Connect with us

world news

ലോകമെമ്പാടും ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനത്തില്‍ വര്‍ദ്ധനവ്; പുതിയ റിപ്പോര്‍ട്ടുമായി എ‌സി‌എന്‍

Published

on

ലണ്ടന്‍: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം കൂടുതൽ വഷളായതായി റിപ്പോര്‍ട്ട്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) ഇന്നലെ ഒക്‌ടോബർ 22നു പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദികള്‍, ഭരണകൂട അടിച്ചമർത്തൽ, ക്രിമിനൽ സംഘങ്ങളും തീവ്രവാദികളും നടത്തിയ ആക്രമണങ്ങള്‍ തുടങ്ങിയ നിരവധി അതിക്രമങ്ങളാണ് ക്രൈസ്തവ വിരുദ്ധ പീഡനത്തിന് കാരണമായി സംഘടന ചൂണ്ടിക്കാട്ടുന്നത്.

ബുർക്കിനഫാസോ, നൈജീരിയ, മൊസാംബിക്ക് ഉള്‍പ്പെടെ ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇസ്ലാമിക തീവ്രവാദികളുടെ അക്രമം വർദ്ധിച്ചതായി എയിഡ് ടു ദ ചർച്ച് ഇൻ നീഡ് പറയുന്നു. 2022 ആഗസ്ത് മുതൽ 2024 ജൂൺ വരെയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള റിപ്പോർട്ടില്‍ സർവേയിൽ പങ്കെടുത്ത 60% രാജ്യങ്ങളിലും ക്രൈസ്തവര്‍ക്ക് നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ വർദ്ധിച്ചതായി വ്യക്തമാണ്. സഹേൽ മേഖലയിലാകെ വലിയ രീതിയിലുള്ള തീവ്രവാദ അക്രമമാണ് നടക്കുന്നത്.

ലോകത്തിൻ്റെ പല ഭാഗങ്ങളിലും സ്ഥിതി സമാനമാണ്. സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ ഭരണകൂടത്തിന്റെയോ പ്രാദേശിക സമൂഹത്തിന്റെയോ ശത്രുക്കളായാണ് ക്രൈസ്തവരെ കാണുന്നത്. ഇന്ത്യ, ചൈന, എറിത്രിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ അടിച്ചമർത്തൽ നടപടികളിലൂടെ ക്രൈസ്തവരെ ലക്ഷ്യമിടുന്നുണ്ടെന്നും ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ 720 ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും 2023-ൽ ഇത് 599 ആയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിലനിൽക്കുന്ന “മതനിന്ദ നിയമങ്ങൾ” ക്രൈസ്തവര്‍ക്ക് വലിയ ഭീഷണിയാകുന്നുണ്ട്. പ്രത്യേകിച്ച് പാകിസ്ഥാനിൽ. അതേസമയം സൗദി അറേബ്യയിൽ ഇസ്ലാമില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. പരിവർത്തനം നടന്നാല്‍ ജീവനെടുക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം, നിർബന്ധിത വിവാഹം, നിർബന്ധിത മതപരിവർത്തനം എന്നിവയ്ക്ക് വിധേയരായ നിരവധി ക്രിസ്ത്യൻ പെൺകുട്ടികളുണ്ട്. ആഭ്യന്തരയുദ്ധത്താൽ തകർന്ന സിറിയയിലെ ക്രൈസ്തവ ജനസംഖ്യ 1.5 ദശലക്ഷത്തിൽ നിന്ന് 250,000 ആയി കുറഞ്ഞുവെന്നും ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ക്രൂരതയ്ക്കിടയിൽ ഇറാഖിലും സമാനമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

world news

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ ആനുവൽ കൺവെൻഷൻ & യുണൈറ്റഡ് വർഷിപ്പ് സർവീസ്.

Published

on

കുവൈറ്റ്‌ സിറ്റി : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ ആനുവൽ കൺവെൻഷൻ & യുണൈറ്റഡ് വർഷിപ്പ് സർവീസ് 2024 നവംബർ 13, 14, 15 (ബുധൻ, വ്യാഴം, വെള്ളി) ദിവസങ്ങളിൽ കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ വച്ച് വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടക്കും.
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീയർ ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ വൈ റെജി ഈ മീറ്റിംഗിലെ മുഖ്യ പ്രഭാഷകനായിരിക്കും. ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്‌പെൽ) ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ ക്വയർ പ്രയ്‌സ് & വർഷിപ്പ് നയിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ എബ്രഹാം സ്കറിയ (പ്രസിഡന്റ്‌) 97157635, പാസ്റ്റർ വി റ്റി എബ്രഹാം (വൈസ് പ്രസിഡന്റ്‌) 50106564, പാസ്റ്റർ എബി റ്റി ജോയ് ((റീജിയൻ പാസ്റ്റർ) 65679191.
കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ മീറ്റിംഗിലേക്ക് ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു. ഈ മീറ്റിംഗിൽ കടന്ന് വന്ന് സംബന്ധിക്കുവാൻ താല്പര്യമുള്ള എല്ലാവർക്കും വേണ്ടി കുവൈറ്റിലെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

world news

ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് അഹ്‌മദി കുവൈറ്റ്‌ ഒരുക്കുന്ന ചർച്ച് കോൺഫറൻസ് 2024.

Published

on

അഹ്‌മദി : ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് അഹ്‌മദി കുവൈറ്റ്‌ ഒരുക്കുന്ന ചർച്ച് കോൺഫറൻസ് 2024 ഒക്റ്റോബർ 30, 31, നവംബർ 1 (ബുധൻ, വ്യാഴം, വെള്ളി) ദിവസങ്ങളിൽ അഹ്‌മദി സെന്റ് പോൾസ് ആംഗ്ലിക്കൻ ചർച്ചിലെ മെയിൻ ഹാളിൽ വച്ച് വൈകിട്ട് 6.30 മണി മുതൽ 9 മണി വരെ നടക്കും. ‘എല്ലാ അടിമ നുകവും തകർക്കുക’ എന്നതാണ് ഈ കോൺഫറൻസിന്റെ മുഖ്യ വിഷയം.
സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ / റ്റി വി പ്രഭാഷകനും, കേരളത്തിലെ ഏറ്റവും വലിയ പെന്തകോസ്ത് സഭയായ തിരുവനന്തപുരം പാറശ്ശാല യഹോവ നിസ്സി അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ എൻ പീറ്റർ ഈ മീറ്റിംഗിലെ മുഖ്യ പ്രഭാഷകനായിരിക്കും.
ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് അഹ്‌മദി കുവൈറ്റ്‌ സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ബ്ലെസ്സൻ ജോയ് മീറ്റിംഗുകൾക്ക് നേതൃത്വം നൽകും. പ്രയ്‌സ് & വർഷിപ്പ് ലീഡറും പി സി എഫ് സി ചർച്ച് അരുണാചൽ പ്രദേശ് സഭാ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ സ്റ്റാൻലി എബ്രഹാം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കുവൈറ്റിലുള്ള എല്ലാ പ്രിയപ്പെട്ടവരെയും ഈ മീറ്റിംഗിലേക്ക് ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു. ഈ മീറ്റിംഗിൽ സംബന്ധിക്കുവാൻ താല്പര്യം ഉള്ളവർക്ക് വേണ്ടി കുവൈറ്റിന്റെ എല്ലാ ഭാഗത്ത്‌ നിന്നും വാഹന സൗകര്യ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : ബ്രദർ സന്തോഷ് തോമസ് (60015553), ബ്രദർ ജോയൽ (99897132), ബ്രദർ ജെസ്റ്റ്ലിൻ ജോസഫ് (65567324), ബ്രദർ ഫെനിൽ സക്കറിയ (50741892), ബ്രദർ സജി ഫിലിപ്പ് (51780247).
Sources:Middleeast Christian Youth Ministries

http://theendtimeradio.com

Continue Reading

world news

ഐപിസി കുവൈറ്റ്‌ റീജിയൻ സഹോദരീ സമാജം : സ്പെഷ്യൽ മീറ്റിംഗ്

Published

on

ഐപിസി കുവൈറ്റ്‌ റീജിയൻ സഹോദരീ സമാജത്തിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക പൊതുയോഗം, 2024 ഒക്ടോബർ 26 രാവിലെ 9:30 മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിലുള്ള സൗത്ത് ടെൻറ്റിൽ നടക്കും. സിസ്റ്റർ സൂസൻ തോമസ് (ബഹ്‌റൈൻ) മുഖ്യ പ്രഭാഷണം നൽകും. ഐപിസി ഫുൾ ഗോസ്പൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ അജു ജേക്കബ് നേതൃത്വം നൽകും. ഐപിസി കുവൈറ്റ്‌ റീജിയൻ സഹോദരീ സമാജം കൊയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനസൗകര്യം ഉണ്ടായിരിക്കും.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Business6 hours ago

നവംബർ മുതൽ ‘ഒടിപി’ വരാൻ വൈകിയേക്കും

ന്യൂഡൽഹി: ഇ കൊമേഴ്സ്, ബാങ്ക് ഇടപാടുകൾ എന്നിവയ്ക്കായുള്ള ഒടിപി സന്ദേശം ലഭിക്കുന്നതിന് നവംബർ ഒന്നു മുതൽ താത്കാലിക തടസം നേരിടാൻ സാധ്യത. ടെലികോം നിയന്ത്രണ അതോറിറ്റിയുടെ നിർദേശങ്ങൾ...

National7 hours ago

ഹോളി സ്പിരിറ്റ് റിവൈവൽ ഇന്റർനാഷണൽ മിനിസ്ട്രീസ് പവർ കോൺഫറൻസ്

ഹോളി സ്പിരിറ്റ് റിവൈവൽ ഇന്റർനാഷണൽ മിനിസ്ട്രീസി(Holy Spirit Revival International Ministries ) ന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31 ന് എറണാകുളം വൈറ്റിലയിൽ നോൺ സ്റ്റോപ്പ് പവർ...

National7 hours ago

പാസ്റ്റർ പി.ജെ ജോസ് ; ഐ.പി സി കണ്ണൂർ സെൻ്റർ മിനിസ്റ്ററായി നിയമനം നടന്നു

ഐപിസി കണ്ണൂർ സെൻ്റർ പാസ്റ്റർ പി. ജെ ജോസിന്റെ നിയമന ശുശ്രൂഷ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ KC തോമസ്, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ...

National7 hours ago

പെന്തക്കോസ്ത്ദൈവശാസ്ത്ര സെമിനാർ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിക്കുന്ന പെന്തക്കോസ്ത് ദൈവശാസ്ത്ര സെമിനാർ നവംബർ 26 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3.30.വരെ മുളക്കുഴ മൗണ്ട്...

us news8 hours ago

കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കും; കാനഡയിൽ ജീവിതം സ്വപ്നം കണ്ടവര്‍ വെട്ടിലായി

ഇന്ത്യ-കാനഡ യുദ്ധം രൂക്ഷമായതോടെ കാനഡയിൽ ജീവിതം സ്വപ്നം കണ്ട ആയിരക്കണക്കിന് ഉദ്യോഗാർഥികളും വിദ്യാർഥികളും വെട്ടിലായിരിക്കുകയാണ്. പഠനത്തിനും ജോലിക്കുമായി കാനഡയെ ലക്ഷ്യമിട്ട ഇന്ത്യൻ യുവാക്കൾക്ക് അവരുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി...

Movie1 day ago

Dallas Jenkins Reveals ‘Miraculous’ Path to New Christmas Movie

All the credit for making Dallas Jenkins’ upcoming Christmas movie a reality goes to God and a mom who really...

Trending

Copyright © 2019 The End Time News