദ്ദാക്കുന്നതെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

വിനോദസഞ്ചാരികള്‍ക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കെല്ലാം 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ എല്ലാവര്‍ക്കും ഇതു ലഭിക്കില്ല. വിസ അനുവദിക്കുന്ന ഇമിഗ്രേഷന്‍ ഓഫിസര്‍ക്ക് കാലാവധി, എന്‍ട്രി എന്നിവയെല്ലാം തീരുമാനിക്കാം. വിനോദസഞ്ചാര വിസയിലെത്തി അനധികൃതമായി കുടിയേറുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്കു തിരിച്ചടിയാണു പുതിയ തീരുമാനം
Sources:nerkazhcha

http://theendtimeradio.com

Continue Reading

world news

നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ വർധിക്കുന്നു: 15 ലധികം കത്തോലിക്കാ ദേവാലയങ്ങള്‍ അടച്ചുപൂട്ടി

Published

on

നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ വർധിച്ചുവരുന്ന അരക്ഷിതാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ മകുർദി രൂപതയിലെ ബിഷപ്പ് വിൽഫ്രഡ് ചിക്പ അനഗ്ബെ. വർധിച്ചുവരുന്ന ആക്രമണങ്ങൾ തന്റെ രൂപതയിലെ 15 ലധികം ഇടവകകൾ അടച്ചുപൂട്ടുന്നതിലേക്കു നയിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആഫ്രിക്കയിലെ കോൺസെക്രറ്റഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഏഴാമത് അന്താരാഷ്ട്ര ദൈവശാസ്ത്രസമ്മേളനത്തിൽ സംബന്ധിക്കവെയാണ് ബിഷപ്പ് ഇപ്രകാരം വെളിപ്പെടുത്തിയത്. തങ്ങളുടെ നാട്ടിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരെ തിരികെ അവരുടെ ഭവനങ്ങളിലേക്കു മടങ്ങാൻ പ്രാപ്തരാക്കുന്നതിനുള്ള സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ബിഷപ്പ് അനഗ്ബെ നൈജീരിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഒട്ടുക്പോ രൂപതയിലും കത്സിന-അലാ രൂപതയിലും അരക്ഷിതാവസ്ഥയുടെ പേരിൽ ഇടവകകൾ അടച്ചിട്ടിട്ടുണ്ടെന്നു അനഗ്ബെ വ്യക്തമാക്കി. രണ്ടു രൂപതകളും നൈജീരിയയിലെ സംഘർഷബാധിത പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. രാജ്യത്ത് കൊലപാതകങ്ങളുടെയും തട്ടിക്കൊണ്ടുപോകലുകളുടെയും എണ്ണം വർധിച്ചുവരുന്നതിൽ ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചു. ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ നൈജീരിയൻ സർക്കാർ പരാജയമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ദുരിതബാധിത പ്രദേശങ്ങളിലെ സ്കൂളുകൾ ദീർഘകാലം അടച്ചുപൂട്ടുന്നത് ഭാവിയിലെ കൊള്ളക്കാരുടെയും തീവ്രവാദികളുടെയും ഒരു തലമുറയെ സൃഷ്ടിക്കുമെന്ന് ബിഷപ്പ് മുന്നറിയിപ്പ് നൽകി. “ഈ പ്രദേശങ്ങളിലെ സ്‌കൂളുകൾ പത്തുവർഷത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്. നമ്മൾ ഇപ്പോൾ വളർത്തുന്നത് നമ്മുടെ ഗ്രാമങ്ങളിൽ ഭാവിയിലെ കൊള്ളക്കാരുടെയും ഭീകരരുടെയും ഒരു കൂട്ടമാണ്. കാരണം, കുട്ടികൾക്കിപ്പോൾ വിദ്യാഭ്യാസവും രൂപീകരണവുമില്ല. ഈ വൃത്തികെട്ട പ്രവണത തടയാൻ സർക്കാർ പ്രവർത്തിക്കണം” – അദ്ദേഹം പറഞ്ഞു.

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ നിലവിൽ അനുഭവപ്പെടുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥ, കർഷകർക്ക് അവരുടെ ഫാമുകളിലേക്കു മടങ്ങാനും ഭക്ഷണം ഉൽപാദിപ്പിക്കാനും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിൽ സർക്കാരിന്റെ പരാജയമാണെന്നും ബിഷപ്പ് അനഗ്ബെ കുറ്റപ്പെടുത്തി.

ദൈവത്തിന്റെ നീതിയിൽ വിശ്വാസമർപ്പിച്ച് പ്രതീക്ഷയോടെ നിലകൊള്ളാൻ കത്തോലിക്കരോടും നൈജീരിയയിലെ എല്ലാ ജനങ്ങളോടും ബിഷപ്പ് അനാഗ്ബെ ആഹ്വാനം ചെയ്തു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading

world news

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ സെമിനാരി റെക്ടര്‍ക്ക് മോചനം

Published

on

എഡോ : നൈജീരിയയിലെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ നിന്നു തട്ടിക്കൊണ്ടു പോയ സെമിനാരി റെക്ടറായ വൈദികന് മോചനം. ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയുടെ റെക്ടറായ ഫാ. തോമസ് ഒയോഡിനാണ് മോചനം ലഭിച്ചിരിക്കുന്നത്. ഔച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പീറ്റർ എഗിലേവ മോചന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ വൈദികനെ നവംബർ 6 ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ മോചിപ്പിച്ചതായി ഫാ. എഗിലേവ പറഞ്ഞു. രൂപതയ്‌ക്കകത്തും പുറത്തുമുള്ള കത്തോലിക്ക വിശ്വാസികൾ ഉള്‍പ്പെടെ അനേകരുടെ പ്രാർത്ഥനയ്ക്കും ധാർമ്മിക പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി അദ്ദേഹം പ്രസ്താവനയില്‍ കുറിച്ചു.

വൈദികനെ തിരയുന്നതിനായി രാവും പകലും അധ്വാനിച്ച നൈജീരിയൻ സുരക്ഷാ ഏജൻസികൾക്കും ജാഗ്രത ഗ്രൂപ്പുകൾക്കും അദ്ദേഹം നന്ദി അര്‍പ്പിച്ചിട്ടുണ്ട്. എഡോ സംസ്ഥാനത്തിന് ചുറ്റുമുള്ള സുരക്ഷാ സാഹചര്യം മോശമാകുന്നത് പരിഹരിക്കാൻ നൈജീരിയൻ ഗവൺമെൻ്റ് എല്ലാ തലങ്ങളിലും പ്രവർത്തിക്കണമെന്നും ജനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് ഉറപ്പുനൽകുന്ന നടപടികൾ സ്വീകരിക്കണമെന്നും ബിഷപ്പ് ഗബ്രിയേൽ ഗിയാഖോമോ ആവശ്യപ്പെട്ടു.

ഒക്‌ടോബർ 27 ഞായറാഴ്ചയാണ് രാജ്യത്തിൻ്റെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയുടെ റെക്ടറായ ഫാ. തോമസ് ഒയോഡിനെ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. സെമിനാരിയിൽ തോക്കുധാരികൾ ആക്രമണം നടത്തിയതിന് ശേഷമായിരിന്നു തട്ടിക്കൊണ്ടുപോകല്‍. എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വൈദികനെ കണ്ടെത്തിയിരിക്കുന്നത്. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയില്‍ വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news16 mins ago

ഫാസ്റ്റ് ട്രാക്ക് എസ്ഡിഎസ് വിസ നിര്‍ത്തലാക്കി കാനഡ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി കാനഡയുടെ പുതിയ നിയമം. വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന ഫാസ്റ്റ് ട്രാക്ക് എസ്ഡിഎസ് വിസ പദ്ധതി കാനഡ പിന്‍വലിച്ചതോടെയാണിത്. അപേക്ഷിച്ച്...

Tech26 mins ago

വാട്സ്ആപ്പില്‍ കിട്ടുന്ന ഫോട്ടോകള്‍ വ്യാജമാണോയെന്ന് അറിയാനും വഴിതെളിയുന്നു

വാട്സ്ആപ്പില്‍ നമുക്ക് ലഭിക്കുന്ന ഫോട്ടോകള്‍ സത്യമോ, വ്യാജമോയെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന ഫീച്ചര്‍ വരുന്നു. പലപ്പോഴും ഇത്തരം പരിശോധനകള്‍ നടത്താതെയാവും പലരും പലര്‍ക്കും ഇവ ഫോര്‍വേഡ് ചെയ്യുന്നത്. എന്നാല്‍...

world news39 mins ago

നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ വർധിക്കുന്നു: 15 ലധികം കത്തോലിക്കാ ദേവാലയങ്ങള്‍ അടച്ചുപൂട്ടി

നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ വർധിച്ചുവരുന്ന അരക്ഷിതാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ മകുർദി രൂപതയിലെ ബിഷപ്പ് വിൽഫ്രഡ് ചിക്പ അനഗ്ബെ. വർധിച്ചുവരുന്ന ആക്രമണങ്ങൾ തന്റെ രൂപതയിലെ 15...

National22 hours ago

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിൽ ജാഗ്രതേ..! സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ്ങിന്റെ പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. മൊബൈല്‍ ഫോണ്‍ റീചാര്‍ജിങ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന തരത്തിൽ ഒരു...

us news22 hours ago

അയര്‍ലന്‍ഡില്‍ യുപിഎഫ് ഫാമിലി കോൺഫറൻസിനു സമാപനം

അയർലണ്ടിലെയും നോർത്തേൻ അയർലണ്ടിലെയും മലയാളം പെന്തെക്കോസ്ത് ദൈവസഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ പത്താമത് ഫാമിലി കോൺഫറൻസ് ഡബ്ലിനിൽ സമാപിച്ചു. സോളിഡ് റോക്ക് ചർച്ച് ഓഫ് ഗോഡിൽ...

us news24 hours ago

“കീർത്തനം” സ്പിരിച്ചുവൽ ഈവനിംഗ് & ഫ്ലേവർ ഫീയസ്റ്റ 2024 നവംബർ 9 ശനിയാഴ്ച്ച വൈകിട്ട് നടക്കും

മെൽബൺ : ഓസ്ട്രേലിയയിലെ മെൽബൺ പട്ടണത്തിലുള്ള എബെനേസർ ക്രിസ്ത്യൻ അസംബ്ലി സഭ ഒരുക്കുന്ന “കീർത്തനം” സ്പിരിച്ചുവൽ ഈവനിംഗ് & ഫ്ലേവർ ഫീയസ്റ്റ 2024 നവംബർ 9 ശനിയാഴ്ച്ച...

Trending

Copyright © 2019 The End Time News