National
കൊല്ലം ന്യൂ ഇന്ത്യ ദൈവസഭയിൽ ലീഡർഷിപ്പ് കോൺഫറൻസ്
ന്യൂ ഇന്ത്യ ദൈവസഭ(NICOG)യുടെ ആഭിമുഖ്യത്തിൽ നവം.11 വ്യാഴം രാവിലെ 9.30 മുതൽ കൊല്ലം അഷ്ടമുടിയിൽ ലീഡർഷിപ്പ് കോൺഫറൻസ് നടക്കും . സെന്ററിലെ പാസ്റ്റേഴ്സ്, സൺഡേസ്കൂൾ , വൈ പി സി എ(YPCA) , സഹോദരി സമാജം ഭാരവാഹികൾ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും.
ന്യൂ ഇന്ത്യ ദൈവസഭ(NICOG) കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ റ്റി എം കുരുവിള, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസ് തുടങ്ങിയവർ ക്ലാസുകൾ നയിക്കും, സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ലിജോ ജോസഫ് അധ്യക്ഷത വഹിക്കും.
Sources:christiansworldnews
National
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ: ഒരുക്കങ്ങൾ ആരംഭിച്ചു
തിരുവല്ല: ഈ വർഷത്തെ പെന്തെക്കോസ്ത് സഭകളുടെ ജനറൽ കൺവൻഷനുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ ഡിസംബർ 2 മുതൽ 6 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ വച്ച് നടക്കും.
ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ കമ്മറ്റികളെ തിരഞ്ഞെടുത്തു.
പ്രയർ: പാസ്റ്റർ ജോമോൻ ജെ, പാസ്റ്റർ ഷാജി പാപ്പച്ചൻ, പബ്ലിസിറ്റി: പാസ്റ്റർ റെജി പി സാമൂവേൽ, പാസ്റ്റർ രാജീവ് ജി, പാസ്റ്റർ ജെ പി വെണ്ണിക്കുളം, ഫിനാൻസ്: പാസ്റ്റർ ജോർജ് വർഗീസ്, ബ്രദർ ജേക്കബ് വർഗീസ്, പാസ്റ്റർ ജേക്കബ് ജോർജ്, അറേഞ്ച്മെൻറ്സ് : പാസ്റ്റർ സാംസൺ പി തോമസ്, പാസ്റ്റർ ജോസ് ജോർജ്, ഫുഡ്: പാസ്റ്റർ സാം ഫിലിപ്പ്, ബ്രദർ എബ്രഹാം വർഗീസ്, മ്യൂസിക്: പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ സാബു ഫിലിപ്പ്, ലൈറ്റ് & സൗണ്ട്: പാസ്റ്റർ ജോജു തോമസ്, പാസ്റ്റർ ബ്രിജി വർഗീസ്, അക്കോമോഡേഷൻ: പാസ്റ്റർ പി.എ. അനിയൻ, പാസ്റ്റർ ജോസ് ജോർജ് കല്ലട, വിജിലൻസ് & മെഡിക്കൽ: പാസ്റ്റർ സജു മാവേലിക്കര, പാസ്റ്റർ റ്റി.വി. ജോൺസൻ, വോളന്റീർസ് : പാസ്റ്റർ എം.ജി. മോനച്ചൻ, പാസ്റ്റർ അനീഷ് ജോർജ്, പാസ്റ്റർ ജോസ് പൊടികുഞ്ഞ്, തിരുമേശ: പാസ്റ്റർ എബ്രഹാം കുര്യാക്കോസ്, പാസ്റ്റർ റ്റി എം ഫിലിപ്പ്.
പബ്ളിസിറ്റി കൺവീനേഴ്സ്:
പാസ്റ്റർ റെജി പി ശാമുവൽ (9562774079), പാസ്റ്റർ രാജീവ് ജി, പാസ്റ്റർ ജെ.പി. വെണ്ണിക്കുളം
http://theendtimeradio.com
National
ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും ഡിസം. 2 ന്
ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും (ഗുഡ്ന്യൂസ് ഫെസ്റ്റിവൽ) ഡിസംബർ 2 ന് ബെന്നാർഘട്ട റോഡ് കല്ലേന അഗ്രഹാര അൽവെർണ ഭവനിൽ നടക്കും.രാവിലെ 9.30 മുതൽ 1.30 വരെ നടക്കുന്ന ക്രിസ്ത്യൻ മിഷണറി മീറ്റിംഗ് ഡോ. കെ.വി.പോൾ (എൻ. പി. എം ഹൈദരാബാദ്) ഉദ്ഘാടനം ചെയ്യും.റവ. ഷാജി യോഹന്നാൻ മുഖ്യ പ്രസംഗകനായിരിക്കും.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ക്രിസ്ത്യൻ മിഷണറിമാർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ പാസ്റ്റേഴ്സ് ആൻഡ് മിനിസ്റ്റേഴ്സ് മീറ്റിംങ് നടക്കും.
വൈകിട്ട് 6 മുതൽ നടക്കുന്ന ഗുഡ്ന്യൂസ് ഫെസ്റ്റിവൽ ആൻഡ് മ്യൂസിക് നൈറ്റ് ഡോ. കെ.വി.പോൾ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പ്രകാശ് ഹൽമിഡി സംഗീത പരിപാടിക്ക് നേതൃത്വം നൽകും. പാസ്റ്റർ ഷാജി യോഹന്നാൻ പ്രസംഗിക്കും.
ബെംഗളൂരുവിലെ വിവിധ പെന്തെക്കൊസ്ത് സഭാ നേതാക്കളും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന വാർഷിക സമ്മേളനം ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ സന്തോഷ് കുമാർ , എം. ജോർജ് , സണ്ണി സി.എച്ച് , സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകും.
http://theendtimeradio.com
National
വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലി ജനറൽ കൺവെൻഷൻ
പശ്ചിമ കൊച്ചിയിലെ എൺപതിലധികം വരുന്ന പെന്തക്കോസ്തൽ സഭകളുടെ ഐക്യ കൂട്ടായ്മയായ വെസ്റ്റ് കൊച്ചിൻ പെന്തക്കോസ്തൽ അസംബ്ലിയുടെ 25-ാമത് ജനറൽ കൺവെൻഷനും സിൽവർ ജൂബിലി സുവനീർ പ്രകാശനവും 2026 ഡിസംബർ 2 മുതൽ 6 വരെ ചെല്ലാനം മറുവക്കാട് ഗ്രൗണ്ടിൽ വച്ച് ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടത്തപ്പെടുന്നു.
പാസ്റ്റർ ജോയ് പാറക്കൽ, പാസ്റ്റർ സുഭാഷ് കുമരകം, പാസ്റ്റർ ഷാജി യോഹന്നാൻ, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ വർഗ്ഗീസ് ഏബ്രഹാംറാന്നി എന്നിവർ പ്രസംഗിക്കും. സംഗീതം : സ്റ്റാവ്റോസ്, കൊച്ചി .
http://theendtimeradio.com
-
us news4 weeks agoMillions Encouraged to Open Their Bibles for Global Bible Month
-
us news6 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news6 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie10 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
world news12 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Travel11 months agoകേരളത്തിൽ നിന്ന് ഭൂട്ടാനിലേക്ക് എങ്ങനെ ട്രെയിനിൽ പോകാം; വിസ വേണ്ട, വോട്ടർ ഐഡി മതി; ടിക്കറ്റ് നിരക്കും വഴികളും
-
Movie9 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine
-
world news9 months agoArrests of Yemeni Christians Demonstrate a Growing Faith

