world news
ഫാസ്റ്റ് ട്രാക്ക് എസ്ഡിഎസ് വിസ നിര്‍ത്തലാക്കി കാനഡ; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി
ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി കാനഡയുടെ പുതിയ നിയമം. വിദ്യാര്‍ഥികള്‍ക്ക് വിസ നടപടികള്‍ എളുപ്പമാക്കുന്ന ഫാസ്റ്റ് ട്രാക്ക് എസ്ഡിഎസ് വിസ പദ്ധതി കാനഡ പിന്‍വലിച്ചതോടെയാണിത്. അപേക്ഷിച്ച് 20 ദിവസത്തിനകം വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് എസ്ഡിഎസ്.
ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു എസ്ഡിഎസ് അനുകൂല്യം. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഏറെയും ഇന്ത്യന്‍ വിദ്യാര്‍ഥികളായിരുന്നു. 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും കാനഡ നിര്‍ത്തലാക്കി. വെള്ളിയാഴ്ചയാണ് ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ അവസാനിപ്പിച്ചുള്ള ഉത്തരവ് കനേഡിയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്.
2018ലാണ് സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പദ്ധതിയുടെ കീഴില്‍ ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ തുടങ്ങിയത്. കനേഡിയന്‍ ഗ്യാരന്റീസ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍ട്ടിഫക്കറ്റും ഇംഗ്ലീഷ് അല്ലെങ്കില്‍ ഫ്രഞ്ച് ഭാഷാ പരിജ്ഞാനവും ഉണ്ടെങ്കില്‍ ആഴ്ചകള്‍ക്കുള്ളില്‍ വിസ നല്‍കുന്നതായിരുന്നു പദ്ധതി. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിസ റദ്ദാക്കുന്നതെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
വിനോദസഞ്ചാരികള്‍ക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കെല്ലാം 10 വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണ് അനുവദിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ എല്ലാവര്‍ക്കും ഇതു ലഭിക്കില്ല. വിസ അനുവദിക്കുന്ന ഇമിഗ്രേഷന്‍ ഓഫിസര്‍ക്ക് കാലാവധി, എന്‍ട്രി എന്നിവയെല്ലാം തീരുമാനിക്കാം. വിനോദസഞ്ചാര വിസയിലെത്തി അനധികൃതമായി കുടിയേറുന്നത് ഒഴിവാക്കുകയാണു ലക്ഷ്യം. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്കു തിരിച്ചടിയാണു പുതിയ തീരുമാനം
Sources:nerkazhcha
world news
Myanmar Junta Imposes New Restrictions on Christian Worship
Myanmar — The Myanmar military junta recently imposed new restrictions on Christian prayer services in Sittwe, the capital of Rakhine state. Churches are no longer allowed to display crosses and, according to police instructions, must submit lists of attendees and obtain prior authorization from local police stations to hold services.
“Last month, we installed a cross, a symbol of our faith, to identify the Christian church here, but the police came and demanded it be removed,” one congregant said. “We had prayed before putting it up, so we refused to take it down ourselves and instead asked them to remove it.”
Despite holding an official permit from the authorities, the church now faces additional restrictions, including the requirement to submit attendance lists and service schedules in advance.
Concerns about religious freedom are also growing among Christian minorities in areas controlled by the Arakan Army (AA).
“In June, the AA detained five local Christian pastors in Kyauktaw,” a Sittwe resident noted. “Local Christian communities are increasingly worried about their ability to worship freely.”
This new restriction adds to a growing list of measures that have steadily eroded religious freedoms in the region, prompting widespread concerns about the future of minority religious communities under the current regime.
Sources:persecution
world news
കുവൈത്തിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബിരുദ യോഗ്യത ഇല്ലെങ്കിലും വിസ മാറ്റം അനുവദിക്കും
കുവൈത്ത് സിറ്റി: കുവൈത്തിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബിരുദ യോഗ്യത ഇല്ലെങ്കിലും വിസ മാറ്റം അനുവദിക്കും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കാണ് സ്വകാര്യ മേഖലയിലേക് റസിഡൻസ് മാറ്റത്തിന് അനുമതി നൽകിയത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് അൽ യുസഫ് അസ്സബാഹിൻറെ നിർദ്ദേശ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതോടെ തൊഴിലാളികളെ തൊഴിലുടമകൾക്കിടയിൽ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട 2023-ലെ തീരുമാനം റദ്ദായി. നേരത്തെ സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് തൊഴിലാളികളെ മാറ്റുന്നത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തൊഴിൽ വിപണിയിലെ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
Sources:globalindiannews
world news
നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ വർധിക്കുന്നു: 15 ലധികം കത്തോലിക്കാ ദേവാലയങ്ങള്‍ അടച്ചുപൂട്ടി
നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിൽ വർധിച്ചുവരുന്ന അരക്ഷിതാവസ്ഥ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയയിലെ മകുർദി രൂപതയിലെ ബിഷപ്പ് വിൽഫ്രഡ് ചിക്പ അനഗ്ബെ. വർധിച്ചുവരുന്ന ആക്രമണങ്ങൾ തന്റെ രൂപതയിലെ 15 ലധികം ഇടവകകൾ അടച്ചുപൂട്ടുന്നതിലേക്കു നയിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ആഫ്രിക്കയിലെ കോൺസെക്രറ്റഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഏഴാമത് അന്താരാഷ്ട്ര ദൈവശാസ്ത്രസമ്മേളനത്തിൽ സംബന്ധിക്കവെയാണ് ബിഷപ്പ് ഇപ്രകാരം വെളിപ്പെടുത്തിയത്. തങ്ങളുടെ നാട്ടിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരെ തിരികെ അവരുടെ ഭവനങ്ങളിലേക്കു മടങ്ങാൻ പ്രാപ്തരാക്കുന്നതിനുള്ള സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ബിഷപ്പ് അനഗ്ബെ നൈജീരിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഒട്ടുക്പോ രൂപതയിലും കത്സിന-അലാ രൂപതയിലും അരക്ഷിതാവസ്ഥയുടെ പേരിൽ ഇടവകകൾ അടച്ചിട്ടിട്ടുണ്ടെന്നു അനഗ്ബെ വ്യക്തമാക്കി. രണ്ടു രൂപതകളും നൈജീരിയയിലെ സംഘർഷബാധിത പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. രാജ്യത്ത് കൊലപാതകങ്ങളുടെയും തട്ടിക്കൊണ്ടുപോകലുകളുടെയും എണ്ണം വർധിച്ചുവരുന്നതിൽ ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചു. ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ നൈജീരിയൻ സർക്കാർ പരാജയമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ദുരിതബാധിത പ്രദേശങ്ങളിലെ സ്കൂളുകൾ ദീർഘകാലം അടച്ചുപൂട്ടുന്നത് ഭാവിയിലെ കൊള്ളക്കാരുടെയും തീവ്രവാദികളുടെയും ഒരു തലമുറയെ സൃഷ്ടിക്കുമെന്ന് ബിഷപ്പ് മുന്നറിയിപ്പ് നൽകി. “ഈ പ്രദേശങ്ങളിലെ സ്‌കൂളുകൾ പത്തുവർഷത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്. നമ്മൾ ഇപ്പോൾ വളർത്തുന്നത് നമ്മുടെ ഗ്രാമങ്ങളിൽ ഭാവിയിലെ കൊള്ളക്കാരുടെയും ഭീകരരുടെയും ഒരു കൂട്ടമാണ്. കാരണം, കുട്ടികൾക്കിപ്പോൾ വിദ്യാഭ്യാസവും രൂപീകരണവുമില്ല. ഈ വൃത്തികെട്ട പ്രവണത തടയാൻ സർക്കാർ പ്രവർത്തിക്കണം” – അദ്ദേഹം പറഞ്ഞു.
ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ നിലവിൽ അനുഭവപ്പെടുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥ, കർഷകർക്ക് അവരുടെ ഫാമുകളിലേക്കു മടങ്ങാനും ഭക്ഷണം ഉൽപാദിപ്പിക്കാനും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിൽ സർക്കാരിന്റെ പരാജയമാണെന്നും ബിഷപ്പ് അനഗ്ബെ കുറ്റപ്പെടുത്തി.
ദൈവത്തിന്റെ നീതിയിൽ വിശ്വാസമർപ്പിച്ച് പ്രതീക്ഷയോടെ നിലകൊള്ളാൻ കത്തോലിക്കരോടും നൈജീരിയയിലെ എല്ലാ ജനങ്ങളോടും ബിഷപ്പ് അനാഗ്ബെ ആഹ്വാനം ചെയ്തു.
Sources:azchavattomonline.com
-
Travel6 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Tech4 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
National9 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Movie8 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
National9 months ago
300,000-Member Indian Church to Plant 40 More Megachurches
-
Movie11 months ago
Brazilian gospel singer Pedro Henrique dies of heart attack after collapsing on stage
-
Articles5 months ago
8 ways the Kingdom connects us back to the Garden of Eden
-
Hot News8 months ago
3 key evidences of Jesus’ return from the grave