Connect with us

Travel

സൈക്കിൾ ചവിട്ടുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 6 മാസം തടവും പിഴയും

Published

on

ജപ്പാൻ സർക്കാർ സൈക്കിൾ സഞ്ചാരികളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നിയമം നടപ്പിലാക്കി. ഇനി മുതൽ ജപ്പാനിൽ സൈക്കിൾ ചവിട്ടുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു. ഈ പുതിയ നിയമം അനുസരിച്ച്, സൈക്കിൾ ചവിട്ടുന്ന സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് ആറ് മാസം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതോടൊപ്പം, 100,000 യെൻ (ഏകദേശം 55,000 രൂപ) വരെ പിഴയും ചുമത്തും.

കോവിഡ്-19 മഹാമാരിയുടെ കാലഘട്ടത്തിൽ പൊതുഗതാഗതം ഒഴിവാക്കി ആളുകൾ സൈക്കിൾ ഉപയോഗിക്കാൻ തുടങ്ങിയത് ജപ്പാനിലെ സൈക്കിൾ സംസ്കാരത്തിൽ ഒരു വലിയ മാറ്റം ഉണ്ടാക്കിയിരുന്നു. എന്നാൽ, ഈ പുതിയ താല്പര്യം അപ്രതീക്ഷിതമായ ചില പ്രശ്നങ്ങൾക്കും വഴി തുറന്നു. സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതോടെ റോഡുകളിലെ സ്ഥിതി മാറി.

ഇത് സൈക്കിൾ അപകടങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമായി. ഈ സാഹചര്യത്തിൽ, സൈക്കിളിസ്റ്റുകളുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കർശനമായ സൈക്കിൾ നിയമങ്ങൾ നടപ്പിലാക്കാൻ ജപ്പാൻ സർക്കാർ നിർബന്ധിതമായി. 2023-ൽ ജപ്പാനിൽ 72,000-ലധികം സൈക്കിൾ അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് രാജ്യത്തെ മൊത്തം ട്രാഫിക് അപകടങ്ങളുടെ 20 ശതമാനത്തിലധികം വരും.

സൈക്കിൾ ഓടിക്കുമ്പോൾ മദ്യപിക്കുന്നതും ജപ്പാനിൽ കുറ്റകൃത്യമായി കണക്കാക്കുന്നു. ഈ കുറ്റത്തിന് മൂന്ന് വർഷം വരെ തടവും 500,000 യെൻ (ഏകദേശം 275,948 രൂപ) വരെ പിഴയും ലഭിക്കും.
Sources:azchavattomonline.com

http://theendtimeradio.com

Travel

ഡ്രൈവിങ് ടെസ്റ്റിന്‍റെ രീതി അടിമുടി മാറും, ലേണേഴ്സ് കഴിഞ്ഞ് 1വർഷം പ്രൊബേഷൻ പിരീഡായി കാണുമെന്ന് ഗതാഗത കമ്മീഷണർ

Published

on

ആലപ്പുഴ: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി മാറ്റുന്നത് പരിഗണനയിലാണെന്ന് ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. ലേണേഴ്സ് കഴിഞ്ഞ് ആറു മാസം മുതൽ ഒരു വര്‍ഷം വരെ പ്രൊബേഷൻ സമയമായി കണക്കാക്കുമെന്നും ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നൽകുമെന്നും ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഡ്രൈവിങ് ടെസ്റ്റുകളുടെ രീതി പരിഷ്കരിക്കുന്നത് പരിഗണനയിലാണെന്ന് സിഎച്ച് നാഗരാജു പറഞ്ഞു.

ലേണേഴ്സ് ലൈസന്‍സ് പരീക്ഷയിലും മാറ്റം കൊണ്ടുവരും. തിയറിറ്റിക്കൽ അറിവ്‌ കൂടുതൽ ഉണ്ടാകണം. ഇതിനായി ചോദ്യങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതും പരിഗണനയിലാണ്. ലേണേഴ്സ് പരീക്ഷയിൽ നെഗറ്റീവ് മാർക്കും ഉൾപ്പെടുത്തണം. എച്ചും എട്ടും മാത്രം എടുക്കുന്ന രീതി മാറ്റണമെന്നും അക്രഡിറ്റഡ് ഡ്രൈവിങ് കൂടുതൽ വരുമ്പോൾ മാറ്റം ഉണ്ടാകുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.

ആലപ്പുഴ കളര്‍കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗതാഗത കമ്മീഷണര്‍. സ്വകാര്യ വാഹനങ്ങള്‍ പണത്തിനോ അല്ലാതെയോ ഓടിക്കാൻ കൈമാറാൻ പാടില്ലെന്നും അങ്ങനെ കൊടുത്താൽ വാഹനം വാടകക്ക് നൽകിയതായി കണക്കാക്കാനാകുമെന്നും സിഎച്ച് നാഗരാജു പറഞ്ഞു. റോഡ് സുരക്ഷ നടപടികള്‍ കൂടുതൽ കാര്യക്ഷമമാക്കും. പൊലീസിന്‍റെയും എംവിഡിയുടെയും സംയുക്ത പരിശോധനയും നടത്തുമെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.
http://theendtimeradio.com

Continue Reading

Travel

വാഹന ഉടമകൾക്ക് ആശ്വാസം; സംസ്ഥാനത്ത് വാഹനം ഇനി ഏത് RTO യിലും രജിസ്റ്റർ ചെയ്യാം

Published

on

തിരുവനന്തപുരം: പുതിയതായി വാഹനം വാങ്ങുന്നവരുടെ ശ്രദ്ധക്ക്, നിർണ്ണായക തീരുമാനവുമായി മോട്ടോർ വാഹന വകുപ്പ്. കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. വാഹന ഉടമയുടെ ആർടിഒ ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയാണ് മാറ്റിയത്. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോര്‍ മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്.

പുതിയ ഉത്തരവനുസരിച്ച് സോഫ്റ്റ് വയറിൽ മാറ്റം വരുത്തും. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. നേരത്തേ സ്ഥിരമായ മേല്‍വിലാസമുള്ള മേഖലയിലെ ആര്‍ടി ഓഫീസില്‍ മാത്രമായിരുന്നു വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിരുന്നത്. പുതിയ മാറ്റത്തിലീടെ തിരുവനന്തപുരത്ത് അഡ്രസ് ഉള്ളയാൾക്ക് കാസർകോട് സീരിസിലോ, തിരിച്ച് കാസർകോട് ഉള്ളയാൾക്ക് തിരുവനന്തപുരം സീരിസിലോ വാഹനത്തിന് രജിസ്ട്രേഷൻ നടത്താൻ സാധിക്കും. ജോലികൾക്കും ബിസിനസിനുമൊക്കൊയായി ജില്ല മാറി താമസിക്കുന്നവർക്ക് പുതിയ തീരുമാനം ഏറെ ഗുണകരമാകും.
Sources:globalindiannews

http://theendtimeradio.com

Continue Reading

Travel

ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം നൽകാൻ ഒരുങ്ങി റെയിൽവേ

Published

on

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ട്രെയിന്‍ വൈകിയോടുന്നതില്‍ ക്ഷമാപണം കേട്ട് പഴിക്കുന്ന യാത്രക്കാര്‍ക്ക് അല്‍പം ആശ്വാസം നല്‍കുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അനിശ്ചിതമായി ട്രെയിന്‍ വൈകുന്ന പക്ഷം യാത്രക്കാര്‍ക്ക് സൗജന്യമായി ഭക്ഷണവും സ്‌നാക്‌സും നല്‍കാന്‍ റെയില്‍വെ ആലോചിക്കുന്നു. പ്രീമിയം ട്രെയിനുകളായ രാജധാനി, ശതാബ്ദി, തുരന്തോ എക്‌സ്പ്രസുകളിലാണ് ഈ സേവനം ലഭ്യമാക്കുക എന്നാണ് സൂചന. നിശ്ചയിച്ച സമയത്തെക്കാള്‍ രണ്ട് മണിക്കൂറോ അതില്‍ കൂടുതലോ വൈകിയാലാകും ഈ സേവനം കിട്ടുക.

സൗജന്യ ഭക്ഷണത്തിന്റെ മെനു ഇപ്രകാരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചായ/കാപ്പി- ചായ അല്ലെങ്കില്‍ കാപ്പി ഒപ്പം ബിസ്‌ക്കറ്റ് പ്രാതല്‍ അല്ലെങ്കില്‍ വൈകുന്നേരത്തെ ചായ- ബ്രഡ്, ബട്ടര്‍, ജ്യൂസ്, ചായ അഥവാ കാപ്പി ഉച്ച ഭക്ഷണം, അത്താഴം: ചോറും പരിപ്പ് കറിയും, അച്ചാര്‍ പാക്കറ്റുകളും ഉണ്ടായിരിക്കും/ ഏഴ് പൂരി, വിവിധ പച്ചക്കറികള്‍. അച്ചാര്‍ പാക്കറ്റ് .

ട്രെയിന്‍ വൈകുന്ന ഘട്ടത്തില്‍ സ്‌റ്റേഷനുകളിലെ വിശ്രമ മുറികള്‍ കൂടുതല്‍ തുക നല്‍കാതെ ഉപയോഗിക്കാനാവും. ഭക്ഷണശാലകളും ട്രെയിന്റെ വരവ് അനുസരിച്ച് പ്രവര്‍ത്തിക്കും. ഇത് കൂടാതെ ആര്‍.പി.എഫിന്റെ സേവനവും ഉറപ്പാക്കും. മൂന്ന് മണിക്കൂറില്‍ കൂടുതൽ ട്രെയിന്‍ വൈകുകയാണെങ്കില്‍ ടിക്കറ്റ് കാൻസൽ ചെയ്യുന്നതിലൂടെ മുഴുവൻ തുകയും തിരികെ ലഭിക്കും.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National2 hours ago

UPF ഷൊർണ്ണൂർ,ഏകദിന യുവജന സമ്മേളനം ഡിസം: 21 ന്

ഷൊർണ്ണൂർ യു.പി. എഫിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന യുവജന സമ്മേളനം ഡിസം: 21 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ ചെറുതുരുത്തി...

us news2 hours ago

Good News Global Gives ‘Hope Packs’ and the Gospel to 65,000 Inmates Worldwide

As millions of Americans look forward to celebrating the joy of the Christmas season with family and friends, inmates across...

us news3 hours ago

After Banning ‘Jesus Signs’ in Violation of Federal Law, HOA Reverses Course in Victory for Homeowner

The ACLJ took action against a homeowners association (HOA) in Texas after it informed our client that religious yard signs...

us news3 hours ago

ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുഎസ് അനുവദിച്ചത് 64,008 വീസ

ന്യൂഡല്‍ഹി : ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച യുഎസ് വീസ ഈ വര്‍ഷം ഗണ്യമായി കുറഞ്ഞു. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 64,008 വീസയാണ് അനുവദിച്ചത്. 2023ല്‍ സമാന...

world news3 hours ago

നൈജീരിയയിൽ ക്രൈസ്തവ കൂട്ടക്കൊല തുടരുന്നു; 19 പേരെ കൊലപ്പെടുത്തി

നൈജീരിയയിലെ പ്ലാറ്റോ സ്റ്റേറ്റിൽ ഫുലാനി തീവ്രവാദികൾ 19 പേരെ കൊലപ്പെടുത്തി. മുൻപ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വ്യക്തിയും അതിൽ ഉൾപ്പെടുന്നു. ഡിസംബർ ഒന്നിനാണ് ആക്രമണങ്ങൾ നടന്നത്. ഫുലാനി തീവ്രവാദികളെന്നു...

us news1 day ago

‘Always in Prayer’: Ronald Reagan’s Son Explains Father’s Beliefs About Faith and Church

President Ronald Reagan made an indelible impact on America — and his family. His son, Michael Reagan, recently told CBN...

Trending

Copyright © 2019 The End Time News